ഒരു പേന വരുത്തിയ വിന :
സ്ഥലം കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളം , മകളുടെ കല്യാണവും കഴിഞ്ഞു തിരിച്ചു വരികയാണ്.
ബോഡിംഗ് പാസെടുത്ത് കയ്യിലുള്ള ചെറിയ കവറുമായി നടക്കുകയാണ്
.കല്യാണത്തിന്റെ തിരക്കും വിശ്രമ കുറവും കാരണം കാലിനു ചെറുതായി വേദന
എടുക്കുന്നുണ്ട് .എമിഗ്രേഷന്‍ കഴിഞ്ഞാല്‍ കുറച്ചു വിശ്രമിക്കാം എന്ന
ചിന്തയോടെ നടക്കുകയാണ് .
കുറച്ചു മുന്നോട്ട് എത്തിയപ്പോള്‍ ഒരാള്‍ അവിടെ
എമിഗ്രേഷന്‍ ഫോം പിടിച്ചു കൊണ്ട് നില്‍ക്കുന്നു ,എന്റെ പോക്കറ്റിലേക്ക്
ചൂണ്ടി കൊണ്ട് "ആ പേന ഒന്ന് തരുമോ ". നഷ്ടം ഇല്ലാത്ത ഒരു ഉപകാരം ഞാന്‍ പേന
കൊടുത്തു .അയാള്‍ എഴുതി തീരുന്നതിനു മുമ്പ് അതാ വരുന്നു മറ്റൊരുത്തന്‍
ഫോമും പിടിച്ചു കൊണ്ട് .അവന്‍ തുടങ്ങിയ ഉടന്‍ തന്നെ വേറെ ഒരുത്തന്‍ ഇനി
എന്റെ ഊഴം ആണ് എന്ന് ഉറപ്പിച്ച പോലെ അവന്റെ പിറകില്‍ നില്‍ക്കുന്നു
.പടച്ചോനെ ഇപ്പോക് പോയാല്‍ ഇത് ബീവറേജിന്റെ മുന്‍വശം പോലെ ആകുമോ എന്നൊരു
പേടി .എന്റെ ചിന്ത സത്യമാകും എന്ന് പ്രഖ്യാപിച്ചു കൊണ്ട് രണ്ടു പേര്‍
അപ്പോഴേക്കും അവന്റെ പിറകില്‍ .രക്ഷയില്ല എനിക്ക് എന്റെ പേന തിരികെ
കിട്ടാനും എന്റെ ഫോം പൂരിപ്പിക്കാനും ഞാനും ക്യൂ നില്‍ക്കേണ്ടി വന്നു
.അവസാനം എന്റെ ഊഴം വന്നു ഞാന്‍ പേന കയ്യില്‍ കിട്ടിയപ്പോള്‍ ഫോമില്‍ എന്റെ
പേര് എഴുതുന്നതിനിടയില്‍ വെറുതെ ഒന്ന് പിറകിലേക്ക് നോക്കുമ്പോള്‍
ഒരുത്തന്‍ ഞാന്‍ നില്‍ക്കുന്നിടം ലക്ഷ്യമാക്കി വരുന്നു .ഞാന്‍ പിന്നെ അവിടെ
നിന്നില്ല ഫോം പൂരിപ്പിക്കാതെ അവിടെ നിന്നും പോന്നു. അയാള്‍ പേന വേണം
എന്ന് ആന്ഗ്യത്തില്‍ പറയുന്നുണ്ട് ഞാന്‍ അപ്പോള്‍ എനിക്ക് പോകാനുള്ള
സമയമായി എന്നും പറഞ്ഞു അവിടെ നിന്നും പോന്നു .
എമിഗ്രേഷന്‍ കൌണ്ടര്‍ന്റെ അടുത്തെത്തിയപ്പോള്‍ നല്ല തിരക്ക് എന്റെ
അടുത്തു നിന്നും ആദ്യം പേന വാങ്ങിയ തെണ്ടി (പേനക്ക് തെണ്ടുന്നവന്‍
എന്നര്‍ത്ഥത്തില്‍ ആണേ....) മുന്നില്‍ തന്നെ നില്‍ക്കുന്നുണ്ട് .അതിനു
പിറകിലായി മറ്റു പേന തെണ്ടികളും .ഞാന്‍ കാല്‍ വേദന സഹിച്ചു കൊണ്ട് ഏറ്റവും
പിറകിലും .
ഇനി മേലാല്‍ പേന പോക്കറ്റില്‍ വെച്ച് വിമാന
യാത്ര നടത്തില്ല .
കായ വറുത്തതും തോര്‍ത്തു മുണ്ടും വാങ്ങുന്ന കൂട്ടത്തില്‍
ഒരു പേന കൂടി വാങ്ങിക്കൂടെ പ്രവാസികളെ .
ഹ ഹ.. ഫോം പൂരിപ്പിക്കലുകൾ ഉള്ളയിടത്തൊക്കെ ഇത്തരം 'പേനതെണ്ടലുകൾ' കാണാം. കൊടുക്കുന്നവരൊക്കെ ഇത്തരം ഏടാകൂടങ്ങളിൽ ചെന്നു പെടാറുമുണ്ട്. ഇരക്കുന്നവർക്ക് ഇങ്ങനെ ഇരന്നുകൊണ്ടിരുന്നാൽ മതിയല്ലോ.
ReplyDeleteഅങ്ങിനെ കുറ്റം പറയുന്നത് ശരിയല്ല ,, തിരിച്ചു ഗള്‍ഫിലേക്ക് വരുമ്പോള്‍ പലവിധ ടെന്‍ഷന്‍ കാരണം പലതും മറക്കും, പലര്‍ക്കും പറ്റുന്ന ഒരു അബദ്ധം :( ,, പേനയല്ലേ പോയുള്ളൂ ഫോം പൂരിപ്പിക്കാന്‍ തുടങ്ങി ഒരു മണിക്കൂര്‍ ഇങ്ങിനെ പോയിട്ടുണ്ട് ഒരിക്കല്‍ എനിക്ക് , എങ്കിലും ഒട്ടും നീരസം തോന്നിയില്ല സമയമുണ്ടേല്‍ ചേതമില്ലാതെ ചെയ്യുന്ന ഒരു പരസഹായം :).
ReplyDeleteഇതേ സെയിം അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് അവസാനം പേന അവിടെ യിട്ട് പോയി '
ReplyDelete