"ലാസ്റ്റ് പഫ് ഓഫ് എ സിഗരറ്റ് ഈക്വേല്‍റ്റു ഫസ്റ്റ് കിസ്സ് ഓഫ് എ ലേഡി !!"
ഇത്തിരി നീളമുള്ള ചളി !!!
പഠിത്തം തികഞ്ഞു എന്ന് തോന്നിയ കാലത്ത് ആ നേരംപോക്ക് നിര്‍ത്തി നാട്ടില് ചില്ലറ പൊതു പ്രവര്‍ത്തനങ്ങള്‍ ഒക്കെ നടത്തി ഉടായിപ്പായി നടക്കുന്ന കാലത്ത് ആണ് അടുത്തുള്ള സഹകരണ സംഘത്തിന്റെ തിരഞ്ഞെടുപ്പ് വന്നത് .കാലാവധി തീരുന്ന ഭരണസമിതി അടുത്ത തിരഞ്ഞെടുപ്പില്‍ മെമ്പര്‍മാര്‍ക്ക് എല്ലാവര്ക്കും ഫോടോ പതിച്ച കാര്‍ഡു വേണം എന്ന തീരുമാനം എടുത്തിരുന്നു .
എന്റെ സ്നേഹിതന്‍ സുലൈമാന്‍ ഭരണ സമിതിയിലേക്ക് മത്സരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ എന്നോട് വന്നു പറഞ്ഞു "നമ്മുടെ ഏറ്റവും അടുത്ത മെമ്പര്‍മാര്‍ക്ക് എല്ലാം ഫോടോ പതിച്ച കാര്‍ഡുണ്ടാക്കണം അതിനു നീ മുന്‍കയ്യെടുത്തു ഇറങ്ങണം" .
ആത്മാര്‍ത്ഥ സുഹ്ര്ത്തല്ലെ സമ്മതിച്ചു .അങ്ങിനെ കാര്‍ഡില്ലാത്ത, വോട്ട് കിട്ടും എന്നുറപ്പുള്ള മെമ്പര്‍മാരെ സമീപിച്ചു ഫോടോ എടുക്കലും കാര്‍ഡുന്ടാക്കലും എല്ലാം തക്രതിയായി നടക്കുകയാണ് .
ആത്മാര്‍ത്ഥ സുഹ്ര്ത്തല്ലെ സമ്മതിച്ചു .അങ്ങിനെ കാര്‍ഡില്ലാത്ത, വോട്ട് കിട്ടും എന്നുറപ്പുള്ള മെമ്പര്‍മാരെ സമീപിച്ചു ഫോടോ എടുക്കലും കാര്‍ഡുന്ടാക്കലും എല്ലാം തക്രതിയായി നടക്കുകയാണ് .
ഒരു ദിവസം എന്‍റെ വീടിനടുത്തു മരക്കാര്‍ക്ക എന്ന കുറച്ചു പ്രായമുള്ള ഒരു ഇക്കായുണ്ട് . എപ്പോഴും ചുരുട്ട് വലിച്ചു കൊണ്ടിരിക്കുന്ന ഒരു വിപ്ളവ നെതാവില്ലെ അതുപോലെയാണ് മരക്കാര്‍ക്ക എപ്പോഴും ചുണ്ടില്‍ ഭാസ്കര്‍ ചുരുട്ട് ഉണ്ടാവും .മീന്‍ കച്ചവടമായിരുന്നു തൊഴില്‍ . കച്ചവടത്തിനിടയില്‍ ചുരുട്ട് വലിക്കുന്നത് കാണാന്‍ നല്ല രസമായിരുന്നു .രണ്ടു കയ്യിലും മീന്‍വെള്ളം ആയതു കൊണ്ട് ചുണ്ടില്‍ കത്തിച്ചു വെച്ച ചുരുട്ട് കൈകൊണ്ടു തൊടാതെ വലിച്ചു പുക പുറത്തേക്ക് വിടുന്നതും നാവു കൊണ്ട് ചുരുട്ട് ചുണ്ടിന്റെ രണ്ടറ്റത്തേക്കും നീക്കുന്നതും ഇത്തിരി ശ്രമകരമായ പ്രവര്‍ത്തിയാണെങ്കിലും മരക്കാര്‍ക്ക വളരെ അനായാസം ചെയ്യുന്നത് രസകരമായ കാഴ്ച തന്നെയായിരുന്നു . അങ്ങിനെ ചുരുട്ട് കടിച്ചു പിടിച്ചിരിക്കുന്ന മരക്കാര്‍ക്ക നാട്ടുകാരുടെ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്ന ചിത്രമാണ് .ആ വിപ്ലവ നേതാവിനെ പോലെ .
മരക്കാര്‍ക്കയെ ഫോടോ എടുപ്പിക്കാന്‍ ഞാന്‍ സൈക്കിളില്‍ വെച്ച് സ്റ്റുഡിയോയില്‍ കൊണ്ടുപോയി .എന്റെ തന്നെ ഒരു സുഹ്ര്‍ത്തിന്റെ സ്റ്റുഡിയോ ആണ് .മരക്കാര്‍ക്ക സ്റ്റുഡിയോയില്‍ കയറിയപ്പോള്‍ ഫോടോഗ്രാഫര്‍ പറഞ്ഞു തലയില്‍ കെട്ടിയിരിക്കുന്ന തോര്‍ത്തു മുണ്ട് അഴിച്ചു വെക്കുന്നതാണ് നല്ലത് . വിയര്‍പ്പിന്റെയും മത്സ്യത്തിന്റെയും രൂക്ഷ ഗന്ധം ഉള്ള തോര്‍ത്തു മുണ്ട് അഴിച്ചു എന്റെ കയ്യില്‍ തന്നു മരക്കാര്‍ക്ക കസേരയില്‍ കയറി ഇരുന്നു .ഫോടോഗ്രാഫര്‍ തല പിടിച്ചും ചുമല് പിടിച്ചും അങ്ങോട്ടും ഇങ്ങോട്ടും കുറെ തിരിച്ചു ക്യാമറയുടെ അകത്തു കൂടി നോക്കി എന്തോ കണ്ടു ഞെട്ടിയപോലെ തല ക്യാമറയില്‍ നിന്ന് പൊക്കിയിട്ട് പറയുന്നു, " ഇക്ക ആ ചെവിക്കിടയില്‍ ഇരിക്കുന്ന ചുരുട്ടിന്റെ കഷ്ണം എടുത്തു കയ്യില്‍ പിടിക്കൂ ." .അപ്പോഴാണ് ഞാനും അത് ശ്രദ്ധിക്കുന്നത് ചെവിക്കിടയില്‍ പാതി കത്തിയ ഒരു ചുരുട്ട് കഷ്ണം ഇരിക്കുന്നു .എന്റെ സൈക്കിളില്‍ കയറുന്ന നേരത്തു കെടുത്തി വെച്ചതാണ് ."ലാസ്റ്റ് പഫ് ഓഫ് എ സിഗരറ്റ് ഈക്വേല്‍റ്റു ഫസ്റ്റ് കിസ്സ് ഓഫ് എ ലേഡി" എന്ന ആപ്തവാക്യം മരക്കാര്‍ക്കാക്ക് അറിയുന്നത് കൊണ്ടാവും ചുരുട്ട് കുറ്റി കളയാതെ ചെവിക്കിടയില്‍ തിരുകിയത് .ഫോടോ ഗ്രാഫര്‍ വീണ്ടും ക്യാമറയില്‍ കൂടി നോക്കുകയാണ് ,അപ്പോള്‍ ആദ്യം ഫോക്കസ് ചെയിത പൊസിഷന്‍ എല്ലാം ചുരുട്ട് കുറ്റി എടുക്കുന്നതിനിടയില്‍ മാറിയിരുന്നു .ഫോടോ ഗ്രാഫര്‍ വീണ്ടും തല പിടിച്ചും ചുമല് പിടിച്ചും ചെരിക്കുകയും തിരിക്കുകയും ചെയിതു .വീണ്ടും ക്യാമറയില്‍ കൂടി നോക്കി ക്ലിക്ക് ചെയ്യാനായി റെഡി എന്ന് പറഞ്ഞപ്പോള്‍ മരക്കാര്‍ക്കാക്ക് ചുമ വന്നു .അദ്ധേഹം ഒരു നീണ്ട ചുമ തന്നെ നടത്തി .അവിടെന്നു എഴുന്നെറ്റ് പുറത്തു പോയി തുപ്പിയതിനു ശേഷം വീണ്ടും കസേരയില്‍ വന്നിരുന്നു .ഫോട്ടോഗ്രാഫര്‍ വീണ്ടും തലയും ചുമലും ശരിയാക്കി ഓക്കേ റെഡി എന്ന് പറഞ്ഞു ക്ലിക്ക് ചെയിതു .
രണ്ടു ദിവസത്തിനു ശേഷം ഞാന്‍ ഫോടോ വാങ്ങാന്‍ സ്റ്റുഡിയോയില്‍ എത്തി .എന്നെ കണ്ടപ്പോള്‍ ഫോടോ ഗ്രാഫര്‍ക്ക് ഒരു പുളിങ്ങാ (വാളന്‍ പുളി ) തിന്ന ചിരി!!! .ഞാന്‍ ഫോടോ റെഡി ആയില്ലെ എന്ന് ചോദിച്ചപ്പോള്‍ ഒന്നും മിണ്ടാതെ മേശ വലിപ്പില്‍ നിന്നും ഒരു കവര്‍ എടുത്തു കയ്യില്‍ തന്നു .
ഞാന്‍ നോക്കുമ്പോള്‍ മരക്കാര്‍ക്ക അതാ ഫോട്ടോയില്‍ ചുരുട്ട് കടിച്ചു പിടിച്ചു ഇരിക്കുന്നു .
ഇന്നിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചുരുട്ട് കടിച്ചുപിടിച്ചിരിക്കുന്ന ആ വിപ്ളവ കാരിയെ കാണുമ്പോള്‍ എനിക്ക് മരക്കാര്‍ക്കയെ ഓര്മ വരും .
ഞാന്‍ നോക്കുമ്പോള്‍ മരക്കാര്‍ക്ക അതാ ഫോട്ടോയില്‍ ചുരുട്ട് കടിച്ചു പിടിച്ചു ഇരിക്കുന്നു .
ഇന്നിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചുരുട്ട് കടിച്ചുപിടിച്ചിരിക്കുന്ന ആ വിപ്ളവ കാരിയെ കാണുമ്പോള്‍ എനിക്ക് മരക്കാര്‍ക്കയെ ഓര്മ വരും .
No comments:
Post a Comment