Thursday, December 19, 2013
ദുബായിയുടെ മറുപുറം .
കുറെ കാലങ്ങള്‍ക്ക് ശേഷമാണ് ദുബായ് കാണാനായി ഞാന്‍ ദുബായില്‍ എത്തുന്നത് .പഴയ ദുബായിയുടെ മുഖത്തിനു, തിളങ്ങുന്ന മുത്തുകള്‍ തുന്നി പിടിപ്പിച്ച പര്‍ദയിട്ടു മൂടിയ പോലെ തോന്നി .ദുബായ് നഗരം സ്പര്‍ശിക്കാതെ ആണ് ഇപ്പോഴത്തെ യാത്ര അത് കൊണ്ട് ദുബായിയുടെ ഉള്‍വശങ്ങള്‍ ഇപ്പോള്‍ ദൃഷ്ടിയില്‍ പെടാറില്ല .
ദുബായി മാളില്‍ എത്തി ,പഴയ നായിഫിലെ റഷ്യക്കാര്‍ ഉപേക്ഷിച്ചു പോയ വസ്ത്ര
സംസ്കാരം പലരും സ്വീകരിച്ചിരിക്കുന്നു .തുണികള്‍ക്ക് വിലക്കൂടുതല്‍ ആയതു
കൊണ്ട് ആയിരിക്കും. കൂറ്റന്‍ അക്വാറിയത്തിനു അടുത്തു എത്തി ,അത്ഭുതം
തന്നെ!!!!!! എന്നാല്‍ ഇവിടെത്തെ സാങ്കേതിക വിദ്യയുടെ കാര്യം ആലോചിച്ചാല്‍
ഇത് പോര !!ഒരു കടല്‍ തന്നെ കണ്ണാടി കൂട്ടില്‍ ആക്കാനുള്ള കഴിവ് ഇന്ന്
ദുബായിക്കുണ്ട് .
Friday, December 6, 2013
വിമാന അപകടം
കേരളത്തില്‍ തലങ്ങും വിലങ്ങും എയര്‍പോര്‍ട്ട് തുടങ്ങിയിട്ട് എനിക്ക് പണിയുണ്ടാക്കി വെക്കരുത് . കോഴിക്കോട് എയര്‍പോര്‍ട്ട് ഉണ്ടായിട്ടു തന്നെ എനിക്കൊരു ദിവസം പണിയായതാ .എന്താന്നല്ലെ ?
Friday, November 29, 2013
കപ്പല്‍ മുതലാളി !!
ഒരിക്കല്‍
ഒരു ആടംഭര കപ്പല്‍ ദുബായില്‍ നിന്നും കുറെ ധനാഡ്യരു മായി ലോകം ചുറ്റാന്‍
ഇറങ്ങി .നമ്മുടെ മുങ്ങി പോയ ടൈറ്റാനിക് പോലെയുള്ള കപ്പല്‍ .
ആ കപ്പലില്‍ പല രാജ്യക്കാരും ഉണ്ടായിരുന്നു .
Friday, November 22, 2013
കല്യാണ കുട്ടന്‍ !
പത്താം ക്ലാസ് വരെ എളുപ്പമായിരുന്ന മാത്തമാറ്റിക്സ് പ്രീ ഡിഗ്രി എത്തിയപ്പോള്‍ ഒരു ബാലികേറാ മലയായി .കാലിക്കറ്റ് യൂണിവേഴ്സിറ്റിയുമായി രണ്ടു തവണ അങ്കം കുറിച്ചു , അങ്കം കൊണ്ടും ആള്‍ബലം കൊണ്ടും എന്നെ തോല്പിക്കാന്‍ കഴിയില്ല മക്കളെ എന്ന് പറഞ്ഞു കൊണ്ട് നോട്ടീസ് ബോഡ് ഞെളിഞ്ഞു നിന്നു .പഠന ആവശ്യത്തിനു ഇനിയും വീട്ടുകാരെ ബുദ്ധിമുട്ടിക്കല്‍ ശരിയല്ലാ എന്ന ഒരു തോന്നല്‍ . ഞാനും സുലൈമാനും എന്തെങ്കിലും ചെറിയ ജോലി ചെയിതു പഠനം തുടരാം എന്നതിനെ കുറിച്ച് ആഴത്തില്‍ ചിന്തിച്ചു .
Friday, November 15, 2013
ശബരിമല ,ഒരോര്‍മ കുറിപ്പ്
നാളെ വൃക്ഷികം ഒന്ന് .ശബരിമല തീര്‍ത്ഥാടന സീസണ്‍ തുടങ്ങുകയായി .
കഴിഞ്ഞ തവണ ഈ സീസണില്‍ നാട്ടില്‍ ആയിരുന്നു .
പ്രവാസം തുടങ്ങുന്നതിനു മുമ്പ് ഈ സീസണില്‍ അയ്യപ്പന്‍ വിളക്ക് ഉത്സവം
കാണാന്‍ പോകുന്നത് പതിവായിരുന്നു .എത്ര എത്ര വിളക്ക് ,എത്ര കൂട്ടുകാര്‍ എന്തൊരു നല്ല നാളുകളായിരുന്നു .
Wednesday, November 13, 2013
ചണ്ടികള്‍ !!!!
അബുധാബി മുഹമ്മദ് ബിന്‍ സായിദ് സിറ്റി .
ഇപ്പോള്‍ ഡ്യൂട്ടി എടുക്കുന്ന സ്ഥലം .രാവിലെത്തെ തിരക്കൊക്കെ കഴിഞ്ഞപ്പോള്‍ വിശപ്പിന്റെ അസുഖം തുടങ്ങി .കുറെ ദിവസമായി മസാല ദോശ കഴിച്ചിട്ട് ഇന്നൊന്നു കഴിക്കാം എന്ന് കരുതി വണ്ടി പാര്‍ക്ക് ചെയിതു ഹോട്ടലിനു അടുത്തേക്ക് നടക്കുന്നതിനിടയില്‍ എതിരെ രണ്ടു മൂന്നു മലയാളി പെണ്‍കുട്ടികള്‍ നടന്നു വരുന്നു .അതില്‍ ഒരുത്തി എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കുന്നു
Friday, November 1, 2013
ഞാന്‍ നൂറു ഉറുപ്യ എടുത്തു , അസ്സലാമു അലൈക്കും !!
സഹപാഠിയും കൂട്ടുകാരനുമായ "കുഞ്ഞിമോന്‍" (യഥാര്‍ത്ഥ പേര് അല്ല ഒരു തിരിച്ചറിവിന് വേണ്ടി ഈ പേര് സ്വീകരിക്കുന്നു ) വന്നു തനിക്കൊരു വീടുണ്ടാക്കണം ജേഷ്ടന്‍ ഗള്‍ഫീന്ന് പണം അയക്കും നിന്റെ സഹായം ആവശ്യമുണ്ട് നീ കെട്ടിട നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളല്ലെ എന്ന് പറഞ്ഞപ്പോള്‍ സഹായിക്കാം എന്ന് കരുതി . വീട് വെക്കാന്‍ ഉദ്ധെശിക്കുന്ന സ്ഥലവും ബജറ്റും എല്ലാം ചോദിച്ചറിഞ്ഞു മറ്റൊരു എന്‍ജിനീയര്‍ ആയ സുഹ്ര്‍ത്തില്‍ നിന്നും പറ്റിയ പ്ലാനും എസ്റ്റിമേറ്റും സംഘടിപ്പിച്ചു പണി ആരംഭിച്ചു .ഏകദേശം ലിന്റല്‍ ലെവല്‍ എത്തിയപ്പോള്‍ കുഞ്ഞിമോന്‍ പറഞ്ഞു "ഒരു പെടല് പെട്ടു ,ഇക്കാന്റെ ജോലി പോയി പണി തല്‍ക്കാലം നിര്‍ത്താന്‍ പറഞ്ഞു ".
ഞാന്‍ പറഞ്ഞു ,"അത് പറ്റില്ല ഈ അവസ്ഥയില്‍ നിര്‍ത്തിയാല്‍ ജനലും കട്ടിലയും നശിച്ചു പോകും എങ്ങിനെയെങ്കിലും മെയിന്‍ സ്ലാബ് വാര്‍ക്കണം "
അവസാനം സ്വര്‍ണം പണയം വെച്ച് ആ കടമ്പ കയറി .
പിന്നീട് ഞാന്‍ പ്രവാസം തുടങ്ങിയത് കൊണ്ട് കൂടുതല്‍ കാലം അവനെ സഹായിക്കാന്‍ കഴിഞ്ഞില്ല .എങ്ങിനെയൊക്കെയോ അവന്റെ ജേഷ്ടന്‍ ജോലി ചെയിതു വീട് പണി പൂര്‍ത്തിയാക്കി ,പഴയ ഓലപ്പുരയില്‍ നിന്നും താമസം പുതിയ വീട്ടില്‍ ആക്കിയിരുന്നു .
Tuesday, October 15, 2013
ഒരു വടി ഇതാ .....ഇത് വാങ്ങി എന്നെ അടിച്ചോളൂ .....
പ്രവാസ ജീവിതത്തില്‍, വാസ്കൊട ഗാമ യുടെ കാല് കുത്തിയ പോലെ എന്റെയും കാലു ഞാന്‍ ആദ്യം കുത്തിയത് റാസല്‍ഖൈമ യില്‍ ആണ് . നഷ്ടം അല്ലാതെ കാര്യപ്പെട്ട ഒരു നേട്ടങ്ങളും ജീവിതത്തില്‍ അവിടെന്നു ഉണ്ടാക്കാന്‍ പറ്റിയിട്ടില്ല .എന്നിരുന്നാലും എനിക്കാ സ്ഥലത്തിനോടു എന്തെന്നില്ലാത്ത അടുപ്പം ആണ് .
യൂ എ ഇ ടെ ഏതു കോണില്‍ ആണ് ജോലി എങ്കിലും പെരുന്നാള്‍ ദിനം ചിലവഴിക്കാന്‍ അവിടെ എത്തും .കഴിഞ്ഞ ഒരു മൂന്നു വര്‍ഷമായി അതിനു കഴിയാറില്ല .ജോലിയുടെ സ്വഭാവം അങ്ങിനെ ആയിപ്പോയി .എന്തായാലും ഈ പെരുന്നാള്‍ റാസല്‍ഖൈമയില്‍ എത്താനുള്ള ഭാഗ്യം ഉണ്ടായി .
Friday, October 11, 2013
നരകത്തിലേക്ക് ഒരു മതില് ചാട്ടം
നരകത്തിലേക്ക് ഒരു മതില് ചാട്ടം
എന്റെ കൂട്ടുകാരന്റെ ഒരു അനുഭവ കുറിപ് ആണ് ,കുറച്ചു ദിവസം ആയി എഴുതണം എന്ന് കരുതിയിട്ടു .അവന്റെ സമ്മതത്തിനു വേണ്ടി കാത്തു നിന്നതായിരുന്നു .അവനു ഈ കുറിപ്പ് കൈമാറിയപ്പോള്‍ അവന്റെ മറുപടി അത്ഭുതം ഉളവാക്കുന്ന്തായിരുന്നു ."മദ്യപാനം സമൂഹത്തില്‍ നമ്മുടെ മാന്യതയുടെ കപട മുഖം വലിച്ചു കീറുന്നത് മറ്റുള്ളവര്‍ക്ക് ഒരു പാഠം ആവട്ടെ " എന്ന് തന്റേടത്തോടെ പറഞ്ഞു ഇത് പോസ്റ്റ് ചെയ്യാന്‍ അനുവാദം തന്നു വിശാല മനസ്കനായ ആ സുഹ്രത്ത് .
ഞാനും സുലൈമാനും ദുബായില്‍ ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ ജോലി ചെയ്യുന്ന കാലം ,വ്യാഴാഴ്ച വൈകീട്ട് സോനാപ്പൂര്‍ ക്യാമ്പില്‍ നിന്നും ഹോര്‍ലന്‍സിലുള്ള ഞങ്ങളുടെ അടുത്ത നാട്ടുകാരനും സഹാപാടിയും ആയ ടൈലര്‍ രാജന്റെ വില്ലയിലേക്ക് പോകും വെള്ളിയാഴ്ച വൈകീട്ട് ഭക്ഷണം കഴിഞ്ഞേ അവിടെന്നു പോരൂ .ഞങ്ങളോടൊപ്പം അപ്പു എന്ന് പേരായ ഒരു സുഹ്ര്‍ത്തും ഉണ്ടാവും .
രാജന്റെ വില്ലയില്‍ മൂന്നു മുറികളും ഹാളും ഒരു മുറ്റവും ഉള്ള നല്ല സൌകര്യമുള്ള വില്ലയാണ് .അവിടെ എത്തിയാല്‍ കാരംസ് കളി , ചീട്ടു കളി എല്ലംമായി നല്ല നേരം പോക്ക് ആയിരിക്കും .
Thursday, October 3, 2013
മദാം
മദാം
പാതി മലയാളി ആയ കുറച്ചു അറബി സുഹ്ര്‍ത്തുക്കള്‍ എനിക്കുണ്ട് ,ഉമ്മ മലയാളിയും ബാപ്പ അറബിയും ആയവര്‍ അവരില്‍ ഒരാള്‍ പറഞ്ഞ കഥയാണ് ഇത് , പുള്ളിക്കാരന്‍ അബുധാബിയില്‍ ഒരു ഓഫീസില്‍ ജോലി ചെയ്യുന്നു .അവിടെ അറബികളുടെ ഇടയിലുള്ള ഒരു തമാശ !!.അറബികള്‍ ആണെങ്കിലും തമാശ ഒക്കെ പറയുമല്ലോ !!!
ജനിക്കുന്നവര്‍ എല്ലാവരും ഡോക്ട്ടെര്‍ എന്‍ജിനീയര്‍ എല്ലാം ആകുന്ന രാജ്യമാണല്ലോ ഈജിപ്ത് (മിസ്ര്‍ ). ഒരിക്കല്‍ ഈജിപ്ഷ്യന്‍ പ്രസിഡണ്ട് ആയിരുന്ന ഹുസ്നി മുബാറക് അബുധാബിയില്‍ വന്നു .അദ്ധേഹം എയര്‍പോര്‍ട്ടില്‍ ഇറങ്ങി ബത്തീന്‍ പാലസിലേക്ക് വരികയാണ് .മുസഫ്ഫ റോഡിലെ ആദ്യ സിഗ്നലില്‍ വണ്ടി എത്തി ,അദ്ധേഹം തന്‍റെ തൊട്ടപ്പുറത്ത് നിര്‍ത്തിയിരിക്കുന്ന പുതിയ മോഡല്‍ ബി എം ഡബ്ലിയൂ കാറിലേക്ക് നോക്കി ,ഒരു മിസ്രി ഇരിക്കുന്നു .അദ്ധേഹം തൊട്ടടുത്തിരിക്കുന്ന തന്റെ സ്റ്റാഫില്‍ പെട്ട മിസ്രിയോടു ചോദിച്ചു ,
ഹുസ്നി മുബാറക് : മാഷാ അല്ലാഹ് ബി എം ഡബ്ലിയൂ !! ഹാദാ മസ്രി ? (അത് ഇജിപ്ഷ്യന്‍ ആണോ ?)
സ്റ്റാഫ് : അതെ .
ഹുസ്നി ; മാഷാ അല്ലാഹ് ,,,,മാഷാ അല്ലാഹ് ...
രണ്ടാമത്തെ സിഗ്നലില്‍ എത്തി ഹുസ്നി പുറത്തേക്ക് നോക്കുമ്പോള്‍ ഒരു പുതിയ ബെന്‍സ് നില്‍ക്കുന്നു അദ്ധേഹം സ്റ്റാഫിനോട് വീണ്ടും ചോദിച്ചു
ഹുസ്നി : ഹാദാ മിന്‍ ? ( അതാരാണ്? )
സ്റ്റാഫ് : ഹാദീ കമാന്‍ മസ്രി ( അതും മസ്രി ആണ് )
വണ്ടി അടുത്ത സിഗ്നലില്‍ എത്തി ,ഹുസ്നിയുടെ വണ്ടിയുടെ അടുത്തായി ഒരു പോര്‍ശോ വണ്ടി വന്നു നിന്നു ,അദ്ധേഹം വീണ്ടും സ്റ്റാഫിനോട് ചോദിച്ചു .
ഹുസ്നി : അതും മിസ്രി ആണോ ?
സ്റ്റാഫ് :അതെ .
ഹുസ്നി : മാഷാ അല്ലാഹ് , മാഷാ അല്ലാഹ് .. എല്ലാ മിസ്രികളും അബുധാബിയില്‍ നല്ല നിലയില്‍ ആണല്ലോ!! എല്ലാവര്ക്കും പുതിയ മോഡല്‍ നല്ല വണ്ടികള്‍ അപ്പോള്‍ നല്ല മെച്ചപ്പെട്ട ജീവിതവും ആയിരിക്കും ഇവര്‍ക്ക് അല്ലേ ?
സ്റ്റാഫ് : അതേ .
വണ്ടി ബത്തീന്‍ പാലസിനടുത്തുള്ള അവസാന സിഗ്നലില്‍ എത്തി ,ഒരു മുഷിഞ്ഞ കന്തൂറ (അറബി ഡ്രസ്സ് )ഇട്ടു കൊണ്ട് ഒരു മിസ്രി സൈക്കിളില്‍ പോകുന്നു .ഒറ്റ നോട്ടത്തില്‍ തന്നെ ഹുസ്നി ക്ക് അയാള്‍ മിസ്രിയാനെന്നു മനസ്സിലായി ,കാരണം മിസ്രികളുടെ ഒരു പ്രത്യേക കന്തൂറ ആണ് ,കൈ കുറച്ചു കൂടുതല്‍ ലൂസ് ആയിരിക്കും .പ്രത്യേക തലയില്‍ കെട്ടും ഉണ്ട് അവര്‍ക്ക് മിസ്രിലെ മുനൂഫിയ എന്ന സ്ഥലത്തെ പ്രധാന വേഷമാണ് അത് .(മിസ്രികളില്‍ നല്ലവര്‍ മുനൂഫിയക്കാര്‍ ആണ് എന്നാണു എന്റെ അനുഭവം ). അത് കണ്ടപ്പോള്‍ ഹുസ്നി വീണ്ടും സ്റ്റാഫിനോട് ചോദിച്ചു .
ഹുസ്നി : എന്താ ഇത് ഇവനും ഒരു മിസ്രി ആണല്ലോ ? ഇവന്‍ എന്താ സൈക്കിളില്‍ പോകുന്നത് ?
സ്റ്റാഫ് : ന്യം ഹജ് ,, ഹാദാ മിസ്രി, ലക്കിന്‍ "മദാം" മല്‍ ഹുവ മാഫി മൌജൂദ് ഇന !!! ( അതെ ,മിസ്രി തന്നെ ,പക്ഷെ അവന്‍റെ ഭാര്യ ഇവിടെ ഇല്ല )..,
Monday, September 30, 2013
ആദ്യരാത്രി
ആദ്യരാത്രി
എല്ലാവരും ആദ്യ രാത്രി ആഘോഷിച്ചവരാണ്
ഞാനും ആഘോഷിച്ചു ആദ്യരാത്രി .
ഇനിയും ഒരു ആദ്യരാത്രി ആഘോഷിക്കണം .
ഈ ഭൂമിയിലെ എന്റെ ആദ്യത്തെ ആദ്യ രാത്രി 1965 -ല്‍ ആയിരുയ്ന്നു , ഒരു ദുല്‍ഹജ്ജ് മാസം എട്ടിന് ഞാന്‍ ഭൂമിയിലെ ആദ്യ രാത്രി ആഘോഷിച്ചു ,ഒന്നും ഓര്‍മയില്ല അമ്മിഞ്ഞപ്പാലിന്റെ മാധുര്യം നുകര്‍ന്ന് കരയുകയും ചിരിക്കുകയും ചെയിതിട്ടുണ്ടാവും .ആ ആദ്യരാത്രി വിശേഷങ്ങള്‍ അത്രയേ ഉള്ളൂ , അടുത്ത ആദ്യരാത്രി കല്യാണം കഴിഞ്ഞ ആദ്യരാത്രി .
1987 നവമ്പര്‍ എട്ടിനാണ് വൈവാഹിക ജീവിതത്തിലെ ആദ്യരാത്രി ,സുഗന്ധ പൂരിതവും സന്തോഷപ്രദവുമായ നിമിഷങ്ങള്‍ കൊഴിഞ്ഞു വീഴുന്നതിനു വേഗത കൂടി പോകുന്നോ എന്നൊരു തോന്നല്‍ ഉളവാക്കുന്ന ആദ്യരാത്രി , അതിന്റെ വിശേഷങ്ങള്‍ പിന്നെ പറയാം .
പിന്നീട് ഒരു ആദ്യരാത്രി ആഘോഷിച്ചു .തൊണ്ണൂറ്റി മൂന്നില്‍ ഗള്‍ഫിലെ ആദ്യരാത്രി ,സൗദിയിലെ അറാര്‍ എന്ന സ്ഥലത്ത് .ഒരു പരിചയവും ഇല്ലാത്ത കുറെ ആള്‍ക്കാരുടെ കൂടെ !!.
കണ്ണ് അടയുന്നില്ല , എന്റെ കുട്ടികള്‍ ഉറങ്ങിക്കാണുമോ? ,
ഉമ്മയും ഉപ്പയും ഇപ്പോള്‍ എന്നെ ഓര്‍ത്തിരിക്കുന്നുണ്ടാവും .
ഭാര്യ ഞങ്ങള്‍ ജീവിതം തുടങ്ങിവെച്ച ആ കുടുസ്സു മുറിയില്‍ തനിച്ചിരുന്നു നെടുവീര്‍പ്പിടുന്ന ശബ്ദം ചെവിയില്‍ വന്നു മുട്ടിയ പ്രതീതി.
ഒന്ന് തിരിഞ്ഞു കിടന്നു എത്രയോ അകലയാണ് ഉറക്കം എന്നെനിക്കു തോന്നി .പുതിയ ലോകവും അവിടെത്തെ ജോലിയും എല്ലാം ചിന്തകളില്‍ മാറി മാറി വന്നുകൊണ്ടിരുന്നു .
പിന്നീട് എപ്പോഴോ നിദ്ര എന്റടുത്തു വന്നു എന്നെയും കൊണ്ട് ആകാശമേറി .
ആ ആദ്യ രാത്രി അവിടെ അവസാനിച്ചു .
ഇനിയുണ്ടൊരു ആദ്യരാത്രി ആ ആദ്യരാത്രിക്കുവേണ്ടി കാത്തിരിക്കുകയാണ്
ശുഭ്ര വസ്ത്രമണിഞ്ഞു സുഗന്ധം പൂശി നാട്ടുകാരുടെയും ബന്ധുമിത്രാടികളുടെയും അകമ്പടിയോടു കൂടി പള്ളിക്കാട്ടിലെ ഒരു കുടുസ്സു മുറിയില്‍ കിടത്തി എല്ലാവരും തിരിച്ചു പോന്നാല്‍ പിന്നീടുണ്ടൊരു ആദ്യരാത്രി .
തിരിയാനും മറയാനും എഴുന്നെറ്റിരിക്കാന്‍ പോലും ഇടമില്ലാത്ത ഖബറിനുള്ളിലെ ആദ്യരാത്രി .
അതോര്‍ക്കുമ്പോള്‍ മണ്ണിന്റെ മണം ഇപ്പോള്‍ തന്നെ ശ്വാസം മുട്ടിക്കുന്നു .
Subscribe to:
Posts (Atom)