Friday, November 15, 2013

ശബരിമല ,ഒരോര്‍മ കുറിപ്പ്

നാളെ വൃക്ഷികം ഒന്ന് .ശബരിമല തീര്‍ത്ഥാടന സീസണ്‍ തുടങ്ങുകയായി .
കഴിഞ്ഞ തവണ ഈ സീസണില്‍ നാട്ടില്‍ ആയിരുന്നു .
പ്രവാസം തുടങ്ങുന്നതിനു മുമ്പ് ഈ സീസണില്‍ അയ്യപ്പന്‍ വിളക്ക് ഉത്സവം കാണാന്‍ പോകുന്നത് പതിവായിരുന്നു .എത്ര എത്ര വിളക്ക് ,എത്ര കൂട്ടുകാര്‍ എന്തൊരു നല്ല നാളുകളായിരുന്നു .

കഴിഞ്ഞ വെക്കേഷനില്‍ ഒന്ന് രണ്ടു അയ്യപ്പന്‍ വിളക്ക് കണ്ടു .കൈമലശ്ശേരി , ആലത്തിയൂര്‍ പോറ്റൊടി എന്നീ സ്ഥലങ്ങളില്‍ .ജീലേബി വാങ്ങി വീട്ടിലേക്ക് നടന്നു ,മഞ്ഞു തുള്ളികള്‍ കാലില്‍ കുളിര് കോരി ഇടുന്ന പഴയ പാട വരമ്പ് ഇന്നില്ല ,എന്നാലും പഴയ ആ ഓര്‍മ പുതുക്കാനെന്നോണം നടന്നു .ഉച്ചഭാഷിണിയില്‍ ഉയര്‍ന്നു കേള്‍ക്കാറുള്ള പഴയ പാട്ട് ഇന്നില്ല . അയ്യപ്പ ഭക്തിഗാനങ്ങളില്‍ വിദേശ സ്വാധീനം വന്നു കേറാത്തത് നമ്മുടെ ഭാഗ്യം .അത് കൊണ്ട് എനിക്ക് വളരെ ഇഷ്ടമാണ് അയ്യപ്പ ഗാനങ്ങള്‍ ,ഇപ്പോള്‍ അത് കേള്‍ക്കുമ്പോള്‍ ഗ്രഹാദുരത്ത്വം ഉണര്‍ത്തുന്ന ഓര്‍മ്മകള്‍ മനസ്സില്‍ ഒരു വേലിയേറ്റം ആയി അലയടിക്കുന്നു .എന്റെ നാട്ടിലും പണ്ട് അയ്യപ്പന്‍ വിളക്ക് ഉണ്ടായിരുന്നു ,അന്ന് അതിനു നെത്ര്‍ത്ത്വം കൊടുത്ത ഉണ്ണി നായരെ ഞാനീ അവസരത്തില്‍ സ്മരിക്കുകയാണ് .ഒരുഗ്രാമത്തിന്റെ കൂട്ടായ്മയുടെ ഉത്തമ ഉദാഹരണം ഇത്തരം വിളക്ക് ഉത്സവങ്ങള്‍ ആണ് .ഇന്നെന്റെ നാട്ടില്‍ കൂട്ടായ്മ, രാത്രിയുടെ മറവില്‍ സഹോദരങ്ങളെ തമ്മില്‍ തമ്മില്‍ കുത്തി കീറാന്‍ ആണ് .

ഈ ലിങ്കില്‍ പോയാല്‍(ഇവിടെ ക്ലിക്കുക  http://p4panorama.com/panos/sabarimala/)കേള്‍ക്കുന്ന മനോഹരമായ ഗാനം എന്നെ ഒരുപാട് പിറകിലേക്ക് കൊണ്ട് പോകുന്നു . തീര്‍ച്ചയായും നിങ്ങള്‍ക്കും ഇഷ്ടപ്പെടും .
എല്ലാ അയ്യപ്പ ഭക്തര്‍ക്കും, മലക്ക് പോകുന്ന അയ്യപ്പനമാരായ എന്റെ സുഹ്രത്തുക്കള്‍ക്കും ഞാനിത് സമര്‍പ്പിക്കുന്നു.

No comments:

Post a Comment