ഗള്‍ഫില്‍ ഫ്രീ വിസ കച്ചവടം പൊടി പൊടിക്കുന്ന കാലം ,നാട്ടീന്നു എങ്ങിനെയെങ്കിലും
ഒന്ന് കയറി പറ്റി കിട്ടിയാല്‍ രക്ഷപ്പെട്ടു എന്ന ഒരു കാലഘട്ടം ഇവിടെ
ഉണ്ടായിരുന്നു .നടന്നു നടന്നു (മിന്നി മിന്നി )പണി എടുത്തു നല്ലവണ്ണം കാശും
ഉണ്ടാക്കിയിരിക്കുന്നു പലരും . ഒരിക്കല്‍ കോട്ടക്കല്‍ കാരന്‍ അബ്ദു (പേരിന്റെ ബാക്കി
ഇനിയും ഉണ്ട് ) എന്നോട് പറഞ്ഞു. "മോനെ എനിക്ക് ദിവസം ഒരു
ഇരുന്നൂറ്റമ്പത് റിയാല്‍ കിട്ടാതെ ഉറക്കം വരില്ല "എന്ന് . അതായിരുന്നു പലരുടെയും അവസ്ത്ത .കമ്പനി വിസക്ക് വന്നവര്‍ക്ക് കിട്ടുന്ന ശമ്പളം അല്ലാതെ ഒന്നും കൂടുതല്‍ കിട്ടുകയും ഇല്ല .ഫ്രീ വിസക്കാര്‍ പണിയെടുത്തു ഇഷ്ടം പോലെ കാശുണ്ടാക്കുന്നു .
ഈ അവസരം മുതലെടുക്കുവാന്‍
മലയാളികള്‍ എല്ലാവരും ഫ്രീ വിസക്ക് ഇങ്ങോട്ട് കയറി വരവ് തുടങ്ങി തല്ഫലം
എന്തായി,ഇവടെ ഉള്ള ജോലി എല്ലാവരും കൂടി വീതിച്ചു വീതിച്ചു പണി ഇല്ലാതെയായി, പിന്നെ കിട്ടുന്ന പണിക്കു കയറി നില്‍ക്കലായി
ശമ്പളം കിട്ടിയാ കിട്ടി അര്‍ബാബു പോയാ പോയി. പലരും ജോലി ഇല്ലാതെ റൂമില്‍
ഇരിക്കല്‍ തുടങ്ങി അങ്ങിനെ ഫ്രീ വിസക്ക് ഉറക്ക് വിസ എന്നപേര് കിട്ടി .
ഈ അവസരത്തില്‍ ആണ് നമ്മുടെ കഥാ നായകന്‍ അയമു വിന്റെ ലാന്റിംഗ് (പേര്
സാങ്കല്‍പ്പികം ഇനി ആര്‍ക്കെങ്കിലും ഈ കഥാപാത്രവുമായി വല്ല സാമ്യവും
കണ്ടെങ്കില്‍ അത് എന്റെ കുഴപ്പം അല്ല നിങ്ങളുടെ കാഴ്ചപ്പാടിന്റെ വൈകല്യമാണ്
).അയമുവിനു നാട്ടില്‍ ചുമട് എടുക്കുന്ന ജോലിയായിരുന്നു .വല്ലപ്പോഴും
പണിക്കു പോകും നല്ല കാശ് കിട്ടും പക്ഷെ എന്താ കാര്യം, കിട്ടിയ കാശ് ചീട്ടു
കളിച്ചു തീര്‍ക്കും .ഭാര്യയും രണ്ടു കുട്ടികളുമായി അച്ചി വീട്ടില്‍
തന്നെയാണ് താമസം
ഇങ്ങനെയിരിക്കെ ഗള്‍ഫില്‍ പോയാലെങ്കിലും നന്നാവും എന്ന്
കരുതി കാരണവന്മാര്‍ എല്ലാവരും കൂടി ഒരു ഏജന്റിന്റെ കയ്യില്‍ നിന്നും ഫ്രീ വിസ
വാങ്ങി ഇങ്ങോട്ട് കയറ്റി വിട്ടു ,വിസക്കായി ഭാര്യയുടെ കയ്യിലുള്ള
സ്വര്‍ണ്ണം എല്ലാം പണയത്തിലായിരുന്നു .
അയമു ഇവിടെ എത്തി അല്ലറ
ചില്ലറ പണികള്‍ എല്ലാം ചെയിതു നടക്കുന്ന കാലം ആണ് ജവാസാത്ത് (ലേബര്‍ )ചെക്കിന്‍
കര്‍ശനമാക്കുന്നത് ,പിടിക്കപ്പെട്ടാല്‍ നാട് കടത്തും അപ്പോള്‍ ജോലിക്ക് പോകാന്‍ പ്രയാസം ആയി തുടങ്ങി. പലരും ജോലിക്ക്
പോകാതെ റൂമില്‍ ഇരിക്കലായി . പണ്ടേ മടിയനായ അയമു മാസങ്ങളോളം റൂമില്‍ കിടത്തം തന്നെ. വല്ലപ്പോഴും വല്ല ജോലിക്കും പോകും .കിട്ടുന്ന കാശ് ചിലവിനു തന്നെ തികയൂ .നാട്ടിലേക്ക് കാശ് അയക്കാന്‍ ഒന്നും ബാക്കി ആവുന്നില്ല .
ഭാര്യയുടെ കത്തുകള്‍ തുടരെ തുടരെ വരുന്നു ,മീന്‍ കാരന് കാശ് കൊടുക്കണം
പലചരക്ക് കടക്കാരന് കാശ് കൊടുക്കണം പാല്‍ക്കാരന് കാശ് കൊടുക്കണം ,കുട്ടികളെ
സ്കൂളില്‍ വിടുന്ന വണ്ടിക്കാരന് കാശ് കൊടുക്കണം ,കരണ്ട് ബില്ല് അടക്കണം
,എന്നല്ലാം പറഞ്ഞു അനവതി കത്തുകള്‍ വന്നു. അയമു ഉണ്ടോ കുലുങ്ങുന്നു കത്തിലെ
വേവലാതികള്‍ കാണാത്ത പോലെ മറ്റു പല കാര്യങ്ങളും എഴുതിക്കൊണ്ട് മറുപടി
അയക്കും ,കുട്ടത്തില്‍ കുറച്ചു മധുരം (പഞ്ചാര )ചേര്‍ത്തു കൊണ്ട് എന്റെ
പൊന്നെ നിനക്ക് ഇക്കാന്റെ ആയിരം മുത്തം(ചുംബനം ) എന്ന് പറഞ്ഞു കത്ത്
അവസാനിപ്പിക്കുകയും ചെയ്യും .
തന്റെ വേവലാതികള്‍ അയമു
ചെവിക്കൊള്ളുന്നില്ല എന്ന് മനസ്സിലാക്കിയ അവള്‍ പിന്നീട് കാശ്
ആവശ്യപ്പെട്ടുകൊണ്ട് അയമുവിനു കത്ത് എഴുതാറില്ല അവള്‍ നാട്ടില്‍
കൂലിപ്പണിക്ക് പോയി കുട്ടികളെ പോറ്റുവാന്‍ തുടങ്ങി .
കുറച്ചു കാലമായി ഭാര്യയുടെ കത്തൊന്നും കാണാതെ ആയപ്പോള്‍ അയമുവിനു വിഷമം ആയി അവന്‍ അവള്‍ക്കു കത്തെഴുതി . മറുപടി വന്നപ്പോള്‍ അയമുവിനു സമാധാനം ആയി .പതിവിനു വിപരീതമായി ഭാര്യയുടെ കത്തില്‍ കാശിന്റെ കാര്യം എഴുതാത്തത് കണ്ടപ്പോള്‍ ഒരു
കത്തില്‍ അവളോട് നീ എന്താ ഇപ്പോള്‍ കത്തില്‍ പൈസയുടെ ആവശ്യം എഴുതാത്തത്
എന്ന് ചോദിച്ചുകൊണ്ട് കത്തെഴുതി . ഉടന്‍ ഭാര്യയുടെ മറുപടി വന്നു .
നിങ്ങള്‍ കഴിഞ്ഞ പ്രാവശ്യം അയച്ച കത്തിലെ പതിനായിരം മുത്തത്തില്‍
നിന്നും മൂവായിരം മുത്തം മീന്‍കാരന് കൊടുത്തു ,അയ്യായിരം മുത്തം പലചരക്ക്
കടക്കാരന് കൊടുത്തു ബാക്കി അടുത്ത മാസം തരാം എന്ന് പറഞ്ഞു ,ആയിരം മുത്തം
പാല്‍ക്കാരനും ആയിരം മുത്തം കുട്ടികളെ സ്കൂളില്‍ കൊണ്ട് പോകുന്ന ഓട്ടോക്കാരനും കൊടുത്തു ,പിന്നെ അടുത്തമാസം നിങ്ങള്‍ ഒരു അയ്യായിരം മുത്തം
കൂടുതല്‍ അയക്കണം ഒരു ഗ്യാസ് കണക് ഷന്‍ എടുക്കണം കറന്റു ബില്‍ അടക്കണം
.തല്‍ക്കാലം നിരത്തട്ടെ .
എന്നു
സ്വന്തം .................................
No comments:
Post a Comment