എന്റെ ഗ്രാമത്തിന്റെ തൊട്ടടുത്ത ഗ്രാമത്തില്‍ (എനിക്കിനിയും എന്റെ ഗ്രാമത്തില്‍ പോണം !!!!!!!!)കാളയെ ഉപയോഗിച്ച് കൊപ്ര ആട്ടുന്ന ഒരു സ്ഥലം ഉണ്ടായിരുന്നു.
ഒരു ചായക്കടയുടെ പിറകില്‍ ആയിരുന്നു പ്രസ്ത്തുത സ്ഥാപനം . ഒരു ദിവസം ഞാനും എന്റെ നാട്ടിലെ ഒരു മൌലവിയും ആ കടയില്‍ ചായ കുടിച്ചു കൊണ്ടിരിക്കുകയായിരുന്നു .ഈ മൌലവി എന്ത്പ്രശ്നം കണ്ടാലും അതില്‍ കയറി തലയിടുന്ന ഒരു സ്വഭാവക്കാരന്‍ ആണ് .
ഫൈസ് ബുക്കിൽ കണ്ടിട്ടില്ലെ റസൂല്‍ അതിനെ പറ്റി അങ്ങിനെ പറഞ്ഞു, ഇങ്ങനെ പറഞ്ഞു എന്നൊക്കെ പറഞ്ഞു ഇല്ലാത്ത ഹദീസ് ഉണ്ട് എന്നും പറഞ്ഞു വരുന്ന വ്യക്തികള്‍.
ഇത്തരം മുറി പണ്ഡിതന്മാര്‍ പണ്ട് ചായക്കടയില്‍ ആയിരുന്നെങ്കില്‍ ഇപ്പോഴതിനു പുതിയ സൈബര്‍ രൂപം കൈവന്നിരിക്കുന്നു .പ്രവാചകന്റെ മുടി, ചെരുപ്പ് ,നിന്നിരുന്ന സ്ഥലത്തെ കാല്‍പ്പാടുകള്‍ ഇനിയും കാണും, ഞാനിത്രയെ കണ്ടോള്ളൂ .
ഞങ്ങള്‍ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ നമ്മുടെ കൊപ്ര ആട്ടുന്ന ആലയില്‍ ജോലി ചെയ്യുന്ന മോയിതീന്ക്ക ചായ കുടിക്കാന്‍ കടയിലേക്ക് കയറി വന്നു .പുള്ളി ചായ കുടിച്ചു കൊണ്ടിരിക്കുമ്പോള്‍
മൌലവി ചോദിച്ചു ;" നിങ്ങള്‍ ചായ കുടിക്കാന്‍ വരുമ്പോള്‍ കൊപ്ര ആട്ടുന്ന കാള നടത്തം നിര്‍ത്തിയാല്‍ എന്താ ചെയ്യുക,എണ്ണ കിട്ടില്ലല്ലോ ?'"
അപ്പോള്‍ മോയിദീന്ക്ക പറഞ്ഞു "കാള നടത്തം നിര്‍ത്തിയാല്‍ എനിക്ക് മനസ്സിലാവും"
.മൌലവി ; അതെങ്ങിനെ ?
. മോയിദീന്ക്ക ; അതിന്റെ കഴുത്തില്‍ കെട്ടിയ മണി കിലുങ്ങുന്ന ശബ്ദം കേള്‍ക്കില്ല .
മൌലവി ;കാള തല ആട്ടിക്കൊണ്ട് നില്ക്കുകയാണെങ്കിലോ ?.
മോയിതീന്‍ക്ക ; അതിനു മോയിലിയാരെ കാള കിത്താബു പഠിച്ചിട്ടില്ലല്ലോ !!!!!
മൌലവി തലയിലെ കെട്ടുന്ന മുണ്ട് അഴിച്ചു വീശിക്കൊണ്ട് പുറത്തെക്കിരങ്ങുംപോള്‍ പറയുകയാണ്, "പീടികയുടെ ഉള്ളില്‍ ഭയങ്കര ചൂടാണ് എന്റെ ചായയുടെ പൈസ കൊടുത്താളെ ബഷീര്‍ ഞാന്‍ പോകുകയാണ് മദ്രസ്സയില്‍ ബെല്ലടിക്കാന്‍ ഉള്ള സമയം ആയി" .
No comments:
Post a Comment