തരി ഉടക്കല്‍
മോഹന്‍ലാല്‍ ഈ മാസം ബ്ലോഗ് എഴുതാത്തത് കൊണ്ട് ഞാന്‍ ഒരെണ്ണം എഴുതാമെന്ന് വെച്ചു .
കാര്‍ഷിക രംഗത്തെ യന്ത്ര വല്‍ക്കരണം വരുന്നതിനു മുമ്പ് ,നിലം ഉഴുവാനുള്ള കാളകളെയും പോത്തുകളെയും കാലിചന്തയില്‍ നിന്നും കൊണ്ടുവരും .ചെറു പ്രായത്തില്‍ ആണ് ഇവറ്റകളെ കൊണ്ടുവരാറു .
ഇങ്ങനെ കൊണ്ട് വരുന്ന കാളക്കുട്ടികളുടെയും പോത്തുകുട്ടികളുടെയും തരി ഉടക്കുക (മലപ്പുറം ഭാഗങ്ങളില്‍ മണി ഉടക്കുക എന്ന് പറയാറുണ്ട് ) എന്നൊരു പതിവുണ്ട് .എന്താണ് അങ്ങിനെ ചെയ്യുന്നതിന്റെ ഉദ്ദേശം എന്നറിയില്ലേലും അതോടുകൂടി ഇവറ്റകളുടെ പ്രത്യുല്‍പാദന ശേഷി ഇല്ലാതെയാവും .
ചന്തയില്‍ നിന്നും തിരഞ്ഞെടുക്കുന്ന നല്ല ചുറുചുറുക്കുള്ള കാളക്കുട്ടന്മാരെ കാലിനു കുരുക്കിട്ടു തള്ളിയിട്ടു കാലുകള്‍ കൂട്ടി കെട്ടി രണ്ട്മൂന്നുപേര്‍ തലയും ശരീരവും അമര്‍ത്തി പിടിച്ചു ,ചെണ്ടാക്കൊലിനേക്കാള്‍ അല്‍പ്പം വണ്ണം ഉള്ള ഉഴിഞ്ഞെടുത്ത രണ്ടു മരക്കംപുകള്‍ കൊണ്ടാണ് തരിയുടക്കല്‍ പ്രക്രിയ നാട്ടിന്‍പുറങ്ങളില്‍ ചെയ്യാറ് .
മ്ര്‍ഗാസ്പത്രികളില്‍ വെച്ചും തരിയുടക്കല്‍ ചെയ്യാറുണ്ട് . തരി ഉടക്കുമ്പോള്‍ ഇവറ്റകള്‍ വേദനകൊണ്ട് പിടയുകയും കുതറുകയും കണ്ണുകള്‍ പുറത്തേക്ക് തള്ളിവരികയും ഒന്നും രണ്ടും സാദിക്കുകയും എല്ലാം ചെയ്യും .മേല്‍പറഞ്ഞ പ്രക്രിയക്ക് വിടഗ്ദ്ധരായ ചില വ്യക്തികള്‍ അന്ന് നാട്ടിന്‍പുറങ്ങളില്‍ ഉണ്ടായിരുന്നു .
എന്റെ നാട്ടില്‍ കോത എന്ന് പേരുള്ള ഒരാള്‍ ആയിരുന്നു ഈ രംഗത്തെ വിദഗ്ദന്‍ .ഉരുക്കളെ തിരഞ്ഞെടുക്കുവാനും അവയുടെ കഴിവുകള്‍ പരിശോദിക്കാവാനും പലരും ഇദ്ദേഹത്തിന്റെ ഉപദേശം തേടാറുണ്ടായിരുന്നു . നാല്‍ക്കാലികളുടെ മിടുക്കും കഴിവും നോക്കി അവയ്ക്ക് വില കണക്കാക്കുവാന്‍ ഇദ്ദേഹത്തിന്റെ സേവനം പലരും പ്രയോജനപ്പെടുത്താറുണ്ട് .പുള്ളി അന്ന് പറഞ്ഞിരുന്ന ലക്ഷണങ്ങള്‍ ആണ് ഇന്ന് മ്ര്‍ഗാസ്പത്രികളിലെ ഡോക്റ്റര്‍മാര്‍ കൂടുതല്‍ പാല്‍ തരുന്ന പശുക്കളെ തിരഞ്ഞെടുക്കുവാന്‍ ഉപദേശിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്നത് ഞാന്‍ പലതവണ കേട്ടിട്ടുണ്ട് .അദ്ദേഹം ആ രംഗത്തെ ഒരു ജീനിയസ് തന്നെയായിരുന്നു .
ഈ രംഗത്തേക്ക് സ്ത്രീകള്‍ ഒന്നും വരാറില്ല .
പക്ഷെ ഒരിക്കല്‍ ഒരു പണിക്കര്‍ രാശി വെച്ച് നോക്കുവാന്‍ ഒരിടത്തേക്ക് പോകുന്ന വഴിയില്‍ കുറച്ചു പേര്‍ ഒരു കാളയുടെ തരിയുടക്കുന്നത് കണ്ടു .പണിക്കര്‍ക്കിത് കണ്ടപ്പോള്‍ അതിശയം തോന്നി അതിലോരുത്തനോട് എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് ചോദിച്ചു . അവന്‍ പറഞ്ഞു ,അത് കാളക്കു കൂടുതല്‍ ശക്തിയും കാര്യശേഷിയും കൂടുതല്‍ കിട്ടാനാണെന്നു .
പണിക്കര്‍ രാശിവെച്ചുനോക്കല്‍ എല്ലാം കഴിഞ്ഞു ദക്ഷിണയും വാങ്ങി വീട്ടിലേക്കു നടക്കുമ്പോള്‍ വഴിയില്‍ കണ്ട തരിയുടക്കല്‍ രംഗം ആയിരുന്നു മനസ്സില്‍ .
പണിക്കര്‍ വീട്ടില്‍ എത്തി ഭാര്യയെ വിളിച്ചു ,''എടിയേ .....ഇവിടെ വാ ...''
പണിക്കത്തിയാര്‍ പ്രത്യക്ഷപ്പെട്ടു .
പണിക്കര്‍ , ''എടീ ....നീ എപ്പോഴും പറയാറില്ലേ എനിക്ക് കാര്യശേഷി കുറവാണെന്ന് ,ഞാന്‍ അതിനൊരു ചികിത്സ കണ്ടെത്തിയിരിക്കുന്നു .''
പണിക്കത്തി അന്തം വിട്ടു മിഴിച്ചു നില്‍ക്കുകയാണ് .
പണിക്കര്‍ വഴിയില്‍ നിന്നും സംഘടിപ്പിച്ച മരക്കംപും കയറും ഭാര്യക്ക് കൊടുത്ത് തരി ഉടക്കേണ്ട രീതിയും പറഞ്ഞു കൊടുത്തു .
പണിക്കര്‍ , ''എടീ ഞാന്‍ കിടന്നു പുളയും കണ്ണീന്നും മൂക്കീന്നും വെള്ളം വരും ശബ്ദം വരാതിരിക്കാന്‍ നീ എന്റെ വായ് കേട്ടീക്കോ , ഒന്നും രണ്ടും സാധിക്കും എന്നാലും നിര്‍ത്തരുത് ഉടച്ചു കളയണം .''
ഒരു നല്ല കാര്യത്തിനല്ലേ എന്ന് കരുതി പണിക്കത്തിയാര്‍ പറഞ്ഞ രീതിയില്‍ എല്ലാം ചെയിതു .
പിന്നീടെന്തായി എന്ന് ഈ കഥ പറഞ്ഞ ആള്‍ എന്നോട് പറഞ്ഞിട്ടില്ല .
ഇപ്പോള്‍ ഈ കഥ ഓര്‍മ്മ വരാന്‍ കാരണം ,കുറച്ചു ദിവസമായി മനോരമ ചാനലില്‍ ഒരു വാര്‍ത്ത അവതാരക ചാനല്‍ ചര്‍ച്ചക്കിടെ ചിലരെ പിടിച്ചു ചോദ്യം ചോദിച്ചു പൊരിക്കുന്നു .
കുറച്ചു ദിവസം മുമ്പ് ഷംസീര്‍ എമ്മല്ലെ ,പിന്നെ പത്മ കുമാര്‍ ,അതിനു മുമ്പ് പത്മകുമാറിന്റെ തന്നെ വേറെ ഒരു നേതാവ് .
ഇവരുടെയെല്ലാം ഭാവങ്ങള്‍ കാണുമ്പോള്‍ തരിയുടക്കുന്ന കാളകളെയാണ് ഓര്‍മ്മവരാറു .
പ്രിയപ്പെട്ട നേതാക്കളോട് ,
നോട്ടു നിരോധനം മൂലമുള്ള പ്രതിസന്ധി നാലഞ്ചു വര്‍ഷം കൊണ്ട് തീരും .വെറുതെ ആ വാര്‍ത്ത അവതാരകയുടെ കയ്യില്‍ പെട്ട് സന്താനസൌഭാഗ്യം ഇല്ലാതെയാക്കേണ്ട .