എന്‍റെ ഫൈസ്ബുക്ക് പോസ്റ്റുകള്‍ (തുടര്‍ച്ച )
07.05.2017
07.05.2017
വീട്ടിലെത്ര വിഭവസംര്‍ദ്ധ്മായ ഭക്ഷണം ഒരുക്കാന്‍ വകയുണ്ടെങ്കിലും പുറത്തു പോയി വിഷലിപ്തമായ ആരോഗ്യത്തിനു ഹാനീകരമായ ഫാസ്റ്റ് ഫുഡ് അടിക്കല്‍ നാട്ടിലൊരു ട്രെന്‍ഡ് ആണിപ്പോള്‍.
പണ്ട് അഷ്ടിക്കു വകയില്ലാതെയിരുന്നിരുന്ന ഇപ്പോഴത്തെ ചില ഗള്‍ഫ് പുത്തന്‍ പണക്കാര്‍ ആണ് ഈ സംസ്കാരം പ്രൊമോട്ട് ചെയ്യുന്നത് എന്ന് ഞാന്‍ പറഞ്ഞാല്‍ ചില സുഹ്രത്തുക്കള്‍ക്ക് വിഷമം ഉണ്ടാകുമെങ്കിലും ,ഈ കുറിപ്പിന്റെ ആമുഖമെന്നോണം . യാഥാര്‍ത്ഥ്യത്തിലേക്ക് വിരല്‍ ചൂണ്ടുവാതിരിക്കുവാന്‍ കഴിയില്ല .
ഒരിക്കല്‍ വെക്കേഷന് നാട്ടിലെത്തിയപ്പോള്‍, മകന് ലീവ് കിട്ടാന്‍ പ്രയാസമുള്ളത് കൊണ്ട് അവന്‍ ജോലി ചെയ്യുന്നിടത്ത് പോയി കുറച്ചുദിവസം താമസിക്കാം എന്ന് കരുതി .
ആഗ്രഹം മൈസൂര്‍ ഇന്‍ഫോസിസില്‍ ജോലി ചെയ്യുന്ന മകനെ അറിയിചു .
കമ്പനി ഗസ്റ്റ് ഹൌസില്‍ സൗജന്യമായി താമസിക്കാം എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ കുടുംപവുമോത്തു മൈസൂരില്‍ എത്തി .
നല്ല സ്റ്റാര്‍ ഫെസിലിറ്റിയോട് കൂടിയ താമസ സ്ഥലം കണ്ടപ്പോള്‍ മകനെ പഠിപ്പിച്ചു ഒരു കരക്കെത്തിക്കാന്‍ ഈ മരുഭൂമിയില്‍ ഒഴുക്കിയ വിയര്‍പ്പൊക്കെ ഒരു കുളിരൂറുന്ന തേന്‍മഴയായി മനസ്സില്‍ പെയ്തിറങ്ങിയ ഒരു സുഖം .
മൈസൂറിലെ കര്‍ണാടക സര്‍ക്കാര്‍ ഇലക്ട്രോണിക് വില്ലേജിലെ ഇന്‍ഫോസിസ് ക്യാമ്പസ് ലോകോത്തര ഐ ടി പാര്‍ക്കുകളോട് കിടപിടിക്കുന്നതാണ് .
ഫുഡ്‌കോര്‍ട്ട്, ഫ്ലോട്ടിംഗ് റെസ്റ്ററന്‍റ, സ്റ്റെടിയങ്ങള്‍, തിയറ്ററുകള്‍ തുടങ്ങി വിപുലമായ സൌകര്യങ്ങള്‍.
ഫുഡ്‌കോര്‍ട്ട്, ഫ്ലോട്ടിംഗ് റെസ്റ്ററന്‍റ, സ്റ്റെടിയങ്ങള്‍, തിയറ്ററുകള്‍ തുടങ്ങി വിപുലമായ സൌകര്യങ്ങള്‍.
ഇന്ത്യയെലെ തന്നെ ഏറ്റവും വിസ്തൃതി കൂടിയ ഇന്‍ഫോസിസിന്റെ അട്മിനിസ്ട്രെട്ടീവ് കെട്ടിടത്തിന്റെ മുന്നില്‍ മന്‍മോഹന്‍സിങ്ങും സോണിയാ ഗാന്ധിയും ഒരുമിച്ചു നട്ടുപിടിപ്പിച്ച ചന്ദന മരത്തിന്‍റെ തൈ കൌതുക പൂര്‍വ്വം കുറച്ചു നേരം നോക്കി നിന്ന് ഞാന്‍ .
അതെല്ലാം കണ്ടപ്പോള്‍ നമ്മുടെ കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റി നിര്‍മ്മാണം അഞ്ചു കൊല്ലം താന്‍ സംസാരിക്കുന്നത് പോലെ വലിച്ചു, വലി..........ച്ചു വലി..............ച്ചു നീട്ടിയ നമ്മുടെ പഴയ മുഖ്യ മന്ത്രിയെ ആണ് ഓര്‍മ്മ വന്നത് .
ഞാനും കുടുമ്പവും ഒന്നിച്ചു അതിനകത്തെ ഒരു റെസ്റ്ററന്ടില്‍ ലഞ്ച് കഴിക്കാനായി പോയി .
മോനോട് ഊണ് കിട്ടുമോ എന്ന് ചോദിച്ചപ്പോള്‍ എന്ത് വേണേലും കിട്ടും ,പക്ഷെ ഊണിനു നമ്മുടെ അരിയല്ല ഇവിടെ . പച്ചരിയാണ് ഇവിടെ ഉപയോഗിക്കുന്നത് .
മോനോട് ഊണ് കിട്ടുമോ എന്ന് ചോദിച്ചപ്പോള്‍ എന്ത് വേണേലും കിട്ടും ,പക്ഷെ ഊണിനു നമ്മുടെ അരിയല്ല ഇവിടെ . പച്ചരിയാണ് ഇവിടെ ഉപയോഗിക്കുന്നത് .
പച്ചരി എന്ന് കേട്ടപ്പോള്‍ തന്നെ ഭാര്യയും മക്കളും മുഖം ചുളിച്ചു .
അവരുടെ ജീവിതത്തില്‍ കണ്ടിട്ടുള്ള പച്ചരി റേഷന്‍ ഷോപ്പില്‍ നിന്നും കിട്ടുന്ന പുഴുത്ത പച്ചരിയാണ് .
ഇനി കടയില്‍ നിന്നും വാങ്ങിക്കുന്ന പച്ചരിയാണ് എങ്കിലും നന്നായി കഴുകി ഉണക്കിയാണ് പലഹാരങ്ങള്‍ ഉണ്ടാക്കാന്‍ പൊടിക്കാറ് .

പണ്ട് , ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരിക്കുന്ന സമയം ,കേരളം ഭരിക്കുന്നത് ഇടതു പക്ഷവും .
എല്ലാ സംസ്ഥാനങ്ങള്‍ക്കും അരി അനുവദിച്ച കൂട്ടത്തില്‍ കേരളത്തിനും അനുവദിച്ചത് പച്ചരി ആയിരുന്നു .
അന്ന് സീ പി എമ്മിന്‍റെ വക ഒരു പന്തം കൊളുത്തി പ്രകടനം ഉണ്ടായിരുന്നു ,അതിലന്നു മുഴങ്ങിക്കേട്ട ഒരു മുദ്രാവാക്യം ഇപ്പോഴും ഓര്‍മ്മയുണ്ട് .

''ഇന്ദിരാ ഗാന്ധി ഒരു പെണ്ണെല്ലേ ....?,
പച്ചരി എങ്ങിനെ വെചൂറ്റും ...'''.?.
പച്ചരി എങ്ങിനെ വെചൂറ്റും ...'''.?.
എന്നായിരുന്നു മുദ്രാവാക്യം .
അന്ന് തുടങ്ങിയതാണ് എന്റെ നാട്ടില് ചിലര്‍ക്കൊക്കെ പച്ചരിയോടുള്ള അനിഷ്ട്ടം .
അന്ന് തുടങ്ങിയതാണ് എന്റെ നാട്ടില് ചിലര്‍ക്കൊക്കെ പച്ചരിയോടുള്ള അനിഷ്ട്ടം .
ചിലരെയോക്കെ മോശക്കാരന്‍ എന്ന് ചിത്രീകരിക്കാന്‍ അവനൊരു പച്ചരി ആണെന്ന് പറയാറുണ്ട് .ഈ രീതിയില്‍ പേര് കിട്ടിയ എന്റെ ഒരു സുഹ്ര്‍ത്തുണ്ട് .
ഞാന്‍ പറഞ്ഞു ,''പച്ചരി എന്നാല്‍ നമ്മള്‍ പലഹാരം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത് അല്ല. ഇത് ഇവിടെയൊക്കെ ചോറുണ്ടാക്കുവാന്‍ പ്രത്യേകം തയ്യാറാക്കുന്ന അരിയാണ്'' .
എന്ത് പറഞ്ഞിട്ടെന്താ, കെട്ടിയോളും കുട്ടിയോളും അമ്പിനും വില്ലിനും അടുക്കുന്നില്ല .
അവസാനം ഇനി എന്ത് വേണം എന്ന് ചോദിച്ചപ്പോള്‍ ,അവര്‍ക്ക് പൊറോട്ടയും ചിക്കനും മതിയെന്ന് പറഞ്ഞു .
ഞങ്ങള്‍ തിരൂര്‍കാര്‍ക്ക് ഈ പൊറോട്ട എന്നത് ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒരു വസ്തു ആണ് .
പൊറോട്ട കൊണ്ട് രാവിലെ പല്ല് തേക്കുന്നവര്‍ മലപ്പുറത്തുണ്ടെന്നു പണ്ടൊരു മിമിക്രിക്കാരന്‍ ഒരു സ്റ്റേജ് പ്രോഗ്രാമില്‍ പറഞ്ഞത് ഓര്‍ത്തുപോയി .
പൊറോട്ട കൊണ്ട് രാവിലെ പല്ല് തേക്കുന്നവര്‍ മലപ്പുറത്തുണ്ടെന്നു പണ്ടൊരു മിമിക്രിക്കാരന്‍ ഒരു സ്റ്റേജ് പ്രോഗ്രാമില്‍ പറഞ്ഞത് ഓര്‍ത്തുപോയി .
ചുരിക്കി പറയാമല്ലോ ഭക്ഷം കഴിഞ്ഞപ്പോള്‍ അവരുടെ മുഖത്തൊക്കെ വല്ലാത്തൊരു ഭാവം .
ഞാന്‍ കഴിച്ചത് ഒരു മോശം ഭക്ഷണവും അവര് കഴിച്ചത് വി ഐ പി ഫുഡും ആണെന്നൊരു ഭാവം .
ഞാന്‍ കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ എന്റെ പ്ലൈറ്റിലേക്ക് നോക്കി അവര്‍ക്കൊരു ആക്കിയ ചിരിയും .
ഞാന്‍ കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ എന്റെ പ്ലൈറ്റിലേക്ക് നോക്കി അവര്‍ക്കൊരു ആക്കിയ ചിരിയും .
എനിക്കാണെങ്കിലോ പണ്ട് കോയമ്പത്തൂരില്‍ ബിസിനെസ് ആവശ്യങ്ങള്‍ക്ക് പോകുമ്പോള്‍ അവനാശി റോഡിലെ ഫ്ലൈ ഓവറിനടുത്തുള്ള തേവര്‍ കൊമ്പ്ലെക്സിലെ ഹോട്ടലില്‍ നിന്നും പണ്ട് ശാപ്പാട് കഴിച്ച രുചി തിരിച്ചു കിട്ടിയപോലെ തോന്നിയപ്പോള്‍ എന്‍റെ അരപറ കുടവയര്‍ ഞാന്‍ നന്നായി നിറച്ചു .
ഭക്ഷണ ശേഷം മകന്‍ ഡ്യൂട്ടിക്കും ഞങ്ങള്‍ മൈസൂര്‍ ചുറ്റിക്കാണാനും ഇറങ്ങി .എനിക്ക് മനസ്സ് നിറയേ ഹോട്ടലില്‍ വെച്ച് കെട്ടിയോളും കുട്ടികളും വല്ലാത്ത നോട്ടം നോക്കിയതിന്റെ അരിശം ആയിരുന്നു .
ഞാന്‍ ഗുണ്ടല്‍പേട്ടയില്‍ ഉള്ള അയല്‍വാസി ഇല്ല്യാസിനെ വിളിച്ചു ബോട്ടി ബസാറിലേക്ക് ഉള്ള വഴി ചോദിച്ചു .
മൈസൂരിലെ ഏറ്റവും വലിയ ചന്തയാണ് ബോട്ടി ബസാര്‍ .ഞങ്ങള്‍ ബസാറില്‍ എത്തി.
അവിടെത്തെ അറവു ശാലകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് എത്തി .
വ്ര്‍ത്തിഹീനമായ പരിസരത്തു കോഴികളെ കൊന്നു തൂവല്‍ കളഞ്ഞും കളയാതെയും കെട്ടിത്തൂക്കിയിരിക്കുന്നത് കാട്ടിക്കൊടുത്തു , തീരെ വ്ര്‍ത്തി ഇല്ലാത്ത ടേബിളില്‍ ഇട്ടാണ് കോഴിയേയും പോത്തിനെയും എല്ലാം വെട്ടി ഇറചിയാക്കുന്നത് .

ഇതാണ് അല്‍പ്പം മുമ്പ് നിങ്ങള്‍ വെട്ടി വിഴുങ്ങിയ കോഴിയുടെ പ്ലൈറ്റില്‍ എത്തുന്നതിനു മുമ്പുള്ള അവസ്ഥ എന്ന് ഞാന്‍ പറഞ്ഞു .
ഇതൊക്കെ കണ്ടപ്പോള്‍, കുറച്ചു നേരം മുമ്പ് അവര്‍ തിന്ന ചിക്കന്‍ അവരവിടെ ചര്ദ്ധിചില്ലന്നെയുള്ളൂ ,
പെട്ടെന്ന് അവിടെന്നും ഓടി വണ്ടിയില്‍ കയറി .
10.05.2017
പെട്ടെന്ന് അവിടെന്നും ഓടി വണ്ടിയില്‍ കയറി .
10.05.2017
പഞ്ചായത്തിലെ കോഴിക്കുഞ്ഞുങ്ങള്‍
ബീവിക്ക് പഞ്ചായത്തില്‍ നിന്ന് അഞ്ചു കോഴിക്കുഞ്ഞുങ്ങളെ കിട്ടി .
അതിനൊരു കൂട് വേണം!!!! .
നാട്ടിലെത്തിയ പിറ്റേ ദിവസം മുതല്‍ ബീവി ഓരോ പണി ഏല്‍പ്പിക്കല്‍ തുടങ്ങും .
അതിനൊരു കൂട് വേണം!!!! .
നാട്ടിലെത്തിയ പിറ്റേ ദിവസം മുതല്‍ ബീവി ഓരോ പണി ഏല്‍പ്പിക്കല്‍ തുടങ്ങും .
നമ്മള് ഒരു മാസം ഒന്ന് വിശ്രമിക്കാം എന്ന് കരുതി നാട്ടിലെത്തിയാല്‍ പിന്നെ എന്തെങ്കിലും മരാമത്ത് പണികള്‍ ചെയിതു അവിടെന്നു ക്ഷീണിച്ചാണ് അബുധാബിയില്‍ എത്താറ് .
തല്‍ക്കാലം അനിയന്‍റെ വീട്ടില്‍ ഉണ്ടായിരുന്ന പഴയ കോഴിക്കൂട് ചെറിയ മോഡിഫിക്കേഷന്‍ നടത്തി കൊടുന്നു വെച്ചു.
തല്‍ക്കാലം അനിയന്‍റെ വീട്ടില്‍ ഉണ്ടായിരുന്ന പഴയ കോഴിക്കൂട് ചെറിയ മോഡിഫിക്കേഷന്‍ നടത്തി കൊടുന്നു വെച്ചു.
അന്ന് മുതല്‍ കോഴിക്കൂട് സൗകര്യം പോരാ ,അവരുടെ വീട്ടില്‍ അങ്ങനത്തെ കൂടുണ്ട് ,മറ്റാരാളുടെ വീട്ടില്‍ വേറൊരു തരം കൂടുണ്ട്, അത് അതിനേക്കാള്‍ ഭംഗിയുണ്ട് എന്നൊക്കെ ദിവസവും എന്‍റെ നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ 'പായേരം' പറയല്‍ ആയിരുന്നു .
ഭര്‍ത്താക്കന്മാരുടെ കയ്യില്‍ കാശുണ്ടെന്ന് കണ്ടാല്‍ ഗള്‍ഫുകാരുടെ ഭാര്യമാര്‍ക്ക് സാദാരണ കാണാറുള്ള അസുഖം തന്നെ .''ചിലവാക്കലോഫോബിയ'' എന്നാണാ അസുഖത്തിനു മലയാളത്തില്‍ പേര് .
.ഈ അസുഖം വീട്ടില്‍ ഉള്ള സ്ത്രീകള്‍ക്ക് ബാധിച്ചിട്ടുണ്ടോ എന്നറിയാന്‍ വീട്ടിലെ ഡ്രെസ് അലമാരി തുറന്നൊന്നു നോക്കിയാല്‍ മതി ,കുന്നു പോലെ .ഉപയോഗിക്കാതെ അലക്കി അടുക്കി വെച്ചിരിക്കുന്ന ഡ്രെസ്സുകള്‍ കാണാം .
പെട്രോള്‍ ഉത്പാദനം കുറഞ്ഞത് കാരണം ബിസിനെസ് മോശമായപ്പോള്‍ കമ്പനി ശമ്പളം വെട്ടിക്കുറച്ചു എന്ന് പറയല്‍ മാത്രമേ അതിനു മരുന്നോള്ളൂ .
ഒരിക്കല്‍ ഒരു യാത്ര കഴിഞ്ഞു കുടുമ്പവുമോത്തു വീട്ടിലേക്കു മടങ്ങുന്ന വഴിയില്‍ ഒരു വെല്‍ഡിംഗ് വര്‍ക്ക്ഷോപ്പില്‍ നല്ല ഭംഗിയുള്ള പച്ചക്കളര്‍ നെറ്റ് വെച്ച ഒരു കിളികൂട് നിര്‍മ്മിക്കുന്നത് കണ്ടു .ഉടന്‍ ബീടര് പറഞ്ഞു ,''അത് നല്ല ഭംഗിയുണ്ട് കാണാന്‍''
വണ്ടി നിര്‍ത്തി അത്തരം ഒരു കൂടുണ്ടാക്കാന്‍ എന്ത് വിലയാവും എന്ന് ചോദിച്ചു .
വണ്ടി നിര്‍ത്തി അത്തരം ഒരു കൂടുണ്ടാക്കാന്‍ എന്ത് വിലയാവും എന്ന് ചോദിച്ചു .
വര്‍ക്ക്ഷോപ്പ്കാരന്‍ എന്നെയും വണ്ടിയിലുള്ളവരെയും എല്ലാം നോക്കി, ആലോചിച്ചു കുറച്ചു നേരം നിന്നതിനു ശേഷം പതിനൊന്നായിരം രൂപ വേണം എന്ന് പറഞ്ഞു .
ഞാന്‍ വണ്ടിയില്‍ വന്നു കയറിയപ്പോള്‍ കെട്ടിയോള്‍ വിവരങ്ങള്‍ ആരാഞ്ഞു .
ഞാന്‍ പറഞ്ഞു , ''ആ കൂടിനു പതിനൊന്നായിരം രൂപ വേണത്രേ , ഞാന്‍ മാര്‍ക്കറ്റിലെ കോഴിക്കടക്കാരന്‍ ബാപ്പുട്ടിയുടെ കടയില്‍ ആ കാശ് കൊടുക്കാം നീ ഡെയിലി അവിടെന്നു കോഴി മുട്ട വാങ്ങിക്കോ''.
പിന്നീട് അവള്‍ കോഴിക്കൂടിനെ കുറിച്ചൊന്നും ചോദിക്കുകയും പറയുകയും ചെയിതില്ല .
ചിലപ്പോള്‍ ഒരു പിശുക്കനെയാണല്ലോ റബ്ബേ നീ എന്‍റെ തലയില്‍ കെട്ടി വെച്ചത് എന്നാലോചിച്ചു മിണ്ടാതെ നിന്നതാവും .
അപ്പോഴങ്ങനെയൊക്കെ പറഞ്ഞെങ്കിലും ഞാനറിയാതെ കോഴിക്കുഞ്ഞുങ്ങളോട് വല്ലാതെ അടുത്തു പോയിരുന്നു .
ഒരിക്കല്‍ വീട്ടിലേക്കുള്ള പലവ്യഞ്ജനങ്ങള്‍ വാങ്ങിക്കാന്‍ കയറിയപ്പോള്‍ കടയുടെ വെളിയിലെ വരാന്തയില്‍ തുറന്നു ചാക്കുകളില്‍ ഞാന്‍ അതുവരെ കാണാത്ത സാദനങ്ങള്‍ ഇരിക്കുന്നത് കണ്ടപ്പോള്‍, അവിടെത്തെ പയ്യനോട് അതെന്തെന്നു ചോദിച്ചു .
അവന്‍ പറഞ്ഞു ,''കോഴിത്തീറ്റ''.
ഞാന്‍ , ''ഇത് പലതരം ഉണ്ടല്ലോ ?''
പയ്യന്‍, ''അത് ചെറിയ കോഴിക്കുഞ്ഞുങ്ങള്‍ക്കും വലിയ കോഴികള്‍ക്കും പ്രായത്തിനനുസരിച്ച് കൊടുക്കുന്ന തീറ്റകള്‍ ആണ് ''.
ഞാന്‍ എന്‍റെ കോഴിക്കുഞ്ഞുങ്ങളുടെ ഏകദേശം വയസ്സും പ്രായവും ഒക്കെ അവനോട് പറഞ്ഞപ്പോള്‍ അവന്‍ ഒരു ചാക്കില്‍ നിന്ന് ഒരു കിലോ എടുത്തു തന്നു കിലോക്ക് ഇരുപത്തൊമ്പതു രൂപ .

അതിലെന്തോ കോഴിക്കുഞ്ഞുങ്ങളെ അടിറ്റ് ആക്കുന്ന മയക്കുമരുന്നുണ്ടെന്ന് തോന്നുന്നു,കോഴിക്കുഞ്ഞുങ്ങള്‍ പിന്നീട് പിറകില്‍ നിന്ന് പോകില്ല .വീട്ടിലുള്ള മറ്റു ഭക്ഷണങ്ങള്‍ ഒന്നും പിന്നീട് അവ കഴിക്കാതെയായി .
ഈ തവണ വെക്കേഷന്‍ പോയപ്പോള്‍ നല്ലൊരു സംഖ്യ പൊടിചെങ്കിലും ആ ഇരുപത്തൊമ്പതു രൂപ ചിലവാക്കിയതിന്റെ സംതൃപ്തി മറ്റൊന്നിനും കിട്ടിയിട്ടില്ല .
തീറ്റയിട്ടു കൊടുക്കുമ്പോള്‍ ചുമലിലും കൈകളിലും ചാടിക്കയറുന്ന കോഴിക്കുഞ്ഞുങ്ങള്‍ ഇപ്പോഴും മനസ്സില്‍ നിന്ന് മാറിയിട്ടില്ല .
തീറ്റയിട്ടു കൊടുക്കുമ്പോള്‍ ചുമലിലും കൈകളിലും ചാടിക്കയറുന്ന കോഴിക്കുഞ്ഞുങ്ങള്‍ ഇപ്പോഴും മനസ്സില്‍ നിന്ന് മാറിയിട്ടില്ല .
10.05.2017
ഷാര്‍ജ റോളയിലെ ഒമാനി ഹലുവക്ക് പിറകിലുള്ള കാസര്‍കോട്ടുകാരന്‍ ഉമ്മര്‍ച്ചയുടെ ഷെയറിംഗ് ഫ്ലാറ്റില്‍ താമസിക്കുന്ന കാലം .
എനിക്ക് ദുബൈ ഉമ്മുസുക്കൈമിലെ കമ്പനി സൈറ്റില്‍ ആയിരുന്നു ജോലി .
രാവിലെ പോയാല്‍ രാത്രിയാവും വരാന്‍. അതുകൊണ്ട് ഫ്ലാറ്റിലെ മെസ്സില്‍ ഞാന്‍ ചെര്‍ന്നിട്ടില്ലായിരുന്നു .
എനിക്ക് ദുബൈ ഉമ്മുസുക്കൈമിലെ കമ്പനി സൈറ്റില്‍ ആയിരുന്നു ജോലി .
രാവിലെ പോയാല്‍ രാത്രിയാവും വരാന്‍. അതുകൊണ്ട് ഫ്ലാറ്റിലെ മെസ്സില്‍ ഞാന്‍ ചെര്‍ന്നിട്ടില്ലായിരുന്നു .
പകല്‍ സത്‌വയിലെ വല്ല ഹോട്ടലിലും പോയി ഊണ് കഴിക്കും .ചിലപ്പോള്‍ എന്തെങ്കിലും കറിയും റൊട്ടിയും വാങ്ങി സൈറ്റ് ഓഫീസില്‍ ഇരുന്നു വിശപ്പടക്കും .
ചില ദിവസങ്ങളില്‍ വൈകീട്ട് ഷാര്‍ജയില്‍ എത്താറാവുംപോഴേക്കും അയല്‍വാസി മുസ്തഫയുടെ കോള്‍ വരും അല്‍ക്കാനില്‍ ഇറങ്ങാന്‍ .
പിന്നീട് അവിടുന്ന് ഭക്ഷണം കഴിച്ചു രണ്ടുപേരും കൂടി ഒരുമിച്ചാണ് റോളയിലേക്ക് വരിക .
പിന്നീട് അവിടുന്ന് ഭക്ഷണം കഴിച്ചു രണ്ടുപേരും കൂടി ഒരുമിച്ചാണ് റോളയിലേക്ക് വരിക .
മുസ്തഫയുടെ മരണത്തിനു ശേഷം ഇതുവരെ റോളയില്‍ പോയിട്ടില്ല .എന്തോ അവിടെ എത്തുമ്പോള്‍ ഭയങ്കര നെഞ്ചിടിപ്പാണ് .ഒരിക്കല്‍ മെഗമാര്‍ട്ടിന്റെ അടുത്തു വരെ പോയി തിരിച്ചു പോന്നു .
ഞാനറിയാതെ മുസ്തഫ എന്‍റെ ഹ്രദയത്തില്‍ എവിടെയോ ഒളിച്ചിരിപ്പുണ്ട് ,
ഞാനറിയാതെ മുസ്തഫ എന്‍റെ ഹ്രദയത്തില്‍ എവിടെയോ ഒളിച്ചിരിപ്പുണ്ട് ,
അവന്‍ എന്നെ വിട്ടു പോകില്ല !!! ,എന്നെക്കൂടെയല്ലാതെ!! .
ഈ ആത്മ ബന്ധം എന്നൊക്കെ പറയുന്നത് ഇപ്പോഴാണ് തിരിച്ചറിയുന്നത് .
വിഷയം മാറാന്‍ കാരണം ഇടയ്ക്കു മുസ്തഫാനേ ഓര്‍മ്മ വന്നത് കൊണ്ടാണ് .
വിഷയത്തിലേക്ക് വരാം .
ശമ്പളം കിട്ടിയാല്‍ അടുത്ത റൂമിലെ പിള്ളാര്‍ ഉമ്മര്‍ച്ചയെ വിളിക്കും , ''ഹാജിക്ക ഏടിയേ...ള്ളത്? ''.
ഹാജിക്ക , ''ഞമ്മ ഫാത്തിമ്മാന്റെ പള്ളക്ക്ണ്ടടാ''.
തെറ്റിദ്ധരിക്കേണ്ട . ഹാജിക്ക എവിടെയാണ് ഉള്ളത് എന്ന് പിള്ളാര് ചോദിച്ചപ്പോള്‍ ,ഞാന്‍ ഫാത്തിമ്മ സൂപ്പര്‍മാര്‍ക്കറ്റിന്റെ സൈടിലുണ്ടന്നു പറഞ്ഞതാണ് .പുള്ളിയുടെ പ്രവര്‍ത്തന മണ്ഡലം അവിടെയാണ് .പഴയ ഒരു കൊറോളയും കാണും കൂടെ .
ഒരിക്കല്‍ ഹാജിക്കയുടെ, കോഴിക്കോട്ടേക്ക് കല്യാണംകഴിച്ചയച്ച മകളുടെ ഭാര്‍ത്താവിനോട് ''നമ്മ ഫാത്തിമ്മാന്റെ പള്ളക്ക്'' ഉണ്ടെന്നു പറഞ്ഞപ്പോള്‍ പയ്യന്‍ തെറ്റിദ്ധരിച്ചെന്നു റൂമില്‍ ഒരു കെട്ടുകഥ കേള്‍ക്കാറുണ്ട് .
അതെന്തോ ആവട്ടെ ,നുക്ക് കാര്യത്തിലേക്ക് കടക്കാം .ശമ്പളം കിട്ടിയ അന്ന് ഫാത്തിമ്മയില്‍ നിന്ന് ഒരുഗ്രന്‍ ഷോപ്പിംഗ് ആയിരിക്കും പിള്ളാര്‍ക്ക് .
വേണ്ടതും വേണ്ടാത്തതും ആവശ്യത്തിനും അനാവശ്യത്തിനും അങ്ങ് വാങ്ങും .
വേണ്ടതും വേണ്ടാത്തതും ആവശ്യത്തിനും അനാവശ്യത്തിനും അങ്ങ് വാങ്ങും .
മാസാവസാനം അയാലാണ് രസം .
ഒരൊറ്റ എണ്ണത്തിന്റെ കയ്യില്‍ കാശുണ്ടാവില്ല .
പിന്നെ രണ്ടു നേരവും കഞ്ഞി ആയിരിക്കും .
രാത്രിയില്‍ എന്തെങ്കിലും ഒക്കെ കുത്തിക്കലക്കി കുബ്ബൂസ് കഴിക്കും .
ഒരൊറ്റ എണ്ണത്തിന്റെ കയ്യില്‍ കാശുണ്ടാവില്ല .
പിന്നെ രണ്ടു നേരവും കഞ്ഞി ആയിരിക്കും .
രാത്രിയില്‍ എന്തെങ്കിലും ഒക്കെ കുത്തിക്കലക്കി കുബ്ബൂസ് കഴിക്കും .
അന്നൊക്കെ നാട്ടിലെത്തിയാല്‍ റൂം മേറ്റ്സിന്റെ വീടുകളില്‍ സന്ദര്‍ശനം നടത്തലാണ് എന്റെ പ്രധാന ഹോബി .
ഒരിക്കല്‍ ലീവിന് പോയപ്പോള്‍ അടുത്ത റൂമിലെ ഒരു പയ്യന്‍റെ വീട്ടില്‍ പോയി .
അവിടെ ചെന്നപ്പോള്‍ അവന്‍റെ ഉപ്പ അവിടെയില്ല .
അങ്ങാടിയിലേക്ക് മീന്‍ വാങ്ങാന്‍ പോയതാണെന്ന് അവന്റെ ഉമ്മ പറഞ്ഞു .
ഒരിക്കല്‍ ലീവിന് പോയപ്പോള്‍ അടുത്ത റൂമിലെ ഒരു പയ്യന്‍റെ വീട്ടില്‍ പോയി .
അവിടെ ചെന്നപ്പോള്‍ അവന്‍റെ ഉപ്പ അവിടെയില്ല .
അങ്ങാടിയിലേക്ക് മീന്‍ വാങ്ങാന്‍ പോയതാണെന്ന് അവന്റെ ഉമ്മ പറഞ്ഞു .
കുറച്ചു നേരം കാത്തു നിന്നു, കാണാതായപ്പോള്‍ ഞാന്‍ പോകും വഴിയില്‍ അങ്ങാടിയില്‍ നിന്നും കണ്ടോളാം എന്ന് പറഞ്ഞു അവിടെന്നു പോന്നു .
അങ്ങാടിയില്‍ എത്തി ,അവിടെ പെട്ടിക്കട നടത്തുന്ന പരിചയക്കാരന്‍ കൂടിയായ കടക്കാരനോട് പയ്യന്‍റെ ഉപ്പാനെ കണ്ടോ എന്ന് ചോദിച്ചു .
അപ്പോള്‍ കടക്കാരന്റെ മറുപടി രസകരമായിരുന്നു .
''മൂപ്പര കാര്യം ഒന്നും പറയേണ്ട , ആ ചെക്കന്‍ പത്തു കാശയക്കാന്‍ തോടങ്ങിയപ്പോ ഞമ്മളങ്ങാടീലെ മീനൊന്നും ഇപ്പൊ മൂപ്പര്‍ക്ക് പറ്റൂല ,കുറ്റിപ്പുറം പോയി നല്ല കഷ്ണം മീന്‍ കൊടുന്നാലെ മൂപ്പര്‍ക്കിപ്പോ ചോറെ റങ്ങോള്ളൂ'' .

ഇത് കേട്ടപ്പോള്‍ എനിക്ക് ഉമ്മര്‍ച്ചയുടെ റൂമിലെ കഞ്ഞിക്കലം ഓര്‍മ്മ വന്നു .
No comments:
Post a Comment