ഫാദേഴ്സ് ഡേ ആണത്രേ !!!!
ഒരു ദിവസം ജോലിയുടെ ഭാഗമായി അബുധാബിയിലെ ഒരു ബില്‍ഡിംഗ് ചെക്ക് ചെയ്യാന്‍ പോയി .
,വാച്ച് മാന്‍ ഒരു മലയാളി ആയിരുന്നു .റൂഫിലെ ചില്ലര്‍ പരിശോദിക്കണം ചാവി എടുത്തു കൂടെ വരണം എന്ന് പറഞ്ഞപ്പോള്‍ പുള്ളിക്കാരന്‍ പറഞ്ഞു , ''മോനെ എനിക്ക് കോണി കയറാന്‍ വയ്യ!! കാലിന്റെ മുട്ട് മടക്കാന്‍ വയ്യ ,നിങ്ങള്‍ പോയി നോക്കിക്കോളൂ ''എന്ന് പറഞ്ഞു ചാവി തന്നു .
കണ്‍തടങ്ങളില്‍ കറുത്ത പാട് വീണ ആ വ്ര്‍ദ്ധന്റെ മുഖത്തു തന്റെ നിസ്സഹായവസ്ത പ്രകടമായിരുന്നു .
ഞാന്‍ ചെക്കിംഗ് കഴിഞ്ഞു ഇറങ്ങി റിപ്പോര്‍ട്ട് എഴുതിക്കൊണ്ടിരിക്കുമ്പോള്‍ പുള്ളിക്കാരന്‍ ഒരു കസേര ചൂണ്ടിക്കാട്ടിക്കൊണ്ട് ഇവിടെ ഇരുന്നോള്ളൂ എന്ന് പറഞ്ഞപ്പോള്‍ അവിടെ ഇരുന്നു .
ഇരിക്കുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു എവിടെ നാട് എന്ന് .
മലപ്പുറം ജില്ലയിലെ ഒരു സ്ഥലത്തിന്റെ പേര് പറഞ്ഞു . ഞാനുമായി വളരെ അടുത്തുള്ള സ്ഥലം .കാല്‍ മുട്ടിനു അസുഖമുള്ളത് ആരെയും കാണിച്ചില്ലെ എന്ന് ചോദിച്ചപ്പോള്‍ അദ്ധേഹം പറഞ്ഞു ,''കിളവനായ കാല്‍ മുട്ടിനെ ചെറുപ്പക്കാരനാക്കാന്‍ ഉള്ള മരുന്നൊന്നും ഇവിടെ ഇല്ലല്ലോ!!, അവര് കുറെ വെദനക്കുള്ള ഗുളിക തരും രാവിലെ കച്ചറ(വേസ്റ്റ് ) തട്ടി ത്തീരുംപോഴെക്കും ആ ഗുളികയുടെ ശക്തി തീര്‍ന്നു വേദന തുടങ്ങും !!!''.
പതിനെട്ട് നിലയുള്ള ആ ബില്‍ഡിങ്ങിലെ ക്ലീനിംഗ് ജോലി കുറച്ചു ഭുദ്ധിമുട്ടുള്ളത് തന്നെയാണ് .
മക്കള്‍ എത്രെയുണ്ട് എന്ന് ചോദിച്ചപ്പോള്‍ :"മൂന്നു മക്കള്‍ ഉണ്ട്, രണ്ടു പെണ്മക്കളെയും കെട്ടിച്ചു ,ഒരു മകന്‍ ദുബായില്‍ ഉണ്ട് "
ഓഹോ എന്നിട്ടാണോ ഇവിടെ കിടന്നു കഷ്ടപ്പെടുന്നത്, ദിര്‍ഹാത്തിനോടുള്ള ആര്‍ത്തി തന്നെ , മനുഷ്യന് വയസ്സാകും തോറും പണത്തിനോടും ദുനിയാവിനോടും ആര്‍ത്തി കൂടും എന്നല്ലാം ഞാൻ ആലോചിച്ചു കൊണ്ടിരിക്കുമ്പോള്‍ എന്റെ മനസ്സിലുള്ളത് വായിച്ചപോലെ അയാള്‍ പറഞ്ഞു .
"മകന്‍ ഉണ്ടെന്നു പറഞ്ഞിട്ടു എന്താനു, അവനെക്കൊണ്ട് വീട്ടിലേക്ക് ഒരു കാര്യവും ഇല്ല ,ഓള് പട്ടിണി കിടക്കാതിരിക്കണമെങ്കില്‍ ഞാന്‍ തന്നെ അയക്കണം ,ഇങ്ങക്കറിയാലോ ഇവിടെ ഒരു ഫ്ലാറ്റിനു ഒക്കെ എന്താണ് വാടക എന്ന്, അവന്‍ കെട്ടിയോളുമായി ആണ് ദുബായില്‍ താമസിക്കുന്നത് . കിട്ടുന്നതില്‍ ഫ്ലാറ്റ് വാടക കഴിഞ്ഞാല്‍ ഒന്നും ബാക്കിയുണ്ടാവില്ല എന്ന് എനിക്കറിയാം , ഈ ബില്ടിങ്ങില്‍ താമസിക്കുന്ന മലയാളികള്‍ ക്ക് കിട്ടുന്ന ശമ്പളത്തില്‍ നിന്നും ഫ്ലാറ്റിന്റെ വാടക കഴിഞ്ഞാല്‍ പിന്നെ ബാക്കി അധികം കാണില്ല .
ഓരോ മലയാളികളും ഇവിടെ കിടന്നു പരക്കം പായുന്നത് ഞാന്‍ കാനാരുല്ലതല്ലെ ,ശമ്പളം കിട്ടിയ അന്ന് ഭാര്യയെയും കൂട്ടി ഒരു ഷോപ്പിംഗ് അവിടെ കാര്‍ഡു ഒന്ന് ഉരച്ചാല്‍ തുടങ്ങും ആ മാസത്തെ ചിലവിന്റെ ഘോഷയാത്ര !!,പിന്നെ കറന്റ് വെള്ളം സ്കൂള്‍ വണ്ടി ഫീസ് ,മാസാവസാനം കാര്‍ഡു ഉരസിയത് അടക്കാന്‍ ലോണ്‍ എടുക്കേണ്ടിവന്ന മലയാളി ഈ ബില്ടിങ്ങില്‍ ഉണ്ട് " അയാള്‍ പറഞ്ഞു നിര്‍ത്തി .
ഞാന്‍ സംസാരം മാറ്റാന്‍ ശ്രമിച്ചു ,''മരുമക്കള്‍ എവിടെയാണ് ?''
"അവര് രണ്ടാളും സൌദിയില്‍ ആണ് ,ഇളയതിനെ കെട്ടിച്ച വകയില്‍ ഭൂപണയ ബേങ്കില്‍ കൊറച്ചു കടം ഉണ്ട് അത് വീടിയാല്‍ വിസ ക്യാന്സലാക്കി പോണം എന്ന് വിചാരിച്ചിരിക്കുകയാണ് "അതും പറഞ്ഞു ഞങ്ങള്‍ ലിഫ്റ്റിലേക്ക് കയറി താഴേക്ക് ഇറങ്ങി പോകുന്ന ലിഫിറ്റില്‍ ഞങ്ങള്‍ ഒന്നും സംസാരിക്കാതെ നിന്ന് .
അയാളുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ മനസ്സിലുള്ള ഭാരം ഇറക്കി വെച്ച ഒരു പ്രതീതി ആ മുഖത്തു പ്രകടമായി കണ്ടു ."എല്ലാം ശരിയാകും ഇക്ക പടച്ചോന്‍ കാക്കട്ടെ അസ്സലാമു അലൈക്കും" എന്നും പറഞ്ഞു ഞാന്‍ പിരിഞ്ഞു പോരുമ്പോള്‍ എന്റെ മനസ്സില്‍ മുഴുവന്‍ അയാള്‍ സംസാരിക്കുമ്പോള്‍ ഉണ്ടായിരുന്ന കിതപ്പിന്റെ ശബ്ദം അലയടിക്കുന്നുണ്ടായിരുന്നു
No comments:
Post a Comment