പോളേട്ടനെ ഞാൻ ആദ്യമായി കാണുന്നത് അറാർലെ അവരുടെ കമ്പനി സൈറ്റ് വർക്ക് ഷോപ്പിൽ വെച്ചാണ്.
ഞാൻ ജോലി അന്ന്വേഷിച്ചു ചെന്നതായിരുന്നു .ദേഹമാസകലം ഇരുമ്പിന്റെ തുരുമ്പിൽ പുരണ്ട ഒരു കരിഞ്ഞ രൂപം. അവിടെ ഒരു തമിഴൻ വെൽഡറുടെ ഹെല്പെർ ആയി ജോലി ചെയ്യുകയായിരുന്നു പാവം .നല്ല ചൂടുകാലം കയ്യിലുണ്ടായിരുന്ന ഗ്രൈന്ടെർ താഴെ വെച്ചുകൊണ്ട് മലയാളി ആണോ എന്ന് എന്നോട് ചോദിച്ചപ്പോൾ അത് വരെ മാനസിക സമ്മർദ്ധത്തിൽ ആയിരുന്ന എനിക്ക് ചെറിയൊരു ആശ്വാസം തോന്നി. പേരും നാടും ചോദിച്ചു പരിചയപ്പെട്ടപ്പോഴേക്കും പോളേട്ടൻ എന്റെ മനസ്സില് കുടിയേറിയിരുന്നു .
ആന്ധ്രക്കാരും തമിഴരും കൂടുതൽ ഉള്ള ആ കമ്പനിയിൽ എങ്ങിനെ എത്തിപ്പെട്ടു എന്ന് ചോദിച്ചപ്പോൾ ,പുള്ളി വിജയവാഡയിൽ ആയിരുന്നെന്നും അവിടെന്നൊരു ഏജന്റിന്റെ ചതിയിൽ പെട്ട് ഈ തെലുങ്കരുടെ കൂടെ ഇവിടെ എത്തിപ്പെട്ടെന്നും പറഞ്ഞു .
കുറഞ്ഞ ശമ്പളവും ബുദ്ധിമുട്ടുള്ള ജോലിയും പുള്ളിയെ മാനസികമായും ശാരീരികമായും വല്ലാതെ തളർത്തിയിരുന്നു. മൂന്നു കുട്ടികൾ ഉള്ള ഒരു കുടുമ്പം നേരാം വണ്ണം നടത്തിക്കൊണ്ടു പോകാനുള്ള ബുദ്ധിമുട്ട് പറഞ്ഞു തുടങ്ങിയപ്പോഴേ ഞാൻ പറഞ്ഞു , പോളേട്ടാ ഞാനും നിങ്ങളെപ്പോലെ തന്നെയാ .എല്ലാം ശരിയാവും സമാദാനിക്കു. കർത്താവ് ഒരു വഴികാണിച്ചു തരും .
അന്ന് ജോലി അവിടെ ശരിയായില്ലെങ്കിലും പോളേട്ടൻ എന്ന നല്ലൊരു സുഹ്രത്തിനെ അവിടെനിന്നും കിട്ടി .
പിന്നീട് എനിക്ക് കിട്ടുന്ന ചെറിയ ചെറിയ ജോലികളിലോക്കെ പോളേട്ടൻ ഒരു പാർട്ട് ടൈം സഹായി ആയി. കാശ് വളരെ സൂക്ഷിച്ചേ ചിലവാക്കുകയുള്ളൂ , ഉച്ചക്ക് കുബ്ബൂസും തൈരും രാത്രിയിൽ പരിപ്പും പട്ടാണി റൊട്ടിയും കഴിക്കും . ഞാനൊരിക്കൽ പറഞ്ഞു , ''പോളേട്ടാ നിങ്ങളിങ്ങനെ തിന്നാതെയും കുടിക്കാതെയും കാശുണ്ടാക്കിയാൽ പിന്നീട് അദ്വാനിക്കാൻ ശരീരം ഉണ്ടാവില്ല'' .
''ഞാൻ തിന്നില്ലേലും വേണ്ടിയില്ല എന്റെ കുട്ടികളുടെ വയറു നിറഞ്ഞിട്ടുണ്ടാവുമോ എന്നാണു എന്റെ ശങ്ക'' , എന്നാണു പോളേട്ടൻ അന്ന് പറഞ്ഞത് .മക്കളുടെ കാര്യത്തിൽ ഇത്രയും ഉൽകണ്‍ഠയുള്ള ഒരു പിതാവിനെ ഞാൻ കണ്ടിട്ടില്ല .
ഒരിക്കൽ ഷർകിയയിൽ ഒരു ജോലിയും കഴിഞ്ഞു ഷെമരി ഗല്ലിയിലൂടെ നടന്നു വരുമ്പോൾ ഒരു സൗദി കിളവൻ അവന്റെ വണ്ടിയിൽ കൊണ്ട് വന്ന സാദനങ്ങൾ ഒന്നിറക്കാൻ സഹായിക്കുമോ എന്ന് ചോദിച്ചു . കിളവന്റെ രൂപം കണ്ടപ്പോൾ മരിച്ചു പോയ എന്റെ ഉപ്പാപ്പയുടെ അതേ ഛായ പോലെ തോന്നിച്ചു .ഞാൻ പോളേട്ടന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ,ശരി സഹായിക്കാം എന്ന രീതിയിൽ അദ്ദേഹം കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു .
ഇറക്കി കഴിഞ്ഞപ്പോൾ കിളവൻ പോളേട്ടന്റെ കയ്യിൽ ഇരുപതു റിയാൽ കൊടുത്തു. പോളേട്ടൻ ഉടൻ തന്നെ അതിൽ നിന്നും പത്തു റിയാൽ എടുത്തു എനിക്ക് നീട്ടി .ഞാൻ വേണ്ട എന്ന് പറഞ്ഞിട്ടും പുള്ളി സമ്മതിക്കുന്നില്ല . പോളേട്ടാ ഞാൻ ആ കിളവനെ കണ്ടപ്പോൾ എന്റെ ഉപ്പാപ്പയെ പോലെ തോന്നിയത് കൊണ്ടാണ് കിളവനെ സഹായിച്ചത് എനിക്കിതു വേണ്ട എന്ന് പറഞ്ഞിട്ടും പുള്ളി സമ്മതിച്ചില്ല .
അവസാനം ആ കാശും വാങ്ങി ഞാൻ നേരെ തലവെട്ടു പള്ളിയുടെ അടുത്തുള്ള ബ്രൊസ്റ്റട് ചിക്കൻ കടയിലേക്ക് നടന്നു .പോളേട്ടൻ എന്റെ പിറകിലായും .ചിക്കൻ വാങ്ങി വരുമ്പോൾ , ''ബഷീർ നമ്മളിതൊക്കെ ഇവിടെ തിന്നുന്നു ,നമ്മുടെ മക്കള് ഇപ്പോൾ എന്തെങ്കിലും കഴിച്ചിട്ടുണ്ടാവുമോ?'' എന്ന പോളേട്ടന്റെ ചോദ്യത്തിന് കുറച്ചു കടുത്ത സ്വരത്തിൽ തന്നെയാണ് ഞാൻ മറുപടി പറഞ്ഞത് ,'' നിങ്ങള് മുണ്ടാതെ ഇങ്ങട്ട് നടന്നോളീം മനുഷ്യന് വിശന്നിട്ടു വയ്യ ''. പിന്നീട് പോളേട്ടൻ ഒന്നും സംസാരിക്കാതെ പിറകെ നടന്നു .
പക്ഷെ ഞങ്ങളുടെ കൂട്ടുകെട്ടിന് വിരാമമിട്ടുകൊണ്ട് അവിടെത്തെ കോണ്ട്രാക്റ്റ് തീർന്ന കമ്പനി പോളേട്ടനെ നാട്ടിലേക്ക് കയറ്റി അയച്ചു .
ഞാൻ സൗദിയിൽ നിന്നും നാട്ടിലെത്തി ചെറുകിട തരികിട പരിപാടികളുമായി നടക്കുന്ന കാലം . ഒരിക്കൽ ഒരു സുഹ്ർത്തുമായി റോഡരുകിൽ നിന്ന് സംസാരിച്ചു കൊണ്ട് നിൽക്കുമ്പോൾ ഒരു ലോറി എന്റെ അരികിലായി വന്നു ബ്രൈക് ചെയിതു നിർത്തി. നോക്കുമ്പോൾ പെരുമ്പാവൂർ കാരൻ യൂസഫ് ക്ക തന്റെ മുറുക്കാൻ കറപിടിച്ച വലിയ പല്ലും കാട്ടി ചിരിച്ചു കൊണ്ട് ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങി വരുന്നു .സൌദിയിൽ പോകുന്നതിനു മുമ്പ് മരത്തിന്റെ ബിസിനെസ്സുമായി നടക്കുന്ന കാലത്തുള്ള പരിചയം ആണ് യൂസഫുകയുമായി. ഞാൻ നിന്റെ ഒരു സുഹ്ർത്തുമായി നിന്നെ കാണാൻ വന്നതാണ് എന്ന് പറഞ്ഞു യൂസഫുക്ക, ലോറിയുടെ അകത്തേക്ക് നോക്കി കൊണ്ട്,
''ഇങ്ങോട്ട് ഇറങ്ങിവാ ഇതാണ് നീ പറഞ്ഞ കൂട്ടുകാരാൻ'' .
ഞാൻ നോക്കുമ്പോൾ പോളേട്ടൻ !!
ഇനിയൊരിക്കലും കാണാൻ കഴിയില്ല എന്ന് കരുതിയിരുന്ന പോളേട്ടൻ!! വല്ലാതെ ക്ഷീണിതനായിരുന്നു . ഞങ്ങൾ പരസ്പരം കെട്ടിപ്പിടിച്ചു നിൽക്കുമ്പോൾ യൂസഫ്ക്ക എന്റെ ചുമലിൽ തട്ടി കൊണ്ട് പറഞ്ഞു ,
''പുനലൂരിൽ തടി കയറ്റാൻ പോയപ്പോൾ കിട്ടിയ കൂട്ടാണ് ,കുറച്ചു കാലമായി ഒരു സഹായി ആയി കൂടെ കൊണ്ട് നടക്കുന്നു. മലപ്പുറത്തേക്ക് ട്രിപ്പ് കിട്ടിയ അന്ന് തൊട്ടു പറയുന്നതാ നിന്റെ കാര്യങ്ങൾ ഞാൻ അറിയും കാണിച്ചു തരാം എന്നൊക്കെ പറഞ്ഞു ,ഇപ്പൊ തിരുന്നാവായയിൽ തടി ഇറക്കാൻ വന്നതാ ''.
പിന്നീട് ഒരിക്കൽ യൂസഫ്‌ക്ക കണ്ടപ്പോൾ പോളിന് ഷാർജയിലേക്ക് വിസ കിട്ടിയിരിക്കുന്നു എന്ന് നിന്നോട് പറയാൻ പറഞ്ഞു എന്ന് പറഞ്ഞു .
താമസിയാതെ ഞാനും ദുബായിയിൽ എത്തി .കത്തുകളിലൂടെയും ഫോണിലൂടെയും ഞങ്ങളുടെ ബന്ധം തുടർന്ന് കൊണ്ടിരുന്നു .
കുറച്ചു കാലങ്ങൾക്ക് ശേഷം ഞാൻ പോളേട്ടനെ കാണാൻ അജ്മാനിലെ താമസ സ്ഥലത്ത് എത്തി.
പോളേട്ടൻ വല്ലാതെ അവശനായിരുന്നു , ഈ ആരോഗ്യവും വെച്ച് കൊണ്ട് എന്തിനു ഇയാളിവിടെ ജൊഇലി ചെയ്യുന്നു എന്ന് ചിന്തിച്ച ഞാൻ പറഞ്ഞു ,
'' പോളേട്ടാ രണ്ടു പെണ്മക്കളെയും കെട്ടിച്ചു എന്ജിനീയറിംഗ് കഴിഞ്ഞ മകനെയും ഇങ്ങോട്ട് കൊടുന്നു ഇനി മതിയാക്കി പോയ്ക്കൂടെ?''.
പോളേട്ടൻ ഒന്ന് ചിരിച്ചു കൊണ്ട് ബാത്ത് റൂമിലേക്ക് കയറി . നീ ഇരിക്ക് ഞാൻ തുണി നനച്ചു വെച്ചിട്ടുണ്ട് അതൊന്നു അലക്കി കുളിയൊക്കെ കഴിഞ്ഞു വരാം, കുറച്ചു സംസാരിക്കാൻ ഉണ്ട് . പോളേട്ടൻ വാതിൽ അടച്ചപ്പോൾ ഞാൻ പോളേട്ടന്റെ കട്ടിലിൽ പോയി ഇരുന്നു .
പോളേട്ടന്റെ ഡബിൾ ഡക്കർ കട്ടിലിനു മുകളിൽ കിടന്നിരുന്ന ജമാലിക്ക എന്നെ കണ്ടപ്പോൾ താഴെ ഇറങ്ങി ഇരുന്നു .
''നീ ഇപ്പോൾ പോളിനോട് ആ ചോദ്യം ചോദിക്കെണ്ടിയിരുന്നില്ല'' ജമാലിക്ക തെല്ലു ദേഷ്യത്തോടെയാണ് അത് പറഞ്ഞത് .
''എന്ത് പറ്റി?'' തെല്ലു ആശ്ചര്യത്തോടെ ഉള്ള എന്റെ ചോദ്യത്തിന് രാഘവൻ ആണ് മറുപടി പറഞ്ഞത് .
''പോളേട്ടന്റെ ആ പയ്യൻ ക്യാൻസേൽ ആക്കി നാട്ടീ പോയി ,
അവനു നല്ല ജോലിയും ശമ്പളവും ഒക്കെ ഉണ്ടായിരുന്നു , അവനു ഇവിടെ നില്ക്കാൻ വയ്യ എന്ന് പറഞ്ഞു, ഒരു ദിവസം ഇവിടെ വന്നിരുന്നു.
അപ്പന് കുറച്ചു കാശ് ചിലവായതല്ലേ എങ്ങിനെയെങ്കിലും കുറച്ചു നിൽക്കു എന്ന് ജമാലിക്ക പറഞ്ഞപ്പോൾ ഈ മാസത്തെ ശമ്പളം അപ്പന് കൊടുത്താൽ വിസിറ്റിനു ചിലവായ കാശിന്റെ കടം വീടും എന്ന് പയ്യൻ പറഞ്ഞു ,
ജമാലിക്ക അപ്പൊ നിന്നെ പഠിപ്പിക്കാൻ അപ്പന് ചിലവായ കാശോ എന്ന് ചോദിച്ചു .
മക്കളെ പഠിപ്പിക്കുന്നത് അപ്പന്മാരുടെ കടമയാണെന്നും പറഞ്ഞു പയ്യൻ ഇവിടെന്നു ഇറങ്ങി പോയി ''.
രാഘവൻ പറഞ്ഞു തീർന്നപ്പോഴേക്കും പോളേട്ടൻ ബാത്രൂമിൽ നിന്നും വന്നു .ജമാലിക്ക രാഘവനോടു സംസാരം നിർത്താൻ ആംഗ്യം കാണിച്ചു .രാഘവൻ വിഷയം മാറ്റി സംസാരം തുടർന്നെങ്കിലും പോളേട്ടന് ഞങ്ങൾ സംസാരിക്കുന്നത് മകന്റെ കാര്യം ആണെന്ന് മനസ്സിലായി .
പോളേട്ടൻ , '' വിഷയം മാറ്റുകയോന്നും വേണ്ട ഞാൻ തന്നെ ഇത് പറയാൻ ഇരിക്കുകയായിരുന്നു ,എല്ലാ തന്തമാർക്കും മക്കളിൽ നിന്നും ഇത്തരം ഒരു അനുഭവം ഉണ്ടാവും എന്ന് ഒരു മുന്കരുതൽ എടുക്കാൻ എന്റെ ജീവിതം ഒരു പാഠമാണ് ."
പോളേട്ടൻ ഇത് പറയുമ്പോൾ ശബ്ദം കുറച്ചു കടുത്തു പോയിരുന്നു .

ജമാലിക്ക കുബ്ബൂസും കറിയും എടുത്തു കൊടുന്നു, ഞങ്ങൾ കഴിക്കാൻ ഇരുന്നു .ഭക്ഷണം കഴിച്ചു തീരുന്നത് വരെ ആരും ഒന്നും സംസാരിച്ചില്ല .കഴിക്കുന്നുന്ടെങ്കിലും എന്റെ ചിന്ത പോളേട്ടനെ എന്ത് പറഞ്ഞു സമദാനിപ്പിക്കും എന്നായിരുന്നു .ഞാൻ കൈ കഴുകി കട്ടിലിൽ വന്നിരിക്കുമ്പോൾ പോളേട്ടൻ പറയുകയാണ് ,''നീ വിഷമിക്കുകയൊന്നും വേണ്ട ഇതൊക്കെ ഓരോരുത്തരുടെ തല വിധിയാണ് ,കർത്താവ് ഓരോന്ന് തീരുമാനിച്ചു വെച്ചിട്ടുണ്ടാവും അതനുഭവിക്കുക തന്നെ വേണം ''.
പോളേട്ടൻ മേശപ്പുറത്തുണ്ടായിരുന്ന ഉണ്ണിയേശുവിന്റെയും മാതാവിന്റെയും ഫോട്ടോയിൽ നോക്കി കുരിശു വരച്ചു കൊണ്ട് കട്ടിലിലേക്ക് ചാഞ്ഞു . നീ നൗഷാദിന്റെ കട്ടിലിൽ കിടന്നോ അവൻ ഇന്ന് വരില്ല എന്ന് കിടന്നു കൊണ്ട് എന്നോട് പറഞ്ഞു .
എന്റെ മനസ്സ് നിറയെ അന്ന് തുരുമ്പു കറ പിടിച്ച വർക്കിൻ ഡ്രെസ്സിൽ കണ്ട പഴയ പോളെട്ടനായിരുന്നു. ഇന്ന് ഇനി അവിടെ കിടന്നാൽ ഉറക്കം കിട്ടില്ല .

ഞാൻ അവിടെന്നു എഴുന്നേറ്റ് കൊണ്ട് പുറത്തേക്ക് ഇറങ്ങി .ഇനി എന്ത് ചെയ്യും പോളേട്ടനെ എങ്ങിനെ സഹായിക്കും എന്നൊക്കെ ചിന്തിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു കൈസ്പർശം ചുമലിൽ അനുഭവപ്പെട്ടു . ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ പോളേട്ടൻ ,''നീ വിഷമിക്കെണ്ടടോ എനിക്കിപ്പോഴും ജോലി ചെയിതു ജീവിക്കാനുള്ള ആരോഗ്യമൊക്കെ ഉണ്ട് നീ വന്നു കിടക്കു.
ഇതൊക്കെ മിക്ക പ്രവാസികൾക്കും ഉള്ള അനുഭവം ആണെന്ന് അന്ന് ജമാലിക്ക പറഞ്ഞത് ഇന്നും പേടിയോടെയാണ് ഞാൻ ഒര്ത്തെടുക്കാര്.
ഇതൊക്കെ മിക്ക പ്രവാസികൾക്കും ഉള്ള അനുഭവം ആണെന്ന് അന്ന് ജമാലിക്ക പറഞ്ഞത് ഇന്നും പേടിയോടെയാണ് ഞാൻ ഒര്ത്തെടുക്കാര്.
No comments:
Post a Comment