14.05.2017
ബീവിക്ക് പഞ്ചായത്തില്‍ നിന്ന് അഞ്ചു കോഴിക്കുഞ്ഞുങ്ങളെ കിട്ടി .
അതിനൊരു കൂട് വേണം!!!! .
നാട്ടിലെത്തിയ പിറ്റേ ദിവസം മുതല്‍ ബീവി ഓരോ പണി ഏല്‍പ്പിക്കല്‍ തുടങ്ങും .
അതിനൊരു കൂട് വേണം!!!! .
നാട്ടിലെത്തിയ പിറ്റേ ദിവസം മുതല്‍ ബീവി ഓരോ പണി ഏല്‍പ്പിക്കല്‍ തുടങ്ങും .
നമ്മള് ഒരു മാസം ഒന്ന് വിശ്രമിക്കാം എന്ന് കരുതി നാട്ടിലെത്തിയാല്‍ പിന്നെ എന്തെങ്കിലും മരാമത്ത് പണികള്‍ ചെയിതു അവിടെന്നു ക്ഷീണിച്ചാണ് അബുധാബിയില്‍ എത്താറ് .
തല്‍ക്കാലം അനിയന്‍റെ വീട്ടില്‍ ഉണ്ടായിരുന്ന പഴയ കോഴിക്കൂട് ചെറിയ മോഡിഫിക്കേഷന്‍ നടത്തി കൊടുന്നു വെച്ചു.
തല്‍ക്കാലം അനിയന്‍റെ വീട്ടില്‍ ഉണ്ടായിരുന്ന പഴയ കോഴിക്കൂട് ചെറിയ മോഡിഫിക്കേഷന്‍ നടത്തി കൊടുന്നു വെച്ചു.
അന്ന് മുതല്‍ കോഴിക്കൂട് സൗകര്യം പോരാ ,അവരുടെ വീട്ടില്‍ അങ്ങനത്തെ കൂടുണ്ട് ,മറ്റാരാളുടെ വീട്ടില്‍ വേറൊരു തരം കൂടുണ്ട്, അത് അതിനേക്കാള്‍ ഭംഗിയുണ്ട് എന്നൊക്കെ ദിവസവും എന്‍റെ നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ 'പായേരം' പറയല്‍ ആയിരുന്നു .
ഭര്‍ത്താക്കന്മാരുടെ കയ്യില്‍ കാശുണ്ടെന്ന് കണ്ടാല്‍ ഗള്‍ഫുകാരുടെ ഭാര്യമാര്‍ക്ക് സാദാരണ കാണാറുള്ള അസുഖം തന്നെ .''ചിലവാക്കലോഫോബിയ'' എന്നാണാ അസുഖത്തിനു മലയാളത്തില്‍ പേര് .
.ഈ അസുഖം വീട്ടില്‍ ഉള്ള സ്ത്രീകള്‍ക്ക് ബാധിച്ചിട്ടുണ്ടോ എന്നറിയാന്‍ വീട്ടിലെ ഡ്രെസ് അലമാരി തുറന്നൊന്നു നോക്കിയാല്‍ മതി ,കുന്നു പോലെ .ഉപയോഗിക്കാതെ അലക്കി അടുക്കി വെച്ചിരിക്കുന്ന ഡ്രെസ്സുകള്‍ കാണാം .
പെട്രോള്‍ ഉത്പാദനം കുറഞ്ഞത് കാരണം ബിസിനെസ് മോശമായപ്പോള്‍ കമ്പനി ശമ്പളം വെട്ടിക്കുറച്ചു എന്ന് പറയല്‍ മാത്രമേ അതിനു മരുന്നോള്ളൂ .
ഒരിക്കല്‍ ഒരു യാത്ര കഴിഞ്ഞു കുടുമ്പവുമോത്തു വീട്ടിലേക്കു മടങ്ങുന്ന വഴിയില്‍ ഒരു വെല്‍ഡിംഗ് വര്‍ക്ക്ഷോപ്പില്‍ നല്ല ഭംഗിയുള്ള പച്ചക്കളര്‍ നെറ്റ് വെച്ച ഒരു കിളികൂട് നിര്‍മ്മിക്കുന്നത് കണ്ടു .ഉടന്‍ ബീടര് പറഞ്ഞു ,''അത് നല്ല ഭംഗിയുണ്ട് കാണാന്‍''
വണ്ടി നിര്‍ത്തി അത്തരം ഒരു കൂടുണ്ടാക്കാന്‍ എന്ത് വിലയാവും എന്ന് ചോദിച്ചു .
വണ്ടി നിര്‍ത്തി അത്തരം ഒരു കൂടുണ്ടാക്കാന്‍ എന്ത് വിലയാവും എന്ന് ചോദിച്ചു .
വര്‍ക്ക്ഷോപ്പ്കാരന്‍ എന്നെയും വണ്ടിയിലുള്ളവരെയും എല്ലാം നോക്കി, ആലോചിച്ചു കുറച്ചു നേരം നിന്നതിനു ശേഷം പതിനൊന്നായിരം രൂപ വേണം എന്ന് പറഞ്ഞു .
ഞാന്‍ വണ്ടിയില്‍ വന്നു കയറിയപ്പോള്‍ കെട്ടിയോള്‍ വിവരങ്ങള്‍ ആരാഞ്ഞു .
ഞാന്‍ പറഞ്ഞു , ''ആ കൂടിനു പതിനൊന്നായിരം രൂപ വേണത്രേ , ഞാന്‍ മാര്‍ക്കറ്റിലെ കോഴിക്കടക്കാരന്‍ ബാപ്പുട്ടിയുടെ കടയില്‍ ആ കാശ് കൊടുക്കാം നീ ഡെയിലി അവിടെന്നു കോഴി മുട്ട വാങ്ങിക്കോ''.
പിന്നീട് അവള്‍ കോഴിക്കൂടിനെ കുറിച്ചൊന്നും ചോദിക്കുകയും പറയുകയും ചെയിതില്ല .
ചിലപ്പോള്‍ ഒരു പിശുക്കനെയാണല്ലോ റബ്ബേ നീ എന്‍റെ തലയില്‍ കെട്ടി വെച്ചത് എന്നാലോചിച്ചു മിണ്ടാതെ നിന്നതാവും .
അപ്പോഴങ്ങനെയൊക്കെ പറഞ്ഞെങ്കിലും ഞാനറിയാതെ കോഴിക്കുഞ്ഞുങ്ങളോട് വല്ലാതെ അടുത്തു പോയിരുന്നു .
രാവിലെ തുറന്നു വിടലും തീറ്റ കൊടുക്കലും എല്ലാം ഞാന്‍ തന്നെയാണ് .
രാവിലെ തുറന്നു വിടലും തീറ്റ കൊടുക്കലും എല്ലാം ഞാന്‍ തന്നെയാണ് .
ഒരിക്കല്‍ വീട്ടിലേക്കുള്ള പലവ്യഞ്ജനങ്ങള്‍ വാങ്ങിക്കാന്‍ കയറിയപ്പോള്‍ കടയുടെ വെളിയിലെ വരാന്തയില്‍ തുറന്നുവെച്ച ചാക്കുകളില്‍ ഞാന്‍ അതുവരെ കാണാത്ത സാദനങ്ങള്‍ ഇരിക്കുന്നത് കണ്ടപ്പോള്‍, അവിടെത്തെ പയ്യനോട് അതെന്തെന്നു ചോദിച്ചു .
അവന്‍ പറഞ്ഞു ,''കോഴിത്തീറ്റ''.
ഞാന്‍ , ''ഇത് പലതരം ഉണ്ടല്ലോ ?''
പയ്യന്‍, ''അത് ചെറിയ കോഴിക്കുഞ്ഞുങ്ങള്‍ക്കും വലിയ കോഴികള്‍ക്കും പ്രായത്തിനനുസരിച്ച് കൊടുക്കുന്ന തീറ്റകള്‍ ആണ് ''.
ഞാന്‍ എന്‍റെ കോഴിക്കുഞ്ഞുങ്ങളുടെ ഏകദേശം വയസ്സും പ്രായവും ഒക്കെ അവനോട് പറഞ്ഞപ്പോള്‍ അവന്‍ ഒരു ചാക്കില്‍ നിന്ന് ഒരു കിലോ എടുത്തു തന്നു കിലോക്ക് ഇരുപത്തൊമ്പതു രൂപ .

അതിലെന്തോ കോഴിക്കുഞ്ഞുങ്ങളെ അടിറ്റ് ആക്കുന്ന മയക്കുമരുന്നുണ്ടെന്ന് തോന്നുന്നു,കോഴിക്കുഞ്ഞുങ്ങള്‍ പിന്നീട് പിറകില്‍ നിന്ന് പോകില്ല .വീട്ടിലുള്ള മറ്റു ഭക്ഷണങ്ങള്‍ ഒന്നും പിന്നീട് അവ കഴിക്കാതെയായി .
ഈ തവണ വെക്കേഷന്‍ പോയപ്പോള്‍ നല്ലൊരു സംഖ്യ പൊടിചെങ്കിലും ആ ഇരുപത്തൊമ്പതു രൂപ ചിലവാക്കിയതിന്റെ സംതൃപ്തി മറ്റൊന്നിനും കിട്ടിയിട്ടില്ല .
തീറ്റയിട്ടു കൊടുക്കുമ്പോള്‍ ചുമലിലും കൈകളിലും ചാടിക്കയറുന്ന കോഴിക്കുഞ്ഞുങ്ങള്‍ ഇപ്പോഴും മനസ്സില്‍ നിന്ന് മാറിയിട്ടില്ല .
തീറ്റയിട്ടു കൊടുക്കുമ്പോള്‍ ചുമലിലും കൈകളിലും ചാടിക്കയറുന്ന കോഴിക്കുഞ്ഞുങ്ങള്‍ ഇപ്പോഴും മനസ്സില്‍ നിന്ന് മാറിയിട്ടില്ല .
14.05.2013
എന്റെ സ്നേഹിതന്‍ ബാബു പറഞ്ഞ കഥയാണ് ,ഇതില്‍ എനിക്ക് ഒരു പങ്കും ഇല്ല .
അവന്‍ ഒരു നാള്‍ ഒരു റോഡ് അരികിലൂടെ നടന്നു പോകുമ്പോള്‍ കുറെ അണ്ണാച്ചികള്‍ കേബിളിന് ട്രെഞ്ചു എടുക്കുന്നത് കണ്ടു .
അവരുടെ പിറകില്‍ ഒരാള്‍ ട്രെന്‍ചു മണ്ണിട്ട് മൂടി വരുന്നതും കണ്ടു അതില്‍ പൈപ്പോ കേബിളോ ഒന്നും തന്നെ ഇടാതെ മണ്ണിട്ട് മൂടുന്നത് .
ഈ പ്രവര്‍ത്തി കണ്ടു ,എന്താണ് ഇത് എന്ന് എത്ര തല പുകഞാലോജിച്ചിട്ടും ബാബുവിന് ഒരു പിടിയും കിട്ടുന്നില്ല.
അവസാനം അവന്‍ അവരോടു തന്നെ ചോദിച്ചു, '' നിങ്ങള്‍ എന്താണ് കേബിളോ പൈപ്പോ ഇടാതെ ഉണ്ടാക്കിയ ട്രന്ച്ചു നിങ്ങള്‍ തന്നെ മണ്ണിട്ട് മൂടുന്നത് ?''
അപ്പോള്‍ അണ്ണാച്ചി , "അത് വന്ത് ഇന്നേക്ക് കെബിളിടുന്ന ആള്‍ ലീവ് "!!!!!!!!!!!!!!!

No comments:
Post a Comment