Friday, June 8, 2018

എന്‍റെ ഫൈസ് ബുക്ക് പോസ്റ്റുകള്‍ 10

 29.05.2016


അല്‍ഐനില്‍ ജോലി ചെയ്യുന്ന കാലം ,
തവാം അട്മിനിസ്ട്രെഷനില്‍ ഉണ്ടായിരുന്ന ഒരു അറബിയുമായി നല്ല അടുപ്പത്തില്‍ ആയിരുന്നു .
 

മലയാളികളെ അങ്ങേയറ്റം ഇഷ്ട്ടപ്പെടുന്ന അദ്ദേഹം ചില മലയാളവാക്കുകള്‍ സംസാരത്തിനിടയില്‍ കലര്‍ത്തി സംസാരിക്കുകയും ചെയ്യും .
 

ഒരിക്കല്‍ എന്നോട് അയാള്‍ക്ക്  ഒരു ഡ്രൈവറെ വേണം, മലയാളി ആവണം, ഇപ്പോഴുള്ള ഡ്രൈവര്‍ ക്യാന്‍സല്‍ ആക്കി നാട്ടില്‍ പോകുകയാണ് എന്ന് പറഞ്ഞു .
 

സ്വാഭാവികമായും നമ്മള്‍ ഇങ്ങനെ ഒരു വിവരം കിട്ടിയാല്‍ അറബി എങ്ങിനെ ഉള്ള സ്വഭാവക്കാരനാവും എന്ന് പരിശോദിചേ ഡ്രൈവറെ ഏര്‍പ്പാടാക്കൂ .
 

അന്ന് തന്നെ അയാളുടെ ഡ്രൈവറെ തവാം ഹോസ്പിറ്റലിനു അടുത്തുള്ള കൊ-ഓപ് സൊസൈറ്റിയില്‍ വെച്ച് കണ്ടപ്പോള്‍ കാര്യങ്ങള്‍ തിരക്കി .
അയാള്‍ പറഞ്ഞു, '' നല്ല കുടുമ്പമാണ് ശമ്പളത്തിന് പുറമേ എന്തെങ്കിലുമൊക്കെ കിട്ടും'' .
ആയിടെയാണ് സുലൈമാന് ഡ്രൈവിംഗ് ലൈസന്‍സ് കിട്ടിയത് .
അവനെ അറബിക്ക് പരിചയപ്പെടുത്തി കൊടുത്ത് .
പുതിയ ഡ്രൈവര്‍ അല്ലെ, എന്ന് അറബി ചോദിച്ചപ്പോള്‍ ,
 

അവനെ ഞാന്‍ ട്രെയിന്‍ ചെയിതു ശരിയാക്കി എടുത്തോളാം എന്ന് പറഞ്ഞു .
 

അറബി പറഞ്ഞു , ''ഓക്കേ കുഴപ്പമില്ല ഇപ്പോഴത്തെ ഡ്രൈവര്‍ പോകുന്നത് വരെ തോട്ടത്തില്‍ പോക്കും കടയില്‍ പോക്കും ചെയിതാല്‍ മതി .പിന്നീട് സ്കൂള്‍ ,ഷോപിംഗ് എന്നീ കാര്യങ്ങള്‍ക്ക് വീട്ടുകാരെ കൊണ്ടുപോകാം'' എന്ന് പറഞ്ഞപ്പോള്‍ എനിക്കും സമധാനം ആയി .
 

ഒരു ആറു മാസം കഴിഞ്ഞപ്പോഴേക്കും ഞാന്‍ നാട്ടില്‍ ഒന്ന് പോയി വന്നു .വന്നപ്പോള്‍ സുലൈമാന്‍ അവിടെ ഇല്ല .ദുബായില്‍ ജോലി കിട്ടി പോയിരിക്കുന്നു .
 

എന്നോട് അറബി പറഞ്ഞു ,''അവനു ദുബായില്‍ കൂടുതല്‍ ശമ്പളം കിട്ടുന്ന ജോലി ഉണ്ട് പോകണം എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പോകാന്‍ പറഞ്ഞു .''
 

ഭാഗ്യത്തിന് വിസ അടിചിട്ടില്ലായിരുന്നു .
   

  പിന്നീട് ആ അറബിയുടെ വീട്ടില്‍ വരുന്ന മലയാളി ഡ്രൈവര്‍മാര്‍ എല്ലാം ഒരു ദിവസം മാത്രം ജോലിക്ക് നില്‍ക്കും ,പിറ്റേ ദിവസം ജോലിയും വേണ്ട എന്ന് പറഞ്ഞു പോകും .
 

        ഞാന്‍ തന്നെ ഏര്‍പ്പാടാക്കിയ ഒരുത്തന്‍ ഇതുപോലെ പിറ്റേ ദിവസം ജോലി വേണ്ട എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ കാര്യം തിരക്കി .

അപ്പോള്‍ അവന്‍ പറയുകയാ ,
''ബഷീര്‍ക്കാ അവിടെത്തെ ബാത്രൂമിന്റെ ഡോറില്‍ ,>> ''ഈ വീട്ടില്‍ വരുന്ന ഡ്രൈവര്‍മാരുടെ ശ്രദ്ധക്ക് ....... ,ഇവിടെ നില്‍ക്കേണ്ട ഇവിടുത്തെ തള്ള മഹാ മോശമാ..>>>..''' , എന്ന് എഴുതി വെച്ചിരിക്കുന്നു ''.
 

ഈ വിവരം കേട്ടപ്പോള്‍ എനിക്കുറപ്പായി അത് സുലൈമാന്‍ എഴുതിയതാണെന്ന് .
 

ഞാന്‍ സുലൈമാനെ വിളിച്ചു ,
നീ എന്ത് പണിയാണ് കാണിച്ചത് എന്ന് ചോദിച്ചപ്പോള്‍ അവന്‍ പറയുകയാ , 
''അത്..... ഒരു ദിവസം ടീവിയില്‍ ക്രിക്കറ്റ് കണ്ടിരുന്നു സ്കൂള്‍ സമയം ആയതു അറിഞ്ഞില്ല .സ്കൂളില്‍ നിന്നും കുട്ടികളെ എടുക്കാന്‍ വൈകിയതിനു അവിടെത്തെ തള്ള വഴക്ക് പറഞ്ഞു ,
 ആ ദേഷ്യത്തിന് എഴുതിയതാ ''.
 

ഞാന്‍ ഒരു പൈന്റ് പണി ചെയ്യുന്ന ബംഗാളിയെ വിളിച്ചു ആ ഡോര്‍ പൈന്റ് ചെയ്യിച്ചു .
 

പിന്നീട് ഫിറോസിനെ അവിടെ ഡ്രൈവര്‍ പണിക്കു വെച്ച് .
 

കൊല്ലം പതിനൊന്നായി ,ഇന്ന് മുറൂറില്‍ (ട്രാഫിക് പോലീസ് ) പോയപ്പോള്‍ ഫിറോസും അറബിയും അവിടെ .
പഴയ സൌഹ്രദം പുതുക്കുന്നുതിനിടയില്‍ അറബി ചോദിച്ചു ,
''എങ്കിലും എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല നീ എന്തിനാ അന്ന് ബാത്ത് റൂമിന്റെ ഡോര്‍ മാത്രം പൈന്റ് ചെയ്യിച്ചത് എന്ന്''
ഭാഗ്യം ചോദ്യം ഫിറോസ്‌ കേള്‍ക്കാതെ ആണ് ചോദിച്ചത് .
ഞാന്‍ അറബിയോട് പറഞ്ഞു .,
''ഞങ്ങള്‍ മലയാളികള്‍ തൂറാന്‍ ഇരിക്കുമ്പോള്‍ ഡോറിലെക്ക് നോക്കിയാണ് ഇരിക്കാറ് , അത് കൊണ്ട് അവിടം ഭംഗിയായി കിടക്കണം എന്ന് നിര്‍ബന്ധമാ ''.
അറബി ഒന്നും പറഞ്ഞില്ല .
ഇനി ഇത് വേറെ ആരോടെങ്കിലും ചോദിക്കുമോ എന്നൊരു പേടി ഉണ്ട് ..
മലയാളിയുടെ ബാത്രൂം സാഹിത്യം ദേര മാര്‍ക്കറ്റില്‍ പോയവന് മനസ്സിലാവും .
!!!!ഓസ്കാര്‍ കിട്ടും ഓസ്ക്കാര്‍ !!!!!





ഇന്ന് ലോക പുക വലി വിരുദ്ധ ദിനം ആണത്രെ!! ,

ഇപ്പോഴങ്ങിനെയാണ് ഓരോന്നിനും ഓരോ ദിനം ,കച്ചവട താല്പര്യം ഇല്ലാത്ത ഒരു ദിനം ഇത് തന്നെയായിരിക്കും .
       
           ഞാന്‍ നല്ല ഒരു പുക വലിക്കാരന്‍ ആയിരുന്നു .
     പലപ്രാവശ്യം നാട്ടില്‍ പോകുമ്പോള്‍ വലി നിര്‍ത്തിയാണ് പോകാറു ,പക്ഷെ തിരിച്ചു വന്നാല്‍ വലി തുടങ്ങും .
പലപ്പോഴും പലരുമായുള്ള ചങ്ങാത്തം ആണ് വലി തുടങ്ങാന്‍ കാരണം. കൂട്ട് കൂടി ഇരിക്കുമ്പോള്‍ അങ്ങോട്ട്‌ വലിക്കും .
പത്താം തരത്തില്‍ പഠിക്കുമ്പോള്‍ ഉച്ചക്ക് ഒരു സിഗററ്റില്‍ ആണ് തുടക്കം.
 അതിനു പറ്റിയ ഒരു കൂട്ട് അവിടെയും ഉണ്ടായിരുന്നു കോളേജിലും പറ്റിയ കമ്പനി കിട്ടി.
 

ഇവിടെ(ഗള്‍ഫില്‍ ) എത്തിയപ്പോള്‍ പാക്കറ്റ് വാങ്ങി വലിക്കല്‍ തുടങ്ങി .
     റോയലില്‍ ആണ് തുടങ്ങിയത്. അത് വിലകൂടുന്നതനുസര്ച്ചു ബ്രാന്‍ഡില്‍ മാറ്റം വന്നു .
അവസാനം പൈന്‍ സിഗരെറ്റില്‍ എത്തി ,വില പിന്നെയും കൂടുന്നു. ഇവിടെ നികുതി വര്‍ദ്ധിപ്പിക്കുന്നതിന് അനുസരിച്ച് വില വര്‍ദ്ധിച്ചു കൊണ്ടിരിക്കും .
ടെന്‍ഷന്‍ കൂടുമ്പോള്‍ ആണ് വലി കൂടുന്നത് എന്ന് പറയുന്നു.

 ഒരര്‍ത്ഥത്തില്‍ ശരി തന്നെയുമാണ് ,എന്നാല്‍ വലിച്ചാല്‍ ടെന്‍ഷന്‍ മാറുമോ? ,ഇല്ല .
പിന്നെ കുറച്ചു സമയം ആ സിഗരെറ്റ്‌ വലിയുടെ ആനന്ദത്തില്‍ ഒരല്‍പം മറവി മറ്റുള്ള കാര്യങ്ങളില്‍ നിന്നും .
ചിലര്‍ പുക വലിക്കുന്നത് കാണാന്‍ നല്ല രസമാണ് ,സിഗരെട്ടു പിടിക്കുന്നത്‌ മുതല്‍ പുകയൂതുന്നത് വരെ പലര്‍ക്കും പല സ്റ്റൈല്‍ ആണ് .

ചിലരുടേത് ഞാന്‍ കൌതുകത്തോടെ നോക്കി നില്‍ക്കാറുണ്ട് .
സിഗരെട്ടു ചുണ്ടില്‍ വെച്ച് ജോലി ചെയ്യുന്ന ചിലരെ കണ്ടാല്‍ അതിലും കൌതുകമാണ് .
      എന്റെ നാട്ടില്‍ ഒരു മീന്‍ വില്‍ക്കുന്ന കോയാക്ക ഉണ്ട് ,പുള്ളി സിഗരെട്ടു കത്തിച്ചാല്‍ അത് തീരുവോളം വായില്‍ നിന്ന് എടുക്കില്ല. അതിനിടയില്‍ കച്ചവടവും ആള്‍ക്കാരുമായി വില പറഞ്ഞു തര്‍ക്കിക്കലും എല്ലാം നടക്കുന്നുണ്ടാവും. ഇടയ്ക്കു കണ്ണിലേക്കു പുകവന്നു കണണ് എരിയുമ്പോള്‍ നാവുകൊണ്ട് തന്നെ ചുണ്ടിലിരിക്കുന്ന സിഗരെട്ടിന്ടെ സ്ഥാനം മാറ്റും .
 

കഥ കൂടുന്നുണ്ടോ ?
ഇനി കാര്യത്തിലേക്ക് കടക്കാം ,ഞാന്‍ ഒരു ദിവസം സിഗരെറ്റ്  പെക്കറ്റ്  എടുത്തു വലിക്കാന്‍ നോക്കുമ്പോള്‍ അതില്‍ ഒന്നേയുള്ളൂ ,
കയ്യില്‍ ചില്ലറ പൈസ ഒന്നും ഇല്ല .
ഉള്ളത് ഒരു അഞ്ഞൂറിന്റെ നോട്ടും  .

        എന്തായാലും ആ ഒന്ന് വലിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരു ചിന്ത മനസ്സില്‍ കയറി കൂടി കാശാണല്ലോ ഈ പുകയായി പോകുന്നത്. ദിവസം മൂന്നര ദിര്‍ഹം !.
 പത്തു ദിവസം മുപ്പത്തഞ്ചു !!,മാസം നൂറ്റി അഞ്ചു ,ഒരു വര്‍ഷം 1260 ദിര്‍ഹം!! .ഒരു സിംഗിള്‍ ടിക്കറ്റും അത്യാവശ്യ സാധനങ്ങളും വാങ്ങിയാല്‍ നാട്ടില്‍ പോകാം .
അപ്പോഴേക്കും ആ സിഗരെറ്റ്‌ കത്തി തീരറായിരുന്നു .
        അത് കുത്തി കെടുത്തി ദൂരേക്ക് എറിഞ്ഞു വായ് കഴുകി റൂമിലേക്ക് കയറി .

  '''ഇനി വലി ഇല്ല '''.


No comments:

Post a Comment