മലയാളി മാമന്‍
അപൂര്‍വ്വം ചില മലയാളികള്‍ ഉണ്ട് എന്തെങ്കിലും ചെറിയ സ്ഥാനങ്ങള്‍ ലഭിച്ചാല്‍ മറ്റുള്ളവരെ ഒക്കെ പുച്ചത്തോടെ അവഗണിക്കുന്ന സ്വഭാവം ..എന്നാലോ തന്റെ സ്വന്തക്കാര്‍ക്കു അനര്‍ഹാമായത് നേടികൊടുക്കും ചെയ്യും.
ഗള്‍ഫില്‍ വന്നതിനു ശേഷം ഉണ്ടായ അനുഭവം കൊണ്ട് പറഞ്ഞതാണ് .
ഒരിക്കല്‍ ഒരു സ്നേഹിതനുമായി എയര്‍ പോര്‍ട്ടില്‍ പോയി. ,
അവന്‍ ബോഡിംഗ് പാസ് വാങ്ങി കയറി പോയാല്‍ തിരിച്ചു പോരാം എന്ന് കരുതി അവിടെ തന്നെ നിന്നു .
അവന്‍ പാസ് വാങ്ങി മുകളിലേക്ക് കയറി പോകുന്നിടത്ത് എയർ ഇന്ത്യയുടെ ഒരു മലയാളി ഉദ്യോഗസ്ഥൻ അവനെ തടഞ്ഞു.
കയ്യിലുണ്ടായിരുന്ന പഴുക്കാറായ ഈത്തപ്പഴത്തിന്റെ കീശ കൊണ്ട് പോവാന്‍ പറ്റില്ല ടാഗ് അടിക്കണം എന്ന് പറഞ്ഞു .
ടാഗ് അടിക്കാന്‍ കൊണ്ട് പോയപ്പോള്‍ ലെഗ്ഗേജിനു കാശു കൊടുക്കണം എന്ന് പറഞ്ഞു .
അവന്‍ നിരാശയോടെയും സങ്കടത്തോടെയും എന്നോട് പറഞ്ഞു, ''എന്റെ കണ്മുന്നില്‍ വെച്ചാണ് അമ്പത് കിലോയോളം അവന്റെ സ്വന്തക്കാരുടേതു അവന്‍ തള്ളിക്കയറ്റി വിട്ടത്'' .
ഇത് കേട്ടപ്പോള്‍ എന്നിലെ പാര സ്വഭാവം ഉണര്‍ന്നു അത് പറ്റില്ലല്ലോ അവന്റെ ആള്‍ക്കാര്‍ക്ക് ഒരു നിയമവും മറ്റുള്ളവര്‍ക്ക് ഒരു നിയമവും .
ഞാന്‍ ആലോചിച്ചു നിന്ന് ലെഗ്ഗെജു കുറവുള്ളവര്‍ ആരെങ്കിലും ഉണ്ടോ എന്ന് പരതി നടന്നു കിട്ടിയില്ല ,
അവസാനം എന്ത് ചെയ്യും എന്നാലോചിച്ചു നില്‍ക്കുമ്പോഴാണ് ആ കവാടത്തില്‍ മലയാളിയുടെ അടുത്തു നിന്നിരുന്ന വയസ്സനായ പോലീസുകാരന്‍ താഴേക്ക് ഇറങ്ങി വരുന്നത് കണ്ടത്.
ഞാന്‍ അയാളുടെ അടുത്തു ചെന്ന് സലാം പറഞ്ഞു അറബി സ്റ്റൈലില്‍ തന്നെ സുഖ വിവരങ്ങള്‍ തിരക്കി അയാളെ ഒന്ന് സുഖിപ്പിച്ചു .
എന്നിട്ട് പറഞ്ഞു , "ഇത് എന്റെ സ്നേഹിതന്‍ ആണ് ഇവന്‍ നാട്ടിലേക്ക് പോകുകയാണ് ,ഈ കീശയില്‍ കുറച്ചു റുത്താബ് (പഴുക്കറായ ഈത്തപ്പഴം) ആണ് .ഇത് ഇവന്റെ അറബി ഞങ്ങള്‍ക്ക് തന്ന ഈത്തപ്പഴ തൈ ഞങ്ങള്‍ കൊടുന്നു താമസിക്കുന്നിടത്ത് വെച്ച്, ഞങ്ങള്‍ തന്നെ വെള്ളവും വളവും എല്ലാം നലികി ഞങ്ങള്‍ തന്നെ നുബാത്തു (പരാഗണം )വെച്ച് ആദ്യമായി ഉണ്ടായതാണ് .
ഞങ്ങളുടെ നാട്ടില്‍ ഞങ്ങളുടെ കുട്ടികള്‍ക്ക് റുത്താബ്കിട്ടില്ല ,തമൂറെ കിട്ടുകയുള്ളൂ.
അതുകൊണ്ട് ഇത് അവന്റെയും എന്റെയും കുട്ടികള്‍ക്ക് കൊണ്ട് പോകുകയാണ് ,പക്ഷെ ആ ഗയിറ്റില്‍ നില്‍ക്കുന്നവന്‍ സമ്മതിക്കുന്നില്ല താഴെ പോയി ടാഗടിക്കണം എന്ന് പറഞ്ഞു .ടാഗടിക്കുന്നിടത്തു പൈസ വേണം എന്ന് പറഞ്ഞു .നിനക്ക് ഒന്ന് ഹെല്പ് ചെയ്യാന്‍ പറ്റുമോ" എന്ന് ചോദിച്ചു
ഇത് കെട്ട അയാള്‍ ദേഷ്യത്തോടെ ''കല്ലി വല്ലി ലസ്ക'' , എന്ന് പറഞ്ഞു അവന്റെ കയ്യില്‍ നിന്നും കീശ് വാങ്ങി നോക്കി കയ്യില്‍ പിടിച്ചു , എന്നിട്ട് പറഞ്ഞു ,
"ഹാദാ നീഅമത്തു അല്ലാഹ് ,ത അല്‍ യാബാബാ" .
അവനെയും കൂട്ടി ആ പോലീസുകാരന്‍ മുകളിലേക്ക് കയറി.
പോകുമ്പോള്‍ ഗയിറ്റില്‍ നില്‍ക്കുന്ന മലയാളിയോട് എന്തോ ദേഷ്യത്തോടെ പറയുന്നത് ദൂരെ നിന്ന് കാണാനെ കഴിഞ്ഞുള്ളു ,എന്താണ് പറഞ്ഞെതെന്ന് എന്റെ സ്നേഹിതന് അറബി അധികം വശമില്ലാത്തത് കൊണ്ട് മനസ്സിലായും ഇല്ല.
എന്തായാലും എമിഗ്രേഷനും കഴിഞ്ഞു ഫ്ലയിറ്റില്‍ കയറുന്നത് വരെ ആ വയസ്സന്‍ പോലീസുകാരന്‍ അവന്റെ കൂടെ ഉണ്ടായിരുന്നു .
No comments:
Post a Comment