Thursday, May 31, 2018

എന്‍റെ ഫൈസ് ബുക്ക് പോസ്റ്റുകള്‍ 9


24.05.2016

ഒരിക്കല്‍ റാസല്‍ഖൈമയിലെ പഴയ അര്‍ബാബിന്റെ മൂത്ത മകന്‍ ഒരു `നോക്കിയ 3310 മൊബൈല്‍ സമ്മാനമായി തന്നു .
ആയിടെ അവന്റെ വീടുപണി നടക്കുന്നുണ്ടായിരുന്നു ,അര്‍ബാബിന്റെ തന്നെ കമ്പനിയിലെ ജോലിക്കാരായിരുന്നു .പണി നടത്തിയിരുന്നത് .കന്‍സ്ട്രെക്ഷന്‍ ഫീല്‍ഡിലെ എന്റെ പരിചയം അറിയാവുന്ന എന്‍ജിനീയര്‍ ആലം ചിലപ്പോഴൊക്കെ എന്നെ സൈറ്റിലേക്കു വിളിക്കാറുണ്ടായിരുന്നു .അങ്ങിനെ അര്‍ബാബിന്റെ മകനുമായി കൂടുതല്‍ അടുക്കാനും ഇടപഴകാനും അവസരമുണ്ടായി .
അര്‍ബാബിന്റെ മകളുടെ കൂടെ രണ്ടു വര്ഷം അല്‍ ഐന്‍ ഹോസ്പ്പിറ്റലില്‍ ജോലി ചെയിതത് കൊണ്ടാണ് എനിക്കൊരു വീടിനു തറ നിര്‍മിക്കാന്‍ കഴിഞ്ഞത് .എന്റെ പ്രവാസ ജീവിതത്തിനു പച്ചപിടിച്ചു തുടങ്ങിയത് അവളുടെ ശ്രമഫലമായി ആണ് .
ഫോണ്‍ കിട്ടിയ ഉടനെ തന്നെ വണ്ടിയില്‍ കയറി സിം ഇട്ടു ഫോണ്‍ കിട്ടിയ വിവരം ചില അടുത്ത സുഹ്ര്‍ത്തുക്കളോട് ഇച്ചിരി ഗമയില്‍ തന്നെ വിളിച്ചു പറഞ്ഞു .
രാത്രി ഒരു കൂട്ടുകാരനെ ഷാര്‍ജ എയര്‍പോര്‍ട്ടില്‍ കൊണ്ട് വിട്ടു അജ്മാനില്‍ വന്നു
രാത്രി പതിനൊന്നു മണി ആയിരിക്കുന്നു .വണ്ടി ഓടിക്കുമ്പോള്‍ ഉറക്കം വരാതിരിക്കാന്‍ ഒരു സുലൈമാനി കുടിക്കാം എന്ന് കരുതി മച്ചു ലത്തീഫിന്റെ ഹോട്ടലില്‍ കയറി വണ്ടിയില്‍ ഉണ്ടായിരുന്ന കപ്പ് എടുത്തു കൊണ്ടുപോയി ഒരു കട്ടന്‍ചായ എടുത്തു വണ്ടിയില്‍ കയറുമ്പോള്‍ സുഹ്രത്ത് എയര്‍പോര്‍ട്ടില്‍ നിന്നു വിളിച്ചു ..
എമിഗ്രേഷന്‍ കഴിഞ്ഞു എന്ന് പറയാന്‍ വിളിച്ചതാണ് .
അജ്മാന്‍ റാസല്‍ഖൈമ റൌണ്ട് (ഇപ്പോഴവിടെ റൌണ്ട് ഇല്ല ) കഴിഞ്ഞപ്പോള്‍ ചായ യുടെ ചൂട് പാകത്തിനായിട്ടുണ്ടാവും എന്ന് കരുതി ചായക്കപ്പ് എടുത്തു ചുണ്ടോടടുപ്പിച്ചപ്പോള്‍ ചുണ്ടത്തു എന്തോ മുട്ടുന്നു .നോക്കിയപ്പോള്‍, 'നോക്കിയ 3310' ചായക്കപ്പില്‍ മുങ്ങിക്കിടക്കുന്നു .
സുഹ്ര്‍ത്തുമായി സംസാരിച്ചു കഴിഞ്ഞ ഉടനെ ഞാന്‍ ഫോണ്‍ വെച്ചത് ചായക്കോപ്പയില്‍ ആയിരുന്നു .
..
..
അങ്ങിനെ ലോകത്തില്‍ ആദ്യമായി നോക്കിയ 3310-നെ ചായക്കോപ്പയില്‍ മുക്കി കൊന്നവന്‍ എന്ന ദുഷ്പേര് എനിക്ക് കിട്ടി .

Monday, May 28, 2018

എന്‍റെ ഫൈസ്ബുക്ക് പോസ്റ്റുകള്‍ 8

അടയ്ക്ക വീണു പോകുന്നത് കാട്ടി കൊടുത്ത് ആനയെ മോഷ്ട്ടിക്കുന്ന ചിലരുണ്ട് ഗൾഫിൽ (അടക്കയും ആനയും ഗൾഫിൽ ഇല്ല ,ഒരു ഉദാഹരണം പറഞ്ഞതാണ് ).
അറബികളുടെ കീഴിൽ ജോലി ചെയ്യുന്ന മലയാളികളും ബംഗാളികളും ആണ് കൂടുതലും ഈ സ്വഭാവക്കാർ .എന്നാൽ മലയാളികളെ ഈ മേഖലയിൽ തോല്പ്പിക്കാൻ ബംഗാളികൾക്ക് കഴിയില്ല .
ഇതിൽ പെട്ട ഒരു വിഭാഗം ആണ് ബില്ടിങ്ങുകളുടെ വാച്ച്‌മാൻ ജോലി ചെയ്യുന്നവർ, അറബികൾ സന്ദർശിക്കാൻ വരുമ്പോൾ പല ഉടായിപ്പുകളും കളിക്കുന്ന ഇവർ മുതലാളിയുടെ കണ്ണ് തെറ്റിയാൽ ബില്ടിംഗ് അടിയോടെ പിഴുതു മറിച്ചു വിൽക്കും.
ഇതൊക്കെ തെറ്റ് അല്ലെ എന്ന് ഒരുത്തനോട്‌ ചോദിച്ചപ്പോൾ പറയുകയാണ്‌ , '' ഇച്ചാ ഇങ്ങള് ഇപ്പതോന്നും നോക്കണ്ട ഇബടെ എങ്ങേനെങ്കിലും പൈസാക്കണം " (ഇക്ക നിങ്ങൾ ഇപ്പോൾ ആ കര്ര്യം നോക്കേണ്ട എനിക്ക് എങ്ങിനെയെങ്കിലും കാശ് ഉണ്ടാക്കണം ) എന്നാണു പറഞ്ഞത് .
ദുബായിൽ സുലൈമാൻ ജോലി ചെയിതിരുന്ന ഓഫീസ് ബില്ടിങ്ങിന്റെ മീസേനിൻ ഫ്ലോറിൽ ആയിരുന്നു .
സുലൈമാന്റെ ഓഫീസ് അവിടെ വരുന്നതിനു മുമ്പ് മറ്റൊരു കമ്പനി ഓഫീസ് ആയിരുന്നു അവിടെ . മീസേനിൻ ഫ്ലോറിൽ ലിഫ്റ്റ്‌ ഉണ്ടായിരുന്നില്ല .
ഒരു ദിവസം അറബി വന്നപ്പോൾ കൂടുതൽ ആളുകള് മീസേനിൻ ഫ്ലോറിൽ കയറി പോകുന്നത് മലയാളി വാച്ച്മെൻ കാണിച്ചു കൊടുത്ത് അറബിയോട് പറഞ്ഞു ,''കണ്ടോ ഇവരിങ്ങനെ കയറി പോകുമ്പോൾ ലിഫ്റ്റ്‌ വർക്ക് ചെയ്യാൻ എത്ര കരന്റ് ആണ് ചിലവാകുക'' .
ഇത് കേട്ട അറബി മീസേനിൻ ഫ്ലോറിലെക്കുള്ള ലിഫ്റ്റ്‌ ക്യാൻസേൽ ചെയിതു . ഇത് കാരണം പഴയ കമ്പനി ആ ഓഫീസ് മറ്റൊരിടത്തേക്ക് മാറ്റി .ഇതെല്ലാം ഓഫീസിലെ പ്യൂണിന്റെ അടുത്തു നിന്ന് അറിഞ്ഞ വിവരങ്ങൾ ആണ് .
ഒരു ദിവസം ഓഫീസിലെ കോപ്പിയർ കേടു വന്നു .അത് റിപ്പയർ ചെയ്യാൻ കൊണ്ടുപോവാനും ,കൊണ്ടുവരാനും സുലൈമാനും പ്യൂണും കൂടി ഗോവണി വഴി താഴെ ഇറക്കാൻ കുറെ ബുദ്ധി മുട്ടി .സുലൈമാന് ഈ ലിഫ്റ്റ്‌ ക്യാൻസൽ ചെയിത കഥ കേട്ടപ്പോൾ ദേഷ്യം വന്നു .
പിന്നീട് അവൻ ഓഫീസിലേക്ക് വരുമ്പോൾ ലിഫ്റ്റിൽ കയറി ഒന്ന് മുതൽ ഒമ്പത് നിലവരെയുള്ള ലിഫ്റ്റിലെ ബട്ടണ്‍ ഓരോന്നും അടിച്ചതിനു ശേഷം ഒന്നാം നിലയിൽ ഇറങ്ങി മീസേനിൻ ഫ്ലോരിലേക്ക് ഗോവണി വഴി ഇറങ്ങി വരും .
ഓഫീസ് വിട്ടു പോകുമ്പോൾ ബില്ടിങ്ങിന്റെ എന്ട്രെന്സിൽ ആരും ഇല്ലേൽ ലിഫ്റ്റിന്റെ വാതിൽ തുറന്നു ഒന്ന് മുതൽ ഒന്പത് വരെ ഉള്ള നമ്പേർ അടിച്ചു ലിഫ്ടു മുകളിലേക്ക് വിട്ടേ അവൻ അവിടെന്നു പോകാറുള്ളൂ .
സുലൈമാനോടാ കളി !! അവൻ ഹനുമാനല്ല സുലൈമാനാ !!!


ഒരു പത്തിരുപത്ത്യഞ്ചു കൊല്ലം മുമ്പ് മലപ്പുറത്തുകാര്‍ ഗള്‍ഫില്‍ വന്നു നല്ല പളപളപ്പോടെ നാട്ടില്‍ തിരിച്ചു വന്നാല്‍ കയ്യില്‍ ഒരു തിളങ്ങുന്ന റാഡോ വാച്ച് അവരുടെ ഒരു സിമ്പല്‍ ആയിരുന്നു. ആ റാഡോ വാച്ചിന്റെ ആകര്‍ഷണീയത ആണ് ഞാനടക്കമുള്ള പലരെയും മലപ്പുറത്ത് നിന്നും ഗള്‍ഫില്‍ എത്തിച്ചത് എന്ന് പറഞ്ഞാല്‍ അതിശയോക്തി ആവില്ല .
ഒരു അഞ്ചു വര്ഷം മുമ്പ് അബുധാബിയില്‍ ഒരു പള്ളിയില്‍ വെച്ച് ഒരാളെ കണ്ടു ,നല്ല പരിചയമുള്ള മുഖം പക്ഷെ എവിടെ വെച്ച് കണ്ടതാണെന്ന് ഓര്മ വരുന്നില്ല അയാളെ ഞാന്‍ കൂടുതല്‍ ശ്രദ്ധിച്ചു ആകെ മുഷിഞ്ഞ ഒരു ടീ ശര്ട്ടാണ് ഇട്ടിരിക്കുന്നത് അതിലാകെ ഒരു മഞ്ഞപ്പോടിയുടെ നിറം കണ്ടപ്പോള്‍ മനസ്സിലായി ഏതോ മസാല പൊടിക്കുന്ന മില്ലില്‍ ജോലി ചെയ്യുന്ന ആളാണെന്നു .നമസ്ക്കാരം കഴിഞ്ഞു പുറത്തിറങ്ങി ഞാന്‍ പള്ളിയുടെ കവാടത്തില്‍ അയാളെയും പ്രതീക്ഷിച്ചു നിന്ന് .അദ്ധേഹം ഇറങ്ങിവന്നു പോക്കറ്റില്‍ നിന്നും ഓര്‍ കാസിയോ ഡിജിറ്റല്‍ വാച്ചും കെട്ടി കൊണ്ട് പള്ളിയുടെ പടി ഇറങ്ങി വരുമ്പോള്‍ ആളെ മനസ്സിലായി ഞാന്‍ പഠിച്ചിരുന്ന സ്കൂളിനടുത്ത് ഉള്ള ആളാണ്‌ .പരിചയം പുതുക്കി പുള്ളിക്കാരന് എന്നെ മനസ്സിലായി ഉപ്പാന്റെ സുഹ്ര്‍ത്താണ് .
നാട്ടില്‍ വരുമ്പോള്‍ റാഡോ വാച്ച് കെട്ടുന്ന ഇയാള്‍ ഇവിടെ കാസിയോ വാച്ച് കെട്ടാന്‍ കാരണം എന്തെന്ന് മനസ്സില്‍ ചോദ്യം ഉയരുന്നതിന് മുമ്പ് തന്നെ അയാള്‍ കാര്യങ്ങള്‍ പറഞ്ഞു തുടങ്ങിയിരുന്നു .
എഴുപത്തെട്ടില്‍ വന്നിരങ്ങിയതാണ് ഇവിടെ ചെറിയ ചെറിയ ജോലികള്‍ എല്ലാം ചെയിതു സാമാന്യം നല്ല നിലയില്‍ തന്നെയായിരുന്നു സ്വന്തമായി ഒരു മസാല മില്ലും ഉണ്ടായിരുന്നു ഒരു വീട് വെക്കലും പെണ്മക്കളെ കെട്ടിക്കലും എല്ലാം കഴിഞ്ഞപ്പോഴേക്കും സ്വന്തം മില്ലില്‍ ജോലിക്കാരനായി മാറി .നല്ല ഉറച്ച ശബ്ദത്തില്‍ തുടങ്ങിയ സംസാരം ഇടറിയ സ്വരത്തില്‍ ആവുമെന്ന ഗട്ടത്തില്‍ എത്തിയപ്പോള്‍ ഞാന്‍ വിഷയം മാറ്റി ,"ഇക്ക വരിന്‍ നമുക്കോരോ ചായ കുടിക്കാം" .ടീ സ്റ്റാളിലേക്കുള്ള സ്റ്റെപ്പില്‍ കയറുമ്പോള്‍ എന്റെ ചുമലില്‍ ഉണ്ടായിരുന്ന അദ്ധെഹത്തിന്റെ കൈക്ക് ഭാരം കൂടി വരുന്നു ,അപ്പോള്‍ എനിക്ക് ആ സത്യവും മനസ്സിലായി പുള്ളിക്കാരന്റെ പഴയ ആരോഗ്യം ക്ഷയിച്ചു വരുന്നുണ്ടെന്നു .
അള്ള ഖൈര്‍ ചെയ്യട്ടെ............ ഒട്ടകമെട്ടില്‍ സ്വപനമോരുക്കും പ്രിയ സോദരര്‍ക്കു അള്ള ഖൈര്‍ ചെയ്യട്ടെ .............




കുറച്ചു വര്‍ഷം മുമ്പ് നാട്ടില്‍ നിന്നും പുതുതായി വന്ന ഒരു പയ്യനോട് രാത്രിയിലേക്കുള്ള കറി തയ്യാറായപ്പോള്‍ താമസിക്കുന്ന ബില്ടിങ്ങിനു താഴെയുള്ള ഗ്രോസറിയില്‍ പോയി കുബ്ബൂസ് വാങ്ങിക്കൊണ്ടു വരാന്‍ പറഞ്ഞു .
ചൂട് കാലമായതു കൊണ്ട് ഞാന്‍ കിച്ചണില്‍ നിന്നു ആകെ വിയര്‍ത്തുപോയിരുന്നു ,അത് കൊണ്ട് കുളിചെല്ലാതെ കടയില്‍ പോകാന്‍ കഴില്ല. അത് കൊണ്ടാണ് പയ്യനോട് പറഞ്ഞത് .
പയ്യന്‍ റൂമില്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നു എന്തോ പരതുന്നു ,ഞാന്‍ ചോദിച്ചു, ''എന്ത് പറ്റിയടാ ?കാശ് ഇല്ലെങ്കില്‍ ആ മേശപ്പുറത്തു ഇരിപ്പുണ്ട് ''.
പയ്യന്‍ , '' ബഷീര്‍ക്കാ,......, നിങ്ങള്‍ കടയില്‍ പോകാന്‍ പറഞ്ഞപോള്‍ ഒരുവേള ഞാന്‍ നാട്ടിലാണെന്നു കരുതി , സാദാരണ ഉമ്മ രാത്രിയില്‍ കടയില്‍ പോകാന്‍ പറഞ്ഞാല്‍ ആദ്യം ടോര്‍ച്ചു തിരയും ,അതുപോലെ ഞാനൊന്ന് അറിയാതെ ടോര്‍ച്ചു തിരഞ്ഞതാണ് ''.
>>>


നാട്ടില്‍ നിന്നു വന്നതിനു ശേഷം രണ്ടു മാസം മുസഫ്ഫയില്‍ ആയിരുന്നു ഡ്യൂട്ടി .ഒടുക്കത്തെ ഡ്യൂട്ടി തന്നെ .ശനിയാഴ്ച മുതല്‍ ആ മാരണം ഒഴിഞ്ഞു കിട്ടി . 
വെറുതെ അല്ല പറഞ്ഞത് ഇടതു പക്ഷം വരും എല്ലാം ശരിയാവുമെന്ന് .
 
ഇപ്പൊ പതിവ് പോലെ വൈകീട്ട് ഞാനും അച്ചായനും ഓഫീസില്‍ നിന്നിറങ്ങിയാല്‍ വീട്ടാവശ്യത്തിനുള്ള സാധനങ്ങള്‍ വാങ്ങിക്കാന്‍ അടുത്തുള്ള മാളില്‍ പോക്ക് തുടങ്ങി .
ഈ മാളിലേക്ക് കയറിയാല്‍ പല വസ്തുക്കളുടെയും പ്രമോഷനുമായി നില്‍ക്കുന്ന പുട്ടി ഇട്ടു പൈന്റ് അടിച്ച പെണ്ണുങ്ങളുടെ വളിച്ച ചിരിയും ഒഴുക്കനെ ഉള്ള സാര്‍ വിളിയും അണ്‍സഹിക്കബിള്‍ ആണ് .
 
               ജീവിതത്തിലിത് വരെ ഗള്‍ഫില്‍ സ്പ്രേ വാങ്ങി ഉപയോഗിച്ചിട്ടില്ല ,പണ്ടൊക്കെ നാട്ടില്‍ പോകുമ്പോള്‍ കൊണ്ട് പോയിരുന്നു .ഇപ്പോഴതും നിര്‍ത്തി . അതൊരു പൊങ്ങച്ചം കാണിക്കലാണ് എന്ന് തോന്നി .
 
         ഇങ്ങനെയുള്ള സാധനങ്ങളുടെ പരസ്യത്തിനാണീ പെണ്‍കുട്ടികള്‍ നില്‍ക്കുന്നത് .
ഞാനും അച്ചായനും മാളില്‍ കയറിയാല്‍ ,മീന്‍ വില്‍ക്കുന്ന ഏരിയയില്‍ പോയി വലിയ വലിയ മീനുകള്‍ എല്ലാം ഒന്ന് നോക്കി ഒന്നുരണ്ടു അഭിപ്രായങ്ങള്‍ ഒക്കെ പറഞ്ഞു ഒരു കിലോ മത്തി വാങ്ങി പോരും .
                      അങ്ങിനെയുള്ള ഞങ്ങളുടെ അടുക്കലേക്ക് ആണ് ഇവര്‍ സ്പ്രേയും സോപ്പും പോലെയുള്ള വസ്തുക്കളുടെ പ്രമോഷന്‍ സൈലും കൊണ്ട് വരുന്നത് .
                 ഇന്ന് ഞാന്‍ മാളില്‍ കയറിയപ്പോള്‍ അച്ചായന്‍ സ്പ്രേ, സോപ് ചായ , ചോക്ലേറ്റ് തുടങ്ങിയ പ്രമോഷന്‍ സൈല്‍ ഉള്ള ഏരിയയില്‍ കൂടി നടന്നപ്പോള്‍ , എനിക്ക് ആ കുട്ടികളുടെ സാര്‍ വിളിയും ചിരിയും അണ്‍സഹിക്കബിള്‍ ആയതു കൊണ്ട് ഞാന്‍ ആള്‍വേഴ്സ് , കെയര്‍ഫ്രീ ....Etc..Etc ..എല്ലാം വെച്ചിരിക്കുന്ന ഏരിയയില്‍ കൂടി നടന്നു .
അതാണെങ്കില്‍ സാര്‍ ഒന്ന് ട്രൈ ചെയിതു നോക്കൂ എന്ന് പറഞ്ഞു അവര്‍ എന്റെ അടുത്തേക്ക്‌ വരില്ലല്ലോ ....
.
.
.
.ഹി ഹി ..ഞാനാരാ മോന്‍ .

 23.05.2014

           എടാ പഹയാ നീ സുലൈമാനല്ല ഹനുമാനാണ് എന്ന് ഏതു എക്സിക്യൂട്ടീവ് എന്‍ജിനീയറും പറഞ്ഞു പോകുന്ന നിമിഷം !!
                നാട്ടിലെത്തിയാല്‍ പറമ്പില്‍ ഇറങ്ങി എന്തെങ്കിലും ഒക്കെ വെട്ടിയും കിളച്ചും നട്ട് പിടിപ്പിക്കുകയും ചെയ്യല്‍ ഒരു സുഖമുള്ള കാര്യമാണ് .
            ഒരു ദിവസം സുലൈമാന്റെ വീടിനു പിറകിലെ എന്റെ പറമ്പില്‍ വാഴ വെച്ച് കൊണ്ടിരിക്കുകയായിരുന്നു ഞാന്‍  . 
        സുലൈമാന്‍ ഗള്‍ഫിലൊക്കെ പോയി പത്തു കാശുണ്ടാക്കിയപ്പോള്‍ മെല്ലെ അവന്റെ ഭാര്യയില്‍ ഏതോ ഫെമിനിചിയുടെ ബാധ കയറിയിരുന്നു .അവള്‍ തൊട്ടതിനും പിടിച്ചതിനും എല്ലാം  സുലൈമാനെ കുറ്റപ്പെടുത്തല്‍ പതിവായിരുന്നു . മറ്റുള്ളവര്‍ കേള്‍ക്കും എന്ന് പോലും ചിന്തിക്കാതെയായിരുന്നു അവളുടെ സംസാരം .
           അന്ന് ഒരു ദിവസം സുലൈമാന്‍ അവളുടെ ബാപ്പയില്‍ നിന്നും ഇരുപത്തെട്ടു കൊല്ലം മുമ്പ് പതിനായിരം രൂപ സ്ത്രീധനം വാങ്ങിയ കണക്കു പറഞ്ഞായിരുന്നു വഴക്ക് .
സുലൈമാന്റെ മറുപടി അവളുടെ വായ അടപ്പിക്കുന്നതായിരുന്നു .
"എടീ നിന്റെ ബാപ്പ പതിനായിരം രൂപ തന്നത് ശരി തന്നെ ,നിന്നെ നിന്റെ ബാപ്പ പതിനെട്ടു വര്‍ഷം വരെ നോക്കിയിട്ടുള്ളൂ ,കഴിഞ്ഞ ഇരുപത്തെട്ടു വര്ഷം ഞാന്‍ നിന്നെ തീറ്റി പോറ്റുന്നു ,അതിന്റെ കണക്കു ഞാനാരോടാടീ പറയേണ്ടത് ".
          പിന്നീട് അവള്‍ സ്ത്രീധന കണക്കു പറഞ്ഞിട്ടില്ല .
ഞാനിത് പറഞ്ഞെന്നു കരുതി ആരും ഇതൊരു ശീലമാക്കേണ്ട .ഞാനിത് എന്റെ കേട്ടിയോളോട് പറഞ്ഞപ്പോള്‍ കിട്ടിയ മറുപടി എനിക്കും പടച്ചോനും മാത്രമേ അറിയൂ
!!!



പണ്ട് നാട്ടില്‍ തവള പിടുത്തക്കാരും ആമയെ പിടുത്തക്കാരും ആയ കുറെ തമിഴര്‍ ഉണ്ടായിരുന്നു ,തവളക്കാല്‍ കയറ്റല്‍ നിരോടിച്ചപ്പോള്‍ ആ വര്‍ഗം ഇല്ലാതെ ആയി .ആമയെ പിടിക്കുന്നത്‌ വളരെ അത്ഭുതമുള്ള ഒരു കാഴ്ച ആയിരുന്നു .
 
           അറ്റം കൂര്‍ത്ത ഒരു മുളക്കംപു കുളങ്ങളുടെയും തോട് കളുടെയും കരയിലുള്ള തെങ്ങിന്‍ തോപ്പില്‍ തുര തുരാ കുത്തും ആമയുടെ പുറത്തു തട്ടിയാല്‍ നല്ല ശബ്ദ്ധം ഉണ്ടാവും അപ്പോള്‍ അവിടം കുഴിച്ചു ആമയെ പിടിക്കും .
        കുളങ്ങളും തോടുകളും വറ്റി തുടങ്ങുമ്പോഴാണ് അവരുടെ വരവ് അന്നേരമാണ് ആമകള്‍ കരയില്‍ കയറുക ഇനി അവ മുട്ടയിടാനാവും കരയില്‍ കയറുന്നത് എന്ന് തോന്നുന്നു .ഈ അണ്ണാച്ചികളുടെ വേഷം നല്ല രസമാണ് ഒരു കീറ ബനിയനും ഒരു നീളന്‍ ട്രൌസറും അതായത് ഇപ്പോള്‍ ബര്മൂട എന്ന് പറഞ്ഞു യുവാക്കള്‍ ഇട്ടു നടക്കുന്ന സാധനം ,
കുളിക്കുക എന്നാ ഉദ്ധെഷത്തോട് കൂടി ഇവര്‍ വെള്ളത്തില്‍ ഇറങ്ങാറില്ല .ആ വിഭാഗം ഇപ്പോള്‍ ഓര്മ മാത്രമായി .
പക്ഷെ ഇപ്പോള്‍ ഗള്‍ഫിലെത്തിയപ്പോള്‍ ആ ഓര്മ വരാന്‍ കാരണം ചില മലയാളികളും തമിഴരും ഈ ബര്മൂട ഇട്ടു നടക്കുമ്പോള്‍ എനിക്ക് ആ പഴയ തവള പിടുത്തക്കാരെയും ആമയെ കുത്തലുകാരെയും ഓര്മ വരും .
ഈ ബര്മൂട ഇന്ഗ്ലീശുകാരും ഫിളിപ്പൈനികളും ഇട്ടു നടക്കുമ്പോള്‍ ഒരു രസമൊക്കെയുണ്ട് കാണാന്‍ .


Thursday, May 24, 2018

എന്‍റെ ഫൈസ് ബുക്ക് പോസ്റ്റുകള്‍ 7


 15.05.2017



കല്ല്യാണം കഴിക്കുന്നതിനും ഗള്‍ഫിലേക്ക് വരുന്നതിനും എല്ലാം മുമ്പ് നാട്ടില്‍ വായില്‍ നോക്കിയും ലൈന്‍ അടിച്ചും നടക്കുന്ന കാലത്ത് നല്ല സുന്ദരികളായ ചില നഴ്സുമാരെയൊക്കെ ട്യൂണ്‍ ചെയിതു വെച്ചിരുന്നു .
പക്ഷെ ..,അന്നൊന്നും അറിയില്ലായിരുന്നു നഴ്സുമാരെ കല്ല്യാണം കഴിച്ചു ഗള്‍ഫില്‍ വന്നാല്‍ ഭര്‍ത്താക്കന്മാര്‍ക്ക് പരമ സുഖമാണെന്നു .
ഇവിടെന്നു ലീവിന് വന്ന കൂട്ടുകാര്‍ അന്ന് ഒന്നും പറഞ്ഞതും ഇല്ല .
ഒരു സൂചന പഹയന്മാര്‍ തരികയാണേല്‍ ഇപ്പൊ ജീവിതം ലാവിഷായി ആസ്വദിക്കാമായിരുന്നു .
ഉണ്ണുക, ഉറങ്ങുക, ഉണ്ണികളെ ഉണ്ടാക്കുക എന്നൊരു ജോലി മാത്രമേ ഉള്ളൂ .
ചിലര് വസ്ത്രം അലക്കേണ്ടിവരും എന്നോരപവാദം പറഞ്ഞു പരത്തുന്നുണ്ട്.
അത്..., ഇപ്പോള്‍, നമ്മുടെ വസ്ത്രം ആയാലും അലക്കെണ്ടേ ?
ആ വാഷിംഗ് മെഷ്യനില്‍ ഇട്ടു ഒന്ന് സ്വിച്ച് ഇടുക , അത് ഇത്ര വലിയ പണിയാണോ ?
പിന്നെ, ഫുഡ് ഉണ്ടാക്കല്‍ !!,
ഗള്‍ഫില്‍ വന്നാല്‍ ആരാ ഫുഡ് ഉണ്ടാക്കാത്തത് ?.
'കടല്‍ കടന്നൊരു മാത്തുക്കുട്ടി' എന്ന സിനിമയിലെ മാത്തുക്കുട്ടിയുടെ കാര്യം ആയിരിക്കും ഇനി ചിലര്‍ക്ക് സൂചിപ്പിക്കാനുള്ളത് .
അത്.... , നമ്മളൊന്ന് താഴ്ന്നു നിന്നാല്‍ ഇപ്പൊ എന്നതാ കുഴപ്പം ?
ഓഫീസിലെ മുദീര്‍(മാനേജര്‍)മാരായ മിസ്രികളുടെ മുന്നില്‍ പലരും താഴ്ന്നു കൂഴ്ന്നു ഒചാനിച്ചു നില്‍ക്കുന്നില്ലേ ?.
അതിലും നല്ലതല്ലേ സ്വന്തം സഹധര്‍മ്മിണിയുടെ മുന്നില്‍ .
പശുവും ചത്തു മോരിലെ പുളിയും പോയി ,
ഇനിയിപ്പോള്‍ പറഞ്ഞിട്ടു കാര്യമില്ല !!😔
എല്ലാം കഴിഞ്ഞു .




കമ്പനി ആവശ്യത്തിനു അൽഹബ്ത്തൂർ മോട്ടോർസിൽ നിന്നും രണ്ടു മൂന്നു വണ്ടി വാങ്ങിയത് കൊണ്ട് ഇടയ്ക്കിടയ്ക്ക് അവയുടെ സർവീസുംമറ്റു കാര്യങ്ങൾക്കുമായി അവിടെ പോകാറുണ്ട് . ഇപ്പോൾ അവിടെത്തെ ചില മലയാളീ സ്റ്റാഫുകളുമായി നല്ല ചങ്ങാത്തത്തിലാണ് ,അവിടെ പോയാൽ ചായയോ കാപ്പിയോ കുടിച്ചാണ് തിരിച്ചു പോരാറു.
ഇന്ന് അവിടെ പോയി കാപ്പി കുടിച്ചു കൊണ്ട് ഇരിക്കുമ്പോൾ ഒരു കറുത്ത വംശജനായ കുട്ടി അവന്റെ അമ്മയെ വിളിച്ചു കൊണ്ട് കരഞ്ഞു നടക്കുന്നത് കണ്ടു . തന്തയും തള്ളയും പുതിയെ വണ്ടി എടുക്കുന്ന ആക്രാന്തത്തിൽ കുട്ടിയുടെ കാര്യം മറന്നിരുന്നു .പിന്നീട് കുട്ടി തള്ളയെ കണ്ടു കരച്ചിൽ നിർത്തിയെങ്കിലും സ്വല്പ നേരത്തേക്ക് നിരാലമ്പനായ ആ പൈതലിന്റെ രോദനം എന്റെ മനസ്സിൽ ഒരു വല്ലാത്ത ഫീല് ആണ് ഉണ്ടാക്കിയത് .ഒരു വേള നാട്ടിലുള്ള മക്കളെയും പേരക്കുട്ടികളെയും ഓർത്തു ,മനസ്സൊന്നു പിടഞ്ഞു പിന്നീട് തണുത്തെങ്കിലും ചിന്ത ആ കുടിയുടെ കരച്ചിലിനെ ചുറ്റിപ്പറ്റി തന്നെ നിന്നു .
ലോകത്തിന്റെ പല കോണിലും വംശീയവും, വർഗീയവും ആയ കാരണങ്ങളാൽ യുദ്ദവും കലാപവും മറ്റും ഉണ്ടാവുമ്പോൾ പാലായനം ചെയ്യുന്ന അഭയാർഥികളെയും അവരിലുള്ള കുഞ്ഞുങ്ങളെയും ഓർക്കുമ്പോൾ നാം പരിഷ്കർത മനുഷ്യ സമൂഹം എന്നവകാശപ്പെടുന്നവർ പാടെ അധപ്പതിച്ചുപോയി എന്നൊരു കുറ്റബോധം മനസ്സിലൂടെ കടന്നുപോയി .
ക്രിസ്തുവും, കൃഷ്ണനും, മുഹമ്മദും (With respect all Prophets ) തുടങ്ങി മറ്റെല്ലാ നവോത്ഥാന നായകരും അവരുടെ ജനതയെ ഉണർത്തിയ കാര്യങ്ങൾ നാം പാടെ വിസ്മരിക്കുന്നു എന്ന വസ്തുത നമ്മൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു .



സഹമുറിയന്മാര്‍ തലേ ദിവസം രാത്രി ഡൈനിംഗ് ടേബിളില്‍ ഉപേക്ഷിച്ചു പോയ ഉണക്ക കുബ്ബൂസ് കട്ടന്‍ ചായയുടെ കൂടെ കഴിച്ചു രാവിലത്തെ ബ്രേക്ക് ഫാസ്റ്റില്‍ സംത്രിപ്തനായിരുന്ന ഒരു കാലം ഉണ്ടായിരുന്നു !!.അന്നത്തെ വരുമാനം അതിലും താഴ്പോട്ടു പോകാന്‍ നിര്‍ബന്ധിച്ചിരുന്നു !!!.
ഇന്ത്യന്‍ രൂപയുടെ വില കുറഞ്ഞു കൊണ്ടിരിക്കുകയാണ് ,നാട്ടില്‍ സാധനങ്ങള്‍ക്കോട്ടു വില കുറയുന്നുമില്ല .ആയിരം ഇന്ത്യന്‍ രൂപയ്ക്കു അറുപതു ദിര്‍ഹം ഉണ്ടായിരുന്നത് അറുപത്തിമൂന്നിനടുത്തു എത്തി ,ഈ കണക്കിന് പോകുകയാണെങ്കില്‍ രാവിലെത്തെ ഹോട്ടല്‍ നാസ്ത നിര്‍ത്തുകയാണ് .എന്നാലെ കാര്യങ്ങള്‍ വിചാരിച്ച പോലെ ഒക്കെ നടക്കൂ .സൗകര്യങ്ങള്‍ എല്ലാം കൂടി എന്ന് കരുതി ഒരുകാലത്ത് കൂടെ പിറപ്പിനെ പോലെ പ്രഭാതത്തില്‍ കണികണ്ടുനര്‍ന്നിരുന്ന ഉണക്ക കുബ്ബൂസേ എനിക്ക് നിന്നെ മറക്കാന്‍ കഴിയില്ല .

Monday, May 21, 2018

എന്‍റെ ഫൈസ് ബുക്ക് പോസ്റ്റുകള്‍ 6


May 17, 2014 · 
         "ലാസ്റ്റ് പഫ് ഓഫ് എ സിഗരറ്റ് ഈക്വേല്‍റ്റു ഫസ്റ്റ് കിസ്സ്‌ ഓഫ് എ ലേഡി !!"
ഇത്തിരി നീളമുള്ള ചളി !!!
പഠിത്തം തികഞ്ഞു എന്ന് തോന്നിയ കാലത്ത് ആ നേരംപോക്ക് നിര്‍ത്തി നാട്ടില് ചില്ലറ പൊതു പ്രവര്‍ത്തനങ്ങള്‍ ഒക്കെ നടത്തി ഉടായിപ്പായി നടക്കുന്ന കാലത്ത് ആണ് അടുത്തുള്ള സഹകരണ സംഘത്തിന്റെ തിരഞ്ഞെടുപ്പ് വന്നത് .കാലാവധി തീരുന്ന ഭരണസമിതി അടുത്ത തിരഞ്ഞെടുപ്പില്‍ മെമ്പര്‍മാര്‍ക്ക് എല്ലാവര്ക്കും ഫോടോ പതിച്ച കാര്‍ഡു വേണം എന്ന തീരുമാനം എടുത്തിരുന്നു .
എന്റെ സ്നേഹിതന്‍ സുലൈമാന്‍ ഭരണ സമിതിയിലേക്ക് മത്സരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ എന്നോട് വന്നു പറഞ്ഞു "നമ്മുടെ ഏറ്റവും അടുത്ത മെമ്പര്‍മാര്‍ക്ക് എല്ലാം ഫോടോ പതിച്ച കാര്‍ഡുണ്ടാക്കണം അതിനു നീ മുന്‍കയ്യെടുത്തു ഇറങ്ങണം" .
ആത്മാര്‍ത്ഥ സുഹ്ര്ത്തല്ലെ സമ്മതിച്ചു .അങ്ങിനെ കാര്‍ഡില്ലാത്ത, വോട്ട് കിട്ടും എന്നുറപ്പുള്ള മെമ്പര്‍മാരെ സമീപിച്ചു ഫോടോ എടുക്കലും കാര്‍ഡുന്ടാക്കലും എല്ലാം തക്രതിയായി നടക്കുകയാണ് .
ഒരു ദിവസം എന്‍റെ വീടിനടുത്തു മരക്കാര്‍ക്ക എന്ന കുറച്ചു പ്രായമുള്ള ഒരു ഇക്കായുണ്ട് . എപ്പോഴും ചുരുട്ട് വലിച്ചു കൊണ്ടിരിക്കുന്ന ഒരു വിപ്ളവ നെതാവില്ലെ അതുപോലെയാണ് മരക്കാര്‍ക്ക എപ്പോഴും ചുണ്ടില്‍ ഭാസ്കര്‍ ചുരുട്ട് ഉണ്ടാവും .മീന്‍ കച്ചവടമായിരുന്നു തൊഴില്‍ . കച്ചവടത്തിനിടയില്‍ ചുരുട്ട് വലിക്കുന്നത് കാണാന്‍ നല്ല രസമായിരുന്നു .രണ്ടു കയ്യിലും മീന്‍വെള്ളം ആയതു കൊണ്ട് ചുണ്ടില്‍ കത്തിച്ചു വെച്ച ചുരുട്ട് കൈകൊണ്ടു തൊടാതെ വലിച്ചു പുക പുറത്തേക്ക് വിടുന്നതും നാവു കൊണ്ട് ചുരുട്ട് ചുണ്ടിന്റെ രണ്ടറ്റത്തേക്കും നീക്കുന്നതും ഇത്തിരി ശ്രമകരമായ പ്രവര്‍ത്തിയാണെങ്കിലും മരക്കാര്‍ക്ക വളരെ അനായാസം ചെയ്യുന്നത് രസകരമായ കാഴ്ച തന്നെയായിരുന്നു . അങ്ങിനെ ചുരുട്ട് കടിച്ചു പിടിച്ചിരിക്കുന്ന മരക്കാര്‍ക്ക നാട്ടുകാരുടെ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്ന ചിത്രമാണ് .ആ വിപ്ലവ നേതാവിനെ പോലെ .
മരക്കാര്‍ക്കയെ ഫോടോ എടുപ്പിക്കാന്‍ ഞാന്‍ സൈക്കിളില്‍ വെച്ച് സ്റ്റുഡിയോയില്‍ കൊണ്ടുപോയി .എന്റെ തന്നെ ഒരു സുഹ്ര്‍ത്തിന്റെ സ്റ്റുഡിയോ ആണ് .മരക്കാര്‍ക്ക സ്റ്റുഡിയോയില്‍ കയറിയപ്പോള്‍ ഫോടോഗ്രാഫര്‍ പറഞ്ഞു തലയില്‍ കെട്ടിയിരിക്കുന്ന തോര്‍ത്തു മുണ്ട് അഴിച്ചു വെക്കുന്നതാണ് നല്ലത് . വിയര്‍പ്പിന്റെയും മത്സ്യത്തിന്റെയും രൂക്ഷ ഗന്ധം ഉള്ള തോര്‍ത്തു മുണ്ട് അഴിച്ചു എന്റെ കയ്യില്‍ തന്നു മരക്കാര്‍ക്ക കസേരയില്‍ കയറി ഇരുന്നു .ഫോടോഗ്രാഫര്‍ തല പിടിച്ചും ചുമല് പിടിച്ചും അങ്ങോട്ടും ഇങ്ങോട്ടും കുറെ തിരിച്ചു ക്യാമറയുടെ അകത്തു കൂടി നോക്കി എന്തോ കണ്ടു ഞെട്ടിയപോലെ തല ക്യാമറയില്‍ നിന്ന് പൊക്കിയിട്ട് പറയുന്നു, " ഇക്ക ആ ചെവിക്കിടയില്‍ ഇരിക്കുന്ന ചുരുട്ടിന്റെ കഷ്ണം എടുത്തു കയ്യില്‍ പിടിക്കൂ ." .അപ്പോഴാണ്‌ ഞാനും അത് ശ്രദ്ധിക്കുന്നത് ചെവിക്കിടയില്‍ പാതി കത്തിയ ഒരു ചുരുട്ട് കഷ്ണം ഇരിക്കുന്നു .എന്റെ സൈക്കിളില്‍ കയറുന്ന നേരത്തു കെടുത്തി വെച്ചതാണ് ."ലാസ്റ്റ് പഫ് ഓഫ് എ സിഗരറ്റ് ഈക്വേല്‍റ്റു ഫസ്റ്റ് കിസ്സ്‌ ഓഫ് എ ലേഡി" എന്ന ആപ്തവാക്യം മരക്കാര്‍ക്കാക്ക് അറിയുന്നത് കൊണ്ടാവും ചുരുട്ട് കുറ്റി കളയാതെ ചെവിക്കിടയില്‍ തിരുകിയത് .ഫോടോ ഗ്രാഫര്‍ വീണ്ടും ക്യാമറയില്‍ കൂടി നോക്കുകയാണ് ,അപ്പോള്‍ ആദ്യം ഫോക്കസ് ചെയിത പൊസിഷന്‍ എല്ലാം ചുരുട്ട് കുറ്റി എടുക്കുന്നതിനിടയില്‍ മാറിയിരുന്നു .ഫോടോ ഗ്രാഫര്‍ വീണ്ടും തല പിടിച്ചും ചുമല് പിടിച്ചും ചെരിക്കുകയും തിരിക്കുകയും ചെയിതു .വീണ്ടും ക്യാമറയില്‍ കൂടി നോക്കി ക്ലിക്ക് ചെയ്യാനായി റെഡി എന്ന് പറഞ്ഞപ്പോള്‍ മരക്കാര്‍ക്കാക്ക് ചുമ വന്നു .അദ്ധേഹം ഒരു നീണ്ട ചുമ തന്നെ നടത്തി .അവിടെന്നു എഴുന്നെറ്റ് പുറത്തു പോയി തുപ്പിയതിനു ശേഷം വീണ്ടും കസേരയില്‍ വന്നിരുന്നു .ഫോട്ടോഗ്രാഫര്‍ വീണ്ടും തലയും ചുമലും ശരിയാക്കി ഓക്കേ റെഡി എന്ന് പറഞ്ഞു ക്ലിക്ക് ചെയിതു .
           രണ്ടു ദിവസത്തിനു ശേഷം ഞാന്‍ ഫോടോ വാങ്ങാന്‍ സ്റ്റുഡിയോയില്‍ എത്തി .എന്നെ കണ്ടപ്പോള്‍ ഫോടോ ഗ്രാഫര്‍ക്ക് ഒരു പുളിങ്ങാ (വാളന്‍ പുളി ) തിന്ന ചിരി!!! .ഞാന്‍ ഫോടോ റെഡി ആയില്ലെ എന്ന് ചോദിച്ചപ്പോള്‍ ഒന്നും മിണ്ടാതെ മേശ വലിപ്പില്‍ നിന്നും ഒരു കവര്‍ എടുത്തു കയ്യില്‍ തന്നു .
ഞാന്‍ നോക്കുമ്പോള്‍ മരക്കാര്‍ക്ക അതാ ഫോട്ടോയില്‍ ചുരുട്ട് കടിച്ചു പിടിച്ചു ഇരിക്കുന്നു . 

ഇന്നിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചുരുട്ട് കടിച്ചുപിടിച്ചിരിക്കുന്ന ആ വിപ്ളവ കാരിയെ കാണുമ്പോള്‍ എനിക്ക് മരക്കാര്‍ക്കയെ ഓര്മ വരും .

Saturday, May 19, 2018

എന്‍റെ ഫൈസ് ബുക്ക് പോസ്റ്റുകള്‍ 5

15.05.2017

                  കരിമീനിന്റെ ആകൃതിയില്‍ മഞ്ഞ നിറത്തിലും ശരീരത്തിന്‍റെ മധ്യഭാഗത്ത്‌ ഒരു കറുത്ത ബ്ലാക്ക് സ്പോട്ടോട് കൂടിയതും ആയ ഒരു മീനുണ്ട് .''മഞ്ഞപ്പൂട്ട'' എന്നാണു എന്റെ നാട്ടില്‍ ഇതിനു പേര് പറയുക .
കുളങ്ങളിലും തോടുകളിലും കാണപ്പെടുന്ന ചെറിയ വായ ഉള്ള ഇവ ചൂണ്ടയില്‍ കുരുങ്ങാന്‍ വലിയ പ്രയാസമാണ് .
ചൂണ്ട വായ്ക്കുള്ളിലാക്കാതെ ഇര കടിച്ചു മെല്ലെ തിന്നുന്ന ഇവയെ, ചൂണ്ട മെല്ലെ മുകളിലോട്ടു പൊക്കി തെളിഞ്ഞ വെള്ളത്തില്‍ കാണുന്ന രീതിയിലാക്കി ചൂണ്ടയുടെ അഗ്രഭാഗം വായയുടെ അടുത്തെത്തിയാല്‍ ഒരൊറ്റ വലിയാണ് , അപ്പോള്‍ ചുണ്ട് കൊളുത്തില്‍ കുരുങ്ങിയിട്ടുണ്ടാവും .
ഇവയെ പിടിക്കല്‍ വളരെ രസകരം ആണ്
മഞ്ഞപ്പൂട്ടയെ പിടിക്കുന്ന പോലെയാണ് ഇവിടെ ഞാനടക്കം ചില മലയാളികളുടെ പര്‍ച്ചേസിംഗ് .
മാളുകളിലും സൂപ്പെര്‍ മാര്‍ക്കറ്റുകളിലും ഡിസ്പ്ലേ ചെയിതിരിക്കുന്ന സാദനങ്ങള്‍ നോക്കിയിങ്ങനെ കറങ്ങും .എപ്പോഴാണ് ഓഫര്‍ ഇടുന്നത് അപ്പൊ ചാടിക്കയറി അങ്ങ് വാങ്ങിക്കും .
ഇന്ന് കാലിദിയമാളിലെ ലുലുവില്‍ നല്ല ഓഫര്‍ ഉണ്ട് .
നരകത്തിലെ കോഴിക്ക് പാതി വിലയോള്ളൂ വാങ്ങിക്കെട്ടയോ എന്ന് ചോദിച്ചു കൊണ്ട് റൂമില്‍ ഗോപിക്ക് പകരം ഒരു പയ്യന്‍ വന്നിട്ടുണ്ട് , ശഖില്‍.അവന്‍ വിളിച്ചു ചോദിച്ചു .
ഞാന്‍ വാങ്ങിക്കൊള്ളൂ എന്ന് പറഞ്ഞു .
കുറച്ചു സമയത്തിനു ശേഷം അവന്‍ ഒന്നും വാങ്ങാതെ കൈവീശിക്കൊണ്ട്‌ വന്നിരിക്കുന്നു .
ഞാന്‍, '' എന്ത് പറ്റിയെടാ?''
പയ്യന്‍, ''ബഷീര്‍ക്കാ ...അവിടെ മുടിഞ്ഞ തിരക്ക് ,ഉണ്ടാക്കുന്നത്‌ മൊത്തം തീര്‍ന്നു പോകുന്നു .അരമണിക്കൂര്‍ കഴിഞ്ഞു ചെല്ലാന്‍ പറഞ്ഞു ''.

പയ്യന്‍ പോയിട്ട് അരമണിക്കൂര്‍ ആയി ,ഞാനാണെങ്കില്‍ സാദാരണ ഉണ്ടാക്കാറുള്ള കഞ്ഞിയും ഉണ്ടാക്കിയിട്ടില്ല .
ഇന്ന് പട്ടിണിയാവുമോ, ആവോ ?.








15.05.2015






                          പ്രവാസം അവാസാനിപ്പിച്ചു രണ്ടുവര്ഷം നാട്ടിൽ നിന്ന് തിരിച്ചെത്തിയ കുഞ്ഞിക്കയെ ഇന്നലെ കണ്ടപ്പോൾ ചോദിച്ചു ,
''കുഞ്ഞിക്ക രണ്ടു കൊല്ലം നാട്ടിൽ നിന്നപ്പോൾ വീട്ടിലെ ചെലവ് കാര്യങ്ങൾക്കൊക്കെ എന്ത് ചെയിതു ?''
''ഓ അതൊന്നും പറയേണ്ട പല പരിപാടികളും ചെയിതു നോക്കി ,കുറെ കാശ് പോയത് മിച്ചം .ബാങ്കിലും കുറിയിലുമായി ഉണ്ടായിരുന്ന കാശ് തീർന്നു നില്ക്കുന്ന സമയത്താണ് ,അകന്ന ബന്ധത്തിൽ പെട്ട ഒരു ചെറുക്കൻ കല്യാണ ആലോചനയുമായി നടക്കുന്ന വിവരം അറിയുന്നത് .കാര്യങ്ങൾ തിരക്കിയപ്പോൾ പയ്യന് നല്ല ജോലിയും ഇഷ്ടംപോലെ പണവും ഉണ്ട് ,കാണാൻ വല്യ''ബോറ് കുറവ് '' ഇല്ലാത്ത പയ്യന് സുന്നരിയായ പെണ്ണിനെ കിട്ടണം എന്നായിരുന്നു ഡിമാന്റ് .മറ്റു ആവശ്യങ്ങളൊന്നും ഇല്ല .(ഇപ്പോഴത്തെ ഒരു ട്രെൻഡ് അതാണ്‌ ,കാശും സ്വർണവും വേണ്ട പെണ്ണ് നന്നാവണം ,പയ്യൻ കുരങ്ങു മോന്ത ആയാലും )
എന്റെ അറിവിലൊരു പെണ്ണുണ്ട് ഞാനൊന്ന് അന്വേഷിക്കട്ടെ എന്ന് പയ്യനോട് പറഞ്ഞു . ആക്രാന്തം മൂത്ത പയ്യൻ എന്നാൽ വണ്ടിയിൽ കയറു നമുക്ക് പോയിനോക്കാം എന്ന് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു, ഞാനൊന്ന് പോയി കാര്യങ്ങൾ തിരക്കി വരാം എന്നിട്ട് നമുക്ക് ഉമ്മയേയും കൂട്ടി പോകാം എന്ന് പറഞ്ഞു .അത് പയ്യൻ സമ്മതിച്ചു .ഉടനെ ഒരു അഞ്ഞൂറിന്റെ നോട്ടു പയ്യൻ പോക്കറ്റിൽ ഇട്ടു തന്നു .
ങാഹാ ഇത് കൊള്ളാമല്ലോ പരിപാടി, എന്ന് മനസ്സിലോർത്തു ഞാൻ അവിടെ നിന്നും പോന്നു
തൊട്ടടുത്ത ദിവസം പയ്യനെയും ഉമ്മയും കൂട്ടി പെണ്ണിനെ കാണിച്ചു ,പെണ്ണിനെ ഇഷ്ട്ടപ്പെട്ട പയ്യൻ വണ്ടിയിൽ കയറുമ്പോൾ ആയിരം രൂപ തന്നു .
ഇപ്പൊ ഇത്ര കിട്ടി ഇനി കല്യാണം കഴിഞ്ഞാൽ എത്ര കിട്ടും എന്ന് ഓർത്ത് മനസിൽ ഒരായിരം ലഡു പൊട്ടി. ഞാൻ വളരെ സന്തോഷിച്ചു പെണ്ണിന്റെ വീട്ടിലെത്തിയപ്പോൾ പെണ്ണിന്റെ തന്ത പറഞ്ഞു പെണ്ണിന് പയ്യനെ ഇഷ്ടപ്പെട്ടില്ല എന്ന് .ഞാൻ ശശി !!
എനിക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നു ഏതെങ്കിലും ഒന്നിനെ ആ പയ്യന് കിട്ടും എന്ന് ,പക്ഷെ ഇതുപോലെ രണ്ടു പെണ്ണുകാണൽ വീണ്ടും ഉണ്ടായെങ്കിലും ഒന്നും നടന്നില്ല .പിന്നീടാ പയ്യൻ എന്റെ അടുത്തു വന്നില്ല .

കല്യാണ ബ്രോക്കർ ആയാലും സ്വത്ത് ബ്രോക്കർ ആയാലും ,വാഹന ബ്രോക്കെർ ആയാലും പണം മുടക്കാതെ ഉള്ള ഈ ബ്രോക്കെർ പണി ഫ്രോഡ് മൈന്റ് ഉള്ളവർക്കെ വിജയകരമായി നടത്തിക്കൊണ്ടു പോകാൻ കഴിയൂ എന്നൊരു വലിയ പാഠം രണ്ടു വർഷം കൊണ്ട് ഞാൻ പഠിച്ചു .
നുണ എന്നൊരു വർക്കിംഗ് ക്യാപിറ്റൽ ഉണ്ടെങ്കിൽ വിജയകരമായി നടത്താൻ പറ്റുന്ന ഒരു ജോലി ബ്രോക്കെർ പണി തന്നെയാണ് ''.








May 15, 2013 · 
                    ബാബു പറഞ്ഞ ഒരു കഥ എഫ് ബി യില്‍ പോസ്റ്റിയപ്പോള്‍ നിങ്ങള്‍ തന്നെയല്ല ആ ബാബു എന്ന് പറഞ്ഞു കുറച്ചു മെസ്സേജു വന്നു .
സുഹ്ര്ത്ത്ക്കളെ , മൂന്നു വര്ഷം ഒരു റൂമില്‍ ഒരുമിച്ചു താമസിച്ച എന്റെ സ്നേഹിതന്‍ ആണ് ബാബു. സ്നേഹ സമ്പന്നന്‍ ,ആ കാലത്ത്‌ ഒരു ആള്ക്സിടന്റില്‍ പെട്ട് ഞാന്‍ കൈക്ക് ബാണ്ടെജു ഇട്ടു കിടക്കുന്ന സമയം എന്നെ വളരെയധികം സഹായിച്ച സഹ മുറിയന്മാരില്‍ ഒരുത്തന്‍ .ഗള്‍ഫില്‍ വന്നതിനു ശേഷം ഏറ്റവും നല്ല ബിരിയാണി തിന്നത് ബാബു ഉണ്ടാക്കിയത് ആണ്
ബാബുവിന്റെ കഥ അനവതിയുണ്ട് ,ബാബു നല്ല ഒരു പാചക വിദഗ്ദന്‍ കൂടിയാണ് .അവന്റെ ഉപ്പ നാട്ടില്‍ ഒരു പ്രൊഫഷണല്‍ കുക്ക് ആണ് ,കല്യാണ സദ്യ ഒരുക്കുന്ന കാര്യത്തില്‍ പേര് കേട്ട ആളായിരുന്നു ,ഇപ്പോള്‍ ജോലിക്ക് പോകാന്‍ വയ്യ .
ബാബു പത്താം ക്ലാസ്സ് കഴിഞ്ഞു ,ഇനിയെന്ത് എന്ന് ചിന്തിച്ചു നടക്കുന്ന കാലം ,ബാബു ഉപ്പാന്റെ കാഴ്ചപ്പാടില്‍ sslc എന്നാല്‍ ഒരു വലിയ ഡിഗ്രി തന്നെയായിരുന്നു ,ഒരു ദിവസം അവന്റെ ഉപ്പാന്റെ ശിഷ്യന്മാരില്‍ ഒരാളായ ഹംസ(പേര് സാങ്കല്പികം ) വന്നു ഉപ്പയുമായി എന്തോ സംസാരിക്കുന്നത് കണ്ടു .കുറച്ചു കഴിഞ്ഞു ബാബുവിനെ അടുത്തു വിളിച്ചു ഉപ്പ പറഞ്ഞു നീ നാളെ മുതല്‍ ഇയാളുടെ കൂടെ ജോലിക്ക് പൊയിക്കോ ,എന്നിട്ട് പണി ഒക്കെ പടിക്ക് .ബാബുവിന് സംസ്ഥാന പരീക്ഷാബോഡില്‍ വല്ല്യ വിശ്വാസം ഇല്ലാത്തത് കൊണ്ട് ,sslc ക്ക് ശേഷം എന്ത് എന്ന ചോദ്യത്തിന് ഉപ്പ തന്നെ ഉത്തരം കണ്ടെത്തി എന്ന് തോന്നി .
അങ്ങിനെ ബാബു അയാളുടെ കൂടെ ജോലിക്ക് പോക്ക് തുടങ്ങി കല്യാണ സീസണില്‍ ആയിരുന്നു ബാബുവിന്‍റെ അപ്പോയിന്റ്മെന്റ് നടന്നത് .ഒരു ദിവസം സ്ഥലത്തെ ഒരു പ്രമാണിയുടെ വീട്ടില്‍ (ഇയാള്‍ അവിടെത്തെ ചെറിയ ഒരു കീരിക്കാടന്‍ ആണ് ) ഒരു ചെറിയ പരിപാടിക്ക് ബിരിയാണി ഉണ്ടാക്കാന്‍ പോയി ,ബിരിയാണി ഉണ്ടാക്കി ദംമിട്ടു കിടക്കുന്ന സമയം ഹംസയുടെ ഇഷ്ട വിനോദം അടുത്തു കാണുന്ന സ്ത്രീകളുമായി മധുര ഭാഷണം നടത്തല്‍ ആയിരുന്നു .അന്ന് സംസാരത്തിനു മധുരം കൂടിയത് കൊണ്ട് ദാമ്മിട്ട ബിരിയാണിയുടെ കാര്യം മറന്നു .ഇതിനിടയില്‍ പരിപാടിയിലെ മുഖ്യ അഥിതി വന്നപ്പോള്‍ സ്തീകള്‍ എല്ലാം വീടിന്റെ മുന്‍വശത്തേക്ക് പോയപ്പോള്‍ ആണ് ഹംസക്ക് ബിരിയാണി ദംമിട്ട കാര്യം ഓര്മ വന്നത് .എടാ ബാബൂ പട്ടിചെടാ കാര്യം ബിരിയാണി കരിഞ്ഞോ ന്നു തോന്നുന്നു എന്ന് പറഞ്ഞു ബിരിയാണി ചെമ്ബിനടുത്തേക്ക് ഒരു ഓട്ടം .മൂടി തുറന്നപ്പോള്‍ ഏകദേശം പുള്ളിക്കാരന് മനസ്സിലായി ബിരിയാണി കുളമായിരിക്കുന്നു എന്ന് .ഉടന്‍ ബാബുനോട് പറഞ്ഞു, ബാബു ഒരു കീരിക്കാടന്‍ ആണ് ഇപ്പോള്‍ തടി കെടാവാതിരിക്കാന്‍ ഞാന്‍ ഒരു തറ പണി കാണിക്കാന്‍ പോകുകയാണ് എന്ന് പറഞ്ഞു അടുത്തുള്ള കിനറിനു അടുത്തേക്ക് നടന്നു .ബാബു ഞാന്‍ ഈ കയര്‍ വഴി കിണറില്‍ ഇറങ്ങും ഞാന്‍ ഇറങ്ങി കിണറിലെ വെള്ളത്തില്‍ എത്തിയാല്‍ നീ കയര്‍ മുകളിലേക്ക് വലിച്ചതിന് ശേഷം ഹംസാക്ക കിണറ്റില്‍ വീണെ ...എന്ന് പറഞ്ഞു ഉച്ചത്തില്‍ നില വിളിക്കണം .എന്ന് പറഞ്ഞു ഹംസ കിണറില്‍ ഇറങ്ങി .പറഞ്ഞത് പോലെ ബാബു ഉച്ചത്തില്‍ നിലവിളിച്ചു വീട്ടില്‍ ഉള്ളവരും നാട്ടുകാരും ഓടി കൂടി കിണറിനു ചുറ്റും തടിച്ചു കൂടി ,അപ്പോള്‍ ഹംസ കിണറ്റില്‍ നിന്നും വിളിച്ചു പറഞ്ഞു ,"എനിക്കൊന്നും പറ്റിയിട്ടില്ല ഞാനെങ്ങിനെയെങ്കിലും കായറി ക്കൊള്ളാം നിങ്ങള്‍ ബിരിയാണി കരിയുമോ എന്ന് നോക്കിന്‍" .


Friday, May 18, 2018

എന്‍റെ ഫൈസ് ബുക്ക് പോസ്റ്റുകള്‍ 4



12.05.2017

തിരൂര്‍ പാന്‍ബസാറില്‍ വണ്ടി പാര്‍ക്ക് ചെയ്യാന്‍ പറ്റിയ ഒരിടം icici ബാങ്കിന്‍റെ മുന്നിലാണ് .
ഒരിക്കല്‍ അവിടെ വണ്ടി നിര്‍ത്തിയപ്പോള്‍ പുറത്തൊരു വര്‍ണക്കുടയും വിടര്‍ത്തി വെച്ച് ഒരു ടേബിളും നാല് കസേരയും ഇട്ടു രണ്ടു പെണ്‍കുട്ടികള്‍ ഇരിക്കുന്നു .
icici ബാങ്ക് അവിടെ ഓപ്പണ്‍ ആയിട്ട് അധികമൊന്നും ആയിട്ടില്ല
അവരുടെ എന്തോ പ്രോമോഷന്റെ ഭാഗമായാണ് ആ സെറ്റപ്പ് ഒക്കെ .
എന്റെ വണ്ടി ഒന്ന് മാറ്റണം ഏതെങ്കിലും ബാങ്ക് ലോണ്‍ തരപ്പെടുത്തണം, എന്നൊക്കെ ആലോചിച്ചു നടക്കുന്ന സമയമായതു കൊണ്ട് മാത്രമാണ് ആ ടേബിളിനു അടുത്തിരിക്കുന്ന പെണ്‍കുട്ടികളെ നോക്കിയത് അല്ലാതെ വേറൊരു ഉദ്ദേശവും ഇല്ലായിരുന്നു .
കുട്ടികള്‍ സാര്‍ എന്ന് വിളിച്ചു വന്നപ്പോള്‍ അങ്ങോട്ടൊന്നു കയറി .
സുന്ദരികളായ കുട്ടികളല്ലേ ,ഭാവിയിലെ ബാങ്ക് മാനേജര്‍ ഒക്കെ ആയി വരേണ്ടതല്ലേ ,അപ്പോള്‍ അവരുടെ സാര്‍ വിളി അവഗണിക്കുന്നത് ശരിയല്ല എന്ന് കരുതിയാണ് അങ്ങോട്ട്‌ കയറി ചെന്നത് .
സംസാരിച്ചു, സംസാരിച്ചു അവസാനം ഒരു nri അക്കൌണ്ട് തുടങ്ങാം എന്ന് സമ്മതിച്ചു പോരേണ്ടി വന്നു .
എന്റെമ്മോ......!! വല്ലാത്ത കുട്ടികള്‍!!!! .
അതില്‍ ഒരുത്തി സംസാരത്തിനിടയില്‍ എന്റെ നമ്പെര്‍ കൈക്കലാക്കിയിരുന്നു .
പക്ഷെ, പിന്നീട് കാണാതായപ്പോള്‍ അവള് വിളി തുടങ്ങി .
ഞാന്‍ എറണാകുളത്താണ് ,നാട്ടിലെത്തിയിട്ട് വരാം ,കോഴിക്കോട്ടേക്ക് പോകുകയാണ് തിരക്ക് കഴിഞ്ഞിട്ടുവരാം .
അബുധാബിയില്‍ നിന്ന് കുറച്ചു ക്യാഷ് വരാനുണ്ട് ,ഒരു വലിയ എമൌണ്ട് ആണ് ഒരു ന്യൂ അക്കൌണ്ട്, വലിയ ഒരു എമൊണ്ട് ടെപ്പോസിറ്റിട്ട് ഐശ്വര്യമായി തുടങ്ങാം എന്നൊക്കെ പറഞ്ഞു ഒഴിഞ്ഞുമാറിയും, പെണ്ണ് വല്ലാതെ കൊഞ്ചിക്കുഴഞ്ഞപ്പോള്‍ തിരിച്ചു ചെറുതായൊന്നു പഞ്ചാരയടിച്ചും വെക്കേഷന്‍ തീര്‍ത്തു തിരിച്ചു പോന്നു എന്ന് പറഞ്ഞാല്‍ മതിയല്ലോ .
ഇപ്പോള്‍ തോന്നുന്നു അന്ന് പഞ്ചാരയടിച്ചത് ലാഭാമായെന്നു .
നമ്മുടെ Mahmood Mangalamത്തിന്‍റെ അക്കൌണ്ടില്‍ മിനിമം ബാലന്‍സ് ആയ 5000 രൂപ ഇല്ലാത്തത് കാരണം 4886 രൂപ കട്ടായി അക്കൌണ്ട് അസാധു ആയ കഥ കേട്ടപ്പോള്‍ ഓര്‍മ്മവന്ന സംഭവം ആണ് .
ഞാനാരാ മോന്? .
ഡാ............ നീ മംഗലത്ത് ഉണ്ടായിട്ടു ഒന്ന് വാളൂര് വരെ വന്നു ഒന്ന് ശിഷ്യപ്പെട്ടൂടായിരുന്നില്ലേ ?.
ഗുരു ഭക്തി വേണമെടാ........ ഗുരു ഭക്തി !!!!


 12.05.2013

ഇത് ഒരു കഥയാണ് ജീവിച്ചിരിക്കുന്നവരുമായി ഈ കഥയ്ക്ക് ബന്ധം ഒന്നും ഇല്ല ,ഇതിലെ കഥാ പാത്രങ്ങള്‍ സാങ്കല്‍പ്പികം മാത്രം അഥവാ ജീവിച്ചിരിക്കുന്നവരുമായി വല്ല കഥാപാത്രത്തിനും സാമ്യം തോന്നിയാല്‍ അത് എന്റെ കുറ്റമല്ല .
1993 സൌദിയില്‍ ഉള്ള കാലം അന്ന് ബാച്ചിലര്‍ റൂമില്‍ മലപ്പുറം ,കണ്ണൂര്‍ ,തൃശൂര്‍ ,കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളില്‍ നിന്നുള്ളവര്‍ എല്ലാവരും ഒരുമിഒചായിരുന്നു താമസം
കണ്ണൂര്‍ കാരനായ ഒരു ഗഫൂര്‍ക്കയും മലപ്പുറത്ത് കാരനായ ഒരു നാസര്‍ക്ക യും ഉണ്ടായിരുന്നു. ഒരു ദിവസം രണ്ടുപേരും കൂടി പൊരിഞ്ഞ അടി ,എല്ലാവരും കൂടി രണ്ടു പേരെയും പിടിച്ചു മാറ്റി .
അടിപിടി കൂടാനുള്ള കാരണം അന്ന്വേഷിച്ചു .
അപ്പോള്‍ ,ദേഷ്യവും സങ്കടവും കലര്‍ന്ന സ്വരത്തില്‍ നാസര്‍ക്ക "ഇയാള്‍ ഒരു ചെറ്റത്തരം ചെയിതു അത് കൊണ്ടാണ് ഞാന്‍ അടിച്ചത് ." .
എന്താ ചെയിതത് എന്ന് റൂമില്‍ ഉള്ള കൂടത്തില്‍ കുറച്ചു പ്രായമുള്ള ത്രിശൂര്‍കാരന്‍ ഉമ്മര്‍ക്ക ചോദിച്ചു .
അപ്പോള്‍ നാസര്‍ക്ക . ''ഇവന്‍ എന്റെ ഭാര്യയുടെ കത്ത് പൊട്ടിച്ചു വായിച്ചു''. .
അക്കാലത്ത് കൂടുതലും കത്തിടപാടുകള്‍ ആണല്ലോ .
അപ്പോള്‍ വളരെ ദേഷ്യത്തോടെ ഉമ്മര്‍ക്ക ഗഫൂര്‍ക്കയോട് ചോദിച്ചു ,
''ഉവ്വോ നീ അവന്റെ ഭാര്യേടെ കത്ത് വായിച്ചുവോ ?''.
ഗഫൂര്‍ക്ക ;''ഇല്ല ഉമ്മര്‍ക്ക അന്റെ ഓളെ കത്താണ് വന്നത് ''.
ഉമ്മര്‍ക്ക ;''പിന്നെ അവന്‍ പറയുന്നതോ?'' ,
ഗഫൂര്‍ക്ക ;''ഞാന്‍ ഓന് ടി വി കണ്ടിരിക്കുന്നിടത്തു പോയി പറഞ്ഞു "അന്റെ ഓളെ കത്ത് വന്നു ".
അപ്പോള്‍ ഓന്‍ ചോയിച്ചു ,''എന്നിട്ടോ ?'',അപ്പം ഞാന്‍ പറഞ്ഞു ''അത് ഞാന്‍ പൊട്ടിച്ചു വായിച്ചു '' , അതിനാണ് അവന്‍ എന്നെ തല്ലിയത്'' .
പുതുതായി കണ്ണൂര്‍ കാരുടെ കൂടെ താമസമാക്കിയ നാസര്‍ക്കക്ക് അറിയില്ല കണ്ണൂര്‍ കാര്‍ അന്റെ എന്ന് പറഞ്ഞാല്‍ എന്റെ എന്നാണു അര്‍ത്ഥം എന്ന് .മലപ്പുറത്ത് അന്റെ എന്ന് പറഞ്ഞാല്‍ നിന്റെ എന്നാണു ,പാവം ഗഫൂര്‍ക്ക വെറുതെ അടി കൊണ്ടു .
ഉടന്‍ ഉമ്മര്‍ക്കായുടെ തീരുമാനം ഉണ്ടായി ഇനി ആരും ഭാര്യയുടെ കത്ത് വന്നാല്‍ ഇവിടെ മിണ്ടിപ്പോകരുത്‌ .



13.05.2013


ഫ്രീ വിസ കച്ചവടം പൊടി പൊടിക്കുന്ന കാലം ,നാട്ടീന്നു എങ്ങിനെയെങ്കിലും ഒന്ന് കയറി പറ്റി കിട്ടിയാല്‍ രക്ഷപ്പെട്ടു എന്ന ഒരു കാലഘട്ടം ഇവിടെ ഉണ്ടായിരുന്നു .നടന്നു നടന്നു (മിന്നി മിന്നി )പണി എടുത്തു നല്ലവണ്ണം കാശും ഉണ്ടാക്കിയിരിക്കുന്നു പലരും .കോട്ടക്കല്‍ കാരന്‍ അബ്ദു (പേരിന്റെ ബാക്കി ഇനിയും ഉണ്ട് ) എന്നോട് ഒരു ദിവസം പറഞ്ഞു. "മോനെ എനിക്ക് ദിവസം ഒരു ഇരുന്നൂറ്റമ്പത് റിയാല്‍ കിട്ടാതെ ഉറക്കം വരില്ല "എന്ന് .
ഇത് കണ്ടു മലയാളികള്‍ തനി സ്വരൂപം കാണിച്ചു എല്ലാവരും ഫ്രീ വിസക്ക് വരവ് തുടങ്ങി തല്ഫലം എന്തായി പണി ഇല്ലാതെയായി പിന്നെ കിട്ടുന്ന പണിക്കു കയറി നില്‍ക്കലായി ശമ്പളം കിട്ടിയാ കിട്ടി അര്‍ബാബു പോയാ പോയി പലരും ജോലി ഇല്ലാതെ റൂമില്‍ ഇരിക്കല്‍ തുടങ്ങി അങ്ങിനെ ഫ്രീ വിസക്ക് ഉറക്ക് വിസ എന്നപേര് കിട്ടി .
ഈ അവസരത്തില്‍ ആണ് നമ്മുടെ കഥാ നായകന്‍ അയമു വിന്റെ ലാന്റിംഗ് (പേര് സാങ്കല്‍പ്പികം ഇനി ആര്‍ക്കെങ്കിലും ഈ കഥാപാത്രവുമായി വല്ല സാമ്യവും കണ്ടെങ്കില്‍ അത് എന്റെ കുഴപ്പം അല്ല നിങ്ങളുടെ കാഴ്ചപ്പാടിന്റെ വൈകല്യമാണ് ).അയമുവിനു നാട്ടില്‍ ചുമട് എടുക്കുന്ന ജോലിയായിരുന്നു .വല്ലപ്പോഴും പണിക്കു പോകും നല്ല കാശ് കിട്ടും പക്ഷെ എന്താ കാര്യം കിട്ടിയ കാശ് ചീട്ടു കളിച്ചു തീര്‍ക്കും .ഭാര്യയും രണ്ടു കുട്ടികളുമായി അച്ചി വീട്ടില്‍ തന്നെയാണ് താമസം .ഇങ്ങനെയിരിക്കെ ഗള്‍ഫില്‍ പോയാലെങ്കിലും നന്നാവും എന്ന് കരുതി കാരണവന്മാര്‍ എല്ലാവരും കൂടി ഒരു ഏജന്റിന്റെ കയ്യില്‍ നിന്നും വിസ വാങ്ങി ഇങ്ങോട്ട് കയറ്റി വിട്ടു ,വിസക്കായി ഭാര്യയുടെ കയ്യിലുള്ള സ്വര്‍ണ്ണം എല്ലാം പണയത്തിലായിരുന്നു .
അയമു ഇവിടെ എത്തി അല്ലറ ചില്ലറ പണികള്‍ എല്ലാം ചെയിതു നടക്കുന്ന കാലം ആണ് ജവാസാത്ത് ചെക്കിന്‍ കര്‍ശനമാക്കുന്നത് ,അപ്പോള്‍ ജോലിക്ക് പ്രയാസം ആയി തുടങ്ങി പലരും ജോലിക്ക് പോകാതെ റൂമില്‍ ഇരിക്കല്‍ തുടങ്ങി .അയമു മാസങ്ങളോളം റൂമില്‍ കിടത്തം തന്നെ ഭാര്യയുടെ കത്തുകള്‍ തുടരെ തുടരെ വരുന്നു ,മീന്‍ കാരന് കാശ് കൊടുക്കണം പലചരക്ക് കടക്കാരന് കാശ് കൊടുക്കണം പാല്‍ക്കാരന് കാശ് കൊടുക്കണം ,കുട്ടികളെ സ്കൂളില്‍ വിടുന്ന വണ്ടിക്കാരന് കാശ് കൊടുക്കണം ,കരണ്ട് ബില്ല് അടക്കണം ,എന്നല്ലാം പറഞ്ഞു അനവതി കത്തുകള്‍ വന്നു അയമു ഉണ്ടോ കുലുങ്ങുന്നു കത്തിലെ വേവലാതികള്‍ കാണാത്ത പോലെ മറ്റു പല കാര്യങ്ങളും എഴുതിക്കൊണ്ട് മറുപടി അയക്കും ,കുട്ടത്തില്‍ കുറച്ചു മധുരം (പഞ്ചാര )ചേര്‍ത്തു കൊണ്ട് എന്റെ പൊന്നെ നിനക്ക് ഇക്കാന്റെ ആയിരം മുത്തം എന്ന് പറഞ്ഞു കത്ത് അവസാനിപ്പിക്കുകയും ചെയ്യും .
തന്റെ വേവലാതികള്‍ അയമു ചെവിക്കൊള്ളുന്നില്ല എന്ന് മനസ്സിലാക്കിയ അവള്‍ പിന്നീട് കാശ് ആവശ്യപ്പെട്ടുകൊണ്ട് അയമുവിനു കത്തില്‍ എഴുതാറില്ല അവള്‍ നാട്ടില്‍ കൂലിപ്പണിക്ക് പോയി കുട്ടികളെ പോറ്റല്‍ തുടങ്ങി . .ഇത് ശ്രദ്ധിച്ച അയമു ഒരു കത്തില്‍ അവളോട്‌ നീ എന്താ ഇപ്പോള്‍ കത്തില്‍ പൈസയുടെ ആവശ്യം എഴുതാത്തത് എന്ന് ചോദിച്ചുകൊണ്ട് കത്തെഴുതി . ഉടന്‍ ഭാര്യയുടെ മറുപടി വന്നു .
നിങ്ങള്‍ കഴിഞ്ഞ പ്രാവശ്യം അയച്ച കത്തിലെ പതിനായിരം മുത്തത്തില്‍ നിന്നും മൂവായിരം മുത്തം മീന്‍കാരന് കൊടുത്തു ,അയ്യായിരം മുത്തം പലചരക്ക് കടക്കാരന് കൊടുത്തു ബാക്കി അടുത്ത മാസം തരാം എന്ന് പറഞ്ഞു ,ആയിരം മുത്തം പാല്‍ക്കാരനും ആയിരം മുത്തം കുട്ടികളെ സ്കൂളില്‍ കൊണ്ട് പോകുന്ന ഒടോക്കാരനും കൊടുത്തു ,പിന്നെ അടുത്തമാസം നിങ്ങള്‍ ഒരു അയ്യായിരം മുത്തം കൂടുതല്‍ അയക്കണം ഒരു ഗ്യാസ് കണക് ഷന്‍ എടുക്കണം കറന്റു ബില്‍ അടക്കണം .തല്‍ക്കാലം നിരത്തട്ടെ .
എന്ന് ....................