ലിവയിൽ നിന്നും പുറപ്പെട്ടപോഴേ അറിയാമായിരുന്നു നോമ്പ് പിറക്കാൻ അബുധാബിയിൽ എത്തില്ല എന്ന് .
താരിഫ് പെട്രോൾ പമ്പിൽ എത്തിയപ്പോൾ ഒരു ബോട്ടിൽ വെള്ളവും ഒരു ചെറിയ ജ്യൂസും വാങ്ങി വണ്ടിയിൽ വെച്ചു.
മുസഫ്ഫയിൽ എത്തിയപ്പോൾ പഴയ കമ്പനിയിലെ സുഹ്ർത്തുക്കളുടെ കൂടെയാവട്ടെ ഇന്നത്തെ നോമ്പ് തുറ എന്ന് കരുതി വണ്ടി അങ്ങോട്ട് തിരിച്ചു .
എല്ലാവർഷവും പോകാറു ള്ളതാണ് .
എന്നെ കണ്ടപ്പോൾ നോമ്പ് തുറക്കാനിരിക്കുന്ന അവർക്ക് വളരെ സന്തോഷം .
ഞാൻ അവിടെയിരിക്കുംപോൾ എന്റെ മനസ്സ് ഭൂതകാലത്തിലേക്ക് ഒന്ന് സഞ്ചരിച്ചു പോയി .
പ്രവാസം മതിയാക്കി പോയവരും എന്നെ പോലെ മറ്റു ചില്ലകളിലേക്ക് ചേക്കേറിയവരുമായ കുറെ മുഖങ്ങളുടെ അഭാവം എന്നിലെ സന്തോഷമെല്ലാം കെടുത്തിക്കളഞ്ഞു .
നോമ്പ് തുറക്കലും നമസ്ക്കാരവും എല്ലാം കഴിഞ്ഞു വണ്ടിയിൽ കയറിയപ്പോൾ അവിടുത്തെ മുതിർന്ന കാരണവരായ ഹാജിയാർ ഒരു വലിയ പൊതി പലഹാരം വണ്ടിയിൽ വെച്ചിട്ട് പറഞ്ഞു ''ഇന്നാടാ റൂമിൽ ഉള്ളവര്ക്കൊക്കെ കൊടുക്ക് ''.
നാലുവർഷം ഹാജിയാരുടെ കുക്കിങ്ങിന്റെ രുചി അനുഭവിച്ചതാണ് .
വണ്ടി സ്റ്റാർട്ട് ചെയിതു അവിടെന്നു നീങ്ങുമ്പോൾ മനസ്സിലുള്ളത് എന്തൊക്കെയോ അവിടെ വെച്ചെന്നൊരു തോന്നൽ.
പഴയ കമ്പനിയും സുഹ്ര്ത്തുക്കളെയും വിട്ടു പോന്നു പലതും നേടിയെങ്കിലും വിലപ്പെട്ടെത് എന്തോ അവിടെ നഷ്ട്ടപ്പെട്ടു പൊന്നെന്നു മനസ്സ് മന്ത്രിക്കുന്നു .
ഒന്നുമല്ല!! അവരുടെ നിഷ്കളങ്കമായ സ്നേഹം തന്നെ!!! .
അത് കൊടുത്താൽ ഇരട്ടി ലഭിക്കുന്ന വസ്തു ആണെന്ന യാഥാർത്ഥ്യം ഞാൻ തിരിച്ചറിയുന്നു .

No comments:
Post a Comment