------------------------------------------
ഞാന്‍ മുമ്പ് ജോലി ചെയിതിരുന്ന സ്ഥാപനത്തിലെ ഒരു
കൂട്ടുകാരനുമായി ഒരു ദിവസം കറങ്ങാനിറങ്ങി .ഒരു വലിയ ഷോപ്പിംഗ് മാളില്‍
എത്തിയപ്പോള്‍ അവിടെ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നടക്കുന്നു .
എന്റെ കൂട്ടുകാരന് കണ്ണിനു കുറച്ചു ദിവസമായി വേദന ഉണ്ടെന്നു പറയാറുണ്ട് ,ഞങ്ങള്‍ അവിടെത്തെ ഡോക്ടറെ കാണിച്ചു ,അയാള്‍
പറഞ്ഞു വിശദമായി പരിശോധിക്കണം ക്ലീനിക്കില്‍ വരൂ എന്ന് . ഞങ്ങള്‍
അവിടെയുള്ള ക്യാമ്പിന്റെ സംഘാടകരോട് വിവരം പറഞ്ഞപ്പോള്‍ അവര് പറഞ്ഞു നാളെ
ക്ലീനിക്കില്‍ പൊയ്ക്കോളൂ ചികിത്സ സൌജന്യമാണ് .
തൊട്ടടുത്ത ദിവസം ഞങ്ങള്‍ ക്ലീനിക്കില്‍ പോയി അവിടെ വെച്ച് ഡോക്ടര്‍ അവനെ
പരിശോദിച്ചു പറഞ്ഞു കണ്ണട ധരിക്കണം ,എന്നാല്‍ പ്രശ്നം തീരും .ഇത് ഞാനും
അവനോടു പറയാറുള്ളതാണ് ,അവന്‍ വര്‍ക്ക് ചെയ്യുന്ന എച് പി എല്‍ കട്ടിംഗ്
മെഷ്യനില്‍ നിന്നും ധാരാളം പൊടി അവന്റെ കണ്ണില്‍ വീഴുന്നുണ്ട് .അത് കൊണ്ട്
കണ്ണ് പരിശോദിച്ചു നീ കണ്ണട വെക്കണം എന്ന് .അങ്ങിനെ കണ്ണ് പരിശോദിച്ചു
ഡോക്ടറുടെ ക്യാബിനില്‍ നിന്നും തന്ന പേപ്പറുമായി റിസപ്ഷനില്‍ എത്തി .അത്
റിസപ്ഷനില്‍ കൊടുത്തപ്പോള്‍ അവിടെത്തെ സിസ്റ്റര്‍ ഒരു സ്ലിപ് എഴുതി ബില്ല്
പേ ചെയ്യാന്‍ പറഞ്ഞു .സ്ലിപ്പ് വാങ്ങി അവന്‍ എന്റെ മുഖത്തേക്ക് നോക്കുകയാണ്
ഞാനും അവന്റെ മുഖത്തേക്ക് നോക്കി .അവന്‍ കയ്യിലുണ്ടായിരുന്ന സൌജന്യ
മെഡിക്കല്‍ ക്യാമ്പിലെ കാര്‍ഡ് സിസ്റ്റര്‍ക്ക് കാണിച്ചു കൊടുത്തപ്പോള്‍
സിസ്റ്റര്‍ പറയുകയാണ് നിങ്ങള്‍ ഡോക്ടറുമായി സംസാരിച്ചോളൂ എന്ന് .അങ്ങിനെ
സിസ്റ്റര്‍ ഞങ്ങളെ ഡോക്ടറുടെ റൂമില്‍ കൊടുന്നു ഇരുത്തി ഡോക്ടര്‍ക്ക്
തിരക്കാണ് . ഞാന്‍ അവനോടു പറഞ്ഞു ഇറങ്ങി പോരാന്‍ ,അപ്പോള്‍ അവന്‍ പറഞ്ഞു
റിസള്‍ട്ട് വാങ്ങണ്ടേ .ഞാന്‍ പറഞ്ഞു ആ റിസള്‍ട്ടും കൊണ്ട് അവരുടെ തന്നെ
കണ്ണട കടയില്‍ പോകാന്‍ പറയും അങ്ങിനെ നിന്റെ ഒരുമാസത്തെ ശമ്പളം(വളരെ കുറഞ്ഞ
ശമ്പളക്കാരന്‍ ആണ് ) അവരവിടെ വാങ്ങി വെക്കും .ഇനി എന്ത് ചെയ്യും എന്ന്
അവന്‍ എന്നോട് ചോദിച്ചപ്പോള്‍ ഞാനവനോട് പറഞ്ഞു നീ വാ പണിയുണ്ട് .
കഴിഞ്ഞ മുപ്പതു വര്‍ഷമായി കണ്ണട വെക്കുന്ന എനിക്ക് ആ
പേപ്പറില്‍ എഴുതിയ കണ്ണടയുടെ അളവ് കൃത്യമായി മനസ്സിലായി,ഇവനും സിസ്റ്റര്‍
മാരും സംസാരിക്കുന്നിതിനിടയില്‍ ഞാന്‍ അത് മെല്ലെ കുറിച്ചെടുത്തു
.എന്നിട്ട് അവനോടു പറഞ്ഞു നീ പോരെ കാശ് എടുത്തു വന്നിട്ട് റിസള്‍ട്ട്
വാങ്ങാം .അവന്‍ ഒന്നും മനസ്സിലാവാത്ത പോലെ എന്റെ മുഖത്തേക്ക്
നോക്കിയപ്പോള്‍ ഞാന്‍ കണ്ണിറുക്കി കാണിച്ചു കൊടുത്ത് .അപ്പോള്‍ അവനു ഞാന്‍
എന്തോ വേല ഒപ്പിച്ചു എന്ന് മനസ്സിലായി അവന്‍ എന്റെ കൂടെ ഇറങ്ങി പോന്നു
.ഞാന്‍ പറഞ്ഞു ഏതായാലും നാട്ടില്‍ പോകുകയല്ലേ എന്റെ സുഹ്രത്ത് ഒരു
ഒപ്ടീഷ്യന്‍ ഉണ്ട് അവന്റെ അടുത്തു പോയി കണ്ണട വാങ്ങിക്കാം അതിന്റെ അളവുകള്‍
ഞാന്‍ കുറിചെടുത്തിട്ടുണ്ട് .അങ്ങിനെ ഞങ്ങളെ ട്രാപ്പിലാക്കാന്‍ നോക്കിയവരെ
ഞങ്ങള്‍ ആപ്പിലാക്കി .
സംഗതി ചതി ആണെങ്കിലും ഒരു വരുമാനം കുറഞ്ഞ പ്രവാസിയെ സഹായിക്കാന്‍ കഴിഞ്ഞതില്‍ സംത്രിപ്തിയുണ്ട് .
ഇത് നേരെത്തെ എഫ് ബിയിൽ വായിച്ചതാണല്ലോ
ReplyDelete