ഇടയ്ക്കിടയ്ക്ക് എനിക്ക് പറ്റിയ അബദ്ധങ്ങൾ ബ്ലോഗിലും ഫൈസ് ബുക്കിലും പോസ്റ്റ് ചെയ്യുന്നത് കൊണ്ട് ,
''എന്താ ബഷീർക്കാ എപ്പോൾ അബദ്ധങ്ങൾ ഒന്നും പറ്റാറില്ലേ ?'' , എന്ന് ചിലർ മെസ്സേജിൽ ചോദിക്കുന്നു .
എന്നാ പിന്നെ കുറച്ചു വർഷങ്ങൾക്കു മുമ്പ് പറ്റിയ ഒരബദ്ധം നിങ്ങളുമായി പങ്കു വെക്കാം
ഗള്‍ഫിലെ റേഡിയോയില്‍ പരസ്യം ചെയ്യുന്നവര്‍ക്കു അവരുടെ അത്ര വിവരമേ കേള്‍ക്കുന്നവര്‍ക്ക് ഒള്ളൂ എന്ന് തോന്നും ചില പരസ്യങ്ങള്‍ കേട്ടാല്‍ .ചിലപ്പോഴൊക്കെ എത്ര വല്യ ബുദ്ധിമാന്മാരും ഇവരുടെ ചതിക്കുഴിയിൽ വീഴുകയും ചെയ്യും .
ഇവര്‍ വളരെ മോശം ചൈന നിര്‍മിത സാധനങ്ങള്‍ ഇല്ലാത്ത മേന്മകള്‍ പറഞ്ഞു മലയാളികളെ കൊണ്ട് വാങ്ങിപ്പിക്കുന്നു . അധിക കാലം ഈട് നില്‍ക്കാത്ത ഈ വസ്ത്തുക്കള്‍ നമ്മള്‍ നാട്ടില്‍ കൊണ്ട് പോയി ഒന്നോ രണ്ടോ മാസത്തെ ഉപയോഗത്തിന് ശേഷം ഈ സാധനം അലക്ഷ്യമായി വലിച്ചെറിയുന്നു .ഇത് ഗുരുതരമായ പാരിസ്ഥിക പ്രശ്നങ്ങള്‍ക്ക് കാരണമാകും ,
ഈ പോക്ക് പോയാല്‍ കേരളം ചൈനീസ് ഇലക്ട്രോണിക് സാധനങ്ങളുടെ ശവപ്പറമ്പ് ആയി മാറും .
കഴിഞ്ഞ തവണ നാട്ടില്‍ പോകുമ്പോള്‍ എന്റെ സുഹ്രത്ത് സലിംക്കയോട് യാത്ര പറഞ്ഞപ്പോള്‍ അദ്ധേഹം പറഞ്ഞു.
''നിങ്ങള്‍ പോകുമ്പോള്‍ എനിക്കൊരു സാധനം കൊണ്ട് പോകാന്‍ ഉണ്ട്''.
എന്താണ് എന്ന് ചോദിച്ചപ്പോള്‍ അദ്ധേഹം പറഞ്ഞു, ''ഒരു എമര്‍ജെന്‍സി ലൈറ്റ് ആണ്''.
ഞാന്‍ പറഞ്ഞു, '' വാങ്ങിച്ചോളൂ ,എനിക്കും വേണം ഒരെണ്ണം ഏതായാലും പുതിയ വീട്ടില്‍ താമസമാക്കുകയല്ലെ, വാങ്ങിക്കുമ്പോള്‍ പറയണം''.
രണ്ടു ദിവസത്തിനു ശേഷം സലിംക്ക വിളിക്കുന്നു .''ഞാന്‍ ഐക്കാട് സിറ്റിയില്‍ ഉണ്ട് ഇവിടെ ഒരു സൂപ്പര്‍ മാര്‍ക്കെറ്റില്‍ എമര്‍ജെന്‍സിക്ക് ഓഫെര്‍ ഉണ്ട് ഒരു ടോര്‍ച്ചു ഫ്രീ കിട്ടും''
'
ഞാന്‍ ചോദിച്ചു, ''സാധനം നന്നാവുമോ ?''
സലിംക്ക ; ''നല്ല സാധനം ആണ് മിസ്റ്റെർ ലൈറ്റ് ആണ് കമ്പനി'' .
എനിക്കാണെങ്കില്‍ ഇത്തരം വസ്തുക്കളെ പറ്റി ഒരു ഐഡിയ യും ഇല്ലാത്തത് കൊണ്ട് ഞാന്‍ പറഞ്ഞു , '';നിങ്ങള്‍ വാങ്ങിക്കുന്നുണ്ടെങ്കില്‍ എനിക്കും വാങ്ങിച്ചോളൂ ''.
നാട്ടിലെത്തി രണ്ടാഴ്ച ആയിക്കാണും ഒരു ദിവസം രാത്രി ഇഷാ നമസ്ക്കാരത്തിനു പള്ളിയില്‍ പോയപ്പോള്‍ ഈ ടോര്‍ച്ചും കൊണ്ടാണ് പോയത്.
ടോര്‍ച് കയ്യില്‍ ഉണ്ടല്ലോ എന്നദൈര്യത്തില്‍ നമസ്ക്കാരത്തിനു ശേഷം പള്ളിയുടെ വരാന്തയില്‍ ഇരുന്നു ,
പള്ളിയിലെ മൌലവിയും കൂട്ടുകാരും ആയി കുറച്ചു നേരം സംസാരിക്കാം എന്ന് കരുതി ഇരുന്നതാണ് .നാട്ടിലായിരുന്ന കാലത്തുള്ള ഒരു ശീലം ആണ് അത് .
എന്റെ വീടിനടുത്ത് കൂടെ പോകുന്നവര്‍ വരുന്നില്ലെ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു ''ഇല്ല ഞാന്‍ കുറച്ചു കഴിയും എന്റെ അടുത്തു ടോര്‍ച്ചു ഉണ്ട്, നിങ്ങൾ പോയിക്കോളൂ '' എന്ന് കുറച്ചു അഭിമാനത്തോടെ പറഞ്ഞു .
കുറച്ചു കഴിഞ്ഞു എല്ലാവരും പള്ളിയില്‍ നിന്നിറങ്ങിയപ്പോള്‍ ഞാനും ഇറങ്ങി.
പള്ളിയുടെ ഇടവഴിയില്‍ ഇരുട്ട് ഉള്ളിടത്ത് എത്തിയപ്പോള്‍ ടോര്‍ച്ചു എടുത്തു.ആഹാ നല്ല ലൈറ്റ് കാശ് മുതലായി എന്ന് മനസ്സിൽ ഓർത്തു .
.രണ്ടു മൂന്നു പ്രാവശ്യം മിന്നിച്ചു നടന്നു.
കുറച്ചു കഴിഞ്ഞപ്പോള്‍ ടോര്‍ച്ചിനു ഒരു മങ്ങല്‍ ,
അൽപ സമയം കഴിഞ്ഞപ്പോള്‍ തീരെ വെളിച്ചം ഇല്ല !!,
പിന്നെ കത്താതെയായി . എന്ത് പറ്റി ?!!
ചാര്‍ജു ചെയിതിരുന്നതാണ്, വീട്ടില്‍ നിന്നും ഞാനിറങ്ങുംപോള്‍ ആണ് പ്ലുഗ്ഗില്‍ നിന്നുമെടുത്തത്.!!.
നല്ല ഇരുട്ടും, പോരാത്തതിന് പള്ളിയില്‍ ഇരുന്നു കഥ പറയുന്ന കൂട്ടത്തില്‍ ഞാന്‍ പോകുന്ന വഴിയില്‍ വെച്ച് എന്റെ നാട്ടിലെ പാമ്പ് പിടുത്തക്കാരന്‍ ബാക്കുട്ടി ഒരു മൂര്‍ക്കനെ പിടിച്ച കഥ ഒരു സ്നേഹിതന്‍ പറഞ്ഞിരുന്നു.
പടച്ചോനെ..........!!!!!!!! ആ മൂര്‍ക്കന്റെ തുണ ഇവിടെയൊക്കെ കാണും.
എന്റെ മുട്ട് വിറക്കാന്‍ തുടങ്ങി, ഒറ്റയ്ക്ക് അവിടെന്നു നടക്കാൻ പേടി , ഞാന്‍ അവിടെയുള്ള മതിലില്‍ കയറി ഇരുന്നു ആരെങ്കിലും വരുന്നത് വരെ ഇരിക്കാം എന്ന് കരുതി .
കുറച്ചു കഴിഞ്ഞപ്പോള്‍ അങ്ങാടിയിൽ ചായക്കട നടത്തുന്ന ഹംസാക്കയുടെ മക്കള്‍ കട പൂട്ടി വരുന്നത് കണ്ടു ,
ഹാവൂ സമാധാനമായി അവര്‍ എന്റെടുത്ത് എത്തിയപ്പോള്‍ ഹംസാക്കയുടെ മൂത്ത മകൻ അലി ചോദിച്ചു ''എന്താണ് ഇരുട്ടത്ത് ഇവിടെ നില്‍ക്കുന്നത് ?''.
ഞാന്‍ പറഞ്ഞു, ''എന്റെ കൂടെ ഹുസൈന്‍ ഉണ്ടായിരുന്നു, അവന്‍ ഇതാ... ഇപ്പൊ ..അങ്ങ് പോയുള്ളൂ ഞാന്‍ നിങ്ങളുടെ വെളിച്ചം കണ്ടപ്പോള്‍ നിന്നതാണ് ''.
അപ്പോള്‍ ഹംസാക്കാന്റെ മൂത്ത മകന്‍ അലി ഒരു ശാസന സ്വരത്തില്‍, ''രാത്രി ഇതിലൂടോന്നും വെളിച്ചം ഇല്ലാതെ വരരുത് നല്ല മൂത്ത ഇനം ഇഴ ജന്തുക്കൾ ഉള്ള സ്ഥലമാണ് ''!!
പടച്ചോനെ ..........!! തടി ഒന്ന് വിറച്ചു , പേടിച്ചു അടി വസ്ത്രം നനഞ്ഞോ എന്നൊരു തോന്നല്‍, ''ങും'' എന്ന് ഒന്ന് മൂളി കൊണ്ട് അലിയുടെ പിറകെ നടന്നു .
ഒരു മിസ്റ്റെര്‍ ലൈറ്റ് എന്നെ നാണം കെടുത്തി .!!!!!!!!
ഹഹ്ഹ രസകരമായി എഴുതിയല്ലോ...! ആശംസകള്‍ ചേട്ടാ...!
ReplyDeleteഅബദ്ധങ്ങൾ അപ്പൊ കൂടെപ്പിറപ്പ് ആണല്ലേ..
ReplyDelete