കുറെ കാലങ്ങള്‍ക്ക് ശേഷമാണ് ദുബായ് കാണാനായി ഞാന്‍ ദുബായില്‍ എത്തുന്നത്
.പഴയ ദുബായിയുടെ മുഖത്തിനു, തിളങ്ങുന്ന മുത്തുകള്‍ തുന്നി പിടിപ്പിച്ച
പര്‍ദയിട്ടു മൂടിയ പോലെ തോന്നി .ദുബായ് നഗരം സ്പര്‍ശിക്കാതെ ആണ് ഇപ്പോഴത്തെ
യാത്ര അത് കൊണ്ട് ദുബായിയുടെ ഉള്‍വശങ്ങള്‍ ഇപ്പോള്‍ ദൃഷ്ടിയില്‍ പെടാറില്ല
.
ദുബായിലേക്ക് പോകുന്നു എന്ന് പറഞ്ഞപ്പോള്‍ മുജീബ് റഹമാന്‍
ചെമ്മന്കടവ് പറഞ്ഞു പോയ വിശേഷങ്ങള്‍ പങ്കു വെക്കാന്‍ .പക്ഷെ ഞാന്‍
ദുബായില്‍ ആദ്യം വന്ന വിശേഷം അറിയുകയാണ് എങ്കില്‍ ആ ചോദ്യം എന്നോട്
ചോദിക്കുമെന്ന് തോന്നുന്നില്ല .
പഴയ ഓര്‍മ്മകള്‍എന്നെ ഹബ്രയുടെ അടുത്തു എത്തിച്ചു .വെള്ളത്തിലേക്ക് നോക്കുമ്പോള്‍ എന്റെ മുഖത്തിനൊരു മാറ്റം
.വര്‍ഷങ്ങള്‍ക്കു മുമ്പ് ദേര പാര്‍ക്കിലെ വെള്ളം മാത്രം കുടിച്ചു ഒരു
രാത്രി മുഴുവന്‍ പാര്‍ക്കില്‍ ഒരു മൂലയില്‍പട്ടിണി കിടന്നു നേരം വെളുപ്പിച്ച ശേഷം
ഹബ്രയില്‍ വന്നു വെള്ളത്തിലേക്ക് നോക്കിയപ്പോള്‍ കണ്ട അതേ മുഖം തന്നെ ഒരു
മാറ്റവും തോന്നുന്നില്ല
രാവിലെ ബോട്ടിലെ യാത്രക്കാര്‍ വെള്ളത്തിലേക്ക് എറിഞ്ഞു കൊടുക്കുന്ന
ചോളപ്പൊരി കൊത്തിയെടുക്കാന്‍ തിരക്ക് കൂട്ടിയിരുന്ന കടല്‍ക്കാക്കകളെ നോക്കി
അതിലൊരു കടല്‍ക്കാക്ക ആയി ജനിച്ചാല്‍ മതിയായിരുന്നെന്ന് വിശന്നു വലഞ്ഞ
ഞാന്‍ അന്നൊരു നിമിഷം ചിന്തിച്ചത് തെല്ലു തമാശയോടെ ഓര്‍ത്തപ്പോള്‍
മനസ്സിനുള്ളില്‍ ഒരു നീറ്റല്‍ .
ബോരിമസ്ജിദിനു അടുത്തുണ്ടായിരുന്ന സ്നേഹിതന്റെ കട തുറക്കാന്‍
ഒമ്പത് മണിയാകും അത് വരെ കടല്‍ കാക്കളെയും ഏന്റെ മുഖത്തിന്റെ
പ്രതിബിംപത്തെയും മാറി മാറി നോക്കിയിരുന്നിട്ടുണ്ട് ഞാനീ ബോട്ട്
ജെട്ടിയില്‍ .പോറാട്ട യില്‍ ഓംലറ്റ് വെച്ച് ചുരുട്ടിയതും ഒരു ചായയും
കുടിച്ചു ,റാസല്‍ഖൈമയിലേക്കുള്ള ബസ് കൂലി കടം വാങ്ങി ദേര ബസ്
സ്റ്റാണ്ടിലേക്കു നടക്കുമ്പോള്‍ ഇനി ദുബായിലെക്കില്ല എന്നുറക്കെ
പ്രക്യാപിക്കണമെന്നു തോന്നി പക്ഷെ അപ്പോഴും നാട്ടിലുള്ള കുഞ്ഞുങ്ങളുടെ
വിശന്നു വാടിയ മുഖം മനസ്സില്‍ തെളിഞ്ഞു വന്നിരുന്നു .പിന്നെയും
പ്രവാസത്തിന്റെ കയര്‍ കാലുകളില്‍ മുറുകുക തന്നെയായിരുന്നു .നീണ്ട ഇരുപതു
വര്ഷം .
ചുമലില്‍ സ്നെഹിതന്റെ കരം സ്പര്‍ശിച്ചപ്പോള്‍ ചിന്തകളില്‍
നിന്നും ഉണര്‍ന്നു അവിടെ നിന്നും എഴുന്നേറ്റു .കൂടെയുള്ളവര്‍ക്ക് ദുബായ്
മാള്‍ കാണണം ലോകത്തിലെ തന്നെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ .ലോകത്തിലെ
ഏറ്റവും വലിയ കെട്ടിടത്തിന്‍റെ അരികിലായി സ്ഥിതി ചെയ്യുന്നു .
ദുബായി മാളില്‍ എത്തി ,പഴയ നായിഫിലെ റഷ്യക്കാര്‍ ഉപേക്ഷിച്ചു പോയ വസ്ത്ര
സംസ്കാരം പലരും സ്വീകരിച്ചിരിക്കുന്നു .തുണികള്‍ക്ക് വിലക്കൂടുതല്‍ ആയതു
കൊണ്ട് ആയിരിക്കും. കൂറ്റന്‍ അക്വാറിയത്തിനു അടുത്തു എത്തി ,അത്ഭുതം
തന്നെ!!!!!! എന്നാല്‍ ഇവിടെത്തെ സാങ്കേതിക വിദ്യയുടെ കാര്യം ആലോചിച്ചാല്‍
ഇത് പോര !!ഒരു കടല്‍ തന്നെ കണ്ണാടി കൂട്ടില്‍ ആക്കാനുള്ള കഴിവ് ഇന്ന്
ദുബായിക്കുണ്ട് .
അങ്ങിനെ മ്യൂസിക്കല്‍ ഫൌണ്ടന്‍ സ്ഥിതി
ചെയ്യുന്ന കുളക്കരയില്‍ എത്തി .വെള്ളത്തില്‍ ലൈറ്റുകള്‍ മിന്നി തിളങ്ങുന്നു
, ഷോ തുടങ്ങാനായിരിക്കുന്നു എന്ന് കാണികളുടെ കശപിശയില്‍ നിന്നും
മനസ്സിലായി .ഏതെല്ലാം ഭാഷക്കാര്‍ ആണ് ആ കുളത്തിനു ചുറ്റും .അത് കണ്ടപ്പോള്‍
എനിക്ക് ബാപ്പു ഹാജിയുടെ കാളപൂട്ട് കണ്ടം ആണ് ഓര്മ വന്നത് . കാളകളുടെ
ഓട്ടവും പ്രതീക്ഷിച്ചു നില്‍ക്കുന്ന സായിപ്പന്മാരെ മനസ്സില്‍ കണ്ടു
നോക്കിയപ്പോള്‍ ഒരു രസം .
പെട്ടെന്ന് ലൈറ്റ് അണഞ്ഞു എനിക്ക്
പേടിയായി തൊട്ടടുത്തുണ്ടായിരുന്ന മദാമ്മ എന്നെ കേറി പിടിക്കുമോ !!പടച്ചോനെ
എന്റെ ചാരിതാര്‍ത്ഥ്യം !!!അല്ല ചാരിത്ര്യം .....ഹി ഹി .?, കാതടപ്പിക്കുന്ന
ശബ്ദത്തില്‍ സംഗീതം പോഴിയുകയായി സംഗീതത്തിന് അനുസരിച്ച് ജലധാര ഉയരുകയും
താഴുകയും ചെരിയുകയും ആടുകയും ചെയ്യുന്നു ജല ധാരയുടെ ന്ര്‍ത്തം പൊടി
പൊടിക്കുകയാണ് ക്യാമറ കണ്ണുകള്‍ മിന്നി മറയുന്നു .
ആ ഹിന്ദി
ഗാനത്തിന്റെ അവസാനം പാട്ടിന്റെ നീളത്തിനു അനുസരിച്ച് വെള്ളം മുകളിലേക്ക്
ഉയര്‍ന്നു ........ഒരു തെങ്ങിനേക്കാള്‍ ഉയരത്തില്‍ പൊങ്ങി.അത് ഒരു ഹിന്ദി
ഗാനം ആയതു നന്നായി .നമ്മുടെ ഹരി മുരളീരവം പാടുകയാണെങ്കില്‍, മധുമൊഴി രാധേ
..നിന്നെ തേടി.....................................പടച്ചോനെ ഒരു
കിലോമീറ്ററിലധികം ഉയരമുള്ള ബുര്‍ജ് ഖലീഫയുടെ അത്ര പൊക്കത്തില്‍ വെള്ളം എത്തുമായിരുന്നു .