Wednesday, November 13, 2013

ചണ്ടികള്‍ !!!!

അബുധാബി മുഹമ്മദ്‌ ബിന്‍ സായിദ് സിറ്റി .

ഇപ്പോള്‍ ഡ്യൂട്ടി എടുക്കുന്ന സ്ഥലം .രാവിലെത്തെ തിരക്കൊക്കെ കഴിഞ്ഞപ്പോള്‍ വിശപ്പിന്റെ അസുഖം തുടങ്ങി .കുറെ ദിവസമായി മസാല ദോശ കഴിച്ചിട്ട് ഇന്നൊന്നു കഴിക്കാം എന്ന് കരുതി വണ്ടി പാര്‍ക്ക് ചെയിതു ഹോട്ടലിനു അടുത്തേക്ക് നടക്കുന്നതിനിടയില്‍ എതിരെ രണ്ടു മൂന്നു മലയാളി പെണ്‍കുട്ടികള്‍ നടന്നു വരുന്നു .അതില്‍ ഒരുത്തി എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കുന്നു

മനസ്സൊന്നു കാളി !!പടച്ചോനെ കുറച്ചു ദിവസം മുമ്പ് പെണ്ണുങ്ങളെ വിമര്‍ശിച്ചു കൊണ്ടിട്ട സ്റ്റാറ്റസ് വായിച്ച ഏതെങ്കിലും പെണ്‍കുട്ടിയാണോ ഇത് , എന്നോട് വല്ലതും ചോദിക്കുമോ, എന്ന ശങ്കയോടെ നില്‍ക്കുന്നതിനിടയില്‍ പെണ്‍കുട്ടിയുടെ ചോദ്യം ബഷീര്‍ക്കയല്ലെ ?. അതെ എന്ന് പറഞ്ഞു .അപ്പോള്‍ പെണ്‍കുട്ടി : അവളുടെ ഉപ്പാന്റെ പേര്‍ പറഞ്ഞു . ഞാന്‍ മകളാണെന്ന് പറഞ്ഞു .ഹാവൂ ...!!സമാധാനം ആയി ,ഇത് എഫ് ബി കേസൊന്നും അല്ല .എന്റെ കൂട്ടുകാരന്റെ മകളാണ് .അവളുടെ മകളെ സ്കൂളില്‍ വിട്ടു ഫ്ലാറ്റിലേക്ക് പോകുന്ന വഴിയാണ് എന്നെ കണ്ടത് .അവള്‍ പറഞ്ഞു ഉമ്മ ഉണ്ട് കൂടെ ആ സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറിയിട്ടുണ്ട് എന്ന് .എന്നാല്‍ ശരി അവരെയും കണ്ടുകളയാം എന്ന് കരുതി അവിടെ തന്നെ നിന്നു .അല്‍പ നിമിഷത്തിനകം അവര്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ഇറങ്ങി വന്നു .ഇതിനിടയില്‍ ഞങ്ങള്‍ക്ക് അരികിലൂടെ രണ്ടു മലയാളി ചെറുപ്പക്കാര്‍ നടന്നു പോയി ഇവരെ കണ്ടതും ആ പെണ്‍കുട്ടികള്‍ എന്തോ പറഞ്ഞു ചിരിച്ചു .ഞാന്‍ കൂട്ടുകാരന്റെ മകളുമായി സംസാരിക്കുന്നതിനിടയില്‍ അവര്‍ പറഞ്ഞത് കേട്ടില്ല .അവളുടെ ഉമ്മ ആ പെണ്‍കുട്ടികള്‍ പറഞ്ഞത് ശ്രദ്ധിചിട്ടാവനം ആ പോയ പയ്യന്മാരെ നോക്കുന്നുണ്ട് .അപ്പോള്‍ ഞാനും ആ പയ്യന്മാരെ നോക്കി .ന്റെ റബ്ബേ ....ആ ചെക്കന്മാരുടെ പാന്‍റ് ഇപ്പൊ അഴിഞ്ഞു പോകും എന്ന ഘട്ടത്തില്‍ മലദ്വാരത്തിനു സമാന്തരമായി ഇന്‍സൈഡ് ചെയിതു ബെല്‍റ്റ്‌ കെട്ടിയിരിക്കുന്നു .കണ്ടാല്‍ ഇപ്പൊ ആ പാന്‍റ് ആഴിഞ്ഞു പോകും എന്ന് തോന്നും .പടച്ചോനെ അതെറ്റെ അഴിയുകയാണെങ്കില്‍ ആ ചെക്കന്മാരുടെ ഷെട്ടി ഇട്ട കുണ്ടി (വേണമെങ്കില്‍ ചന്തി എന്നും വായിക്കാം ) ഈ പെണ്‍കുട്ടികള്‍ കാണുമല്ലോ എന്ന ഭയത്തോടെ നില്‍ക്കുമ്പോള്‍ എന്റെ സ്നെഹിതന്റെ ഭാര്യ പിറുപിറുക്കുന്നു മെല്ലെയാണെങ്കിലും ഞാന്‍ വ്യക്തമായി കേട്ടു ."ചണ്ടികള്‍........... ,ഉളുപ്പില്ലല്ലോ....... ഓരോരോ ഫാഷന്‍ ". എന്തായാലും എനിക്കാ വാക്ക് ഇഷ്ട്ടപ്പെട്ടു . "ചണ്ടികള്‍ ".ഹ ഹ ഹ . പിള്ളാരുടെ ഓരോ കോമാളി വേഷങ്ങള്‍ .

No comments:

Post a Comment