Thursday, May 31, 2018

എന്‍റെ ഫൈസ് ബുക്ക് പോസ്റ്റുകള്‍ 9


24.05.2016

ഒരിക്കല്‍ റാസല്‍ഖൈമയിലെ പഴയ അര്‍ബാബിന്റെ മൂത്ത മകന്‍ ഒരു `നോക്കിയ 3310 മൊബൈല്‍ സമ്മാനമായി തന്നു .
ആയിടെ അവന്റെ വീടുപണി നടക്കുന്നുണ്ടായിരുന്നു ,അര്‍ബാബിന്റെ തന്നെ കമ്പനിയിലെ ജോലിക്കാരായിരുന്നു .പണി നടത്തിയിരുന്നത് .കന്‍സ്ട്രെക്ഷന്‍ ഫീല്‍ഡിലെ എന്റെ പരിചയം അറിയാവുന്ന എന്‍ജിനീയര്‍ ആലം ചിലപ്പോഴൊക്കെ എന്നെ സൈറ്റിലേക്കു വിളിക്കാറുണ്ടായിരുന്നു .അങ്ങിനെ അര്‍ബാബിന്റെ മകനുമായി കൂടുതല്‍ അടുക്കാനും ഇടപഴകാനും അവസരമുണ്ടായി .
അര്‍ബാബിന്റെ മകളുടെ കൂടെ രണ്ടു വര്ഷം അല്‍ ഐന്‍ ഹോസ്പ്പിറ്റലില്‍ ജോലി ചെയിതത് കൊണ്ടാണ് എനിക്കൊരു വീടിനു തറ നിര്‍മിക്കാന്‍ കഴിഞ്ഞത് .എന്റെ പ്രവാസ ജീവിതത്തിനു പച്ചപിടിച്ചു തുടങ്ങിയത് അവളുടെ ശ്രമഫലമായി ആണ് .
ഫോണ്‍ കിട്ടിയ ഉടനെ തന്നെ വണ്ടിയില്‍ കയറി സിം ഇട്ടു ഫോണ്‍ കിട്ടിയ വിവരം ചില അടുത്ത സുഹ്ര്‍ത്തുക്കളോട് ഇച്ചിരി ഗമയില്‍ തന്നെ വിളിച്ചു പറഞ്ഞു .
രാത്രി ഒരു കൂട്ടുകാരനെ ഷാര്‍ജ എയര്‍പോര്‍ട്ടില്‍ കൊണ്ട് വിട്ടു അജ്മാനില്‍ വന്നു
രാത്രി പതിനൊന്നു മണി ആയിരിക്കുന്നു .വണ്ടി ഓടിക്കുമ്പോള്‍ ഉറക്കം വരാതിരിക്കാന്‍ ഒരു സുലൈമാനി കുടിക്കാം എന്ന് കരുതി മച്ചു ലത്തീഫിന്റെ ഹോട്ടലില്‍ കയറി വണ്ടിയില്‍ ഉണ്ടായിരുന്ന കപ്പ് എടുത്തു കൊണ്ടുപോയി ഒരു കട്ടന്‍ചായ എടുത്തു വണ്ടിയില്‍ കയറുമ്പോള്‍ സുഹ്രത്ത് എയര്‍പോര്‍ട്ടില്‍ നിന്നു വിളിച്ചു ..
എമിഗ്രേഷന്‍ കഴിഞ്ഞു എന്ന് പറയാന്‍ വിളിച്ചതാണ് .
അജ്മാന്‍ റാസല്‍ഖൈമ റൌണ്ട് (ഇപ്പോഴവിടെ റൌണ്ട് ഇല്ല ) കഴിഞ്ഞപ്പോള്‍ ചായ യുടെ ചൂട് പാകത്തിനായിട്ടുണ്ടാവും എന്ന് കരുതി ചായക്കപ്പ് എടുത്തു ചുണ്ടോടടുപ്പിച്ചപ്പോള്‍ ചുണ്ടത്തു എന്തോ മുട്ടുന്നു .നോക്കിയപ്പോള്‍, 'നോക്കിയ 3310' ചായക്കപ്പില്‍ മുങ്ങിക്കിടക്കുന്നു .
സുഹ്ര്‍ത്തുമായി സംസാരിച്ചു കഴിഞ്ഞ ഉടനെ ഞാന്‍ ഫോണ്‍ വെച്ചത് ചായക്കോപ്പയില്‍ ആയിരുന്നു .
..
..
അങ്ങിനെ ലോകത്തില്‍ ആദ്യമായി നോക്കിയ 3310-നെ ചായക്കോപ്പയില്‍ മുക്കി കൊന്നവന്‍ എന്ന ദുഷ്പേര് എനിക്ക് കിട്ടി .

No comments:

Post a Comment