കോമന്‍ ആണ് കേമന്‍
ഇത്തവണത്തെ വെക്കേഷന്‍ സമയത്ത് വൈരം കൊട് ഉത്സവം കാണാന്‍ പറ്റിയത് വളരെ സന്തോഷമായി .ചെറുപ്പ കാലങ്ങളില്‍ ഉത്സവ ദിവസം അടുക്കുന്തോറും നാളുകള്‍ എണ്ണി ഉറക്കമുനര്‍ന്നിരുന്നത് കൌതുകത്തോടെ ഓര്‍ത്തു .
ഉത്സവ ദിവസം രാവിലെ വീടിനു പുറത്തേക്കിറങ്ങിയപ്പോള്‍ ഇതാ സുലൈമാന്‍ വീട്ടു പടിക്കല്‍ .
ഞാന്‍ :എവിടേക്കാടോ ?
സുലൈമാന്‍ :ഹോ .ഞാന്‍ നിന്റെ അയല്‍വാസി കോമനെ കാണാന്‍ വന്നതാ .
ഞാന്‍ :എന്താ കാര്യം ?
സുലൈമാന്‍ :കഴിഞ്ഞ കൊല്ലത്തെ വൈരംകോട്ടെ ഉത്സവത്തിന്റെ അന്ന് വാങ്ങിയതാണ് കുറച്ചു പൈസ ആ പഹയന്‍ ,ഇത് വരെ തിരിച്ചു തന്നിട്ടില്ല .അവന്‍ എന്നെ കാണുമ്പോള്‍ മുങ്ങി നടക്കുകയാണ് ,ഇപ്പോഴവന്‍ അവിടെ ഉണ്ടാവും അവിടെന്നു ചെണ്ട മുട്ടുന്നത് കേട്ടില്ലെ .നീയും വായോ .നമുക്കവിടെ വരെ ഒന്ന് പോകാം .
കോമന്റെ വീട്ടില്‍ ചെണ്ട മുട്ടുന്നത് മുറുകുന്നുണ്ട് ഞങ്ങളങ്ങോട്ടു കയറുമ്പോള്‍ ,ചെണ്ടയുടെ താളത്തിനനുസരിച്ച് " പൂതന്‍" ആടി തിമര്‍ക്കുന്നു .നല്ല രസമുള്ള കാഴ്ച .രാവിലെ തന്നെ സ്വല്പം അകത്താക്കിയ ന്യൂ ജനറേഷന്‍ പിള്ളേര്‍ പൂതന്റെ കൂടെ ആടുന്നുണ്ട് .
ഞങ്ങളെ കണ്ട ഉടനെ പൂതന്‍ കളി അവസാനിപ്പിച്ചു .അത് കണ്ടപ്പോള്‍ ചെണ്ട കൊട്ടുകാര്‍ കൊട്ട് നിര്‍ത്തി .പൂതന്‍ ഞങ്ങളുടെ നേര്‍ക്ക് തിരിഞ്ഞു നില്‍ക്കുകയാണ് പിള്ളേര്‍ ആട്ടം നിര്‍ത്തി എന്ത് പറ്റി എന്നാ ഭാവത്തില്‍ പൂതനെ നോക്കുന്നു . പൂതന്‍ നടന്നു സുലൈമാന്റെ അടുത്തു എത്തി അപ്പോള്‍ സുലൈമാന്‍ കരുതി തന്നെ കണ്ട ബഹുമാനം കൊണ്ട് പൂതന്‍ കളി നിര്‍ത്തിയതാണെന്ന് . ഉടന്‍ സുലൈമാന്‍ :"പൂതന്‍ കളിച്ചോ ഞമ്മള് കോമനെ കാണാന്‍ വന്നതാണ്" .
ഇത് കേട്ടപ്പോള്‍ പൂതം പഴയതിനേക്കാള്‍ ആവേശത്തില്‍ ചാടി കളി തുടങ്ങി ,സുലൈമാന്‍ അവിടെ കൂടിയ ജനങ്ങള്‍ക്കിടയില്‍ കോമന്‍ ഉണ്ടോ എന്ന് തിരയുകയാണ് .കോമന്‍ ആണ് പൂതത്തിന്റെ വേഷം കെട്ടിയിരിക്കുന്നത് എന്നത് ഞാന്‍ അപ്പോഴാണ് ഓര്‍ത്തത് .ഞാന്‍ സുലൈമാനോട് പറഞ്ഞു .നീ ഇപ്പൊ പോരെ ഇപ്പൊ കോമനെ കണ്ടാല്‍ പൈസ ചോദിക്കാന്‍ പറ്റിയ അവസ്ത്തയാവില്ല അവന്‍ രാവിലെ തന്നെ രണ്ടെണ്ണം വിടുന്ന കൂട്ടത്തിലാ പോരാത്തതിന് ഇന്ന് വൈരംകോട് ഉലസവവും .തിരിച്ചു നടക്കുമ്പോള്‍ സുലൈമാന്‍ പറയുകയാണ് എന്താ പൂതത്തിന്റെ കളി !!! നല്ല രസമുണ്ട് അല്ലേ..?.
അനുഭവമാണോ അതോ നർമ്മഭാവനയാണോ എന്ന് വ്യക്തമല്ല. രണ്ടായാലും അവതരണം രസിപ്പിച്ചില്ല. കുറച്ച് കൂടി നാടകീയത കലർത്തി അവതരിപ്പിച്ചിരുന്നെങ്കിൽ രസകരമാവുമായിരുന്നു എന്ന് തോന്നുന്നു.
ReplyDelete"ഇത്തവണത്തെ വെക്കേഷന്‍ സമയത്ത് വൈരം കൊട് ഉത്സവം കാണാന്‍ പറ്റിയത് വളരെ സന്തോഷമായി .ചെറുപ്പ കാലങ്ങളില്‍ ഉത്സവ ദിവസം അടുക്കുന്തോറും നാളുകള്‍ എണ്ണി ഉറക്കമുനര്‍ന്നിരുന്നത് കൌതുകത്തോടെ ഓര്‍ത്തു ."
ഈ വരികൾ രണ്ടു തവണ എഴുതിയിട്ടുണ്ട്. ഒന്നു രണ്ട് അക്ഷരത്തെറ്റുകളും കണ്ടു. ശ്രദ്ധിക്കുക.
എഡിറ്റ് ചെയിതപ്പോള്‍ ഉണ്ടായ പിശകാണ് ,ഇപ്പൊ ശരിയാക്കിത്തരാം ,
Deleteഎഴുത്തിന് ആശംസകള്‍
ReplyDelete