Monday, May 18, 2015
"ലാസ്റ്റ് പഫ് ഓഫ് എ സിഗരറ്റ് ഈക്വേല്‍റ്റു ഫസ്റ്റ് കിസ്സ് ഓഫ് എ ലേഡി !!"
പഠിത്തം തികഞ്ഞു എന്ന് തോന്നിയ കാലത്ത് ആ നേരംപോക്ക് നിര്‍ത്തി നാട്ടില് ചില്ലറ പൊതു പ്രവര്‍ത്തനങ്ങള്‍ ഒക്കെ നടത്തി ഉടായിപ്പായി നടക്കുന്ന കാലത്ത് ആണ് അടുത്തുള്ള സഹകരണ സംഘത്തിന്റെ തിരഞ്ഞെടുപ്പ് വന്നത് .കാലാവധി തീരുന്ന ഭരണസമിതി അടുത്ത തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാൻ മെമ്പര്‍മാര്‍ക്ക് എല്ലാവര്ക്കും ഫോടോ പതിച്ച കാര്‍ഡു വേണം എന്ന തീരുമാനം എടുത്തിരുന്നു .
എന്റെ സ്നേഹിതന്‍ സുലൈമാന് ഭരണ സമിതിയിലേക്ക് മത്സരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ എന്നോട് വന്നു പറഞ്ഞു "നമ്മുടെ ഏറ്റവും അടുത്ത മെമ്പര്‍മാര്‍ക്ക് എല്ലാം ഫോടോ പതിച്ച കാര്‍ഡുണ്ടാക്കണം അതിനു നീ മുന്‍കയ്യെടുത്തു ഇറങ്ങണം" .
ഫോടോ ഗ്രാഫര്‍ വീണ്ടും ക്യാമറയില്‍ കൂടി നോക്കുകയാണ് ,അപ്പോള്‍ ആദ്യം ഫോക്കസ് ചെയിത പൊസിഷന്‍ എല്ലാം ചുരുട്ട് കുറ്റി എടുക്കുന്നതിനിടയില്‍ മാറിയിരുന്നു .ഫോടോ ഗ്രാഫര്‍ വീണ്ടും തല പിടിച്ചും ചുമല് പിടിച്ചും ചെരിക്കുകയും തിരിക്കുകയും ചെയിതു .വീണ്ടും ക്യാമറയില്‍ കൂടി നോക്കി ക്ലിക്ക് ചെയ്യാനായി റെഡി എന്ന് പറഞ്ഞപ്പോള്‍ മരക്കാര്‍ക്കാക്ക് ചുമ വന്നു .അദ്ധേഹം ഒരു നീണ്ട ചുമ തന്നെ നടത്തി .അവിടെന്നു എഴുന്നെറ്റ് പുറത്തു പോയി തുപ്പിയതിനു ശേഷം വീണ്ടും കസേരയില്‍ വന്നിരുന്നു .ഫോട്ടോഗ്രാഫര്‍ വീണ്ടും തലയും ചുമലും ശരിയാക്കി ഓക്കേ റെഡി എന്ന് പറഞ്ഞു ക്ലിക്ക് ചെയിതു .
Saturday, May 2, 2015
ഉണക്കപ്പുട്ട്!!
കുറച്ചു നീളമുള്ള ചളി ,ഇഷ്ടമുള്ളവര്‍ക്ക് വായിക്കാം !!നടന്ന സംഭവം !!
കുംഭം മീനം മാസങ്ങളിലെ നല്ല നിലാവ് ഉള്ള രാത്രിയില്‍ നോക്കത്താ ദൂരത്തോളം പരന്നു കിടക്കുന്ന കൊയ്ത്തു കഴിഞ്ഞു ഉഴുതിട്ടിരിക്കുന്ന നെല്‍പാടങ്ങളിലേക്ക് നോക്കുകയാണെങ്കില്‍ പകലാണെന്ന് തോന്നിക്കുമാറ് വെളിച്ചം ഉണ്ടാവും .ഈ വെളിച്ചം കണ്ടിട്ടാവണം കാക്കകളും കിളികളും എല്ലാം കരയും ,അവറ്റകള്‍ ഇപ്പോള്‍ നേരം വെളുക്കും എന്ന് കരുതിയാണ് കരയാര് .
ഒരു പാടവക്കില്‍ ആയിരുന്ന എന്റെ വീട്ടില്‍ നിന്നും നോക്കിയാല്‍ അതൊരു രസമുള്ള അനുഭവം തന്നെയാണ് .വീട് ഇപ്പോഴും അവിടെ തന്നെയാണെങ്കിലും പാടം ഇന്നില്ല . അത്തരം ഒരു രാത്രിയില്‍ ആണ് ഈ സംഭവം നടക്കുന്നത് .
ഒരു ദിവസം ഞാനും സുലൈമാനും സെക്കന്റ് ഷോ സിനിമ കഴിഞ്ഞു വീട്ടിലേക്ക് വരുമ്പോള്‍ പരമു നായരുടെ ചായക്കടയിലെ ജോലിക്കാരന്‍ അദൃമാനിക്ക ചായക്കടയുടെ മുള കൊണ്ടുള്ള തൂണില്‍ ചാരി ബെഞ്ചില്‍ ഇരുന്നു ഉറങ്ങുന്നത് റാന്തല്‍വിളക്കിന്റെ വെളിച്ചത്തില്‍ ഞാന്‍ കണ്ടു .
ഇയാളെന്താ ഈ പാതിരാത്രിയില്‍ ഇവിടെ ചാരി ഇരുന്നു ഉറങ്ങുന്നു എന്ന എന്റെ സംശയത്തിന് സുലൈമാന്‍ മറുപടി തന്നു .ഇയാള്‍ മോഇദീന്‍ക്കയുടെ കൂടെ ഉത്സവങ്ങള്‍ക്കും നേര്‍ച്ചകള്‍ക്കും ജിലേബി ഉണ്ടാക്കുന്ന ജോലിക്ക് പോക്കുണ്ട് .അങ്ങിനെയുള്ള വല്ല പരിപാടിക്കും പോയി വന്നിരിക്കുകയായിരിക്കും . .
എന്നാലീ മനുഷ്യന് വീട്ടീ പോയി കിടന്നു ഉറങ്ങിക്കൂടെ !!!.
ഞാന്‍ മനസ്സില്‍ പറഞ്ഞു .
കൂടുതല്‍ അവിടെ കിടന്നു പരുങ്ങുന്നത് പന്തിയല്ല ഇടക്കൊക്കെ ചുറ്റുപാടുള്ള വീടുകളില്‍ കള്ളന്‍ വന്നു ,വാതിലിനു മുട്ടി ,ജനലിനു കല്ലെടുത്തെറിഞ്ഞു എന്നൊക്കെ കേള്‍ക്കാറുള്ളതാണ് .
ഞങ്ങള്‍ നാട്ടിലില്ലാത്ത നേരം നോക്കി വേറെ വല്ല കള്ളന്മാരും വന്നാല്‍ അവരാണെന്ന് കരുതി നാട്ടുകാര് പെരുമാറും ,പെരുമാറി കഴിഞ്ഞാലെ മുഖം നോക്കൂ .
വെറുതെ തടി കെടാക്കേണ്ട എന്ന് കരുതി ഞങ്ങള്‍ അവിടെ നിന്നും വീട്ടില്‍ വന്നു കിടന്നു ഉറങ്ങി .
നല്ല മയക്കത്തില്‍ ആയിരുന്ന ഞാന്‍ പുറത്തെ ബഹളം കേട്ടു ഉണര്‍ന്നു .വീടിനു പുറത്തു വന്നു നോക്കുമ്പോള്‍ ശബ്ദം അധൃമാനിക്ക യുടെ വീട്ടില്‍ നിന്നും ആണ് .
ഞാന്‍ പുറത്തിറങ്ങി അവരുടെ വീട്ടിനടുത്തെക്ക് നീങ്ങി ,അവിടെ അയല്‍വാസികലെല്ലാം കൂടിയിട്ടുണ്ട് .ചില ചെറുപ്പക്കാര്‍ വെള്ളത്തില്‍ മുങ്ങി എണീറ്റ് വന്നപോലെ നില്‍ക്കുന്നു .ഞാന്‍ എന്താണ് കാര്യം എന്നന്ന്വെഷിച്ചു .
അധൃമാനിക്കയുടെ ഭാര്യയില്‍ നിന്നാണ് മറുപടി വന്നത് .തള്ള കരഞ്ഞു കൊണ്ട് പറയുകയാണ് .
"മോനെ ഓര് ഇപ്പൊ കോലായില്‍ ആണ് കിടക്കാരു രണ്ടു മൂന്നു ദിവസം മുമ്പ് ഞങ്ങള് രണ്ടാളും ഒന്നും രണ്ടൂം പറഞ്ഞു തെറ്റീരുന്നു ,അതിന്‍റെ ദെശ്യത്തിനാണ് ഓര് ഇ പണി കാണിച്ചത് " എന്ന് പറഞ്ഞു കൊണ്ട് തള്ള വാവിട്ടു കരഞ്ഞു .
ഞാന്‍ എന്ത് പറഞ്ഞിട്ടും തള്ള കേള്‍ക്കുന്നില്ല ഉച്ചത്തില്‍ തന്നെയാണ് കരയുന്നത് .
മദ്രാസില്‍ ഹോട്ടലില്‍ ജോലി ചെയിതിരുന്ന അധൃമാനിക്ക പ്രായത്തിന്റെ അസുഖങ്ങള്‍ അലട്ടുന്നത് തുടങ്ങിയപ്പോള്‍ ആണ് നാട്ടില്‍ മടങ്ങി എത്തിയത് .അദ്ധെഹത്തിന്റെ തിരിച്ചുവരവ് തള്ളക്കു അത്ര ത്രിപ്തിയായിരുന്നില്ല .
മക്കളും അദ്ധെഹത്തിന്റെ കാര്യത്തില്‍ വലിയ ശ്രദ്ധ ഇല്ലാതെ ആയപ്പോഴാണ് പുള്ളിക്കാരന്‍ പരമു നായരുടെ കടയിലെ ജോലിക്ക് പോക്ക് തുടങ്ങിയത് .പരമു നായരും മോയിദീനും ഉറ്റ സുഹ്ര്‍ത്തുക്കള്‍ ആയതു കൊണ്ട് ചിലപ്പോള്‍ ഉത്സവ കച്ചവടങ്ങള്‍ക്ക് എല്ലാവരും കൂടെ ആണ് പോകാറു .
ഇതിപ്പോള്‍ പരമു നായരും മോയിതീനും അവിടെ ഉണ്ട് പിന്നെ അദ്രുമാനിക്ക എവിടെ? എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനാണ് ചുറ്റുവട്ടത്തുള്ള ചെറുപ്പക്കാര്‍ കുളത്തിലും കിണറ്റിലും തോട്ടിലും മുങ്ങി തപ്പി വന്നു നില്‍ക്കുന്നത് .
രണ്ടു പേരും വഴക്കടിക്കുംപോള്‍ , എനിക്കീ വീട്ടില്‍ കിടക്കാന്‍ ഒരു സോയിര്യം തന്നില്ലെങ്കില്‍ ഞാന്‍ കിണറ്റില്‍ ചാടും എന്ന് അദൃമാനിക്ക പറഞ്ഞത് അയല്‍വാസിയായ ലക്ഷ്മി ചേച്ചിയും കേട്ടത് ആണ് .അതുകൊണ്ടാണ് ചെറുപ്പക്കാര്‍ കുളത്തിലും കിണറ്റിലും ചാടി തപ്പി നോക്കി നിരാശരായി വെള്ളത്തില്‍ കുളിച്ചു വന്നു നില്‍ക്കുന്നത് .
കാര്യങ്ങള്‍ പന്തിയല്ല എന്ന് മനസ്സിലായത് കൊണ്ട് ഞാന്‍ പറഞ്ഞു " നിങ്ങള്‍ ബഹളം വെക്കരുത് അദൃമാനിക്കയെ ഞാന്‍ കണ്ടു ".
എവിടെ? എന്ന എല്ലാവരുടെയും ചോദ്യത്തിന് ബഹളം കേട്ടു അവിടെ ഓടി കിതച്ചു എത്തിയ സുലൈമാന്‍ ആണ് എന്റെ നേരെ വിരല്‍ ചൂണ്ടി ക്കൊണ്ട് മറുപടി പറഞ്ഞത്, " ഞാനും ഇവനും കൂടി വയളിനു (മത പ്രസംഗം ) പോയി വരുമ്പോള്‍ അദൃമാനിക്ക പരമു നായരുടെ ചായക്കടയിലിരുന്നു ഉറങ്ങുന്നത് ഞങ്ങള്‍ കണ്ടു .
ഇത് കേട്ടു എന്റെ അടുത്തു നിന്നിരുന്ന സിനിമ ശാലയില്‍ ടിക്കറ്റ് കൊടുക്കുന്ന ബാലേട്ടന്‍ എന്റെ ചെവിയില്‍ പറയുകയാണ്, "പഹയന്മാരെ നിങ്ങള് വയളിനു എന്ന് പറഞ്ഞു വീട്ടീന്ന് വരുന്നത് സിനിമക്ക് ആണ് അല്ലെ ?".
ബാലേട്ടന്റെ കൈ പിടിച്ചു പിറകോട്ടു മാറിക്കൊണ്ട് പതിയെ പറഞ്ഞു ."ബാലേട്ടാ നാറ്റിക്കരുത് ഞങ്ങളുടെ ഒക്കെ കാശ് കൊണ്ടാണ് നിങ്ങള്ക്ക് ശമ്പളം കിട്ടുന്നത് " .പിന്നെ ബാലേട്ടന്‍ മിണ്ടിയില്ല .സുലൈമാന്റെ സംസാരം കെട്ട അവിടെ കൂടിയവരെല്ലാം പരമു നായരുടെ ചായപ്പീടിക ലക്‌ഷ്യം വെച്ച് നടന്നു .
പീടികയില്‍ എത്തിയപ്പോള്‍ മുളന്തൂണില്‍ ചാരി ഇരുന്നിരുന്ന അദൃമാനിക്ക ബെഞ്ചില്‍ കിടന്നു ഉറങ്ങുന്നു . ഞങ്ങള്‍ അദൃമാനിക്കയെ വിളിച്ചുണര്‍ത്തി .ഒന്നും മനസ്സിലാവാത്ത പോലെ അദൃമാനിക്ക എല്ലാവരുടെയും മുഖത്തേക്ക് നോക്കുകയാണ് . എന്നിട്ട് ചോദിക്കുകയാണ് നേരം വെളുത്തില്ലേ ?എന്താ എല്ലാവരും കൂടി ?.
അദൃമാനിക്കയുടെ ഭാര്യ ആണ് അദ്ധെഹത്തിന്റെ ചോദ്യത്തിന് മറുപടി പറഞ്ഞത് "ന്നാലും ന്റെ മനുഷ്യാ ഇങ്ങള് ആളെ ബേജാര്‍ ആക്കാനാണ് പീട്യേല്‍ വന്നു കെടന്നു ഉറങ്ങുന്നത് വീട്ടീ കിടന്നു ഉറങ്ങിക്കൂടെ ?".
എല്ലാവരും പിരിഞ്ഞു പോയി ഞാനും സുലൈമാനും പരമു നായരും മോഇദീന്‍ക്കയും കടയില്‍ തന്നെ ഇരുന്നു .പരമു നായര്‍ റാന്തല്‍ വിളക്ക് അണയ്ക്കാന്‍ അടുക്കളയില്‍ പോയപ്പോള്‍ അതാ അവിടെ ഒരു തളിക നിറയെ പുട്ട് ചുട്ടു വെച്ചിരിക്കുന്നു .ഒരു കുട്ട നിറയെ പപ്പടവും ഉണ്ട് .
ഞങ്ങള്‍ അത്ഭുതത്തോടെ നോക്കി നില്‍ക്കുമ്പോള്‍ മോഇദീന്‍ക്ക പറയുകയാണ് "ഞാന്‍ ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് ഒരു ബീഡി വലിക്കാം എന്ന് കരുതി വീടിനു പുറത്തു ഇറങ്ങിയപ്പോള്‍ നല്ല പകല് പോലെ വെളിച്ചം ഉണ്ടായിരുന്നു നിലാവിന് . അപ്പോള്‍ കാക്കകളും കിളികളും ചിലക്കുന്നുണ്ടായിരുന്നു .അത് കേട്ടാല്‍ നേരം വെളുത്തു എന്ന് തോന്നും .
ഇന്നലത്തെ ഉത്സവത്തിന്റെ ഉറക്ക ക്ഷീണത്തില്‍ അദൃമാനിക്ക നേരത്തെ കിടന്നു ഉറങ്ങിയിരുന്നു .പുള്ളി കാക്കകളുടെയും കിളികളുടെയും ശബ്ദം കേട്ടപ്പോള്‍ നേരം വെളുത്തു എന്ന് കരുതി എണീറ്റ് വന്നതായിരിക്കും ". ഞങ്ങള്‍ക്കും ആ സംശയം ശെരിയാണെന്ന് തോന്നി . ഞാന്‍ പുട്ട് ചുട്ടു വെച്ചിരിക്കുന്ന തളികയിലേക്ക് നോക്കുമ്പോള്‍ പുട്ട് ആകെ ഉണങ്ങി തരിച്ചിരിക്കുന്നു .
അന്നാണ് ആദ്യമായി ഞാന്‍ ''ഉണക്കപ്പുട്ട്'' കണ്ടത് .
Subscribe to:
Posts (Atom)