Thursday, October 3, 2013

മദാം

മദാം

പാതി മലയാളി ആയ കുറച്ചു അറബി സുഹ്ര്‍ത്തുക്കള്‍ എനിക്കുണ്ട് ,ഉമ്മ മലയാളിയും ബാപ്പ അറബിയും ആയവര്‍ അവരില്‍ ഒരാള്‍ പറഞ്ഞ കഥയാണ് ഇത് , പുള്ളിക്കാരന്‍ അബുധാബിയില്‍ ഒരു ഓഫീസില്‍ ജോലി ചെയ്യുന്നു .അവിടെ അറബികളുടെ ഇടയിലുള്ള ഒരു തമാശ !!.അറബികള്‍ ആണെങ്കിലും തമാശ ഒക്കെ പറയുമല്ലോ !!!

 

            ജനിക്കുന്നവര്‍ എല്ലാവരും ഡോക്ട്ടെര്‍ എന്‍ജിനീയര്‍ എല്ലാം ആകുന്ന രാജ്യമാണല്ലോ ഈജിപ്ത് (മിസ്ര്‍ ). ഒരിക്കല്‍ ഈജിപ്ഷ്യന്‍ പ്രസിഡണ്ട്‌ ആയിരുന്ന ഹുസ്നി മുബാറക് അബുധാബിയില്‍ വന്നു .അദ്ധേഹം എയര്‍പോര്‍ട്ടില്‍ ഇറങ്ങി ബത്തീന്‍ പാലസിലേക്ക് വരികയാണ് .മുസഫ്ഫ റോഡിലെ ആദ്യ സിഗ്നലില്‍ വണ്ടി എത്തി  ,അദ്ധേഹം തന്‍റെ തൊട്ടപ്പുറത്ത് നിര്‍ത്തിയിരിക്കുന്ന പുതിയ മോഡല്‍ ബി എം ഡബ്ലിയൂ കാറിലേക്ക് നോക്കി ,ഒരു മിസ്രി ഇരിക്കുന്നു .അദ്ധേഹം തൊട്ടടുത്തിരിക്കുന്ന തന്റെ സ്റ്റാഫില്‍ പെട്ട മിസ്രിയോടു ചോദിച്ചു ,

ഹുസ്നി മുബാറക് :   മാഷാ അല്ലാഹ് ബി എം ഡബ്ലിയൂ !! ഹാദാ മസ്രി ? (അത് ഇജിപ്ഷ്യന്‍ ആണോ ?)

സ്റ്റാഫ് : അതെ .

ഹുസ്നി ; മാഷാ അല്ലാഹ് ,,,,മാഷാ അല്ലാഹ് ...

രണ്ടാമത്തെ സിഗ്നലില്‍ എത്തി ഹുസ്നി പുറത്തേക്ക് നോക്കുമ്പോള്‍ ഒരു പുതിയ ബെന്‍സ് നില്‍ക്കുന്നു അദ്ധേഹം സ്റ്റാഫിനോട്‌ വീണ്ടും ചോദിച്ചു 

ഹുസ്നി : ഹാദാ മിന്‍ ? ( അതാരാണ്? )

സ്റ്റാഫ്                   :  ഹാദീ കമാന്‍ മസ്രി ( അതും മസ്രി ആണ് )

വണ്ടി അടുത്ത സിഗ്നലില്‍ എത്തി ,ഹുസ്നിയുടെ വണ്ടിയുടെ അടുത്തായി ഒരു പോര്‍ശോ വണ്ടി വന്നു നിന്നു ,അദ്ധേഹം വീണ്ടും സ്റ്റാഫിനോട്‌ ചോദിച്ചു .

ഹുസ്നി : അതും മിസ്രി ആണോ ?

സ്റ്റാഫ് :അതെ . 

ഹുസ്നി : മാഷാ അല്ലാഹ് , മാഷാ അല്ലാഹ് .. എല്ലാ മിസ്രികളും അബുധാബിയില്‍ നല്ല നിലയില്‍ ആണല്ലോ!! എല്ലാവര്ക്കും പുതിയ മോഡല്‍ നല്ല വണ്ടികള്‍ അപ്പോള്‍ നല്ല മെച്ചപ്പെട്ട ജീവിതവും ആയിരിക്കും ഇവര്‍ക്ക് അല്ലേ ?

സ്റ്റാഫ് : അതേ .

             വണ്ടി ബത്തീന്‍ പാലസിനടുത്തുള്ള അവസാന സിഗ്നലില്‍ എത്തി ,ഒരു മുഷിഞ്ഞ കന്തൂറ (അറബി ഡ്രസ്സ്‌ )ഇട്ടു കൊണ്ട് ഒരു മിസ്രി സൈക്കിളില്‍  പോകുന്നു .ഒറ്റ നോട്ടത്തില്‍ തന്നെ ഹുസ്നി ക്ക്  അയാള്‍ മിസ്രിയാനെന്നു മനസ്സിലായി ,കാരണം മിസ്രികളുടെ ഒരു പ്രത്യേക കന്തൂറ ആണ് ,കൈ കുറച്ചു കൂടുതല്‍ ലൂസ് ആയിരിക്കും .പ്രത്യേക തലയില്‍ കെട്ടും ഉണ്ട് അവര്‍ക്ക് മിസ്രിലെ മുനൂഫിയ എന്ന സ്ഥലത്തെ പ്രധാന വേഷമാണ് അത് .(മിസ്രികളില്‍ നല്ലവര്‍ മുനൂഫിയക്കാര്‍ ആണ് എന്നാണു എന്റെ അനുഭവം ). അത് കണ്ടപ്പോള്‍ ഹുസ്നി വീണ്ടും സ്റ്റാഫിനോട്‌ ചോദിച്ചു .

ഹുസ്നി : എന്താ ഇത് ഇവനും ഒരു മിസ്രി ആണല്ലോ ? ഇവന്‍ എന്താ സൈക്കിളില്‍ പോകുന്നത് ?

സ്റ്റാഫ് :  ന്യം  ഹജ് ,, ഹാദാ മിസ്രി,      ലക്കിന്‍ "മദാം" മല്‍ ഹുവ മാഫി മൌജൂദ് ഇന !!!         ( അതെ ,മിസ്രി തന്നെ ,പക്ഷെ അവന്‍റെ ഭാര്യ ഇവിടെ ഇല്ല )..,

   


1 comment: