Friday, December 6, 2013

വിമാന അപകടം

കേരളത്തില്‍ തലങ്ങും വിലങ്ങും എയര്‍പോര്‍ട്ട് തുടങ്ങിയിട്ട് എനിക്ക് പണിയുണ്ടാക്കി വെക്കരുത് . കോഴിക്കോട് എയര്‍പോര്‍ട്ട് ഉണ്ടായിട്ടു തന്നെ എനിക്കൊരു ദിവസം പണിയായതാ .എന്താന്നല്ലെ ?  നിങ്ങള്‍ക്കറിയാമല്ലോ നമ്മുടെ എയര്‍ ഇന്ത്യയിലെ പൈലെറ്റ് മാരെ പറ്റി .പഴയ സോവിയറ്റ് യൂണിയനിലെ മണ്ടനിഷ്കൊവ് എയറോനോട്ടിക്കല്‍ എന്ജിനീയറിംഗ് ഇന്‍സ്റ്റിട്യൂട്ടില്‍ നിന്ന് പഠിച്ചിറങ്ങിയ പല്ലും പൂടയും കൊഴിഞ്ഞവരാണ് പൈലറ്റ്‌ മാര്‍ അതല്ലെ കെ എസ് ആര്‍ ടി സി ഡ്രൈവര്‍മാരെ പോലെ സ്റ്റോപ്പ്‌ മാറി ബ്രൈക്ക് ചവിട്ടിയിട്ടു മംഗലാപുരത്ത് കാട്ടില്‍ പോയി ഇറങ്ങിയത്‌ .
ഞാന്‍ വെക്കേഷനില്‍ നാട്ടില്‍ ഉള്ള സമയം ,രാവിലെ പല്ലും തേച്ചു കൊണ്ട് (നാട്ടിലെത്തിയാല്‍ ഉള്ള ശീലം ) കോലായില്‍ നില്‍ക്കുമ്പോള്‍ പുറത്തു നിന്ന് ഒരു നിലവിളി രക്ഷിക്കണേ......... രക്ഷിക്കണേ എന്ന് റഷ്യന്‍ ഭാഷയില്‍ ആണ് .എനിക്ക് തൊണ്ണൂറുകളില്‍ ദുബായില്‍ ജോലി ചെയിതത് കൊണ്ട് റഷ്യന്‍ ഭാഷ നന്നായി മനസ്സിലാവും .(വളഞ്ഞ വഴിക്ക് ചിന്തിക്കരുതെ ഞാന്‍ വളരെ ഡീസന്റ് ആണ് ). ഞാന്‍ പുറത്തേക്കിറങ്ങി .വീട് നില്‍ക്കുന്ന എന്റെ പറമ്പിന്റെ തെക്കെ മൂലക്കല്‍ നിന്നാണ് ശബ്ദം .ഓടി അവിടെ എത്തി അപ്പോഴും നിലവിളി കേള്‍ക്കുന്നുണ്ട് .മുകളില്‍ നിന്നാണ് നിലവിളി കേള്‍ക്കുന്നത് ഞാന്‍ നോക്കുമ്പോള്‍ എന്റെ പറമ്പിന്റെ തെക്കെ മൂലയിലെ പുളി മരത്തിനു മുകളില്‍ ഒരു എയര്‍ ഇന്ത്യ എക്സ്പ്രസ് തങ്ങി നില്‍ക്കുന്നു .റഷ്യക്കാരന്‍ പൈലറ്റ്‌ പുറത്തേക്ക് തലയിട്ടു കൊണ്ട് നിലവിളിക്കുകയാണ് .

ഞാന്‍ തിരിച്ചു വീട്ടിലേക്ക് തന്നെ ഓടി ഓടുന്നതിനിടയില്‍ മകളോട് വിളിച്ചു പറഞ്ഞു .മോളെ ഉപ്പ ദുബായില്‍ നിന്നും കൊടുന്ന നീളമുള്ള കാലന്‍കുട വേഗം എടുത്തെ ............
മകള്‍ പെട്ടന്ന് കുട എടുത്തു കൊടുന്നു .ഇത് കണ്ട ഭാര്യ പറഞ്ഞു ,നിങ്ങള്‍ എവിടെക്കാ മനുഷ്യാ ഈ വേനല്‍ കാലത്ത് രാവിലെ തന്നെ കുടയുമായി. ഞാന്‍ ഒന്നും പറയാന്‍ നിന്നില്ല വേഗം പോയി കുടയുടെ കാലു കൊണ്ട് വിമാനത്തിന്റെ മൂട്ടിനിട്ടൊരു കുത്ത് കൊടുത്ത് .പുളിമരത്തിന്റെ ചില്ലയില്‍ കുടുങ്ങിയ വിമാനത്തെ അങ്ങിനെ രക്ഷപ്പെടുത്തി .പൈലറ്റ്‌ റാറ്റ പറഞ്ഞു വിമാനം ഉയര്‍ത്തി ,കോഴിക്കോട്  ഇറങ്ങാന്‍ ഉദ്ധെഷിച്ചവരെ കൊച്ചിയില്‍ ഇറക്കി .

ആറന്മുള ക്കാരോട് ഒരഭ്യര്‍ത്ഥന യുള്ളത് വീട്ടില്‍ പഴയ നീളമുള്ള കാലന്‍കുട കരുതുന്നത് നല്ലതാണ് .പിന്നെ വിമാനത്തിനു ഇങ്ങനെ കുത്തുന്നത് മര്‍മം നോക്കി വേണം . മര്മത്തു കൊണ്ടാല്‍ പണിയാവും .അതിനു വല്ല മര്‍മ്മാണി വൈദ്യന്മാരുടെയും സഹായം തേടാവുന്നതാണ് .

1 comment:

  1. ഹഹഹഹ്ഹഹഹ്ഹ .ഏതായാലും വളഞ്ഞവഴിക്കാര്‍ കാണണ്ട ഇത്.അവര്‍ പ്രത്യേകം കാലന് കുട കൊടുത്തു വിടും ( എന്‍റെ സ്ഥലത്തിന് ( നീര്‍ക്കുന്നം) അടുത്ത സ്ഥലം ആണ് ഈ വളഞ്ഞവഴി

    ReplyDelete