Thursday, July 26, 2018

എന്‍റെ ഫൈസ് ബുക്ക് പോസ്റ്റുകള്‍ 18

വെക്കേഷൻ കഴിഞ്ഞു അച്ചായൻ സിങ്കപ്പൂരിൽ നിന്നും എത്തിയിട്ട് നാലഞ്ച് ദിവസം ആയിക്കാണും, ഫ്ളാറ്റിൻെറ വാതിൽ തുറന്ന് അകത്തോട്ട് കയറിയപ്പോൾ നല്ല ഒരൂ മസാലയൂടെ സ്മെൽ മൂക്കിലേക്ക് തുളച്ചു കയറി.

ഷൂ അഴിച്ചു വെച്ച് അകത്തോട്ട് കയറിയപ്പോൾ, അച്ചായൻ ഇരുന്ന് ചിക്കൻ ഫ്രൈ അടിക്കുന്നു.
''എന്താ അച്ചായ നല്ലമണമൊക്കെയുണ്ടല്ലൊ പെണ്ണും പിള്ളേടെ പുതിയ റസിപി ആണോ?''
എന്ന് ചോദിച്ചപ്പോൾ , 
അതെ, എന്ന് അർഥം വരുന്ന സ്വരത്തിൽ ഒന്ന് മൂളിക്കൊണ്ട് പറഞ്ഞു.
" ബഷീർക്കാ നിങ്ങളെ കുറച്ച് നേരം കാത്തു, വിശപ്പ് സഹിക്കാൻ വയ്യാതെയായപ്പോൾ ഞാനിങ്ങിരുന്നതേയുള്ളു".
പുതിയ എന്തെങ്കിലും ഐറ്റംസ് ഉണ്ടാക്കിയാൽ പുള്ളി ആദ്യം ടേസ്റ്റ് ചെയ്തു നോക്കുമെന്ന് അറിയാവുന്നത് കൊണ്ട് ഞാൻ പറഞ്ഞു, 
"സാരമില്ലച്ചായാ.....എനിക്കൊന്ന് കുളിക്കുകയും നിസ്കരിക്കുകയും ഒക്കെ ചെയ്യാനുണ്ട് നിങ്ങൾ കഴിക്ക്".
ഞാൻ കുളിയൊക്കെ കഴിഞ്ഞു കഴിക്കാൻ ഇരുന്നു .
അച്ചായൻ ബാത്റൂമിൽ നിന്ന് ഇറങ്ങി എൻെറ മുന്നിലൂടെ നടന്നു പോകുമ്പോൾ പറഞ്ഞു, "ആ, രണ്ട് പയ്യൻ മാർ കൂടി കഴിക്കാൻ ഉണ്ട് കേട്ടോ".
എൻെറ പ്ളൈറ്റിലെ ക്വോൺടിറ്റി കണ്ടിട്ടാണോ പുള്ളി അങ്ങനെ പറഞ്ഞത് എന്നൊരു സംശയം ഉണ്ടായത് കൊണ്ട് ഞാൻ ഒന്ന് കിച്ചണിൽ പോയി നോക്കി.
വറുത്തു വെച്ചിരിക്കുന്ന ചിക്കൻ കഷ്ണങ്ങൾ എണ്ണിനോക്കീ.
മുമ്മൂന്ന് പീസ് രണ്ട് പേരും എടുത്താലും ഒരു പീസ് ബാക്കി കാണും.
ഇനി ആ ഒരു പീസിന് വേണ്ടി അവർക്കിടയിൽ ഒരു ആശയകുഴപ്പം ഉണ്ടാവേണ്ടാ എന്ന് കരുതി ബാലൻസ് വന്ന ആ ഒരു പീസുകൂടി എടുത്ത് എൻെറ പ്ളൈറ്റിലേക്ക് ഇട്ടു.
മക്കളെ ഇതാണ് മാത്തമറ്റിക്സ് ക്ലാസിൽ നല്ലവണ്ണം ശ്രദ്ധിധിച്ചാൽ ഇങ്ങനെ യുള്ള പ്രതിസന്ധി ഘട്ടത്തിൽ പെട്ടെന്ന് ഒരു പരിഹാരം കാണാൻ കഴിയും.

Monday, July 16, 2018

എന്‍റെ ഫൈസ് ബുക്ക് പോസ്റ്റുകള്‍ 17

ഇന്നലേ വൈകീട്ട് നമസ്കാരം കഴിഞ്ഞു ഇറങ്ങുമ്പോള്‍ താമസിക്കുന്ന ബില്ടിങ്ങിനു അടുത്തുള്ള പള്ളിയിലെ മുത്തവ (മുസ്ലിയാര്‍) ഒരു ചിരിയും കുശലന്ന്വേഷണവും ഒക്കെ .
തെറ്റിദ്ധരിക്കേണ്ട ,റമളാന്‍ മാസത്തില്‍ മാത്രം പള്ളിയില്‍ പോകുന്നവര്‍ റമളാന് ശേഷം പള്ളിയില്‍ പോയാല്‍ ഉണ്ടാവുന്ന സിറ്റ്വേഷന്‍ ഒന്നും അല്ല .
കഴിഞ്ഞ ഒരുമാസം എന്നെ കാണാതെ, ഇന്നെലെ കണ്ടപ്പോഴുള്ള കുശലന്ന്വേഷണം ആയിരുന്നു .
നോമ്പിന് ഒരു മാസം ഞാന്‍ ഖാലിദിയ പാര്‍ക്കിനു അടുത്തുള്ള അറബികള്‍ താമസിക്കുന്ന ഏരിയയില്‍ ഉള്ള ഒരു പള്ളിയിലായിരുന്നു പോയിരുന്നത് .
അവിടെ നോമ്പ് തുറക്ക് അറബികള്‍ നല്ല സൗകര്യങ്ങള്‍ എല്ലാം ഏര്‍പ്പെടുത്തിയിരുന്നു
നോമ്പ് തുറക്കുകയും ചെയ്യാം ,രാത്രി കഴിക്കാനുള്ള ഭക്ഷണം അവിടെന്നു തരികയും ചെയ്യും ,സംഗതി വളരെ മഹനീയമായ കാര്യം തന്നെയായിരുന്നു .
ചുരുക്കി പറയുകയാണേല്‍ കഴിഞ്ഞ മാസം ആകെ ചിലവായത് 29ദിര്‍ഹം!!!!
നോമ്പ് തുറന്നു വരുന്ന വഴിയില്‍ ഉള്ള ഒരു കഫ്ട്ടീരിയയില്‍ നിന്നും ദിവസം ഒരു ചായ കുടിക്കും .
ദിവസം ഒരു ദിര്‍ഹം ചെലവ് .29 നോമ്പിന് 29ദിര്‍ഹം .
നോമ്പിന് പള്ളിയില്‍ നിന്ന് കിട്ടിയ ഫ്രൂട്സ് ഇനിയും ബാക്കിയുണ്ട് .
ഇനി കാര്യത്തിലേക്ക് കടക്കാം ,
ഇങ്ങനെയൊക്കെ മിച്ചം പിടിച്ചുണ്ടാക്കുന്ന കാശ് വീട്ടു ചിലവു കഴിഞ്ഞു ബാക്കി , ഇന്ത്യയിലെ ബാങ്കില്‍ ഡെപ്പോസിറ്റ് ചെയ്യാറാണ് പതിവ് .
ഇപ്പോള്‍ കേള്‍ക്കുന്നു ബാങ്കില്‍ നിന്ന് കാശ് പിന്‍വലിക്കുന്നതിന് സര്‍വ്വീസ് ചാര്‍ജ്ജ് കൊടുക്കണം എന്ന് .
എനിക്ക് ഒരു ഐഡിയ തോന്നുന്നു ,
നിങ്ങള്‍ അഭിപ്രായം പറയണം .
ഇവിടെന്നു കിട്ടുന്ന കാശ് അത്യാവശ്യം വീട്ടു ചിലവിനുള്ളത് ഹുണ്ടി ആയി അയക്കുക ,
മിച്ചം വരുന്നത് ഇവിടെ ഡെപ്പോസിറ്റ് ചെയ്യുക .
ഹുണ്ടി അയക്കുമ്പോള്‍ പെട്ടെന്ന് വീട്ടില്‍ പണം കിട്ടും .
അതായത് വീട്ടില്‍ കാശ് കിട്ടിയതിനു ശേഷം ഇവിടെ കാശ് കൊടുത്താല്‍ മതി.
 അതും അവരിവിടെ വന്നു കളക്റ്റ് ചെയ്യുകയും ചെയ്യും നല്ല റേറ്റും . ബെസ്റ്റ് സര്‍വ്വീസ് ആണ് .
നോട്ടു നിരോധനം ഏര്‍പ്പെടുത്തിയ കാലത്ത് നാട്ടില്‍ ബാങ്കിലിട്ട കാശെടുക്കാന്‍ ജനങ്ങള്‍ ബാങ്കിലും എ ടി എമ്മിലും ക്യൂ നില്‍ക്കുമ്പോള്‍ ഹുണ്ടിക്കാര്‍ വളരെ കൃത്യമായി കാശ് വീടുകളില്‍ എത്തിച്ചിരുന്നു .
അതും തൊട്ടു തലേ ദിവസം ഇറങ്ങിയ പുതിയ രണ്ടായിരത്തിന്റെ നോട്ട് .
ഇവിടെ ബാങ്കില്‍ ഡെപ്പോസിറ്റ് ചെയ്യുന്ന കാശിനു പിന്നീട് പിന്‍വലിക്കുമ്പോള്‍ രൂപയുടെ മൂല്ല്യം കുറയുന്നതിനു അനുസരിച്ച് കൂടുതല്‍ കാശു കിട്ടുകയും ചെയ്യും .
ഇനി ഒരു നട്ടപ്പാതിരക്കു മറ്റാള്‍ ഊര് തെണ്ടലൊക്കെ കഴിഞ്ഞു വന്നു, ''മേരെ ദേഷ് വാസിയോം.... ഞാന്‍ നിങ്ങളെ എന്‍ ആര്‍ ഇ അക്കൌണ്ട് എല്ലാം മരവിപ്പിച്ചിരിക്കുന്നു'' എന്ന് പറഞ്ഞാല്‍ ,
ഒന്ന് പോടാ പുല്ലേ... എന്‍റെ കാശ് അബുധാബിയില്‍ സുരക്ഷിതമാണ് എന്ന് അന്‍പത്താറു ഇഞ്ചു നെഞ്ചും വിരിച്ചു നമുക്കും പറയാമല്ലോ !! 
നിങ്ങളുടെ ഒക്കെ അഭിപ്രായം എന്താ ?

Saturday, July 14, 2018

എന്‍റെ ഫൈസ് ബുക്ക് പോസ്റ്റുകള്‍ 16

തിരൂരില്‍ നിന്നും എന്റെ വീട്ടിലേക്കു പോകുന്ന വഴിയില്‍ ആണ് ഒരു ബീവറേജ് ഉള്ളത് .ചുറ്റുപാടുകളിലെ പല മദ്യ ശാലകളും അടച്ചത് കാരണം അവിടെ ഭയങ്കര തിരക്കാണ് .
പലപ്പോഴും പോലീസ് എത്തിയാണ് ട്രാഫിക് നിയന്ത്രികുന്നത് .
ഈ റോഡിലൂടെ രോഗികളുമായി പോകുന്നവര്‍ക് വലിയ ബുദ്ധുമുട്ടാണ് ചില സമയങ്ങളില്‍ .
ഒന്ന് രണ്ടു ബീവറേജ് ഔട്ട്‌ലെറ്റുകള്‍ കൂടി തിരൂരില്‍ വരികയാണെങ്കില്‍ തിരക്കൊഴിവാക്കി ജനങ്ങള്‍ക്ക്‌ ഉണ്ടാവുന്ന ബുദ്ധിമുട്ട് ഒഴിവാക്കാമായിരുന്നു .
കള്ളു കുടിക്കുന്നവര്‍ കുടിക്കട്ടെ .
അവര്‍ക്ക് യഥേഷ്ടം ബാറുകള്‍ തുറന്നു കൊടുക്കട്ടെ .
കുടിക്കാത്തവര്‍ക്ക് എന്തിനാ ഇത്ര ബുദ്ധിമുട്ട് .
കൂലിപ്പണിക്ക് പോകുന്നവരും ,ക്യൂ നില്‍ക്കല്‍ ഒരു കൂലിപണി ആയി സ്വീകരിച്ചവരും ആണ് ബീവറേജ്നു മുന്നില്‍ ക്യൂ നില്‍ക്കുന്നത് .
പിന്നെ ഇതിലെ രാഷ്ട്രീയം .
ഞാന്‍ കണ്ടിട്ടുള്ളത് ,കൂടുതല്‍ കുടിയന്മാരും സീ പി എം നോപ്പമാണ് .അതായിരിക്കും മറ്റുള്ളവര്‍ക്ക് ഇത്ര എതിര്‍പ്പ് .
കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ മദ്യം നിഷിദ്ധമാണോ എന്നറിയില്ല .ഇനി നിഷിദ്ധമാല്ലെങ്കില്‍ അവര്‍ക്കതൊരു വിഷയവും അല്ല .
ചിലരുടെ പേജില്‍  വളരെ മോശം പോസ്റ്റുകള്‍ കാണുന്നു .
''കള്ളു ചെത്തുകാരന്റെ മകന്‍ കുലുക്കി സര്‍ബത്ത് കൊടുക്കുമോ'' എന്നൊക്കെയാണ് പരാമര്‍ശം ,
ഇതൊക്കെ മോശമാണ് .ഇങ്ങനെയൊന്നും അവഹേളിക്കരുത് .
എന്റെ വ്യക്തിപരമായ അഭിപ്രായം .
യഥേഷ്ടം ബാറുകളും മദ്യ ഷാപ്പുകളും അനുവദിച്ചു കള്ളുകുടിയന്മാര്‍ക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ സര്‍ക്കാര്‍ തീര്‍ത്ത്‌ കൊടുക്കണം എന്നാണു .
അവരും നികുതിദായകരായ പൌരന്മാര്‍ ആണ് ,ഒരു പക്ഷെ നമ്മേക്കാള്‍ കൂടുതല്‍ നികുതി കൊടുക്കുന്നവര്‍ .
കുടിയന്മാരെ ........
നിങ്ങള് കുടിക്ക്
സര്‍ക്കാര്‍ കൂടെയുണ്ട് .
ഞാനും .




സമയം അഞ്ചു മണി ആയെങ്കിലും അബുദാബി ടൌണിൽ ചൂടിനു ഒരു കുറവും ഇല്ല .
എയർപോർട്ട് റോഡിലെ ജവാസാത്ത് സിഗ്നലിൽ പച്ച ലൈറ്റ് കത്തുന്നതും പ്രതീക്ഷിച്ചു നില്ക്കുകയായിരുന്നു . യാദ്രശ്ചികമായി ബാക്ക് വ്യൂ മിററിലേക്ക് നോക്കിയപ്പോൾ ഒരു മോട്ടോർ ബൈക്ക് കാരാൻ വന്നു ബ്രൈക് ചെയിതു നിന്ന് എന്റെ വണ്ടിയുടെ പിറകിൽ കൈവെച്ചു നില്ക്കുന്നു .ബാലന്സ് ചെയ്യാൻ വേണ്ടി കൈ വെച്ചതാണ് പാവം ചൂടത്തു ബൈക്ക് ഓടിച്ചു ക്ഷീണിച്ചിരിക്കുന്നു .ഏതോ റെസ്റ്ററെന്റിലെ ഡെലിവറി ബോയ്‌ ആണ് .
ജോലിയുടെ പേരില് ബോയ്‌ എന്നുണ്ടെങ്കിലും മുഖത്ത് നല്ല പ്രായം തോന്നിക്കുണ്ട് .ശീതീകരിച്ച മുറിയിൽ ഇരുന്നു ഹോട്ടലിലേക്ക് ഒര്ദർ കൊടുക്കുമ്പോൾ നാം അറിയുന്നില്ല ബർഗറും സാന്ടുവിച്ചുവുമായി വരുന്ന ഡെലിവറി ബോയിയുടെ കഷ്ടപ്പാടുകൾ .
അന്തരീക്ഷത്തിലെ ചൂടിനും ഹുമിടിറ്റിക്കുംപുറമേ വാഹനങ്ങളുടെ ചൂടും പുകയും എല്ലാം സഹിച്ചു നഗരത്തിലൂടെ ഓടി മറയുന്ന ഡെലിവറി ബോയി, അവന്റെ കുടുംപത്തിനെ കരകയറ്റാൻ പെടുന്ന പാട് തെല്ലൊന്നുമല്ല .
ഗ്രീൻ ലൈറ്റ് കത്തിയപ്പോൾ അവനെ മനസ്സിലെ ഒരു കോണിൽ ഇട്ടു ഞാൻ യാത്ര തുടർന്നു.
എല്ലാ പ്രവാസികളുടെയും അവസ്ഥ ഇതൊക്കെ തന്നെയാണ് .


Friday, July 6, 2018

എന്‍റെ ഫൈസ് ബുക്ക് പോസ്റ്റുകള്‍ 15

ഞാന്‍ കണ്ടിടത്തോളം പ്രവാസികളായ മുസ്ലിം സുഹ്ര്‍ത്തുക്കളില്‍ ഭൂരിഭാഗവും ,വളരെ സൂക്ഷ്മതയോടെ ഇസ്ലാമിക ജീവിത ചര്യകള്‍ പിന്തുടരുന്നവരാണ് .
നമസ്കാരം, നോമ്പ്, സക്കാത്ത് ,......തുടങ്ങി എല്ലാ കാര്യങ്ങളിലും സൂക്ഷ്മത ഉള്ളവര്‍ .
വളരെ കുറച്ചു പേരെ അതിനോരപവാതമായി ഞാന്‍ കണ്ടിട്ടുള്ളൂ .
എന്നാലും നോമ്പ് കാലത്തും അല്ലാത്തപ്പോഴും കേരളത്തിലെ മൌലവിമാര്‍ സ്ഥിരമായി ഈ മലയാളി മുസ്ലിങ്ങളെ ഉദ്ധരിക്കാന്‍ എന്തുകൊണ്ട് ഗള്‍ഫിലേക്ക് വണ്ടി കയറുന്നു? .
നാട്ടിലെല്ലാവരും നന്നായോ ?.




ഇന്നലെ ജോണിച്ചന്‍ വരുമ്പോള്‍ ഒരു വലിയ സ്രാവും കൊണ്ടാണ് വന്നത് .എല്ലാമീനുകളും ഞാന്‍ വെട്ടി ക്ലീന്‍ ചെയ്യുമെങ്കിലും  സ്രാവിന്റെ കാര്യത്തില്‍ ചെറിയ മടിആണ് .
അങ്ങിനെ അച്ചായന്‍ മീന്‍ ക്ലീന്‍ ചെയിതു കറി വെച്ച് ഞങ്ങളെല്ലാവരും കഴിച്ചു .
ഉറങ്ങാന്‍ കിടക്കുമ്പോള്‍ അച്ചായന്‍ പറയുവാ , ബഷീര്‍ക്കാ ആ സ്രാവ് മുറിച്ചപ്പോള്‍ അതിന്റെ വയറ്റിനകത്ത് മൂന്നു കുഞ്ഞുങ്ങള്‍ . 

വലിയ നഷ്ടമായി മൂന്നും കൂടി ഏകദേശം അരക്കിലോക്ക് മുകളില്‍ കാണും .
വല്ല്യ നഷ്ടമായി എന്ന് പറഞ്ഞു സങ്കടപ്പെട്ടു ..

ഞാന്‍ പറഞ്ഞു, അച്ചായാ സമാധാനിക്കു.... ഗര്‍ഭിണിയായ ഭാര്യയെ നഷ്ടപ്പെട്ട ആണ്‍ സ്രാവിന്റെ അത്രയൊന്നും വരില്ല നമ്മുടെ നഷ്ടം .
സ്വന്തം കുഞ്ഞുങ്ങളുടെ മുഖം ഒരു നോക്ക് കാണാന്‍ പോലും കഴിയാതെ കടലില്‍ അലഞ്ഞു നടക്കുന്നുണ്ടാവും  പാവം ആണ്‍സ്രാവ് !!!!!!.

Monday, July 2, 2018

എന്‍റെ ഫൈസ് ബുക്ക് പോസ്റ്റുകള്‍ 12

മോട്ടോര്‍ വാഹനങ്ങളില്‍ പുതിയ സംവിധാനങ്ങള്‍ ഒരുക്കിയുള്ള മറ്റങ്ങള്‍ എല്ലാം വളരെ പെട്ടന്നാണ് മാറി വരുന്നത് .
ഒരിക്കല്‍ പഴയ അര്‍ബാബ് അല്‍ഐന്‍ , ഇ എം സി യില്‍ നിന്നും പുതിയ മോഡല്‍ മെഴ്സിടെസ് വാങ്ങിച്ചു .
പേപ്പര്‍ വര്‍ക്കുകള്‍ തീരാന്‍ സമയം എടുക്കും എന്ന് കമ്പനിയില്‍ നിന്നും പറഞ്ഞപ്പോള്‍ , എന്നോട് നീ ബുധനാഴ്ച റാസല്‍ഖൈമയിലേക്ക് വരുമ്പോള്‍ കൊണ്ടെന്നാല്‍ മതി എന്ന് പറഞ്ഞു , പുള്ളി എന്റെ വണ്ടിയും കൊണ്ട് റാസല്‍ഖൈമയിലേക്ക് പോയി . 
അക്കലാത്തു വ്യാഴം വെള്ളി ദിവസങ്ങളില്‍ ആണ് യൂ എ ഇ യില്‍ സര്‍ക്കാര്‍ അവധി .
അപ്പോള്‍ രണ്ടു ദിവസം റാസല്‍ഖൈമയിലെ പഴയ കൂട്ടുകാരുടെ കൂടെ ആണ് അവധി ആഘോഷിക്കാറ് .
ഞാന്‍ പുതിയ വണ്ടി എടുത്തു തവാം ഹോസ്പ്പിറ്റലിന്റെഅടുത്തു പാര്‍ക്ക് ചെയിതു നേരെ കുല്ലിയ (കോളേജ് )ല്‍ കയറി കുറച്ചു പേപേഴ്സ് കൊടുക്കാനുള്ളത് കൊടുത്ത് തിരിച്ചു വണ്ടിയുടെ അടുത്തു എത്തിയപ്പോള്‍ വണ്ടിയുടെ രണ്ടു സൈഡ് മിററുകളും ആരോ ഫോള്‍ഡ്‌ ചെയിതു വെച്ചിരിക്കുന്നു .
ഹോസ്പ്പിറ്റലലേക്ക് സന്ദര്‍ശകര്‍ കൊണ്ടുവരുന്ന ഗിഫ്റ്റുകള്‍ കൊണ്ടുപോകുന്ന ബംഗാളികള്‍ കണ്ണാടി മടക്കി വെച്ചതാവും എന്ന് കരുതി ഞാന്‍ രണ്ടു കണ്ണാടിയും നിവര്‍ത്തി വെച്ചു .
 

കണ്ണാടി നിവര്‍ത്തുമ്പോള്‍ ക്ര്ര്ര്ര്ര്ര്ര്ര്‍ .....എന്നൊരു ശബ്ദം കേട്ടു , 
ഹും.... പുതിയതായത്‌ കൊണ്ടായിരിക്കും, എന്ന് കരുതി .
ഭക്ഷണം കഴിക്കാനായി താമസിക്കുന്ന വില്ലയില്‍ എത്തി.
വണ്ടിയില്‍ നിന്നും ഇറങ്ങി ലോക്ക് ബട്ടന്‍ അടിച്ചപ്പോള്‍ സൈഡ് മിറ റിലെ ലൈറ്റ് ഒന്ന് മിന്നി മിറര്‍ താനേ പതിയെ പതിയെ മടങ്ങി വരുന്നു .


ഞാന്‍ വണ്ടി ഒന്ന് കൂടെ ഓണ്‍ ചെയിതു ഗ്ലാസ് നിവരുന്നു .
 

അപ്പോഴാണ്‌ മനസ്സിലായത്‌ വണ്ടി ലോക് ചെയ്യുമ്പോള്‍ സൈഡ് ഗ്ലാസ് ഓട്ടോമാറ്റിക് ആയി മടങ്ങുകയും ഓണ്‍ ചെയ്യുമ്പോള്‍ നിവരുകയും ചെയ്യുന്ന സിസ്റ്റം ആ വണ്ടിയില്‍ ഘടിപ്പിച്ചിട്ടുണ്ടെന്നു .

ഭാഗ്യത്തിന് നേരെത്തെ ഗ്ലാസ് പിടിച്ചു നിവര്‍ത്തിയപ്പോള്‍ കേടൊന്നും പറ്റിയില്ല .
>അബദ്ധങ്ങള്‍ ഇനിയും ഉണ്ട് കാത്തിരിക്കുക<