നരകത്തിലേക്ക് ഒരു മതില് ചാട്ടം
നരകത്തിലേക്ക് ഒരു മതില് ചാട്ടം
എന്റെ കൂട്ടുകാരന്റെ ഒരു അനുഭവ കുറിപ് ആണ് ,കുറച്ചു ദിവസം ആയി എഴുതണം എന്ന് കരുതിയിട്ടു .അവന്റെ സമ്മതത്തിനു വേണ്ടി കാത്തു നിന്നതായിരുന്നു .അവനു ഈ കുറിപ്പ് കൈമാറിയപ്പോള്‍ അവന്റെ മറുപടി അത്ഭുതം ഉളവാക്കുന്ന്തായിരുന്നു ."മദ്യപാനം സമൂഹത്തില്‍ നമ്മുടെ മാന്യതയുടെ കപട മുഖം വലിച്ചു കീറുന്നത് മറ്റുള്ളവര്‍ക്ക് ഒരു പാഠം ആവട്ടെ " എന്ന് തന്റേടത്തോടെ പറഞ്ഞു ഇത് പോസ്റ്റ് ചെയ്യാന്‍ അനുവാദം തന്നു വിശാല മനസ്കനായ ആ സുഹ്രത്ത് .
ഞാനും സുലൈമാനും ദുബായില്‍ ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ ജോലി ചെയ്യുന്ന കാലം ,വ്യാഴാഴ്ച വൈകീട്ട് സോനാപ്പൂര്‍ ക്യാമ്പില്‍ നിന്നും ഹോര്‍ലന്‍സിലുള്ള ഞങ്ങളുടെ അടുത്ത നാട്ടുകാരനും സഹാപാടിയും ആയ ടൈലര്‍ രാജന്റെ വില്ലയിലേക്ക് പോകും വെള്ളിയാഴ്ച വൈകീട്ട് ഭക്ഷണം കഴിഞ്ഞേ അവിടെന്നു പോരൂ .ഞങ്ങളോടൊപ്പം അപ്പു എന്ന് പേരായ ഒരു സുഹ്ര്‍ത്തും ഉണ്ടാവും .
രാജന്റെ വില്ലയില്‍ മൂന്നു മുറികളും ഹാളും ഒരു മുറ്റവും ഉള്ള നല്ല സൌകര്യമുള്ള വില്ലയാണ് .അവിടെ എത്തിയാല്‍ കാരംസ് കളി , ചീട്ടു കളി എല്ലംമായി നല്ല നേരം പോക്ക് ആയിരിക്കും .
അവിടെ താമസിക്കുന്ന ചിലര്‍ക്ക് വ്യാഴാഴ്ച
രാത്രി സ്വല്‍പ്പം വീശുന്ന സ്വഭാവം ഉണ്ട് , അപ്പുവിന്റെ വരവ് അവിടെന്നു
രണ്ടെണ്ണം വിടാനാണ് .ക്രമേണെ ഞാന്‍ അറിയാതെ സുലൈമാനും ഇവരുടെ കമ്പനിയില്‍
പെട്ട് പോയിരുന്നു . ഞാന്‍ നിര്‍ബന്ധിച്ചു രാജന്റെ വില്ലയിലേക്ക് കൊണ്ട്
പോയിരുന്ന രണ്ടു പേരും ക്രമേണെ ഞാനില്ലെങ്കിലും വളരെ ഉത്സാഹത്തോടെ പോക്ക്
തുടങ്ങി .അപ്പുവിനെക്കാളും തിരക്ക് സുലൈമാന് ആയിരുന്നു . വ്യാഴാഴ്ച
വൈകീട്ട് ജോലി കഴിഞ്ഞു വന്നു ഞാന്‍ കുളിക്കാന്‍ കയറിയാല്‍ തുടങ്ങും
സുലൈമാന്‍ "വേഗം കുളിച് ഇറങ്ങടാ ബലാലെ സമയം ഒരു പാട് ആയി ,എന്റെടുത്ത്
ലൈസെന്‍സ് ഇല്ലാത്തത് കൊണ്ട് അല്ലെ നിന്റെ വണ്ടി ആശ്രയിക്കുന്നത് .
നിനക്കെന്താ ജനാബത്തു കുളിയാണോ ഇത്രയും സമയം എടുക്കാന്‍ ?" എന്ന് പറഞ്ഞു
ബാത് റൂമില്‍ മുട്ടല്‍ തുടങ്ങും .
ഒരു ദിവസംരാജന്റെ വില്ലയിലെ താമസക്കാരന്‍ ആയ ഉണ്ണിയേട്ടന്റെ വിവാഹ
വാര്‍ഷികം വ്യാഴാഴ്ച ആഘോഷിക്കാന്‍ തീരുമാനിച്ചു .അന്ന് രണ്ടു പേരും കറച്ചു
അധികം സേവിച്ചിരുന്നു .ഭക്ഷണം കഴിഞ്ഞു കളികളും കഴിഞ്ഞു രാത്രി രണ്ടു മണി
ആയിക്കാണും എല്ലാവരും ഉറങ്ങാന്‍ കിടക്കുമ്പോള്‍ .അവിടെ ഒഴിവുള്ളതു ഒരു
ഡബിള്‍ ഡക്കര്‍ കട്ടില്‍ ആയിരുന്നു .
അപ്പു പറഞ്ഞു "ബഷീര്‍ മുകളില്‍ കയറിക്കോ സുലൈമാന്‍ താഴെ കിടന്നോ ഞാന്‍ തറയില്‍ ബ്ലാന്കെറ്റ് വിരിച്ചു കിടന്നോളാം" .
ഇത് കേട്ടപ്പോള്‍ സുലൈമാന്റെ തലയിലെ കള്ളിന്റെ വീര്യം ഉണര്‍ന്നു . അവന്‍
തെല്ലു അഹങ്കാരത്തോടെ പറയുകയാണ് "ഞാന്‍ എന്താ മുകളില്‍ കിടന്നാല്‍!!!
ഞാന്‍ തറവാട്ടുകാരന്‍ ആണ്" .
ഇത് കേട്ടപ്പോള്‍ ഉണ്ണി ഏട്ടന്‍ പറഞ്ഞു "നീ എന്നാല്‍ മുകളില്‍ കയറി
കിടന്നോ ബഹളം ഉണ്ടാക്കേണ്ട അടുത്ത റൂമില്‍ ഉള്ളവര്‍ ഉറങ്ങുകയാണ് അവര്‍ക്ക്
നമ്മള്‍ ഒരു ശല്ല്യം ആവരുത് രാവിലെ ജോലിക്ക് പോകുന്നവര്‍ ഉണ്ട് ".
എല്ലാവരും ഉറങ്ങാന്‍ കിടന്നു സമയം നാല് മണി ആയിക്കാണും എന്തോ നിലത്തു
വീണ ശബ്ദം, ഉണ്ണിയേട്ടന്‍ എഴുന്നേറ്റു ലൈറ്റ് ഇട്ടു നോക്കുമ്പോള്‍
സുലൈമാന്‍ താഴെ വീണു കിടക്കുന്നു .വേദന കൊണ്ട് ഞരങ്ങുന്നുണ്ട് .കുറച്ചു
തെറ്റിയാണ് വീഴുന്നതെങ്കില്‍ അപ്പുവിന്റെ മുകളില്‍ ആയിരുന്നു വീഴുക.
സുലൈമാന്‍ ബോധം ഇല്ലാതെ എന്തൊക്കയോ പറയുന്നുണ്ട് .എനിക്ക്
ദേഷ്യം വന്നു സുലൈമാന് മദ്യം കൊടുത്തതിനു ഞാന്‍ അപ്പുവിനെ ശകാരിച്ചു .
അവനോടു പറഞ്ഞിട്ടെന്താ അവനും കള്ളില്‍ തന്നെ. ബഹളം കേട്ടു രാജന്‍
ഉണര്‍ന്നു വന്നു .വെള്ളം കൊടുന്നു സുലൈമാന്റെ മുഖത്തു തെളിച്ചു .ശരീരം
എല്ലാം പരിശോദിച്ചു മുറിവും ചതവും ഒന്നും കാണാന്‍ ഇല്ല .എടുത്തു
കുളിമുറിയില്‍ കൊണ്ടുപോയി തലയില്‍ വെള്ളം ഒഴിച്ച് . എല്ലാവരുടെയും സംസാരവും
ബഹളവും കാരണം അടുത്ത റൂമില്‍ നിന്നും കുറച്ചു പേര്‍ എത്തി. ആശുപത്രിയില്‍
കൊണ്ടുപോണോ എന്ന ചോദ്യത്തിന് രാജനാണ് മറുപടി പറഞ്ഞത് . കള്ളാണ് ഉള്ളില്‍
വെറുതെ പുലിവാലാകും ,കെട്ടു ഇറങ്ങുവോളം കിടക്കട്ടെ .
രാവിലെ ഒമ്പത് മണി ആയപ്പോള്‍ ഓരോരുത്തര്‍ ഉണര്‍ന്നു വന്നു .ച്ചായ
കുടിക്കാന്‍ ഇരിക്കുകയാണ് .ഉപ്പുമാവ് വലിയ ഒരു പാത്രത്തില്‍ തന്നെ
വിളമ്പിയിട്ടുണ്ട് .സുലൈമാന് ഇഷ്ടപ്പെട്ട സാധനം ആണ് ഉപ്പുമാവ് .
ഞാന്‍ പറഞ്ഞു " ചായ കുടി കഴിഞ്ഞ് നമുക്ക് ആ ക്ലീനിക്കില്‍ പോകാം
അവിടെ മലയാളി ഡോക്ട്ടര്‍ ഉണ്ട് ഒന്ന് കാണിക്കാം .എല്ലിനു വല്ല ചതവോ മറ്റോ
ഉണ്ടെങ്കില്‍ അവസാനം ബുദ്ധിമുട്ടാവും "
ഇത് കെട്ട സുലൈമാന്‍ വേണ്ട അതൊന്നും വേണ്ട നിങ്ങള്‍ ഇത് ആരോടും പറഞ്ഞു
നാറ്റിക്കരുത് ,ഇനി മേലാല്‍ ഞാന്‍ കള്ളു കുടിക്കില്ലാ എന്നും പറഞ്ഞു കൊണ്ട്
എന്റെ കൈപിടിച്ച് കൊണ്ട് കരഞ്ഞു .
ഞാനായിട്ട് ഇതാരോടും പറയില്ല നിന്റെ കൂടെ നടക്കുന്നത് കൊണ്ട്
എനിക്കും നാണക്കേട് ആണ് എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവനു സമധാനമായി .
ആ കട്ടിലിനു ഒരു പൈപ്പ് ഉണ്ട് താഴെ വീഴാതിരിക്കാന്‍, എന്നിട്ടും നീ
എങ്ങിനെ താഴെ വീണു സുലൈമാന്‍? എന്ന് ഉണ്ണി ഏട്ടന്‍ ചോദിച്ചപ്പോള്‍
സുലൈമാന്‍ ഒരു ചിരിയായിരുന്നു,ഒരു പൊട്ടിച്ചിരി .എന്നിട്ട് പറയുകയാണ് "അത്
പൈപ്പ് അല്ല !!!!ഒരു മതില്‍ അല്ലെ ,ചൈനയിലെ വന്‍ മതില്‍ പോലെ !!!"
ഞങ്ങള്‍ അത്ഭുതത്തോടെ പരസ്പരം മുഖത്തു നോക്കി ഇരിക്കുകയാണ് , ഈ പഹയനു കള്ളറിങ്ങിയില്ലേ!! അപ്പുവിന്റെ കമന്റു .
സുലൈമാന്‍ : നിങ്ങള്‍ ആരോടും പറയില്ല എന്നുണ്ടെങ്കില്‍ ഞാന്‍ ആ സംഭവം പറയാം .
എല്ലാവരും സമ്മതിച്ചു .നീ സംഭവിച്ചത് പറയൂ
സുലൈമാന്‍ പറഞ്ഞു തുടങ്ങി .
ഞാന്‍ ഒരു സ്വപ്നം കണ്ടു . ഒരു ദിവസം ഞാന്‍ മരിച്ചു . ഞാന്‍
പരലോകത്ത് എത്തി , ഒരു ആജാനുബാഹുവായ മനുഷ്യന്‍ വന്നു എന്റെ അടുത്തു വന്നു
ചോദിച്ചു നിനക്ക് സ്വര്‍ഗത്തില്‍ പോണോ അതോ നരകത്തില്‍ പോണോ എന്ന് .ഞാന്‍
ആലോചിച്ചു ആഹാ ഇത് കൊള്ളാലോ ഇതിനും ഓപ്ഷന്‍ ഒക്കെ ഉണ്ടോ ഞാന്‍ ആ
മനുഷ്യനോട് പറഞ്ഞു രണ്ടും ഒന്ന് കാണുകയാണെങ്കില്‍ തിരഞ്ഞെടുക്കാന്‍ എളുപ്പം
ആകുമായിരുന്നു . അതിനെന്താ എന്റെ കൂടെ വന്നോള്ളൂ എന്ന് പറഞ്ഞു അയാള്‍
നടന്നു ഞാന്‍ പിറകെയും , ഞങ്ങള്‍ ഒരു വന്‍ മതിലിനു മുകളിലൂടെ നടക്കുകയാണ്
ചൈനയിലെ വന്‍ മതില്‍ പോലുള്ള മതില്‍ .ഒരു ഭാഗത്ത് സ്വര്‍ഗ്ഗവും മറുഭാഗത്ത്
നരകവും .സ്വര്‍ഗത്തിലെക്കൊന്നു നോക്കി ,അവിടെ വെള്ള കുപ്പായവും വെളുത്ത
മുണ്ടും തലയില്‍ കെട്ടുമായി കുറെ മൌലവിമാര്‍ ഇരുന്നു മൌലൂദ് ഓതുന്നു
.കൂട്ടത്തില്‍ പണ്ട് ബാങ്ക് കൊടുക്കുന്നതിനു ശ്രുതി പോരാ എന്ന് പറഞ്ഞു
ഉടക്കിയ മുക്രിയും ഉണ്ട് .അന്നയാള്മായി ഒന്ന് കൊമ്പു കോര്‍ത്തതാണ് .ചന്ദന
ത്തിരിയുടെ മണം മൂക്കില്‍ തുളച്ചു കയറുന്നു .കുറച്ചപ്പുറത്ത് ഒരു കൂട്ടം
മൌലവിമാര്‍ വട്ടമിട്ടിരുന്നു ബൈത്ത് ചൊല്ലുന്നു .എന്തായാലും ആ രംഗം
എനിക്കത്ര പിടിച്ചില്ല .ഇതിനിടയില്‍ എന്നെ കൊണ്ട് പോകുന്ന മനുഷ്യന്റെ
കരുത്തുള്ള കരം എന്റെ കയ്യില്‍ പിടിമുറുക്കിയിരുന്നു .
ഞാന്‍ നരകത്തിലെക്കൊന്നു നോക്കി , അതാ നില്‍ക്കുന്നു
അയ്യപ്പ ബൈജു കയ്യില്‍ ഒരു ഫുള്‍ ബോട്ടില്‍ റം, തൊട്ടപ്പുറത്ത് ക്യൂ
ഇല്ലാത്ത ബീവറെജു!!!. ബോട്ടില്‍ വാങ്ങിക്കുന്നവര്‍ക്ക് സമ്മാനമായി
കൊടുക്കുന്ന റോള്‍സ് റോയ്സ് കാര്‍ വിസ്കി കുപ്പി കെട്ടി തൂക്കി അലങ്കരിച്ചു
വെച്ചിരിക്കുന്നു .നല്ല പൊരിച്ച കോഴിയുടെ മണം .ഇതിനിടയില്‍ എന്റെ കൈ
പിടിച്ച മനുഷ്യന്റെ കൈ ഒന്നയഞ്ഞു ആ തക്കം നോക്കി എനിക്ക് നരകം മതി എന്ന്
പറഞ്ഞു ഞാന്‍ അയാളുടെ കയ്യില്‍ നിന്നും കുതറി നരകത്തിലേക്ക് ചാടി .പക്ഷെ
ചാട്ടം കട്ടിലിനു താഴേക്ക് ആയിരുന്നു .
സുലൈമാന്‍ വിശേഷങ്ങള്‍ തീരുന്നില്ല !!!
....-
No comments:
Post a Comment