Friday, November 29, 2013

കപ്പല്‍ മുതലാളി !!

ഒരിക്കല്‍ ഒരു ആടംഭര കപ്പല്‍ ദുബായില്‍ നിന്നും കുറെ ധനാഡ്യരു മായി ലോകം ചുറ്റാന്‍ ഇറങ്ങി .നമ്മുടെ മുങ്ങി പോയ ടൈറ്റാനിക് പോലെയുള്ള കപ്പല്‍ .
ആ കപ്പലില്‍ പല രാജ്യക്കാരും ഉണ്ടായിരുന്നു .
കപ്പല്‍ ദുബായില്‍ നിന്നും പുറപ്പെട്ടു, കുറെ ആള്‍ക്കാര്‍ കപ്പലിന് മുകള്‍ തട്ടില്‍ കടലിലെ ഓളങ്ങളുടെ സൌന്നര്യം ആസ്വദിച്ചു കൊണ്ട് നില്‍ക്കുകയാണ് .അപ്പോഴാണ്‌ കുറച്ചു ഫലസ്തീനികള്‍ കടലിലേക്ക് കല്ലുകള്‍ എറിഞ്ഞു രസിക്കുന്നത് രണ്ടു ചൈനക്കാര്‍ കണ്ടത് .ചൈനക്കാര്‍ ഫലസ്തീനികളോട് ചോദിച്ചു നിങ്ങള്‍ എന്തിനാണ് കടലിലേക്ക് കല്ലെറിയുന്നത്‌? അപ്പോള്‍ ഫലസ്തീനികള്‍ പറഞ്ഞു ,കല്ല്‌ ഞങ്ങളുടെ നാട്ടില്‍ ഇഷ്ടം പോലെ ഉണ്ട് ഞങ്ങളുടെ പ്രധാന വിനോദം തോക്കുമായി നില്‍ക്കുന്ന ഇസ്രയേല്‍ പട്ടാളത്തെ കല്ലെടുത്ത് ഏറിയല്‍ ആണ് .ഇത് കേട്ട ചൈനക്കാരന്‍ അവന്‍റെ ബാഗില്‍ ഉണ്ടായിരുന്ന മൊബൈല്‍ എടുത്തു കടലിലേക്ക് എറിയാന്‍ തുടങ്ങി .ഇത് കണ്ട റഷ്യക്കാരന്‍ ചൈനക്കാരനോട് ചോദിച്ചു നീ എന്തിനാണ് മോബൈ കടലിലേക്ക് എറിയുന്നത് ചൈനക്കാരന്‍ പറഞ്ഞു ,എന്റെ നാട്ടില്‍ മൊബൈല്‍ ഇഷ്ടം പോലെ ഉണ്ട് ഇതിനു അവിടെ ഒരു വിലയും ഇല്ല .
സംഗതി ഇങ്ങനെ ഓരോ രാജ്യക്കാരും അവരുടെ രാജ്യങ്ങളില്‍ കൂടുതല്‍ ഉള്ള വസ്തുക്കള്‍ കടലിലേക്ക് എടുത്തെറിയല്‍ തുടങ്ങി .റഷ്യക്കാരന്‍ എ കെ ഫോര്‍ടി സെവെന്‍ എടുത്തെറിഞ്ഞപ്പോള്‍ അമേരിക്കക്കാരന്‍ രണ്ടു മിസൈല്‍ എടുത്തു കടലിലെക്കിട്ടു ഇതുകണ്ട ജപ്പാന്‍ കാരന്‍ രണ്ടു മൂന്നു ടൊയോട്ട കാര്‍ കടലിലേക്ക് തള്ളി വിട്ടു .അങ്ങിനെ ഓരോരുത്തര്‍ മത്സരിച്ചു ഓരോ വസ്തുക്കള്‍ കടലിലേക്ക് എടുത്തു എറിയാന്‍ തുടങ്ങി .ആരും ആര്‍ക്കും കുറഞ്ഞു കൊടുക്കില്ല
ഇതെല്ലാം കണ്ടു നിന്ന ഒരു അറബി എന്തെടുത്തു കടലില്‍ ഏറിയും എന്ന് കരുതി നില്‍ക്കുമ്പോള്‍ ആണ് തൊട്ടടുത്തു രണ്ടു മലയാളികള്‍ ഇതെല്ലാം വീക്ഷിച്ചു നില്‍ക്കുന്നത് കണ്ടത് . അറബി ഉടന്‍ തന്നെ ആ മലയാളികളെ പിടിച്ചു കടലിലെക്കിട്ടു .ഇത് കണ്ട ഒരു ഫ്രെന്ച്ചുകാരന്‍ ചോദിച്ചു നിങ്ങള്‍ എന്ത് ക്രൂരതയാണ് കാട്ടിയത് അവര്‍ മനുഷ്യര്‍ അല്ലെ? .ഇത് കെട്ട അറബി .അവരാണ് എന്റെ നാട്ടില്‍ കൂടുതല്‍ ഉള്ളത് അത് കൊണ്ട് ഞാന്‍ അവരെ കടലിലേക്ക് എറിഞ്ഞു , ഇത് കേട്ടു ഭയത്തോടെ നില്‍ക്കുന്ന ഫ്രഞ്ച് കാരനോട് അറബി തുടരുകയാണ് , നിങ്ങള്‍ ഭയപ്പെടേണ്ട അവര്‍ മലയാളികള്‍ ആണ് ഭയങ്കര മുങ്ങല്‍ വിദഗ്ദര്‍ ആണ് .നിങ്ങള്‍ കടലിലേക്കിട്ട വിലപിടിപ്പുള്ള സാധനങ്ങളുമായി അവര്‍ കേരളത്തില്‍ പൊങ്ങും .

No comments:

Post a Comment