അടയ്ക്ക വീണു പോകുന്നത് കാട്ടി കൊടുത്ത് ആനയെ മോഷ്ട്ടിക്കുന്ന ചിലരുണ്ട് ഗൾഫിൽ (അടക്കയും ആനയും ഗൾഫിൽ ഇല്ല ,ഒരു ഉദാഹരണം പറഞ്ഞതാണ് ).
അറബികളുടെ കീഴിൽ ജോലി ചെയ്യുന്ന മലയാളികളും ബംഗാളികളും ആണ് കൂടുതലും ഈ സ്വഭാവക്കാർ .എന്നാൽ മലയാളികളെ ഈ മേഖലയിൽ തോല്പ്പിക്കാൻ ബംഗാളികൾക്ക് കഴിയില്ല .
ഇതിൽ പെട്ട ഒരു വിഭാഗം ആണ് ബില്ടിങ്ങുകളുടെ വാച്ച്‌മാൻ ജോലി ചെയ്യുന്നവർ, അറബികൾ സന്ദർശിക്കാൻ വരുമ്പോൾ പല ഉടായിപ്പുകളും കളിക്കുന്ന ഇവർ മുതലാളിയുടെ കണ്ണ് തെറ്റിയാൽ ബില്ടിംഗ് അടിയോടെ പിഴുതു മറിച്ചു വിൽക്കും.
ഇതൊക്കെ തെറ്റ് അല്ലെ എന്ന് ഒരുത്തനോട് ചോദിച്ചപ്പോൾ പറയുകയാണ് , '' ഇച്ചാ ഇങ്ങള് ഇപ്പതോന്നും നോക്കണ്ട ഇബടെ എങ്ങേനെങ്കിലും പൈസാക്കണം " (ഇക്ക നിങ്ങൾ ഇപ്പോൾ ആ കര്ര്യം നോക്കേണ്ട എനിക്ക് എങ്ങിനെയെങ്കിലും കാശ് ഉണ്ടാക്കണം ) എന്നാണു പറഞ്ഞത് .
ദുബായിൽ സുലൈമാൻ ജോലി ചെയിതിരുന്ന ഓഫീസ് ബില്ടിങ്ങിന്റെ മീസേനിൻ ഫ്ലോറിൽ ആയിരുന്നു .
സുലൈമാന്റെ ഓഫീസ് അവിടെ വരുന്നതിനു മുമ്പ് മറ്റൊരു കമ്പനി ഓഫീസ് ആയിരുന്നു അവിടെ . മീസേനിൻ ഫ്ലോറിൽ ലിഫ്റ്റ് ഉണ്ടായിരുന്നില്ല .
ഒരു ദിവസം അറബി വന്നപ്പോൾ കൂടുതൽ ആളുകള് മീസേനിൻ ഫ്ലോറിൽ കയറി പോകുന്നത് മലയാളി വാച്ച്മെൻ കാണിച്ചു കൊടുത്ത് അറബിയോട് പറഞ്ഞു ,''കണ്ടോ ഇവരിങ്ങനെ കയറി പോകുമ്പോൾ ലിഫ്റ്റ് വർക്ക് ചെയ്യാൻ എത്ര കരന്റ് ആണ് ചിലവാകുക'' .
ഇത് കേട്ട അറബി മീസേനിൻ ഫ്ലോറിലെക്കുള്ള ലിഫ്റ്റ് ക്യാൻസേൽ ചെയിതു . ഇത് കാരണം പഴയ കമ്പനി ആ ഓഫീസ് മറ്റൊരിടത്തേക്ക് മാറ്റി .ഇതെല്ലാം ഓഫീസിലെ പ്യൂണിന്റെ അടുത്തു നിന്ന് അറിഞ്ഞ വിവരങ്ങൾ ആണ് .
ഒരു ദിവസം ഓഫീസിലെ കോപ്പിയർ കേടു വന്നു .അത് റിപ്പയർ ചെയ്യാൻ കൊണ്ടുപോവാനും ,കൊണ്ടുവരാനും സുലൈമാനും പ്യൂണും കൂടി ഗോവണി വഴി താഴെ ഇറക്കാൻ കുറെ ബുദ്ധി മുട്ടി .സുലൈമാന് ഈ ലിഫ്റ്റ് ക്യാൻസൽ ചെയിത കഥ കേട്ടപ്പോൾ ദേഷ്യം വന്നു .
പിന്നീട് അവൻ ഓഫീസിലേക്ക് വരുമ്പോൾ ലിഫ്റ്റിൽ കയറി ഒന്ന് മുതൽ ഒമ്പത് നിലവരെയുള്ള ലിഫ്റ്റിലെ ബട്ടണ്‍ ഓരോന്നും അടിച്ചതിനു ശേഷം ഒന്നാം നിലയിൽ ഇറങ്ങി മീസേനിൻ ഫ്ലോരിലേക്ക് ഗോവണി വഴി ഇറങ്ങി വരും .
ഓഫീസ് വിട്ടു പോകുമ്പോൾ ബില്ടിങ്ങിന്റെ എന്ട്രെന്സിൽ ആരും ഇല്ലേൽ ലിഫ്റ്റിന്റെ വാതിൽ തുറന്നു ഒന്ന് മുതൽ ഒന്പത് വരെ ഉള്ള നമ്പേർ അടിച്ചു ലിഫ്ടു മുകളിലേക്ക് വിട്ടേ അവൻ അവിടെന്നു പോകാറുള്ളൂ .

സുലൈമാനോടാ കളി !! അവൻ ഹനുമാനല്ല സുലൈമാനാ !!!
ഒരു പത്തിരുപത്ത്യഞ്ചു കൊല്ലം മുമ്പ് മലപ്പുറത്തുകാര്‍ ഗള്‍ഫില്‍ വന്നു നല്ല പളപളപ്പോടെ നാട്ടില്‍ തിരിച്ചു വന്നാല്‍ കയ്യില്‍ ഒരു തിളങ്ങുന്ന റാഡോ വാച്ച് അവരുടെ ഒരു സിമ്പല്‍ ആയിരുന്നു. ആ റാഡോ വാച്ചിന്റെ ആകര്‍ഷണീയത ആണ് ഞാനടക്കമുള്ള പലരെയും മലപ്പുറത്ത് നിന്നും ഗള്‍ഫില്‍ എത്തിച്ചത് എന്ന് പറഞ്ഞാല്‍ അതിശയോക്തി ആവില്ല .
ഒരു അഞ്ചു വര്ഷം മുമ്പ് അബുധാബിയില്‍ ഒരു പള്ളിയില്‍ വെച്ച് ഒരാളെ കണ്ടു ,നല്ല പരിചയമുള്ള മുഖം പക്ഷെ എവിടെ വെച്ച് കണ്ടതാണെന്ന് ഓര്മ വരുന്നില്ല അയാളെ ഞാന്‍ കൂടുതല്‍ ശ്രദ്ധിച്ചു ആകെ മുഷിഞ്ഞ ഒരു ടീ ശര്ട്ടാണ് ഇട്ടിരിക്കുന്നത് അതിലാകെ ഒരു മഞ്ഞപ്പോടിയുടെ നിറം കണ്ടപ്പോള്‍ മനസ്സിലായി ഏതോ മസാല പൊടിക്കുന്ന മില്ലില്‍ ജോലി ചെയ്യുന്ന ആളാണെന്നു .നമസ്ക്കാരം കഴിഞ്ഞു പുറത്തിറങ്ങി ഞാന്‍ പള്ളിയുടെ കവാടത്തില്‍ അയാളെയും പ്രതീക്ഷിച്ചു നിന്ന് .അദ്ധേഹം ഇറങ്ങിവന്നു പോക്കറ്റില്‍ നിന്നും ഓര്‍ കാസിയോ ഡിജിറ്റല്‍ വാച്ചും കെട്ടി കൊണ്ട് പള്ളിയുടെ പടി ഇറങ്ങി വരുമ്പോള്‍ ആളെ മനസ്സിലായി ഞാന്‍ പഠിച്ചിരുന്ന സ്കൂളിനടുത്ത് ഉള്ള ആളാണ് .പരിചയം പുതുക്കി പുള്ളിക്കാരന് എന്നെ മനസ്സിലായി ഉപ്പാന്റെ സുഹ്ര്‍ത്താണ് .
നാട്ടില്‍ വരുമ്പോള്‍ റാഡോ വാച്ച് കെട്ടുന്ന ഇയാള്‍ ഇവിടെ കാസിയോ വാച്ച് കെട്ടാന്‍ കാരണം എന്തെന്ന് മനസ്സില്‍ ചോദ്യം ഉയരുന്നതിന് മുമ്പ് തന്നെ അയാള്‍ കാര്യങ്ങള്‍ പറഞ്ഞു തുടങ്ങിയിരുന്നു .
എഴുപത്തെട്ടില്‍ വന്നിരങ്ങിയതാണ് ഇവിടെ ചെറിയ ചെറിയ ജോലികള്‍ എല്ലാം ചെയിതു സാമാന്യം നല്ല നിലയില്‍ തന്നെയായിരുന്നു സ്വന്തമായി ഒരു മസാല മില്ലും ഉണ്ടായിരുന്നു ഒരു വീട് വെക്കലും പെണ്മക്കളെ കെട്ടിക്കലും എല്ലാം കഴിഞ്ഞപ്പോഴേക്കും സ്വന്തം മില്ലില്‍ ജോലിക്കാരനായി മാറി .നല്ല ഉറച്ച ശബ്ദത്തില്‍ തുടങ്ങിയ സംസാരം ഇടറിയ സ്വരത്തില്‍ ആവുമെന്ന ഗട്ടത്തില്‍ എത്തിയപ്പോള്‍ ഞാന്‍ വിഷയം മാറ്റി ,"ഇക്ക വരിന്‍ നമുക്കോരോ ചായ കുടിക്കാം" .ടീ സ്റ്റാളിലേക്കുള്ള സ്റ്റെപ്പില്‍ കയറുമ്പോള്‍ എന്റെ ചുമലില്‍ ഉണ്ടായിരുന്ന അദ്ധെഹത്തിന്റെ കൈക്ക് ഭാരം കൂടി വരുന്നു ,അപ്പോള്‍ എനിക്ക് ആ സത്യവും മനസ്സിലായി പുള്ളിക്കാരന്റെ പഴയ ആരോഗ്യം ക്ഷയിച്ചു വരുന്നുണ്ടെന്നു .
അള്ള ഖൈര്‍ ചെയ്യട്ടെ............ ഒട്ടകമെട്ടില്‍ സ്വപനമോരുക്കും പ്രിയ സോദരര്‍ക്കു അള്ള ഖൈര്‍ ചെയ്യട്ടെ .............

കുറച്ചു വര്‍ഷം മുമ്പ് നാട്ടില്‍ നിന്നും പുതുതായി വന്ന ഒരു പയ്യനോട് രാത്രിയിലേക്കുള്ള കറി തയ്യാറായപ്പോള്‍ താമസിക്കുന്ന ബില്ടിങ്ങിനു താഴെയുള്ള ഗ്രോസറിയില്‍ പോയി കുബ്ബൂസ് വാങ്ങിക്കൊണ്ടു വരാന്‍ പറഞ്ഞു .
ചൂട് കാലമായതു കൊണ്ട് ഞാന്‍ കിച്ചണില്‍ നിന്നു ആകെ വിയര്‍ത്തുപോയിരുന്നു ,അത് കൊണ്ട് കുളിചെല്ലാതെ കടയില്‍ പോകാന്‍ കഴില്ല. അത് കൊണ്ടാണ് പയ്യനോട് പറഞ്ഞത് .
പയ്യന്‍ റൂമില്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നു എന്തോ പരതുന്നു ,ഞാന്‍ ചോദിച്ചു, ''എന്ത് പറ്റിയടാ ?കാശ് ഇല്ലെങ്കില്‍ ആ മേശപ്പുറത്തു ഇരിപ്പുണ്ട് ''.
പയ്യന്‍ , '' ബഷീര്‍ക്കാ,......, നിങ്ങള്‍ കടയില്‍ പോകാന്‍ പറഞ്ഞപോള്‍ ഒരുവേള ഞാന്‍ നാട്ടിലാണെന്നു കരുതി , സാദാരണ ഉമ്മ രാത്രിയില്‍ കടയില്‍ പോകാന്‍ പറഞ്ഞാല്‍ ആദ്യം ടോര്‍ച്ചു തിരയും ,അതുപോലെ ഞാനൊന്ന് അറിയാതെ ടോര്‍ച്ചു തിരഞ്ഞതാണ് ''.
>>>

നാട്ടില്‍ നിന്നു വന്നതിനു ശേഷം രണ്ടു മാസം മുസഫ്ഫയില്‍ ആയിരുന്നു ഡ്യൂട്ടി .ഒടുക്കത്തെ ഡ്യൂട്ടി തന്നെ .ശനിയാഴ്ച മുതല്‍ ആ മാരണം ഒഴിഞ്ഞു കിട്ടി .
വെറുതെ അല്ല പറഞ്ഞത് ഇടതു പക്ഷം വരും എല്ലാം ശരിയാവുമെന്ന് .
ഇപ്പൊ പതിവ് പോലെ വൈകീട്ട് ഞാനും അച്ചായനും ഓഫീസില്‍ നിന്നിറങ്ങിയാല്‍ വീട്ടാവശ്യത്തിനുള്ള സാധനങ്ങള്‍ വാങ്ങിക്കാന്‍ അടുത്തുള്ള മാളില്‍ പോക്ക് തുടങ്ങി .
ഈ മാളിലേക്ക് കയറിയാല്‍ പല വസ്തുക്കളുടെയും പ്രമോഷനുമായി നില്‍ക്കുന്ന പുട്ടി ഇട്ടു പൈന്റ് അടിച്ച പെണ്ണുങ്ങളുടെ വളിച്ച ചിരിയും ഒഴുക്കനെ ഉള്ള സാര്‍ വിളിയും അണ്‍സഹിക്കബിള്‍ ആണ് .

ജീവിതത്തിലിത് വരെ ഗള്‍ഫില്‍ സ്പ്രേ വാങ്ങി ഉപയോഗിച്ചിട്ടില്ല ,പണ്ടൊക്കെ നാട്ടില്‍ പോകുമ്പോള്‍ കൊണ്ട് പോയിരുന്നു .ഇപ്പോഴതും നിര്‍ത്തി . അതൊരു പൊങ്ങച്ചം കാണിക്കലാണ് എന്ന് തോന്നി .
ഇങ്ങനെയുള്ള സാധനങ്ങളുടെ പരസ്യത്തിനാണീ പെണ്‍കുട്ടികള്‍ നില്‍ക്കുന്നത് .
ഞാനും അച്ചായനും മാളില്‍ കയറിയാല്‍ ,മീന്‍ വില്‍ക്കുന്ന ഏരിയയില്‍ പോയി വലിയ വലിയ മീനുകള്‍ എല്ലാം ഒന്ന് നോക്കി ഒന്നുരണ്ടു അഭിപ്രായങ്ങള്‍ ഒക്കെ പറഞ്ഞു ഒരു കിലോ മത്തി വാങ്ങി പോരും .
അങ്ങിനെയുള്ള ഞങ്ങളുടെ അടുക്കലേക്ക് ആണ് ഇവര്‍ സ്പ്രേയും സോപ്പും പോലെയുള്ള വസ്തുക്കളുടെ പ്രമോഷന്‍ സൈലും കൊണ്ട് വരുന്നത് .
ഇന്ന് ഞാന്‍ മാളില്‍ കയറിയപ്പോള്‍ അച്ചായന്‍ സ്പ്രേ, സോപ് ചായ , ചോക്ലേറ്റ് തുടങ്ങിയ പ്രമോഷന്‍ സൈല്‍ ഉള്ള ഏരിയയില്‍ കൂടി നടന്നപ്പോള്‍ , എനിക്ക് ആ കുട്ടികളുടെ സാര്‍ വിളിയും ചിരിയും അണ്‍സഹിക്കബിള്‍ ആയതു കൊണ്ട് ഞാന്‍ ആള്‍വേഴ്സ് , കെയര്‍ഫ്രീ ....Etc..Etc ..എല്ലാം വെച്ചിരിക്കുന്ന ഏരിയയില്‍ കൂടി നടന്നു .
അതാണെങ്കില്‍ സാര്‍ ഒന്ന് ട്രൈ ചെയിതു നോക്കൂ എന്ന് പറഞ്ഞു അവര്‍ എന്റെ അടുത്തേക്ക് വരില്ലല്ലോ ....
.
.
.
.ഹി ഹി ..ഞാനാരാ മോന്‍ .

23.05.2014
എടാ പഹയാ നീ സുലൈമാനല്ല ഹനുമാനാണ് എന്ന് ഏതു എക്സിക്യൂട്ടീവ് എന്‍ജിനീയറും പറഞ്ഞു പോകുന്ന നിമിഷം !!
നാട്ടിലെത്തിയാല്‍ പറമ്പില്‍ ഇറങ്ങി എന്തെങ്കിലും ഒക്കെ വെട്ടിയും കിളച്ചും നട്ട് പിടിപ്പിക്കുകയും ചെയ്യല്‍ ഒരു സുഖമുള്ള കാര്യമാണ് .
ഒരു ദിവസം സുലൈമാന്റെ വീടിനു പിറകിലെ എന്റെ പറമ്പില്‍ വാഴ വെച്ച് കൊണ്ടിരിക്കുകയായിരുന്നു ഞാന്‍ .
സുലൈമാന്‍ ഗള്‍ഫിലൊക്കെ പോയി പത്തു കാശുണ്ടാക്കിയപ്പോള്‍ മെല്ലെ അവന്റെ ഭാര്യയില്‍ ഏതോ ഫെമിനിചിയുടെ ബാധ കയറിയിരുന്നു .അവള്‍ തൊട്ടതിനും പിടിച്ചതിനും എല്ലാം സുലൈമാനെ കുറ്റപ്പെടുത്തല്‍ പതിവായിരുന്നു . മറ്റുള്ളവര്‍ കേള്‍ക്കും എന്ന് പോലും ചിന്തിക്കാതെയായിരുന്നു അവളുടെ സംസാരം .
അന്ന് ഒരു ദിവസം സുലൈമാന്‍ അവളുടെ ബാപ്പയില്‍ നിന്നും ഇരുപത്തെട്ടു കൊല്ലം മുമ്പ് പതിനായിരം രൂപ സ്ത്രീധനം വാങ്ങിയ കണക്കു പറഞ്ഞായിരുന്നു വഴക്ക് .
സുലൈമാന്റെ മറുപടി അവളുടെ വായ അടപ്പിക്കുന്നതായിരുന്നു .
"എടീ നിന്റെ ബാപ്പ പതിനായിരം രൂപ തന്നത് ശരി തന്നെ ,നിന്നെ നിന്റെ ബാപ്പ പതിനെട്ടു വര്‍ഷം വരെ നോക്കിയിട്ടുള്ളൂ ,കഴിഞ്ഞ ഇരുപത്തെട്ടു വര്ഷം ഞാന്‍ നിന്നെ തീറ്റി പോറ്റുന്നു ,അതിന്റെ കണക്കു ഞാനാരോടാടീ പറയേണ്ടത് ".
പിന്നീട് അവള്‍ സ്ത്രീധന കണക്കു പറഞ്ഞിട്ടില്ല .
ഞാനിത് പറഞ്ഞെന്നു കരുതി ആരും ഇതൊരു ശീലമാക്കേണ്ട .ഞാനിത് എന്റെ കേട്ടിയോളോട് പറഞ്ഞപ്പോള്‍ കിട്ടിയ മറുപടി എനിക്കും പടച്ചോനും മാത്രമേ അറിയൂ !!!

പണ്ട് നാട്ടില്‍ തവള പിടുത്തക്കാരും ആമയെ പിടുത്തക്കാരും ആയ കുറെ തമിഴര്‍ ഉണ്ടായിരുന്നു ,തവളക്കാല്‍ കയറ്റല്‍ നിരോടിച്ചപ്പോള്‍ ആ വര്‍ഗം ഇല്ലാതെ ആയി .ആമയെ പിടിക്കുന്നത് വളരെ അത്ഭുതമുള്ള ഒരു കാഴ്ച ആയിരുന്നു .
അറ്റം കൂര്‍ത്ത ഒരു മുളക്കംപു കുളങ്ങളുടെയും തോട് കളുടെയും കരയിലുള്ള തെങ്ങിന്‍ തോപ്പില്‍ തുര തുരാ കുത്തും ആമയുടെ പുറത്തു തട്ടിയാല്‍ നല്ല ശബ്ദ്ധം ഉണ്ടാവും അപ്പോള്‍ അവിടം കുഴിച്ചു ആമയെ പിടിക്കും .
കുളങ്ങളും തോടുകളും വറ്റി തുടങ്ങുമ്പോഴാണ് അവരുടെ വരവ് അന്നേരമാണ് ആമകള്‍ കരയില്‍ കയറുക ഇനി അവ മുട്ടയിടാനാവും കരയില്‍ കയറുന്നത് എന്ന് തോന്നുന്നു .ഈ അണ്ണാച്ചികളുടെ വേഷം നല്ല രസമാണ് ഒരു കീറ ബനിയനും ഒരു നീളന്‍ ട്രൌസറും അതായത് ഇപ്പോള്‍ ബര്മൂട എന്ന് പറഞ്ഞു യുവാക്കള്‍ ഇട്ടു നടക്കുന്ന സാധനം ,
കുളിക്കുക എന്നാ ഉദ്ധെഷത്തോട് കൂടി ഇവര്‍ വെള്ളത്തില്‍ ഇറങ്ങാറില്ല .ആ വിഭാഗം ഇപ്പോള്‍ ഓര്മ മാത്രമായി .

പക്ഷെ ഇപ്പോള്‍ ഗള്‍ഫിലെത്തിയപ്പോള്‍ ആ ഓര്മ വരാന്‍ കാരണം ചില മലയാളികളും തമിഴരും ഈ ബര്മൂട ഇട്ടു നടക്കുമ്പോള്‍ എനിക്ക് ആ പഴയ തവള പിടുത്തക്കാരെയും ആമയെ കുത്തലുകാരെയും ഓര്മ വരും .
ഈ ബര്മൂട ഇന്ഗ്ലീശുകാരും ഫിളിപ്പൈനികളും ഇട്ടു നടക്കുമ്പോള്‍ ഒരു രസമൊക്കെയുണ്ട് കാണാന്‍ .

No comments:
Post a Comment