12.05.2017
തിരൂര്‍ പാന്‍ബസാറില്‍ വണ്ടി പാര്‍ക്ക് ചെയ്യാന്‍ പറ്റിയ ഒരിടം icici ബാങ്കിന്‍റെ മുന്നിലാണ് .
ഒരിക്കല്‍ അവിടെ വണ്ടി നിര്‍ത്തിയപ്പോള്‍ പുറത്തൊരു വര്‍ണക്കുടയും വിടര്‍ത്തി വെച്ച് ഒരു ടേബിളും നാല് കസേരയും ഇട്ടു രണ്ടു പെണ്‍കുട്ടികള്‍ ഇരിക്കുന്നു .
icici ബാങ്ക് അവിടെ ഓപ്പണ്‍ ആയിട്ട് അധികമൊന്നും ആയിട്ടില്ല
അവരുടെ എന്തോ പ്രോമോഷന്റെ ഭാഗമായാണ് ആ സെറ്റപ്പ് ഒക്കെ .

എന്റെ വണ്ടി ഒന്ന് മാറ്റണം ഏതെങ്കിലും ബാങ്ക് ലോണ്‍ തരപ്പെടുത്തണം, എന്നൊക്കെ ആലോചിച്ചു നടക്കുന്ന സമയമായതു കൊണ്ട് മാത്രമാണ് ആ ടേബിളിനു അടുത്തിരിക്കുന്ന പെണ്‍കുട്ടികളെ നോക്കിയത് അല്ലാതെ വേറൊരു ഉദ്ദേശവും ഇല്ലായിരുന്നു .
കുട്ടികള്‍ സാര്‍ എന്ന് വിളിച്ചു വന്നപ്പോള്‍ അങ്ങോട്ടൊന്നു കയറി .
സുന്ദരികളായ കുട്ടികളല്ലേ ,ഭാവിയിലെ ബാങ്ക് മാനേജര്‍ ഒക്കെ ആയി വരേണ്ടതല്ലേ ,അപ്പോള്‍ അവരുടെ സാര്‍ വിളി അവഗണിക്കുന്നത് ശരിയല്ല എന്ന് കരുതിയാണ് അങ്ങോട്ട് കയറി ചെന്നത് .

സംസാരിച്ചു, സംസാരിച്ചു അവസാനം ഒരു nri അക്കൌണ്ട് തുടങ്ങാം എന്ന് സമ്മതിച്ചു പോരേണ്ടി വന്നു .
എന്റെമ്മോ......!! വല്ലാത്ത കുട്ടികള്‍!!!! .

അതില്‍ ഒരുത്തി സംസാരത്തിനിടയില്‍ എന്റെ നമ്പെര്‍ കൈക്കലാക്കിയിരുന്നു .
പക്ഷെ, പിന്നീട് കാണാതായപ്പോള്‍ അവള് വിളി തുടങ്ങി .
ഞാന്‍ എറണാകുളത്താണ് ,നാട്ടിലെത്തിയിട്ട് വരാം ,കോഴിക്കോട്ടേക്ക് പോകുകയാണ് തിരക്ക് കഴിഞ്ഞിട്ടുവരാം .
അബുധാബിയില്‍ നിന്ന് കുറച്ചു ക്യാഷ് വരാനുണ്ട് ,ഒരു വലിയ എമൌണ്ട് ആണ് ഒരു ന്യൂ അക്കൌണ്ട്, വലിയ ഒരു എമൊണ്ട് ടെപ്പോസിറ്റിട്ട് ഐശ്വര്യമായി തുടങ്ങാം എന്നൊക്കെ പറഞ്ഞു ഒഴിഞ്ഞുമാറിയും, പെണ്ണ് വല്ലാതെ കൊഞ്ചിക്കുഴഞ്ഞപ്പോള്‍ തിരിച്ചു ചെറുതായൊന്നു പഞ്ചാരയടിച്ചും വെക്കേഷന്‍ തീര്‍ത്തു തിരിച്ചു പോന്നു എന്ന് പറഞ്ഞാല്‍ മതിയല്ലോ .

ഇപ്പോള്‍ തോന്നുന്നു അന്ന് പഞ്ചാരയടിച്ചത് ലാഭാമായെന്നു .
നമ്മുടെ Mahmood Mangalamത്തിന്‍റെ അക്കൌണ്ടില്‍ മിനിമം ബാലന്‍സ് ആയ 5000 രൂപ ഇല്ലാത്തത് കാരണം 4886 രൂപ കട്ടായി അക്കൌണ്ട് അസാധു ആയ കഥ കേട്ടപ്പോള്‍ ഓര്‍മ്മവന്ന സംഭവം ആണ് .

ഞാനാരാ മോന്? .
ഡാ............ നീ മംഗലത്ത് ഉണ്ടായിട്ടു ഒന്ന് വാളൂര് വരെ വന്നു ഒന്ന് ശിഷ്യപ്പെട്ടൂടായിരുന്നില്ലേ ?.
ഗുരു ഭക്തി വേണമെടാ........ ഗുരു ഭക്തി !!!!

12.05.2013
ഇത് ഒരു കഥയാണ് ജീവിച്ചിരിക്കുന്നവരുമായി ഈ കഥയ്ക്ക് ബന്ധം ഒന്നും ഇല്ല ,ഇതിലെ കഥാ പാത്രങ്ങള്‍ സാങ്കല്‍പ്പികം മാത്രം അഥവാ ജീവിച്ചിരിക്കുന്നവരുമായി വല്ല കഥാപാത്രത്തിനും സാമ്യം തോന്നിയാല്‍ അത് എന്റെ കുറ്റമല്ല .
1993 സൌദിയില്‍ ഉള്ള കാലം അന്ന് ബാച്ചിലര്‍ റൂമില്‍ മലപ്പുറം ,കണ്ണൂര്‍ ,തൃശൂര്‍ ,കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളില്‍ നിന്നുള്ളവര്‍ എല്ലാവരും ഒരുമിഒചായിരുന്നു താമസം

കണ്ണൂര്‍ കാരനായ ഒരു ഗഫൂര്‍ക്കയും മലപ്പുറത്ത് കാരനായ ഒരു നാസര്‍ക്ക യും ഉണ്ടായിരുന്നു. ഒരു ദിവസം രണ്ടുപേരും കൂടി പൊരിഞ്ഞ അടി ,എല്ലാവരും കൂടി രണ്ടു പേരെയും പിടിച്ചു മാറ്റി .
അടിപിടി കൂടാനുള്ള കാരണം അന്ന്വേഷിച്ചു .
അപ്പോള്‍ ,ദേഷ്യവും സങ്കടവും കലര്‍ന്ന സ്വരത്തില്‍ നാസര്‍ക്ക "ഇയാള്‍ ഒരു ചെറ്റത്തരം ചെയിതു അത് കൊണ്ടാണ് ഞാന്‍ അടിച്ചത് ." .
എന്താ ചെയിതത് എന്ന് റൂമില്‍ ഉള്ള കൂടത്തില്‍ കുറച്ചു പ്രായമുള്ള ത്രിശൂര്‍കാരന്‍ ഉമ്മര്‍ക്ക ചോദിച്ചു .
അപ്പോള്‍ നാസര്‍ക്ക . ''ഇവന്‍ എന്റെ ഭാര്യയുടെ കത്ത് പൊട്ടിച്ചു വായിച്ചു''. .

അക്കാലത്ത് കൂടുതലും കത്തിടപാടുകള്‍ ആണല്ലോ .
അപ്പോള്‍ വളരെ ദേഷ്യത്തോടെ ഉമ്മര്‍ക്ക ഗഫൂര്‍ക്കയോട് ചോദിച്ചു ,
''ഉവ്വോ നീ അവന്റെ ഭാര്യേടെ കത്ത് വായിച്ചുവോ ?''.

ഗഫൂര്‍ക്ക ;''ഇല്ല ഉമ്മര്‍ക്ക അന്റെ ഓളെ കത്താണ് വന്നത് ''.
ഉമ്മര്‍ക്ക ;''പിന്നെ അവന്‍ പറയുന്നതോ?'' ,
ഗഫൂര്‍ക്ക ;''ഞാന്‍ ഓന് ടി വി കണ്ടിരിക്കുന്നിടത്തു പോയി പറഞ്ഞു "അന്റെ ഓളെ കത്ത് വന്നു ".
അപ്പോള്‍ ഓന്‍ ചോയിച്ചു ,''എന്നിട്ടോ ?'',അപ്പം ഞാന്‍ പറഞ്ഞു ''അത് ഞാന്‍ പൊട്ടിച്ചു വായിച്ചു '' , അതിനാണ് അവന്‍ എന്നെ തല്ലിയത്'' .
പുതുതായി കണ്ണൂര്‍ കാരുടെ കൂടെ താമസമാക്കിയ നാസര്‍ക്കക്ക് അറിയില്ല കണ്ണൂര്‍ കാര്‍ അന്റെ എന്ന് പറഞ്ഞാല്‍ എന്റെ എന്നാണു അര്‍ത്ഥം എന്ന് .മലപ്പുറത്ത് അന്റെ എന്ന് പറഞ്ഞാല്‍ നിന്റെ എന്നാണു ,പാവം ഗഫൂര്‍ക്ക വെറുതെ അടി കൊണ്ടു .
ഉടന്‍ ഉമ്മര്‍ക്കായുടെ തീരുമാനം ഉണ്ടായി ഇനി ആരും ഭാര്യയുടെ കത്ത് വന്നാല്‍ ഇവിടെ മിണ്ടിപ്പോകരുത് .
13.05.2013

ഫ്രീ വിസ കച്ചവടം പൊടി പൊടിക്കുന്ന കാലം ,നാട്ടീന്നു എങ്ങിനെയെങ്കിലും ഒന്ന് കയറി പറ്റി കിട്ടിയാല്‍ രക്ഷപ്പെട്ടു എന്ന ഒരു കാലഘട്ടം ഇവിടെ ഉണ്ടായിരുന്നു .നടന്നു നടന്നു (മിന്നി മിന്നി )പണി എടുത്തു നല്ലവണ്ണം കാശും ഉണ്ടാക്കിയിരിക്കുന്നു പലരും .കോട്ടക്കല്‍ കാരന്‍ അബ്ദു (പേരിന്റെ ബാക്കി ഇനിയും ഉണ്ട് ) എന്നോട് ഒരു ദിവസം പറഞ്ഞു. "മോനെ എനിക്ക് ദിവസം ഒരു ഇരുന്നൂറ്റമ്പത് റിയാല്‍ കിട്ടാതെ ഉറക്കം വരില്ല "എന്ന് .
ഇത് കണ്ടു മലയാളികള്‍ തനി സ്വരൂപം കാണിച്ചു എല്ലാവരും ഫ്രീ വിസക്ക് വരവ് തുടങ്ങി തല്ഫലം എന്തായി പണി ഇല്ലാതെയായി പിന്നെ കിട്ടുന്ന പണിക്കു കയറി നില്‍ക്കലായി ശമ്പളം കിട്ടിയാ കിട്ടി അര്‍ബാബു പോയാ പോയി പലരും ജോലി ഇല്ലാതെ റൂമില്‍ ഇരിക്കല്‍ തുടങ്ങി അങ്ങിനെ ഫ്രീ വിസക്ക് ഉറക്ക് വിസ എന്നപേര് കിട്ടി .
ഈ അവസരത്തില്‍ ആണ് നമ്മുടെ കഥാ നായകന്‍ അയമു വിന്റെ ലാന്റിംഗ് (പേര് സാങ്കല്‍പ്പികം ഇനി ആര്‍ക്കെങ്കിലും ഈ കഥാപാത്രവുമായി വല്ല സാമ്യവും കണ്ടെങ്കില്‍ അത് എന്റെ കുഴപ്പം അല്ല നിങ്ങളുടെ കാഴ്ചപ്പാടിന്റെ വൈകല്യമാണ് ).അയമുവിനു നാട്ടില്‍ ചുമട് എടുക്കുന്ന ജോലിയായിരുന്നു .വല്ലപ്പോഴും പണിക്കു പോകും നല്ല കാശ് കിട്ടും പക്ഷെ എന്താ കാര്യം കിട്ടിയ കാശ് ചീട്ടു കളിച്ചു തീര്‍ക്കും .ഭാര്യയും രണ്ടു കുട്ടികളുമായി അച്ചി വീട്ടില്‍ തന്നെയാണ് താമസം .ഇങ്ങനെയിരിക്കെ ഗള്‍ഫില്‍ പോയാലെങ്കിലും നന്നാവും എന്ന് കരുതി കാരണവന്മാര്‍ എല്ലാവരും കൂടി ഒരു ഏജന്റിന്റെ കയ്യില്‍ നിന്നും വിസ വാങ്ങി ഇങ്ങോട്ട് കയറ്റി വിട്ടു ,വിസക്കായി ഭാര്യയുടെ കയ്യിലുള്ള സ്വര്‍ണ്ണം എല്ലാം പണയത്തിലായിരുന്നു .
അയമു ഇവിടെ എത്തി അല്ലറ ചില്ലറ പണികള്‍ എല്ലാം ചെയിതു നടക്കുന്ന കാലം ആണ് ജവാസാത്ത് ചെക്കിന്‍ കര്‍ശനമാക്കുന്നത് ,അപ്പോള്‍ ജോലിക്ക് പ്രയാസം ആയി തുടങ്ങി പലരും ജോലിക്ക് പോകാതെ റൂമില്‍ ഇരിക്കല്‍ തുടങ്ങി .അയമു മാസങ്ങളോളം റൂമില്‍ കിടത്തം തന്നെ ഭാര്യയുടെ കത്തുകള്‍ തുടരെ തുടരെ വരുന്നു ,മീന്‍ കാരന് കാശ് കൊടുക്കണം പലചരക്ക് കടക്കാരന് കാശ് കൊടുക്കണം പാല്‍ക്കാരന് കാശ് കൊടുക്കണം ,കുട്ടികളെ സ്കൂളില്‍ വിടുന്ന വണ്ടിക്കാരന് കാശ് കൊടുക്കണം ,കരണ്ട് ബില്ല് അടക്കണം ,എന്നല്ലാം പറഞ്ഞു അനവതി കത്തുകള്‍ വന്നു അയമു ഉണ്ടോ കുലുങ്ങുന്നു കത്തിലെ വേവലാതികള്‍ കാണാത്ത പോലെ മറ്റു പല കാര്യങ്ങളും എഴുതിക്കൊണ്ട് മറുപടി അയക്കും ,കുട്ടത്തില്‍ കുറച്ചു മധുരം (പഞ്ചാര )ചേര്‍ത്തു കൊണ്ട് എന്റെ പൊന്നെ നിനക്ക് ഇക്കാന്റെ ആയിരം മുത്തം എന്ന് പറഞ്ഞു കത്ത് അവസാനിപ്പിക്കുകയും ചെയ്യും .
തന്റെ വേവലാതികള്‍ അയമു ചെവിക്കൊള്ളുന്നില്ല എന്ന് മനസ്സിലാക്കിയ അവള്‍ പിന്നീട് കാശ് ആവശ്യപ്പെട്ടുകൊണ്ട് അയമുവിനു കത്തില്‍ എഴുതാറില്ല അവള്‍ നാട്ടില്‍ കൂലിപ്പണിക്ക് പോയി കുട്ടികളെ പോറ്റല്‍ തുടങ്ങി . .ഇത് ശ്രദ്ധിച്ച അയമു ഒരു കത്തില്‍ അവളോട് നീ എന്താ ഇപ്പോള്‍ കത്തില്‍ പൈസയുടെ ആവശ്യം എഴുതാത്തത് എന്ന് ചോദിച്ചുകൊണ്ട് കത്തെഴുതി . ഉടന്‍ ഭാര്യയുടെ മറുപടി വന്നു .
നിങ്ങള്‍ കഴിഞ്ഞ പ്രാവശ്യം അയച്ച കത്തിലെ പതിനായിരം മുത്തത്തില്‍ നിന്നും മൂവായിരം മുത്തം മീന്‍കാരന് കൊടുത്തു ,അയ്യായിരം മുത്തം പലചരക്ക് കടക്കാരന് കൊടുത്തു ബാക്കി അടുത്ത മാസം തരാം എന്ന് പറഞ്ഞു ,ആയിരം മുത്തം പാല്‍ക്കാരനും ആയിരം മുത്തം കുട്ടികളെ സ്കൂളില്‍ കൊണ്ട് പോകുന്ന ഒടോക്കാരനും കൊടുത്തു ,പിന്നെ അടുത്തമാസം നിങ്ങള്‍ ഒരു അയ്യായിരം മുത്തം കൂടുതല്‍ അയക്കണം ഒരു ഗ്യാസ് കണക് ഷന്‍ എടുക്കണം കറന്റു ബില്‍ അടക്കണം .തല്‍ക്കാലം നിരത്തട്ടെ .
എന്ന് ....................

No comments:
Post a Comment