Monday, January 20, 2014

ബ്രായുടെ അളവ് !!!

കുറെ അധികം പെണ്ണിനെ കണ്ടതിനു ശേഷമാണ് സുലൈമാന്‍ ഒരു പെണ്ണിനെ ഇഷ്ടപ്പെടുന്നത് .കുഞ്ഞിക്കൂനന്‍ പറഞ്ഞപോലെ മുടി പോരാ നിറം പോരാ എന്നൊക്കെയുള്ള നിരവധി പോരായ്മകള്‍ നിരത്തി അനവധി വീടുകളില്‍ നിന്നും ചായയും ബെക്കറിയും കഴിച്ചു .ഒന്ന് രണ്ടെണ്ണത്തിനു ഞാനും പോയിരുന്നു .രണ്ടാമത് ഞാന്‍ പോയത് എന്റെ കൂടെ പഠിച്ച ഒരു കൂട്ടുകാരന്റെ പെങ്ങളെ കാണാന്‍ ആണ് ,ആ പെണ്ണിന് തടി കുറവാണെന്ന് പറഞ്ഞു അതിനെ ഒഴിവാക്കി അന്ന് ഞാനും അവനുംദുബായില്‍ ഒരു റിയാല്‍ എസ്റ്റേറ്റ് കമ്പനിയില്‍ ആയിരുന്നു സോനാപ്പൂരിലെ ക്യാമ്പ് മെസ്സ് അവനെ ഒരു തടിയനാക്കിയിരുന്നു ..ഇനി ഇവന്റെ കൂടെ പെണ്ണുകാണാന്‍ നടന്നാല്‍ കൂട്ടുകാരെ കാണുമ്പോള്‍ മാറി നടക്കേണ്ടി വരും എന്ന് കരുതി അതോടു കൂടി നിര്‍ത്തി .

അങ്ങിനെ അവനു പറ്റിയ ഒന്നാന്തരം ഒരു പെണ്ണിനെ ഒരു ദല്ലാള്‍ കണ്ടെത്തി ,കല്യാണം കഴിഞ്ഞു 

കല്യാണം കഴിഞ്ഞ ആദ്യ നാളുകളില്‍ ഭാര്യക്ക് എന്തെങ്കിലും ആവശ്യമുണ്ടോ എന്ന് അങ്ങോട്ടാരാഞ്ഞു കൊടുന്നു കൊടുക്കല്‍ ഒരു ത്രില്‍ ആണ് പിന്നീട് എന്തെങ്കിലും ചോദിച്ചാല്‍ കെട്ട ഭാവം നടിക്കില്ല !!ഫോണില്‍ ആണെങ്കില്‍ "കമ്പിളിപുതപ്പ്" അടിക്കും . 

ഒരു ദിവസം ഞാന്‍ തിരൂരിലേക്ക് പോകുമ്പോള്‍ സുലൈമാന്‍ വണ്ടിയുടെ പിറകില്‍ കയറിയിട്ട് പറഞ്ഞു , എടാ തിരൂരിലെക്കാണെങ്കില്‍ ഞാനും ഉണ്ടെടാ . അങ്ങിനെ ഞങ്ങള്‍ തിരൂരില്‍ എത്തി സുലൈമാന്‍ ആദ്യം ഇറങ്ങിയത്‌ ഒരു ഫാന്‍സി കടയില്‍ ആണ് .പിന്നീട് ഒരു തുണി ഷോപ്പില്‍ കയറി അപ്പോഴേക്കും ഞാന്‍ എന്റെ കാര്യങ്ങള്‍ ഒക്കെ കഴിഞ്ഞു തുണിശാപ്പില്‍ എത്തിയിരുന്നു .അവന്‍ ലേഡീസ് സെക് ഷനില്‍ നില്‍ക്കുന്നു .അവിടെത്തെ സൈല്‍സ് മാന്‍ ചോദിക്കുന്നു സൈസ് എത്രയെന്നു ,സുലൈമാന്‍ ഒന്ന് പരുങ്ങി അപ്പോഴാണ്‌ അവന്‍ ആ കാര്യം മനസ്സിലാക്കിയത് ഈ സാധനത്തിനു അളവും കാര്യങ്ങളും ഒക്കെ ഉണ്ടെന്നു .എന്റെ മുഖത്തേക്ക് സുലൈമാന്‍ നോക്കിയപ്പോള്‍ ഞാന്‍ പറഞ്ഞു കുറച്ചു തടി ഒക്കെ ഉള്ള ആള്‍ക്കാണ് എന്ന് അപ്പോള്‍ സൈല്‍സ് മാന്‍ ഒരെണ്ണം എടുത്തു ഇത് മതിയാവുമോ എന്ന് ചോദിച്ചു .അപ്പോള്‍ സുലൈമാന്‍ സൈല്‍സ് മാനോട് പറയുകയാണ്‌ ."അതേ ....ചങ്ങാതി.... ഒരു കയ്യില്‍ ഒട്ട്ഒതുങ്ങുകയും ഇല്ല രണ്ടു കയ്യിലേക്ക് ഒട്ടു തികയുകയുമില്ല അത്രെയും പോന്ന സാധനത്തിനു പറ്റുന്ന  അളവില് രണ്ടെണ്ണം എടുത്തോ ..."

"സുലൈമാന്‍ വിശേഷം അവസാനിക്കുന്നില്ല ...തുടരും "

No comments:

Post a Comment