സൗദിയില്‍ നിന്നും ആദ്യമായി നാട്ടില്‍ പോകുന്ന സുലൈമാന്‍ പര്‍ചൈസിങ്ങിനു ഇറങ്ങിയപ്പോള്‍ കണ്ണില്‍ കണ്ട സാദനങ്ങള്‍ എല്ലാം വാങ്ങി കൂട്ടിയിരുന്നു .അന്ന് ഇന്നത്തെ പോലെയുള്ള പന്ന കഴുവേറികള്‍ ആയിരുന്നില്ല വിമാനക്കംപനികളില്‍ ,പത്തറുപതു കിലോ ഒക്കെ അനായാസം കൊണ്ടുപോകാമായിരുന്നു .
സുലൈമാന്‍ ടീ ബാഗ് വാങ്ങിയപ്പോള്‍ ഞാന്‍ ചോദിച്ചു എന്തിനാടാ ചായപ്പൊടി ഇവിടെന്നു കൊണ്ട് പോകുന്നത് നമ്മുടെ നാട്ടിലില്ലെ ?.അപ്പോള്‍ അവന്‍ പറയുകയാണ് ഇവിടെത്തെ പോലെ ചെറിയ പാക്കറ്റില്‍ ആക്കി നൂലില്‍ കെട്ടിയത് നാട്ടില്‍ കിട്ടില്ലല്ലോ ,വിരുന്നുകാര് വരുകയാണെങ്കില്‍ ഈ ടീ ബാഗിട്ടു ച്ചായ കൊടുക്കല്‍ ഒരു അന്തസ്സല്ലേ !!അക്കാലത്ത് നാട്ടിലൊന്നും ടീ ബാഗ് പ്രചാരത്തിലായിട്ടില്ലായിരുന്നു .
ഞങ്ങള്‍ നാട്ടിലെത്തി രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ സുലൈമാന്‍റെ വീട്ടില്‍ പോയി എന്റെ കൂടെ നാട്ടിലെ സുഹ്ര്‍ത്ത് മണികണ്ഠനും ഉണ്ടായിരുന്നു .ഗള്‍ഫില്‍ പോകാത്ത മണിയുടെ മുന്നില്‍ ഒരാളാകാന്‍ വേണ്ടി സുലൈമാന്‍ ഉമ്മാനോട് വിളിച്ചു പറഞ്ഞു ,ഉമ്മാ ബഷീറിനും മണികണ്ഠനും ഞാന്‍ കൊടുന്ന ചായപ്പൊടി ഇട്ടു ചായ എടുക്കിന്‍ .
സുലൈമാന്റെ ഉമ്മ ഞങ്ങള്‍ക്ക് ചായ കൊടുന്നു തന്നു ,മണിക്ക് സുലൈമാന്‍ ടീബാഗിട്ട ചായ കുടിക്കുന്ന രീതി വിവരിക്കുന്നത് കാണാം എന്ന എന്റെ പ്രതീക്ഷ തെറ്റിച്ചു കൊണ്ടാണ് സുലൈമാന്റെ ഉമ്മ ച്ചായ കൊടുന്നത് .
ഞാന്‍ ചായക്ക്ലാസിലേക്ക് നോക്കി ഇരിക്കുമ്പോള്‍ സുലൈമാന്റെ ഉമ്മ പറയുകയാണ് ,
" മക്കളെ എന്റെ മോന്‍ കൊടുന്ന ചായപ്പൊടി ഒക്കെ നല്ലതാണ് ,പക്ഷെ ഞാനാ പാക്ക് പൊളിച്ചു കുപ്പിയിലാക്കാന്‍ കുറച്ചു ബുദ്ധിമുട്ടി ,ഇതെന്തിനാ മക്കളെ ഇത്ര ചെറിയ പാക്കറ്റില്‍ ചായപ്പൊടി കൊണ്ടുവരുന്നത് .ഈ അറബികള്‍ക്ക് വേറെ പണി ഒന്നും ഇല്ലേ ?"
ടീ ബാഗ് ഉപയോഗിക്കുന്നത് എങ്ങിനെ എന്ന് സുലൈമാന്‍ വീട്ടുകാരോട് പറയാന്‍ മറന്നിരുന്നു .

No comments:
Post a Comment