15.05.2017
കല്ല്യാണം കഴിക്കുന്നതിനും ഗള്‍ഫിലേക്ക് വരുന്നതിനും എല്ലാം മുമ്പ് നാട്ടില്‍ വായില്‍ നോക്കിയും ലൈന്‍ അടിച്ചും നടക്കുന്ന കാലത്ത് നല്ല സുന്ദരികളായ ചില നഴ്സുമാരെയൊക്കെ ട്യൂണ്‍ ചെയിതു വെച്ചിരുന്നു .
പക്ഷെ ..,അന്നൊന്നും അറിയില്ലായിരുന്നു നഴ്സുമാരെ കല്ല്യാണം കഴിച്ചു ഗള്‍ഫില്‍ വന്നാല്‍ ഭര്‍ത്താക്കന്മാര്‍ക്ക് പരമ സുഖമാണെന്നു .
ഇവിടെന്നു ലീവിന് വന്ന കൂട്ടുകാര്‍ അന്ന് ഒന്നും പറഞ്ഞതും ഇല്ല .
ഒരു സൂചന പഹയന്മാര്‍ തരികയാണേല്‍ ഇപ്പൊ ജീവിതം ലാവിഷായി ആസ്വദിക്കാമായിരുന്നു .
ഒരു സൂചന പഹയന്മാര്‍ തരികയാണേല്‍ ഇപ്പൊ ജീവിതം ലാവിഷായി ആസ്വദിക്കാമായിരുന്നു .
ഉണ്ണുക, ഉറങ്ങുക, ഉണ്ണികളെ ഉണ്ടാക്കുക എന്നൊരു ജോലി മാത്രമേ ഉള്ളൂ .
ചിലര് വസ്ത്രം അലക്കേണ്ടിവരും എന്നോരപവാദം പറഞ്ഞു പരത്തുന്നുണ്ട്.
അത്..., ഇപ്പോള്‍, നമ്മുടെ വസ്ത്രം ആയാലും അലക്കെണ്ടേ ?
അത്..., ഇപ്പോള്‍, നമ്മുടെ വസ്ത്രം ആയാലും അലക്കെണ്ടേ ?
ആ വാഷിംഗ് മെഷ്യനില്‍ ഇട്ടു ഒന്ന് സ്വിച്ച് ഇടുക , അത് ഇത്ര വലിയ പണിയാണോ ?
പിന്നെ, ഫുഡ് ഉണ്ടാക്കല്‍ !!,
ഗള്‍ഫില്‍ വന്നാല്‍ ആരാ ഫുഡ് ഉണ്ടാക്കാത്തത് ?.
'കടല്‍ കടന്നൊരു മാത്തുക്കുട്ടി' എന്ന സിനിമയിലെ മാത്തുക്കുട്ടിയുടെ കാര്യം ആയിരിക്കും ഇനി ചിലര്‍ക്ക് സൂചിപ്പിക്കാനുള്ളത് .
അത്.... , നമ്മളൊന്ന് താഴ്ന്നു നിന്നാല്‍ ഇപ്പൊ എന്നതാ കുഴപ്പം ?
ഓഫീസിലെ മുദീര്‍(മാനേജര്‍)മാരായ മിസ്രികളുടെ മുന്നില്‍ പലരും താഴ്ന്നു കൂഴ്ന്നു ഒചാനിച്ചു നില്‍ക്കുന്നില്ലേ ?.
അതിലും നല്ലതല്ലേ സ്വന്തം സഹധര്‍മ്മിണിയുടെ മുന്നില്‍ .
പശുവും ചത്തു മോരിലെ പുളിയും പോയി ,
ഇനിയിപ്പോള്‍ പറഞ്ഞിട്ടു കാര്യമില്ല !!😔
എല്ലാം കഴിഞ്ഞു .
ഇനിയിപ്പോള്‍ പറഞ്ഞിട്ടു കാര്യമില്ല !!😔
എല്ലാം കഴിഞ്ഞു .
കമ്പനി ആവശ്യത്തിനു അൽഹബ്ത്തൂർ മോട്ടോർസിൽ നിന്നും രണ്ടു മൂന്നു വണ്ടി വാങ്ങിയത് കൊണ്ട് ഇടയ്ക്കിടയ്ക്ക് അവയുടെ സർവീസുംമറ്റു കാര്യങ്ങൾക്കുമായി അവിടെ പോകാറുണ്ട് . ഇപ്പോൾ അവിടെത്തെ ചില മലയാളീ സ്റ്റാഫുകളുമായി നല്ല ചങ്ങാത്തത്തിലാണ് ,അവിടെ പോയാൽ ചായയോ കാപ്പിയോ കുടിച്ചാണ് തിരിച്ചു പോരാറു.
ഇന്ന് അവിടെ പോയി കാപ്പി കുടിച്ചു കൊണ്ട് ഇരിക്കുമ്പോൾ ഒരു കറുത്ത വംശജനായ കുട്ടി അവന്റെ അമ്മയെ വിളിച്ചു കൊണ്ട് കരഞ്ഞു നടക്കുന്നത് കണ്ടു . തന്തയും തള്ളയും പുതിയെ വണ്ടി എടുക്കുന്ന ആക്രാന്തത്തിൽ കുട്ടിയുടെ കാര്യം മറന്നിരുന്നു .പിന്നീട് കുട്ടി തള്ളയെ കണ്ടു കരച്ചിൽ നിർത്തിയെങ്കിലും സ്വല്പ നേരത്തേക്ക് നിരാലമ്പനായ ആ പൈതലിന്റെ രോദനം എന്റെ മനസ്സിൽ ഒരു വല്ലാത്ത ഫീല് ആണ് ഉണ്ടാക്കിയത് .ഒരു വേള നാട്ടിലുള്ള മക്കളെയും പേരക്കുട്ടികളെയും ഓർത്തു ,മനസ്സൊന്നു പിടഞ്ഞു പിന്നീട് തണുത്തെങ്കിലും ചിന്ത ആ കുടിയുടെ കരച്ചിലിനെ ചുറ്റിപ്പറ്റി തന്നെ നിന്നു .
ലോകത്തിന്റെ പല കോണിലും വംശീയവും, വർഗീയവും ആയ കാരണങ്ങളാൽ യുദ്ദവും കലാപവും മറ്റും ഉണ്ടാവുമ്പോൾ പാലായനം ചെയ്യുന്ന അഭയാർഥികളെയും അവരിലുള്ള കുഞ്ഞുങ്ങളെയും ഓർക്കുമ്പോൾ നാം പരിഷ്കർത മനുഷ്യ സമൂഹം എന്നവകാശപ്പെടുന്നവർ പാടെ അധപ്പതിച്ചുപോയി എന്നൊരു കുറ്റബോധം മനസ്സിലൂടെ കടന്നുപോയി .
ക്രിസ്തുവും, കൃഷ്ണനും, മുഹമ്മദും (With respect all Prophets ) തുടങ്ങി മറ്റെല്ലാ നവോത്ഥാന നായകരും അവരുടെ ജനതയെ ഉണർത്തിയ കാര്യങ്ങൾ നാം പാടെ വിസ്മരിക്കുന്നു എന്ന വസ്തുത നമ്മൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു .

സഹമുറിയന്മാര്‍ തലേ ദിവസം രാത്രി ഡൈനിംഗ് ടേബിളില്‍ ഉപേക്ഷിച്ചു പോയ ഉണക്ക കുബ്ബൂസ് കട്ടന്‍ ചായയുടെ കൂടെ കഴിച്ചു രാവിലത്തെ ബ്രേക്ക് ഫാസ്റ്റില്‍ സംത്രിപ്തനായിരുന്ന ഒരു കാലം ഉണ്ടായിരുന്നു !!.അന്നത്തെ വരുമാനം അതിലും താഴ്പോട്ടു പോകാന്‍ നിര്‍ബന്ധിച്ചിരുന്നു !!!.
ഇന്ത്യന്‍ രൂപയുടെ വില കുറഞ്ഞു കൊണ്ടിരിക്കുകയാണ് ,നാട്ടില്‍ സാധനങ്ങള്‍ക്കോട്ടു വില കുറയുന്നുമില്ല .ആയിരം ഇന്ത്യന്‍ രൂപയ്ക്കു അറുപതു ദിര്‍ഹം ഉണ്ടായിരുന്നത് അറുപത്തിമൂന്നിനടുത്തു എത്തി ,ഈ കണക്കിന് പോകുകയാണെങ്കില്‍ രാവിലെത്തെ ഹോട്ടല്‍ നാസ്ത നിര്‍ത്തുകയാണ് .എന്നാലെ കാര്യങ്ങള്‍ വിചാരിച്ച പോലെ ഒക്കെ നടക്കൂ .സൗകര്യങ്ങള്‍ എല്ലാം കൂടി എന്ന് കരുതി ഒരുകാലത്ത് കൂടെ പിറപ്പിനെ പോലെ പ്രഭാതത്തില്‍ കണികണ്ടുനര്‍ന്നിരുന്ന ഉണക്ക കുബ്ബൂസേ എനിക്ക് നിന്നെ മറക്കാന്‍ കഴിയില്ല .

No comments:
Post a Comment