Monday, September 30, 2013

ആദ്യരാത്രി

ആദ്യരാത്രി

എല്ലാവരും ആദ്യ രാത്രി ആഘോഷിച്ചവരാണ്

  ഞാനും ആഘോഷിച്ചു ആദ്യരാത്രി .

    ഇനിയും ഒരു ആദ്യരാത്രി ആഘോഷിക്കണം . 

ഈ ഭൂമിയിലെ  എന്റെ ആദ്യത്തെ ആദ്യ രാത്രി 1965 -ല്‍  ആയിരുയ്ന്നു , ഒരു ദുല്‍ഹജ്ജ് മാസം എട്ടിന് ഞാന്‍ ഭൂമിയിലെ ആദ്യ രാത്രി ആഘോഷിച്ചു ,ഒന്നും ഓര്‍മയില്ല  അമ്മിഞ്ഞപ്പാലിന്റെ മാധുര്യം നുകര്‍ന്ന് കരയുകയും ചിരിക്കുകയും ചെയിതിട്ടുണ്ടാവും .ആ ആദ്യരാത്രി വിശേഷങ്ങള്‍ അത്രയേ ഉള്ളൂ , അടുത്ത ആദ്യരാത്രി കല്യാണം കഴിഞ്ഞ ആദ്യരാത്രി .

     1987 നവമ്പര്‍ എട്ടിനാണ് വൈവാഹിക ജീവിതത്തിലെ ആദ്യരാത്രി ,സുഗന്ധ പൂരിതവും സന്തോഷപ്രദവുമായ നിമിഷങ്ങള്‍ കൊഴിഞ്ഞു വീഴുന്നതിനു വേഗത കൂടി പോകുന്നോ എന്നൊരു തോന്നല്‍ ഉളവാക്കുന്ന ആദ്യരാത്രി , അതിന്റെ വിശേഷങ്ങള്‍ പിന്നെ പറയാം .
പിന്നീട് ഒരു ആദ്യരാത്രി ആഘോഷിച്ചു .തൊണ്ണൂറ്റി മൂന്നില്‍ ഗള്‍ഫിലെ ആദ്യരാത്രി ,സൗദിയിലെ അറാര്‍ എന്ന സ്ഥലത്ത് .ഒരു പരിചയവും ഇല്ലാത്ത കുറെ ആള്‍ക്കാരുടെ കൂടെ !!.
കണ്ണ് അടയുന്നില്ല , എന്റെ കുട്ടികള്‍ ഉറങ്ങിക്കാണുമോ? ,
ഉമ്മയും ഉപ്പയും ഇപ്പോള്‍ എന്നെ ഓര്‍ത്തിരിക്കുന്നുണ്ടാവും . 
ഭാര്യ ഞങ്ങള്‍ ജീവിതം തുടങ്ങിവെച്ച ആ കുടുസ്സു മുറിയില്‍ തനിച്ചിരുന്നു നെടുവീര്‍പ്പിടുന്ന ശബ്ദം ചെവിയില്‍ വന്നു മുട്ടിയ പ്രതീതി.    
ഒന്ന് തിരിഞ്ഞു കിടന്നു എത്രയോ അകലയാണ് ഉറക്കം എന്നെനിക്കു തോന്നി .പുതിയ ലോകവും അവിടെത്തെ ജോലിയും എല്ലാം ചിന്തകളില്‍ മാറി മാറി വന്നുകൊണ്ടിരുന്നു .
പിന്നീട് എപ്പോഴോ നിദ്ര എന്റടുത്തു വന്നു എന്നെയും കൊണ്ട് ആകാശമേറി . 
ആ ആദ്യ രാത്രി അവിടെ അവസാനിച്ചു .

 ഇനിയുണ്ടൊരു ആദ്യരാത്രി ആ ആദ്യരാത്രിക്കുവേണ്ടി കാത്തിരിക്കുകയാണ് 
ശുഭ്ര വസ്ത്രമണിഞ്ഞു സുഗന്ധം പൂശി നാട്ടുകാരുടെയും ബന്ധുമിത്രാടികളുടെയും അകമ്പടിയോടു കൂടി പള്ളിക്കാട്ടിലെ ഒരു കുടുസ്സു മുറിയില്‍ കിടത്തി എല്ലാവരും തിരിച്ചു പോന്നാല്‍ പിന്നീടുണ്ടൊരു  ആദ്യരാത്രി .
തിരിയാനും മറയാനും എഴുന്നെറ്റിരിക്കാന്‍  പോലും ഇടമില്ലാത്ത ഖബറിനുള്ളിലെ ആദ്യരാത്രി .
അതോര്‍ക്കുമ്പോള്‍ മണ്ണിന്റെ മണം ഇപ്പോള്‍ തന്നെ ശ്വാസം മുട്ടിക്കുന്നു .
            
              
            

Friday, September 20, 2013

മുളകെഴുത്ത്




                     അപ്പോള്‍ ഞാനും ഒരു ബ്ലോഗര്‍ ആവുകയാണ് .പല വലിയ വലിയ ബ്ലോഗര്‍മാരുടെ ഇടയിലേക്ക് ഒരു ചെറിയ കാല്‍വെപ്പ്‌ 

            ബ്ലോഗര്‍മാര്‍ക്കിടയില്‍ ഞാനൊരു കന്യകനാണ് ,ഇതെന്‍റെ കടിഞ്ഞൂല്‍ പോസ്റ്റിംഗ് ആണ് .പോസ്റ്റ് വായിച്ചു കമന്റിട്ടു ,വായിച്ചു കമന്റിടാതെ പോകുന്നവര്‍ക്ക് നിങ്ങളൊരു മാത്ര്‍കാ പുരുഷോത്തമന്‍ ആകണം .

     

           ചിലര്‍  ദേഷ്യം കൊണ്ട് പറയാറുണ്ട്‌, അവനെ പിടിച്ചു മുളകെഴുതണമെന്നു .മുളക് കണ്ണിലോ മൂക്കിലോ ശരീരത്തിന്റെ മര്‍മ സ്ഥലങ്ങളിലോ തട്ടിയാല്‍ ഉള്ള അവസ്ത്ത ഒന്ന് ചിന്തിച്ചു നോക്കിയെ !!!

                 

                  പണ്ടൊക്കെ എന്റെ നാട്ടില്‍ കല്യാണം കഴിഞ്ഞാല്‍ പുതിയാപ്പിളയും കൂട്ടുകാരും കൂടി സല്‍ക്കാരത്തിനു പോകുന്ന പതിവുണ്ട് ,"തേട്ടത്തിനു " പോകുക എന്നാണു ആ പരിപാടിക്ക് പറയാറ് .

ഇപ്പോള്‍ ആ സല്‍ക്കാരം  അടുത്ത ബന്ധുക്കളും അയല്‍വാസികളും മാത്രം പങ്കെടുക്കുന്ന പരിപാടിയായി ചുരുങ്ങി .

പണ്ട് അങ്ങിനെയല്ല,  പുതിയാപ്പിളയും കൂട്ടുകാരും കൂടി അര്‍മാദിക്കുന്ന ഒരു പരിപാടി ആയിരുന്നു അത് .

കല്യാണം കഴിഞ്ഞു മൂന്നോ നാലോ ദിവസം കഴിഞ്ഞാണ് ഈ ''തേട്ടം'' എന്ന   പരിപാടി നടത്തുക . പുതിയാപ്പിളയും കൂട്ടുകാരും കൂടി വൈകുന്നേരത്തോടെ പെണ്ണിന്റെ വീട്ടില്‍ എത്തും. അപ്പോള്‍ നല്ല പലഹാരങ്ങളുമായി ഒരു ചായ , പിന്നീട് ഇഷാ നമസ്കാരത്തിനു ശേഷം ഒരു ഉശിരന്‍ ശാപ്പാട്.

 അത് കഴിഞ്ഞു കുറച്ചു പേര് തിരിച്ചു പോരുകയും കുറച്ചുപേര്‍ അവിടെ തങ്ങി രാവിലെ ചായയും കഴിഞ്ഞേ സല്‍ക്കാരം കഴിയൂ .