Tuesday, December 30, 2014
Thursday, December 18, 2014
കലിപ്പ് തീരുന്നില്ലാ ........
തിരൂർ
സെൻട്രൽ തിയറ്ററിൽ 1921 എന്നാ സിനിമ കളിക്കുന്ന സമയത്താണ് വീടിന്റെ
തൊട്ടടുത്തു ആലിങ്ങൽ എന്നാ സ്ഥലത്ത് വയള് (മത പ്രസംഗം ) നടക്കുന്നത് .നല്ല
സമയം!!!!!!!!!!! ഞാനും സുലൈമാനും വയളിനു എന്ന് വീട്ടിൽ പറഞ്ഞു സിനിമക്ക്
പോകാൻ തീരുമാനിച്ചു .ടൌണിലേക്ക് അല്ലെ പോകുന്നത് അപ്പോൾ തിരിച്ചു പോരുമ്പോൾ
നാട്ടപ്പാതിരയാവും അത് കൊണ്ട് കൂട്ടിനു ഞങ്ങളുടെ സ്നേഹിതൻ ദാസനെയും
കൂട്ടി .
ഞങ്ങൾ തിയറ്ററിൽ എത്തിയപ്പോൾ തിയറ്ററിൽ വൻ തിരക്ക് . ടിക്കറ്റ് കൊടുത്ത് തുടങ്ങി അൽപ്പ സമയത്തിനകം തന്നെ ഹൌസ് ഫുൾ ആയി .ബ്ളാക്ക് ടിക്കറ്റ് വിൽക്കുന്നവരും സിനിമാശാലയിലെ ജോലിക്കാരും തമ്മിലുള്ള ഒത്തുകളി ആയിരുന്നു .അങ്ങിനെ ബുദ്ധിമുട്ടി ഇപ്പൊ കാണേണ്ട എന്ന് കരുതി ഞങ്ങൾ തിരിച്ചു പോന്നു .
ഞങ്ങൾ നേരെ വയള് സ്ഥലത്തേക്കാണ് പോയത് .സിനിമക്ക് കരുതിയ കാശ് കൊണ്ട് ഓംലറ്റും ബ്രഡും കഴിച്ചു .ദാസനുണ്ടല്ലോ കൂടെ, വയള് തുടങ്ങിയിരിക്കുന്നു, ഇനി എന്ത് ചെയ്യും?! എന്നാലോചിച്ചു നിൽക്കുമ്പോൾ ദാസാൻ പറഞ്ഞു , കുഴപ്പമില്ല നമുക്ക് കുറച്ചു വയള് കേട്ടിട്ടു പോകാം ഇപ്പൊ വീട്ടില്‍ ചെന്നു അമ്മയെ വിളിച്ചാൽ ചേട്ടൻ അറിയും ചേട്ടന്റെ കല്യാണം ഇപ്പൊ അടുത്തല്ലേ കഴിഞ്ഞത്, ചേട്ടൻ ഉറങ്ങാൻ വൈകും ..കുറച്ചു കൂടി കഴിഞ്ഞു പോയാൽ ചേട്ടൻ ഉറങ്ങും .അപ്പൊ അമ്മയെ വിളിച്ചാൽ അമ്മ വാതിൽ തുറന്നു തരും ..നല്ല ഐടിയ!!!
ഞങ്ങൾ കുറച്ചു വയള് കേട്ടു വീട്ടിലെത്തി ,പിറ്റേന്നു രാവിലെ മൂന്നു പേരും പതിവ് പോലെ ദാമോദരേട്ടന്റെ ചായപ്പീടികയിൽ എത്തി ..ചായ കുടിക്കുന്നതിനിടയിൽ ദാസൻ പറയുകയാണ് , ഇന്നലെ മുസ്ലിയാർ സ്വർഗ്ഗ ,നരകത്തെ കുറിച്ച് പ്രസംഗിച്ചത് കേട്ടു കൊണ്ട് കിടന്നത് കൊണ്ടാണെന്ന് തോന്നുന്നു ഞാൻ ഇന്നലെ മരിച്ചു പോയത് സ്വപ്നം കണ്ടു .
ഞാൻ ചോദിച്ചു, എന്താണ് കണ്ടത് ?.
ദാസൻ തുടരുകയാണ് , ഞാൻ മരിച്ചു ചെന്നപ്പോൾ ദൈവം പറഞ്ഞു ദാസാ നിന്നെ സ്വർഗത്തിൽ വിടാനാണ് ഉദ്ധേശിക്കുന്നത് .അത് കൊണ്ട് നീ സ്വർഗത്തിലേക്ക് പൊയിക്കൊ!!!!!!.ഞാൻ നോക്കുമ്പോൾ സ്വർഗം 3 കി. മി . എന്നാ ബോർഡു കണ്ടു ..ഹാവൂ എന്റെ ഓട്ടോ റിക്ഷ അപകടത്തിൽ പെട്ട് ആയിരുന്നു ഞാൻ മരിച്ചത് അതുകൊണ്ട് ഓട്ടോയും കൂടെ ഉണ്ടായത് നന്നായി .സ്വർഗത്തിൽ പെട്ടന്ന് എത്താമല്ലോ !! ഞാൻ ഓടോ തിരിക്കാൻ റിവേഴ്സ് ഗിയറിട്ട് പിറകിലേക്ക് നോക്കിയപ്പോൾ മിലിട്ടറിയിൽ നിന്നും റിട്ടയർ ആയ നമ്മുടെ കുഞ്ഞപ്പേട്ടൻ നില്ക്കുന്നു . എന്താ കുഞ്ഞാപ്പേട്ടാ ഇവിടെ നില്ക്കുന്നത് എന്ന് ചോദിച്ചപ്പോൾ കുഞ്ഞപ്പേട്ടൻ പറഞ്ഞു ,എടാ ദാസാ എനിക്കിപ്പോൾ ഇവിടെയാണ് ജോലി .ഇവടെ എന്ത് ജോലി ആണെന്ന് ചോദിച്ചപ്പോൾ നരകത്തിലെ സെക്യൂരിറ്റി ആണെന്ന് പറഞ്ഞു . അപ്പോൾ ഞാൻ കരുതി ഏതായാലും വന്നതല്ലേ നരകം ഒന്ന് കാണാം .കുഞ്ഞപ്പെട്ടനോട് ആവശ്യം അറിയിച്ചപ്പോൾ എന്നാൽ വണ്ടി എടുക്കു നീ സ്വർഗത്തിൽ പോകുന്ന വഴിയിൽ തന്നെയാണ് നരകവും ,ഞാൻ ഡ്യൂട്ടിക്ക് പോകുവാൻ ബസ് കാത്തു നില്ക്കുകയാണ് ..അങ്ങിനെ ഞാൻ കുഞ്ഞപ്പെട്ടനെയും കൂട്ടി നരകത്തിനു മുന്നിലെത്തി .ഒരു വലിയ ഗൈറ്റു കണ്ടു ,അവിടെ ഒരു സെക്യൂരിറ്റിക്കാരൻ നില്ക്കുന്നുണ്ട് ,കുഞ്ഞെപ്പെട്ടാൻ ധരിച്ചിരിക്കുന്ന അതെ യൂണിഫോം തന്നെയാണ് അയാളുടെതും . ഞാൻ ഗൈറ്റിനു മുന്നിലെത്തി ,കുഞ്ഞപ്പേട്ടൻ ഗൈറ്റിന്റെ ഒരു അരികിലായുള്ള സിനിമാ ഹാളിലെ ടിക്കറ്റ് കൊടുക്കുന്ന ദ്വാരം പോലുള്ള ഒരു ദ്വാരം കാണിച്ചു തന്നു അതിലൂടെ നരകം നോക്കി കണ്ടോ എന്ന് പറഞ്ഞു .
ഞാൻ നരകത്തിലേക്ക് നോക്കുമ്പോൾ അവിടെ ,ഇലക്ട്രിക്‌സിറ്റി ഓഫീസിലെ രാധാകൃഷ്ണൻ ,വേണു, മുകുന്ദൻ ,ഹുസൈൻ ,അയ്യപ്പൻ. താലൂക് ഓഫീസിലെ ബാലൻ സാർ . ഭാസ്കരൻ, മുനിസിപ്പാലിറ്റിയിലെ സൈദലവി ,എൻജിനീയർ മാധവൻ, കുറച്ചു കൂടി അകലേക്ക് നോക്കിയപ്പോൾ അവിടെ ആർ ടി ഓ ഓഫീസിലെ ജീവനക്കാരുടെ ഒരു വലിയ കൂട്ടം .എം വി ഐ മോഹന ദാസ് ,എ എം വി ഐ ജേക്കബ് .പ്യൂണ്‍ ഇബ്രാഹീം കൂടാതെ ആർ ടി ഓ ഓഫീസിലെ ഏജന്റുമാരായ അബൂബക്കർ ,അസീസ് എന്നിവരെയും കണ്ടു .. എല്ലാവരുടെയും പാതി തീ പിടിച്ചു വെന്ത രൂപത്തിൽ ആണ് .ഇത് കണ്ടപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്ന സെക്യൂരിറ്റിയോട് ചോദിച്ചു ,ഇതെന്താ ഇവിടെ സർക്കാർ ഉദ്യോഗസ്ഥർ മാത്രം ?. അപ്പോൾ അയാൾ പറഞ്ഞു . ഇവിടെ മരിച്ചു വരുന്നവരെയൊക്കെ ഒരുമിച്ചു കൂട്ടുന്ന ആ സ്ഥലത്ത് കുറച്ചു മേശയും കസേരയും കണ്ടില്ലേ ,അവിടെ മലക്കുകൾ നിങ്ങളുടെയൊക്കെ നന്മയും തിന്മയും എഴുതി വെച്ച ഫയലുകള്‍ അടുക്കി വെച്ചത് കണ്ടില്ലേ?..ഈ സർക്കാർ ഉദ്യോഗസ്ഥരൊക്കെ മരിച്ചു ഇവിടെ എത്തിയാൽ കസേരയും മേശയും ഫയലും കണ്ടാൽ കയറി ഇരുന്നങ്ങു ഉറങ്ങും . ദൈവം വന്നു സ്വർഗത്തിലേക്ക് പോകാനുള്ളവരുടെ പേര് വിളിച്ചു അവരോടു സ്വർഗത്തിൽ പോകാൻ പറയും .ഈ പേര് വിളിക്കുന്നത് സർക്കാർ ഉദ്യോഗസ്ഥർ കേൾക്കില്ല അവര് കൂർക്കം വലിച്ചു ഉറങ്ങുകയായിരിക്കും .പിന്നീട് ഇവിടുത്തെ മുനിസിപ്പാലിറ്റിക്കാർ എല്ലാറ്റിനെയും തൂക്കി എടുത്തു നരകത്തിൽ ഇടും ..
ഈ സംഭവം ഇപ്പോൾ ഓർമ വരാൻ കാരണം ,തിരൂർ ആർ ടി ഓ ഓഫീസ് കൈക്കൂക്കാരുടെ കൂത്തരങ്ങായിരുന്നു .കുറെ ജീവനക്കാരും അവരുടെ ശിങ്കിടികൾ ആയ കുറെ എജന്റ്റ് മാരും കൂടെ ആയിരുന്നു അവിടുത്തെ കാര്യങ്ങൾ നടത്തിയിരുന്നത് .കാര്യങ്ങൾ നടക്കാൻ അവിടുത്തെ കസെരക്കാല് പിടിക്കുക മാത്രമല്ല കസെരക്കാലിനു കാശും കൊടുക്കണമായിരുന്നു .അങ്ങിനെയിരിക്കുഇമ്പൊഴാനു അടുത്തകാലത്ത് ഒരു വിജിലൻസ് റെയിഡ് നടന്നത് .അതിനു ശേഷം കാര്യങ്ങൾ ഒന്നും നടക്കുന്നില്ല. .എന്റെ മകൻ ഒരു വണ്ടി എടുത്തു അവന്റെ ജോലി സ്ഥലമായ മൈസൂരിലേക്ക് കൊണ്ട് പോകാൻ അതിന്റെ ബുക്കും പേപ്പറും ശരിയായി കിട്ടാൻ ഒന്നര മാസം എടുത്തു .
നാമെല്ലാം സ്നേഹത്തോടെയും ബഹുമാനത്തോടെയും സർവ്വോപരി ഇച്ചിരി അഭിമാനത്തോടെയും നോക്കി കാണുന്ന ബഹുമാന്യനായ ഋശി രാജ് സിംഗ് വിചാരിച്ചാലൊന്നും ആ ഡിപ്പാർട്ട്മെന്റ് നന്നാവുമെന്നു തോന്നുന്നില്ല . ഊളന്മാരായ കുറച്ചു തെണ്ടികൾ ആണ് തിരൂർ ആർ ടി ഓ ഓഫീസിൽ ഉള്ളത് .ഇത് തിരൂരിലെ മാത്രം കാര്യമല്ല .തീട്ടം തീനികളായ തെണ്ടികളായ കുറച്ചു സർക്കാർ ഉദ്യോഗസ്ഥർ നമ്മുടെ നാട്ടിലുണ്ട് .നമ്മുടെ നികുതി പണം വാങ്ങി പച്ച തീട്ടം പോലെ നക്കിയിട്ടു ഓഫീസിലിരുന്നു ഉറങ്ങുന്ന തെണ്ടികൾ ഉണ്ടായാൽ ,ഏതു സർക്കാർ വന്നു ഭരിച്ചാലും എത്ര നല്ല ഭരണമായാലും അതിന്റെ ഗുണങ്ങൾ താഴെ തട്ടിലുള്ള സാദാരനക്കാരിലെത്തനമെങ്കിൽ ഈ തെണ്ടികൾ കനിയണം .
സർക്കാർ ജീവനക്കാരുടെ അവകാശങ്ങളെ പാറ്റി തീപ്പൊരി പ്രസംഗം നടത്താൻ യൂനിയാൻ നെതാക്കലുണ്ടാവും .എന്നാൽ ആ ജീവനക്കാർ ചെയ്യേണ്ട കടമകളെ പാറ്റി പറയാൻ ഒരു നേതാവും കാണില്ല .
ഈ സംഭവത്തിനു ശേഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നാല് തെറി പറയുമ്പോള്‍ നല്ലൊരു ആശ്വാസം ആണ് .കേരളം ദൈവത്തിന്റെ സ്വന്തം കോപ്പാണ് .

Subscribe to:
Posts (Atom)