Friday, May 16, 2014

പണി കൊടുക്കുമ്പോള്‍ ഇങ്ങനെ കൊടുക്കണം

ജനിക്കുന്നവർ എല്ലാം എൻജിനീയർമാരും ഡോക്ടർ മാരും ആവുന്ന രാജ്യമാണ് ഈജിപ്ത് എന്നൊരു സംസാരം ഗൾഫിൽ ഉണ്ട് .കാരണം ഇവിടെ കൂടുതലും അവരാണ് എൻജിനിയർ മാരും ഡോക്ടർ മാരും, തലക്കുള്ളിൽ ആൾ പാർപ്പ് ഇല്ലാത്ത വർഗ്ഗം. മിസിരികൾ എന്നാണു ഇവരെ വിളിക്കുക .എവിടെ ക്യൂ കണ്ടാലും ഇവർക്ക് രഞ്ജിനി യുടെ സ്വഭാവം ആണ് തിക്കി തിരക്കി മുന്നിൽ കയറും പക്ഷെ ഇപ്പോൾ ഒട്ടുമിക്കയിടത്തും ക്യൂ ടോക്കെണ്‍ ആയതു കൊണ്ട് ഇവന്മാര് ആകെ കുടുങ്ങിയ മട്ടാണ് .കാത്തു നിന്നേ പറ്റൂ .

ഒരു ദിവസം മുറൂറിൽ (ട്രാഫിക് ഡിപ്പാർട്ട്മെന്റു) ഞാൻ ലൈസൻസ് പുതുക്കാൻ വേണ്ടി പോയി ,മുറൂറിൽ നല്ല തിരക്ക് ഞാൻ ടോക്കെണ്‍ എടുത്തു വെയിറ്റിംഗ് ഏരിയയിൽ കാത്തിരുന്നു .കുറച്ചു സമയം കഴിഞ്ഞപ്പോൾ ഒരു മിസിരി ടോക്കെണ്‍ എടുത്തുകൊണ്ടു ആ ഹാളിലേക്ക് കയറിവന്നു ,ഹാളിലെ ജനങ്ങളെ കണ്ടപ്പോൾ തന്നെ അയാളുടെ ശരീരത്തിൽ രഞ്ജിനി ഹരിദാസിന്റെ ബാധ കേറി ,അയാൾ എവിടെയും ഇരിക്കാതെ കൌണ്ടറുകളിൽ ഇരിക്കുന്ന ഓഫീസർ മാരെ നോക്കി കൊണ്ട് തന്നെ നില്ക്കുകയാണ് ,അയാള് കൂട്ടിലിട്ട വെരുകിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു ,അവസാനം അയാളുടെ ക്ഷമ നശിച്ചു അയാൾനേരെ ആദ്യ കൌണ്ടറിൽ തന്നെ പോയി പക്ഷെ ഇവരുടെ സ്വഭാവം നന്നായി അറിയുന്ന സ്വദേശി വനിതാ ഓഫീസർ ടോകെൻ നമ്പേർ ചോദിച്ചു അയാൾ നമ്പര് കാണിച്ചപ്പോൾ അവർ ചെയർ ചൂണ്ടി കാണിച്ചു കൊണ്ട് അവിടെ പോയി ഇരിക്കൂ എന്ന് പറഞ്ഞു .അങ്ങിനെ അയാൾ എന്റെ തൊട്ടടുത്തു വന്നിരുന്നു .പക്ഷെ വീണ്ടും അയാൾ എണീറ്റ്‌ മറ്റൊരു കൌണ്ടറിൽ പോയി അവിടെ ഇരിക്കുന്ന ഓഫീസറും ഇയാളെ തിരിച്ചു വെയിറ്റിംഗ് ഏരിയയിലേക്ക് തന്നെ തിരിച്ചു വിട്ടു,പക്ഷെ രണ്ടാമത് അയാൾ എണീറ്റ്‌ പോയപ്പോൾ അയാളുടെ കയ്യിൽ നിന്നും ടോകെൻ വീണു പോയിരുന്നു .ഇത് കണ്ടപ്പോൾ ഇതിനു മുമ്പ് പലയിടങ്ങളിലും ഞാൻ ക്യൂ നിൽക്കുമ്പോൾ ഇവന്മാര് തള്ളി ക്കയറി ചുളുവിൽ കാര്യം സാദിച്ചു പോകുന്നത് നിസ്സാഹായനായി നോക്കി നില്ക്കേണ്ടി വന്നിട്ടുണ്ട് എന്റെ മനസ്സില് ഇവൻ മാരോടുള്ള ദേഷ്യം തികട്ടി പുറത്തേക്ക് വന്നു.ഇവരില്‍ നിന്നുള്ള തിക്താനുഭവങ്ങള്‍ നേരിട്ടവര്‍ ഇതിലുമപ്പുറം ചെയ്യും .ഞാനായത് കൊണ്ടാണ് ഇത്രയും ചെയിതത് .ഇനി കാര്യത്തിലേക്ക് വരാം
           
                 ഞാൻ ആരും കാണാതെ കാലു കൊണ്ട് ആ ടിക്കറ്റ് എടുത്തു മെല്ലെ കയ്യിലാക്കി .അയാൾ പിന്നെ വേറെ കസേരയിൽ പോയിരുന്നു. കുറച്ചു കഴിഞ്ഞാണ് അയാൾക്ക് തന്റെ ടോക്കെണ്‍ നഷ്ടപ്പെട്ട വിവരം അറിയുന്നത് അയാൾ അവിടെ പരതിനടക്കൽ തുടങ്ങി. എന്നോട് വന്നു അന്ന്വേഷിച്ചു ഞാൻ പറഞ്ഞു, ഞാൻ കണ്ടില്ല .അയാൾ എന്റെ അടുത്തു ഇരുന്നു ,ഞാൻ ചോദിച്ചു നമ്പേർ എത്ര ആയിരുന്നു, അയാൾ പറഞ്ഞു എനക്കറിയില്ല ഞാൻ ചോദിച്ചു നമ്പര് ഒന്ന് ഓർത്ത്‌ നോക്കൂ നമ്പേർ അറിയുകയാനെങ്കിൽ വഴിയുണ്ടാക്കാം ,അപ്പോൾ അയാൾ പറഞ്ഞു ഞാൻ ആ ടോക്കെണ്‍ നോക്കിയെ ഇല്ല ,ഹാവ് സമാധാനം ആയി, ഹും ഇങ്ങോട്ട് വന്നു തള്ളിക്കയറി ഉടനെ കാര്യം സാധിക്കാം എന്ന് കരുതി പോന്നതാണ് അല്ലെ എന്ന് ഞാൻ മനസ്സിൽ പറഞ്ഞു . അയാൾ എന്നോട് ചോദിച്ചു നമ്പേർ അറിയുകയാണെങ്കിൽ എന്താ ചെയ്യുക . ഞാൻ പറഞ്ഞു ആ നമ്പേർ വിളിക്കുമ്പോൾ കൌണ്ടരിൽ പോയാൽ മതിയല്ലോ , ആഹാ ശരിയാണല്ലോ എന്ന മട്ടിൽ തലയാട്ടി .ഇനി എന്താ ചെയ്യുക എന്ന് അയാൾ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു ,രണ്ടു ഓപ്ഷൻ ഉണ്ട് .ഒന്ന് പുതിയ ടോക്കെണ്‍ എടുക്കുക അല്ലെങ്കിൽ വെയിറ്റ് ചെയിതു ഏതു നമ്പര് വിളിക്കുമ്പോൾ ആണ് കൌണ്ടറിൽ ആള് വരാത്തത് ആ സമയം ആ നമ്പേർ തന്റേതാണ് എന്ന ഭാവത്തിൽ കൌണ്ടറിൽ ചെല്ലുക അയാൾ രണ്ടാമത്തെ ഓപ്ഷൻ തിരഞ്ഞെടുത്തു കാരണം അപ്പോഴേക്കും ഒരമ്പതു ടോക്കെണ്‍ എങ്കിലും താഴെ കൊടുത്ത് കാണും .

                             ഇതിനിടയിൽ എന്റെ ഊഴം വന്നു ഞാൻ കൌണ്ടറിൽ പോയി എന്റെ കാര്യങ്ങൾ ശരിയാക്കി അപ്പോൾ അവിടെ ഇരുന്ന ഓഫീസർ പറഞ്ഞു ബഷീര് ലൈസൻ പ്രിന്ററിന് ഒരു ചെറിയ തകരാര് ഒരു അഞ്ചു മിനിട്ട് വെയിറ്റ് ചെയ്യണം .ഞാൻ ഓ കെ എന്നും പറഞ്ഞു താഴേക്ക് ഇറങ്ങി വന്നു താഴെ ടോക്കെണ്‍ കൊടുക്കിന്നിടത്തു വൻ തിരക്ക്. അവിടെ പിറകിൽ നില്ക്കുന്ന ഒരു ബംഗാളിയെ ഞാൻ വിളിച്ചിട്ട് പറഞ്ഞു ഞാൻ രണ്ടു കൂപ്പണ്‍  എടുത്തിരുന്നു ഒന്ന് ഇന്നാ വേഗം മുകളിലേക്ക് കയറിക്കോ , ബംഗാളി നന്ദി ഭായി എന്നും പറഞ്ഞു മുകളിലേക്ക് കയറി ,ഞാൻ എന്റെ പേര് വിളിക്കുന്നതും കാത്തിരുന്നു.അപ്പോൾ ബംഗാളി കൌണ്ടറിൽ അയാളുടെ കാര്യങ്ങൾ ശരിയാക്കുന്നു. ഞാൻ എന്റെ പഴയ ഇരിപ്പിടത്തിലേക്ക് നൊക്കിയപ്പൊൽ മിസിരി ആളില്ലാത്ത നമ്പര് വിളിക്കുന്നതും കാത്തു കൌണ്ടറിലേക്ക് തന്നെ നോക്കി ഇരിക്കുന്നു .അപ്പോൾ എന്റെ പേര് വിളിച്ചു ലൈസൻ തന്നു ഞാൻ വണ്ടി എടുക്കാതെ കമ്പനി ഡ്രൈവർ അനീഷിന്റെ കൂടെയാണ് പോന്നത് ഞാൻ അവനെ വിളിച്ചു പാര്ക്കിംഗ് ഏരിയയിൽ കാത്തു നിൽക്കുമ്പോൾ അതാ വരുന്നു ബംഗാളി ഒരു ചെറിയ ബോട്ടിൽ വെള്ളവും ഒരു വലിയ ജ്യൂസുമായി,എന്നിട്ട് പറയുകയാണ്‌ നന്ദി ഭായി ഞാൻ ഇന്ന് നാട്ടിലേക്ക് പോകുകയാണ് അമ്മക്ക് സുഖമില്ല ,ഞാൻ വരാൻ വൈകിയാൽ ലൈസൻ തീരും പിന്നീട് എന്തൊക്കെയാണ് ആവുക എന്നറിയില്ല, തിരക്ക് കണ്ടു ഞാൻ തിരിച്ചു പോകാൻ നിൽക്കുമ്പോൾ ആണ് ഭായി എനിക്ക് ടോക്കെണ്‍ തന്നത് .അത് പറഞ്ഞു നിൽക്കുമ്പോൾ അനീഷിന്റെ വണ്ടി വന്നു ഞാൻ ആ വെള്ളത്തിന്റെ കുപ്പിയും വാങ്ങി വണ്ടിയിൽ കയറി ജ്യൂസ് താൻ തന്നെ കഴിച്ചോ എന്ന് പറഞ്ഞു . എന്റെ നമ്പേർ അയാള് ചോദിച്ചപ്പോൾ വിസിറ്റിംഗ് കാർഡു എടുത്തു കൊടുത്തു . വണ്ടിയുടെ ഡോർ അടക്കുമ്പോൾ ഞാൻ മിസിരിയെ കുറിച്ച് ഓർത്തു പാവം ഇപ്പോൾ അവിടെ കൌണ്ടറിൽ നോക്കി നില്ക്കുന്നുണ്ടാവും .
എന്നെക്കൊണ്ട് ഇത്രയൊക്കെയെ ചെയ്യാന്‍ പറ്റൂ !!!!!!!

1 comment:

  1. ദുഷ്ടന്‍ :) ,,,, എട്ടിന്റെ പണികൊടുത്തു അല്ലെ ...അവരുടെ സ്വഭാവം എല്ലായിടത്തും ഇത് തന്നെ .. അനുഭവം ഗുരു .

    ReplyDelete